Search
  • Follow NativePlanet
Share
» »തിര്വോന്തോരത്തൂന്നും നിന്നും വാൽപ്പാറയ്ക്ക് ഒരു റൈഡ്!

തിര്വോന്തോരത്തൂന്നും നിന്നും വാൽപ്പാറയ്ക്ക് ഒരു റൈഡ്!

പത്മനാഭൻറെ മണ്ണിനെ കൊതിപ്പിച്ച വാൽപ്പാറയ്ക്ക് ഒരു റൈഡ് പോയാലോ...

By Elizabath Joseph

വെള്ളച്ചാട്ടങ്ങളും കടൽത്തീരങ്ങളും ഒത്തിരി കണ്ടിട്ടുള്ളവരാണെങ്കിലും എപ്പോൾ ചെന്നാലും വിസ്മയിപ്പിക്കുന്ന ഒരിടമാണ് വാൽപ്പാറ എന്ന കാര്യത്തിൽ സംശയമില്ല. വളഞ്ഞു പുള‍ഞ്ഞുള്ള കാട്ടുപാതകൾ കയറി ചെല്ലുന്ന വാൽപ്പാറയെന്ന സ്വർഗ്ഗം തമിഴ്നാട്ടിലെ മനോഹരമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ്.
പത്മനാഭപുരം കൊട്ടാരവും കന്യാകുമാരിയും വിവേകാനനന്ദപ്പാറയും പൊൻമുടിയും അഗസ്ത്യാർകൂടവും ബോണാക്കാടും കോവളവും വർക്കലയും ഒക്കെ കണ്ണു നിറയെ കാണുവാനുണ്ടെങ്കിലും തിരുവനന്തപുരംകാർക്ക് ഇന്നും വിസ്മയം ജനിപ്പിക്കുന്ന സ്ഥലമാണ് വാൽപ്പാറ. 300 കിലോമീറ്ററോളം ദൂരെയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും സമയം കണ്ടെത്തി പോകുവാൻ തിരുവനന്തപുരം സ‍ഞ്ചാരികൾ റെഡിയാണ്. പത്മനാഭൻറെ മണ്ണിനെ കൊതിപ്പിച്ച വാൽപ്പാറയ്ക്ക് ഒരു റൈഡ് പോയാലോ...

തിരുവനന്തപുരത്തു നിന്നും വാൽപ്പാറയ്ക്ക്

തിരുവനന്തപുരത്തു നിന്നും വാൽപ്പാറയ്ക്ക്

തിരുവനന്തപുരത്തു നിന്നും ഏകദേശം 340 കിലോമീറ്റർ ദൂരം അകലെയാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും രണ്ട് റൂട്ടുകളാണ് ഇവിടേക്ക് ഉള്ലതെങ്കിലും യാത്രാ സൗകര്യം കൊണ്ട് മുന്നിൽ നിൽക്കുന്നത് തിരുവല്ല-കോട്ടയം വഴിയുള്ള റൂട്ടാണ്.

റൂട്ട്1 : തിരുവനന്തപുരം-കിളിമാനൂർ-കൊട്ടാരക്കര-അടൂർ-ചെങ്ങന്നൂർ-തിരുവല്ല-ചങ്ങനാശ്ശേരി-കോട്ടയം- മൂവാറ്റുപുഴ- പെരുമ്പാവൂർ- വാഴച്ചാൽ വെള്ളച്ചാട്ടം-ഷോളയാർ ഡാം വഴിയുള്ളതാണ് ആദ്യ റൂട്ട്. തിരുവനന്തപുരത്തു നിന്നും ഈ റൂട്ടിൽ വാൽപ്പാറയിലേക്കു 339 കിലോമീറ്റർ ദൂരമാണ്. ഒൻപതര മണിക്കൂറോളം സമയം വേണം യാത്ര ചെയ്യുവാൻ.

