Search
  • Follow NativePlanet
Share
» »ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും ബാഗില്‍ വേണം ഈ സാധനങ്ങള്‍

ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും ബാഗില്‍ വേണം ഈ സാധനങ്ങള്‍

യാത്രകളും പുതിയ ലക്ഷ്യ സ്ഥാനങ്ങളും സഞ്ചാരികളെ കാത്തിരിക്കുവാന്‍ തുടങ്ങിയതോടെ യാത്രകള്‍ക്കും മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി പുറത്തുപോലും പോകാന്‍ കഴിയാതിരുന്നതിന്റെ ക്ഷീണം മാറ്റുവാനുള്ള യാത്രകള്‍ക്കു തുടക്കമായി. കൂടുതല്‍ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ യാത്രകള്‍ ഇനിയും കൂടും. കൊറോണയുടെ പശ്ചാത്തലത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും ബാഗില്‍ എന്തൊക്കെയാണ് കരുതേണ്ടതെന്നും നോക്കാം...

നിറയെ പലഹാരങ്ങളും വെള്ളവും

നിറയെ പലഹാരങ്ങളും വെള്ളവും

യാത്രകളിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നും ഏറ്റവും പേടിപ്പിക്കുന്നതും ഭക്ഷണമാണ്. പ്രത്യേകിച്ച് കൊറോണ പോലുള്ള രോഗത്തിന്റെ വ്യാപനം നടക്കുമ്പോള്‍. അതുകൊണ്ടു തന്നെ യാത്രകളില്‍ പുറത്തുനിന്നും ഭക്ഷണം കഴിക്കുക എന്നത് ഒഴിവാക്കാവാനാവാത്ത ഘട്ടങ്ങളില്‍ മാത്രം ആളുകള്‍ സ്വീകരിക്കുന്ന ഒരു കാര്യമായിരിക്കും. എന്തൊക്കെ സംഭവിച്ചാലും ഒരു പരിധിയിലധികം ഭക്ഷണം ഒഴിവാക്കുവാനും സാധിക്കില്ല. അപ്പോള്‍ യാത്രയില്‍ ചെയ്യുവാന്‍ കഴിയുന്ന കാര്യം എന്നത് കുറച്ചധികം കേടാകാത്ത ഭക്ഷണ സാധനങ്ങളും വെള്ളവും കരുതുക എന്നതാണ്. യാത്ര ചെയ്യുന്നവരുടെ എണ്ണത്തിനനനുസരിച്ച് ആവശ്യമായത്രയും കരുതുക. അങ്ങനെയായാല്‍ ഇടയ്ക്കിടെ ഭക്ഷണം മേടിക്കുവാനിറങ്ങുന്നതും അപരിചിത ഇടങ്ങളിലെ ഭക്ഷണവും ഒഴിവാക്കാം.

 പവര്‍ ബാങ്ക്

പവര്‍ ബാങ്ക്

യാത്രകളില്‍ ഒട്ടും ഒഴിവാക്കുവാന്‍ സാധിക്കാത്തവയാണ് മൊബൈല്‍ ഫോണുകള്‍. സ്ഥലത്തിന്റെ ഭൂപടം തുടങ്ങി അത്യാവശ്യത്തിനു ആരെയെങ്കിലും വിളിക്കണമെങ്കില്‍ വരെ ഫോണ്‍ കൂടിയേ തീരു. എന്നാല്‍ നീണ്ട യാത്രകളില്‍ ചാര്‍ജ് ചെയ്യുക എന്നത് എല്ലായ്പ്പോഴും പ്രായോഗികമായ ഒരു കാര്യമായിരിക്കില്ല. അതിനാല്‍ ബാഗില്‍ നിര്‍ബന്ധമായും കരുതേണ്ട ഒന്ന് പവര്‍ബാങ്ക് ആണ്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റിക്കു യോജിച്ച് പവര്‍ ബാങ്ക് ആയിരിക്കണം അത്.

ആവശ്യമുള്ളതെല്ലാമുള്ള പേഴ്സ്

ആവശ്യമുള്ളതെല്ലാമുള്ള പേഴ്സ്

യാത്രകളില്‍ നിര്‍ബന്ധമായും കരുതിയിരിക്കേണ്ട മറ്റൊരു കാര്യം ആവശ്യമുള്ളതെല്ലാം വെച്ച ഒരു പഴ്സോ ബാഗോ ആണ്. അത്യാവശ്യം പണം, തിരിച്ചറിയില്‍ രേഖകളുടെ കോപ്പികള്‍, ലോക്കല്‍ ക്യാഷ് എല്ലാം കരുതുക. വിലപ്പെട്ട രേഖകളും അധികം പണവും യാത്ര ചെയ്യുമ്പോള്‍ കയ്യിലുള്ള ബാഗില്‍ കരുതരുത്. അത്തരം വിലപിടിപ്പുള്ളവ സുരക്ഷിതമെന്നു തോന്നുന്ന സ്ഥലത്ത് സൂക്ഷിക്കണം.