റൂട്ട് 2:തിരുവനന്തപുരത്തു നിന്നും കൊല്ലം-കരുനാഗപ്പള്ളി-അമ്പലപ്പുഴ-ആലപ്പുഴ-ചേർത്തല-കൊച്ചി-ആലുവ-അങ്കമാലി വഴി വാഴച്ചാൽ വെള്ളച്ചാട്ടം-ഷോളയാർ ഡാം വഴി എത്തുന്നതാണ് രണ്ടാമത്തെ റൂട്ട്. ഈ റൂട്ടിൽ 340 കിലോമീറ്ററാണ് ദൂരം. ഒൻപതര മണിക്കൂറോളം സമയം വേണം യാത്ര ചെയ്യുവാൻ.

റൂട്ട് 1 തിരഞ്ഞെടുക്കുന്നതായിരിക്കും യാത്രയ്ക്ക് നല്ലത്.

യാത്രയ്ക്കിടയിൽ സന്ദർശിക്കാൻ പറ്റുന്ന സ്ഥലങ്ങൾ

യാത്രയ്ക്കിടയിൽ സന്ദർശിക്കാൻ പറ്റുന്ന സ്ഥലങ്ങൾ

കിളിമാനൂർ കൊട്ടാരം


തിരുവന്തപുരത്തു നിന്നും 36 കിലോമീറ്റർ അകലെയാണ് കിളിമാമൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂറിലെ പ്രധാന രാജകൊട്ടാരങ്ങളിൽ ഒന്നുകൂടിയായ ഇത് ചിത്രകാരനായ രാജാരവി വർമ്മയുടെ ജനനസ്ഥലം എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. നാനൂറ് വർഷത്തോളം പഴക്കമുള്ള ഈ കൊട്ടാരം ഇപ്പോൾ കാണുന്ന രീതിയിൽ പണികഴിപ്പിച്ചത് രാജാരവി വർമ്മയാണ്.

PC: Irarum

കൊട്ടാരക്കര

കൊട്ടാരക്കര

കൊല്ലം ജില്ലയിലെ പ്രധാന പട്ടണമായ കൊട്ടാരക്കരയ്ക്ക കൊട്ടാരം ഉള്ള കര എന്നതിൽ നിന്നുമാണ് കൊട്ടാരക്കര എന്ന പേരു ലഭിക്കുന്നത്. കഥകളലിുയടെ ജന്മസ്ഥലം എന്നപേരിലാണ് കൊട്ടാരക്കര സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും കലാസ്നേഹികൾക്കും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നത്. കൊട്ടാരക്കരയിലെ വീരകേരള വർമ്മയാണ് രാമായണത്തെ എട്ടു ദിവസത്തെ കഥയാക്കി വിഭജിച്ച് രാമനാട്ടമാക്കിയത്. അതാണ് പിന്നീട് കുറച്ചുകൂടി വികസിത രൂപത്തിൽ കഥകളിയായി മാറിയത് എന്നാണ് വിശ്വാസം.
‌കൊട്ടാരക്കര മഹാഗണപതി ക്ഷേത്രമാണ് ഇവിടെ കണ്ടിരിക്കേണ്ട ഒരു സ്ഥലം. ഗണപതിയുടെ പേരിലറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ബാലഗണപതിയയാണ് ആരാധിക്കുന്നത്.

PC:Binupotti -

ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി

കൊട്ടാരക്കര കഴിഞ്ഞാൽ പിന്നീട് കടന്നു പോകുന്ന പ്രധാന സ്ഥലമാണ് ചങ്ങനാശ്ശേരി. അഞ്ചു വിളക്കിന്റെ നഗരം എന്നപേരിൽ അറിയപ്പെടുന്ന ഇവിടം തെക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനവും തിരുവിതാംകൂറിലെ വലിയ വ്യാപാര കേന്ദ്രവും ആയിരുന്നു.
തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ സ്ഥാപിച്ച ചങ്ങനാശ്ശേരി ചന്തയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ചന്തയുടെ ശതാബ്ദി സ്മാരകമായി പണികഴിപ്പിച്ച അഞ്ചു വിളക്കിന്റെ പേരിലാണ് ഇന്നീ നഗരം അറിയപ്പെടുന്നത്.
വാഴപ്പള്ളി ശിവക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം, മഞ്ചാടിക്കര ക്ഷേത്രം, മെത്രോപൊലീത്തൻ പള്ളി, പാറേൽ സെന്റ് മേരീസ് പളളി, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ.

PC:Sumesh001 -

കോട്ടയം

കോട്ടയം

ചങ്ങനാശ്ശേരി കഴിഞ്ഞാൽ ഇനി എത്തുന്നത് അക്ഷര നഗരിയായ കോട്ടയത്തേയ്ക്കാണ്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരമായ ഇവിടം അച്ചടി മാധ്യമ രംഗത്തിന് നല്കിയ സംഭാവനകൾ വിസ്മരി്കകാനാവാത്തതാണ്. കോട്ടയെന്ന വാക്കും അകമെന്ന വാക്കും ചേര്‍ന്ന് കോട്ടയ്ക്കകം എന്നര്‍ത്ഥത്തിലാണ് കോട്ടയ എന്ന വാക്കുണ്ടായത്. ഇതില്‍ നിന്നാണ് കോട്ടയമെന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. കോട്ടയത്തെ പഴയനഗരം കുന്നുംപുറം എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു, പേരുപോലെതന്നെ ഒരു മലയുടെ മുകളിലാണിത്.
കിഴക്കുഭാഗത്ത് മനോഹരമായ പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറുഭാഗത്ത് വേമ്പനാട് തടാകവുമാണ് കോട്ടയത്തിന് അതിരിടുന്നത്. മനോഹരമായ പാടങ്ങളും, സുഗന്ധവ്യഞ്ജനങ്ങള്‍ വിളയുന്ന മലയോരങ്ങളും സമതലങ്ങളുമെല്ലാമുണ്ട് കോട്ടയത്ത്. റബ്ബര്‍പോലുള്ള നാണ്യവിളകളും സുഗന്ധവ്യജ്ഞനങ്ങളും ഏറെ കൃഷിചെയ്യപ്പെടുന്ന സ്ഥലമാണിത്. ഇന്ത്യയില്‍ ആദ്യമായി നൂറുശതമാനം സാക്ഷരതയെന്ന പദവിയിലെത്തിയ സ്ഥലവും കോട്ടയം തന്നെയാണ്. കേരളത്തിലെ ആദ്യത്തെ പുകയിലവിമുക്തജില്ലയും കോട്ടയമാണ്.

PC: M.arunprasad

അതിരപ്പള്ളി

അതിരപ്പള്ളി

ഈ യാത്രയിലെ അടുത്ത പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനം എന്നു പറയുന്നത് അതിരപ്പള്ളിയാണ്. തൃശൂരിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം വെള്ളച്ചാട്ടങ്ങൾക്കും മഴക്കാടുകൾക്കുമാണ് പേരുകേട്ടിരിക്കുന്നത്. വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും അതിരപ്പള്ളിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. വന്യജീവികള്‍ക്ക്‌ പേരുകേട്ട പശ്ചിമഘട്ട മലനിരകള്‍ക്ക്‌ സമീപമാണ്‌ അതിരപ്പള്ളിയുടെ സ്ഥാനം. അതിരപ്പള്ളി- വാഴച്ചാല്‍ മേഖല എന്നാണ്‌ മലനിരകളുടെ ഈ ഭാഗം അറിയപ്പെടുന്നത്‌. ഈ വനമേഖലയില്‍ വംശനാശ ഭീഷണി നേരിടന്നതും അപൂര്‍വ്വവുമായ നിരവധി മൃഗങ്ങളും പക്ഷികളും അധിവസിക്കുന്നു. ആന സംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ദ വൈല്‍ഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ വിശേഷിപ്പിച്ചത്‌ ഈ വനമേഖലയെയാണ്‌. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പല്‍ പോലെയുള്ള നിരവധി പക്ഷികളെ ഇവിടെ കാണാം. ഇവയുടെ നാലു വ്യത്യസ്‌ത ഇനങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഇക്കാരണത്താല്‍ ഇന്റര്‍നാഷണല്‍ ബേഡ്‌ അസോസിയേഷന്‍ ഈ മേഖലയെ പ്രധാനപ്പെട്ട പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

PC:Dilshad Roshan

ചാർപ്പ വെള്ളച്ചാട്ടം

ചാർപ്പ വെള്ളച്ചാട്ടം

അതിരപ്പള്ളിക്കും വാഴച്ചാൽ വെള്ളച്ചാട്ടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് താർപ്പ വെള്ളച്ചാട്ടംയ വേനൽക്കാലത്ത് പൂർണ്ണമായും വറ്റിപ്പോകുന്ന ഈ വെള്ളച്ചാട്ടം ലക്കുടി - വാൽപ്പാറ അന്തർസംസ്ഥാനപാതക്കരികിലായാണ്‌ സ്ഥിതി ചെയ്യുന്നത്.