 ഭൂപടം

ഭൂപടം

എത്ര ചെറിയ യാത്രയാണെങ്കില്‍ പോലും പോകുന്ന ഇടത്തിന്റെ ഒരു ചെറിയ മാപ്പ് കരുതുക. യാത്രകളെ ഏറ്റവും മനോഹരമായി ആസ്വദിക്കുവാന്‍ കഴിയുന്ന കാര്യങ്ങളിലൊന്നാണിത്. പോകുന്ന സ്ഥലത്തിന്റെ ചെറിയ ടൂറിസ്റ്റ് ഗൈഡ് കരുതുന്നതും ഇതുപോലെ രസകരമായ കാര്യമാണ്. ജിപിഎസും ഇന്‍റര്‍നെറ്റും പണിമുടക്കുന്ന ഇടമാണെങ്കില്‍ ഇവ സഹായിക്കുകയും ചെയ്യും.

സാനിറ്റൈസറും നാപ്കിനും

സാനിറ്റൈസറും നാപ്കിനും

ഇനിയുള്ള യാത്രകളില്‍ നിര്‍ബന്ധമായും കരുതേണ്ട കാര്യങ്ങളിലൊന്ന് സാനിറ്റൈസറും മാസ്കും നാപ്കിനുമാണ്. അപരിചിതരേറെ വരുന്ന യാത്രാസ്ഥാനങ്ങള്‍ ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടുവാന്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ സഹായിക്കും. പുറത്ത് എവിടെ സ്പര്‍ശിച്ചാലും സാനിറ്റൈസര്‍ ഉപയോഗിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും ശ്രദ്ധിക്കണം

 അധികം വസ്ത്രങ്ങളെടുക്കാം

അധികം വസ്ത്രങ്ങളെടുക്കാം


നേരത്തെ പരമാവധി രണ്ടു ജോഡി വസ്ത്രങ്ങളുമായിട്ടായിരുന്നു മിക്ക യാത്രകളും. ലഗേജ് കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിലെങ്കിലും ഇനി അതു നടക്കില്ല. ഒരുപാട് ആളുകളുള്ള ഇടങ്ങളില്‍ പോയാല്‍ വസ്ത്രം മാറി യാത്ര തുടരുന്നത് തന്നെയാണ് നല്ലത്. കൂടാതെ അവിചാരിതമായി എന്തും സംഭവിക്കാം എന്നതിനാല്‍ രണ്ടു ജോഡി വസ്ത്രങ്ങള്‍ കരുതാം.

 മറക്കാതെ ക്യാമറ

മറക്കാതെ ക്യാമറ

പോയ യാത്രയിലെ നിമിഷങ്ങളെ പകര്‍ത്തുവാന്‍ ക്യാമറ കരുതുവാന്‍ മറക്കേണ്ട. മനോഹരമായ നിമിഷങ്ങളെയും ഇനി ഒരിക്കലും തിരിച്ചു ലഭിക്കാത്ത സമയങ്ങളെയും ക്യാമറയില്‍ പകര്‍ത്തിയാല്‍ ജീവിതകാലം മുഴുവന്‍ കൂട്ടായി അവ കാണും. ക്യാമറ ബാഗില്‍ അധികമായി ഫുള്‍ ചാര്‍ജ് ചെയ്ത ബാറ്ററിയും എസ്ഡി കാര്‍ഡും കാര്‍ഡ് റീഡറും ഒടിജി കേബിളും കരുതുാം. ക്യാമറയില്‍ നിന്നും ഫോട്ടോ എളുപ്പത്തില്‍ ഫോണിലേക്ക് പകര്‍ത്തുവാന്‍ ഇത് സഹായിക്കും.

ഷൂ

ഷൂ

ഇട്ടുകൊണ്ടു പോകുന്ന ഷൂ കൂടാതെ വേറൊരു ഷൂ കൂടി കരുതാം. യാത്രകള്‍ മിക്കപ്പോഴും കുറേയധികം നടത്തങ്ങള്‍ കൂടി ചേരുന്നതാകയാല്‍ നീണ്ട യാത്രകളില്‍ ഒരു ഷൂ പോരാത വരും. യാത്ര പോകുന്ന സ്ഥലത്തിന്റെ സ്വഭാവം അനുസരിച്ച് മറ്റൊരു ചെരിപ്പു കൂടി കരുതാം.

അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!

മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍

തിടപ്പള്ളിയോ‌ട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രംതിടപ്പള്ളിയോ‌ട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രം

2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X