PC: Vssun

വാഴച്ചൽ വെള്ളച്ചാട്ടം

വാഴച്ചൽ വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ നിന്നും അ‍ഞ്ച് കിലോമീറ്റർ അകലെയാണ് വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചാലക്കുടി പുഴയുടെ ഭാഗമായ ഈ വെള്ളച്ചാട്ടം വനങ്ങളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയിൽ നിന്നും 65 കിലോമീറ്റർ അകലെയാണ് ഇതുള്ളത്. ചാലക്കുടിയിൽ നിന്നും 35 കി.മീ.യാത്ര ചെയ്താൽ ഇവിടെയെത്താം

PC: Irshadpp.

മലക്കപ്പാറ

മലക്കപ്പാറ

മാലാഖപ്പാറ എന്നറിയപ്പെടുന്ന മലക്കപ്പാറ വാൽപ്പാറയിലേക്കുള്ള വഴിയിലെ പ്രധാന ആകർഷണമാണ്. സമുദ്ര നിരപ്പിൽ നിന്നും 9 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അധികം ആളുകൾ എത്തിച്ചേരാത്ത ഇടമാണ്. വാൽപ്പാറയിലേക്കു പോകുന്ന സ‍ഞ്ചാരികളാണ് ഇവിടുത്തെ പ്രധാന സന്ദർശകർ.
തേയിലത്തോട്ടം, അപ്പർ ഷോളയാർ ഡാം, വനങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ

PC:Meldort

വാൽപ്പാറ

വാൽപ്പാറ

മലക്കപ്പാറയിൽ നിന്നും 25 കിലോമീറ്ററോളം ദൂരത്തിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ആനമലൈ കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. ന്നക്കല്ലാര്‍ ആണ് വാൽ‌പ്പാറയിലെ പ്രധാന ആകർഷണം. ഇതുകൂടാതെ നിരവധി കാഴ്ചകള്‍ വാല്‍പ്പാറയുടെ സമീപപ്രദേശങ്ങളിലായുണ്ട്. ബാലാജി ക്ഷേത്രം. നിരാര്‍ ഡാം, ഗണപതി ക്ഷേത്രം, അന്നൈ വേളാങ്കണ്ണി ചര്‍ച്ച് എന്നിവ അവയില്‍ ചിലതാണ്. വാല്‍പ്പാറയില്‍ വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷോളയാര്‍ ഡാമും, ഗ്രാസ് ഹില്‍സും, വ്യുപോയിന്‍റുകളും. കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറ പ്രധാന പ്രത്യേകത എന്നത് അവിടെ മനുഷ്യനിര്‍മ്മിതമായ കാഴ്ചകളല്ല കാത്തിരിക്കുന്നത് എന്നതാണ്. ഇടതൂര്‍ന്ന വനങ്ങളും, വന്യമൃഗസങ്കേതങ്ങളും, വെള്ളച്ചാട്ടങ്ങളും നിറ‍ഞ്ഞതാണിവിടം. ഇവിടുത്തെ പല ഭാഗങ്ങളിലും ഇനിയും ടൂറിസ്റ്റുകളാരും എത്തിച്ചേരാത്തവയാണ്.
ശൈത്യകാലത്തും, മഴക്കാലത്തും ഇവിടെ നല്ല തണുപ്പ് അനുഭവപ്പെടും. അതുകൊണ്ട് ഈ സമയത്തെ സന്ദര്‍ശനം അത്ര സുഖകരമാവില്ല. വേനല്‍ക്കാലത്ത് ഇവിടെ വളരെ സുഖകരമായ കാലാവസ്ഥയായതിനാല്‍ സന്ദര്‍ശനത്തിന് ഏറെ അനുയോജ്യമാണ്.

PC:Dilli2040 -

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X