വയനാട്ടിലെ കുറുവ ദ്വീപ് എന്നും സഞ്ചാരികള് zwj;ക്ക് വിസ്മയം സമ്മാനിക്കുന്ന ഒരിടമാണ്.ആള് zwj;പ്പാര് zwj;പ്പില്ലാത്ത ദ്വീപാണെങ്കിലും കുറുവയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല. മണ് zwj;സൂണ് zwj; കാലത്ത് അടച്ചിടുന്ന കുറുവ ദ്വീപ് ഇപ്പോള് zwj; സഞ്ചാരികള് zwj;ക്കായി തുറന്നിരിക്കുകയാണ്. 150 ചെറുദ്വീപുകളുടെ കൂട്ടമായ കുറുവാ ദ്വീപിന്റെ വിശേഷങ്ങളിലേക്ക്...കാടിന്റെ വന്യതയ്ക്കു നടുവിലെ കബനി കിഴക്കോട്ടൊഴുകുന്ന നദിയായ കബനിയില്‍ സ്ഥിതി ചെയ്യുന്ന കുറുവ ദീപ് വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ്. പ്രകൃതി സ് നേഹികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിവിടം.PC: Vinayaraj ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപുകളിലൊന്നു കൂടിയാണ് വയനാടിന്റെ നിത്യഹരിത സ്വര്‍ഗ്ഗമായ കുറുവ. 950 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ഏകദേശം 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണിത്.PC:Rameshng കബനി നദി ഒഴുകുമ്പോള്‍ നിരവധി കൈവഴികളായി പിരിഞ്ഞുണ്ടായ ചെറുദ്വീപുകളാണ് ഇതിന്റെ പ്രത്യേകത. കബനി നദി പതിനെട്ടായി പിരിഞ്ഞുണ്ടായതാണത്രെ ഈ ദ്വീപസമൂഹം.PC:Johnson aj. കുറുവ ദ്വീപിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ റിവര്‍ റാഫ്ടിങ്. കുറുവയുടെ സൗന്ദര്യം ആസ്വദിക്കാന്‍ മാത്രം ധൈര്യമുള്ളവരാണ് ഇതിലെ സഞ്ചാരികള്‍.PC:Rameshng അത്യപൂര്‍വ്വങ്ങളായ ധാരാളം പക്ഷികള്‍ എത്തിച്ചേരുന്ന ഒരിടം കൂടിയാണ് കുറുവ. രാവിലെ ആറു മുതല്‍ ഒന്‍പത് മണി വരെയാണ് ഇവിടെ പക്ഷികളെ നിരീക്ഷിക്കാന്‍ സൗകര്യമുള്ളത്.PC:Daniel Schwen അത്യപൂര്‍വ്വങ്ങളായ ഒട്ടേറെ സസ്യങ്ങളും മരങ്ങളും കുറുവ ദ്വീപിന്റെ പ്രത്യേകതയാണ്. നശിച്ചുകൊണ്ടിരിക്കുന്നതും മറ്റെവിടെയും കാണാത്തതുമായ ധാരാളം ചെടികളെ ഇവിടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.PC:Vinayaraj വര്‍ഷത്തില്‍ മഴക്കാലത്ത് ഏകദേശം അഞ്ച് മാസത്തോളം ഇവിടം അടച്ചിടും. സുരക്ഷയെക്കരുതി അടച്ചിടുന്ന ഇവിടം മഴ കുറഞ്ഞ ശാന്തമാകുമ്പോഴാണ് തുറന്നുകൊടുക്കുക. ദ്വീപിലെ ജലനിരപ്പ് കുറയുമ്പോഴാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. സാധാരണയായി ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്തത്.PC:Nithish Ouseph മഴക്കാലം കഴിഞ്ഞ് ദ്വീപിലെ ജലനിരപ്പ് താഴ്ന്നതോടെ ഇവിടം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്.PC:Challiyan ഒരു ദിവസം കുറുവ ദ്വീപില്‍ പ്രവേശിക്കാന്‍ കഴിയുന്നത് 400 പേര്‍ക്കു മാത്രമാണ്.പാല്‍വെളിച്ചത്തുള്ള കവാടത്തില്‍ നിന്ന് 200 പേര്‍ക്കും പാക്കത്തുള്ള കവാടത്തില്‍ നിന്ന് 200 പേര്‍ക്കുമാണ് പ്രവേശനം നല്കുക. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.PC:Vinayaraj അറുപത് പേര്‍ക്കോളം താമസിക്കാന്‍ സൗകര്യമുള്ള ടൂറിസം വകുപ്പിന്റെ ഡോര്‍മെട്രികളാണ് ഇവിടെയുള്ളത്. താല്പര്യമുള്ളവര്‍ക്ക് സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടുകളും പരിഗണിക്കാം.PC:Rameshng ബത്തേരിയില്‍ നിന്നും ബീനച്ചി-കേണിച്ചിറ-നടവയല്‍-നീര്‍വാരം-കൂടല്‍ക്കടവ്-പാല്‍വെളിച്ചം വഴി കുറുവയിലെത്തുന്നതാണ് എളുപ്പമുള്ള വഴി. 38.5 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്. നടവയലില്‍ നിന്നും പയ്യമ്പള്ളി-കുറുക്കന്‍മൂല-പാല്‍വെളിച്ചം വഴിയും സുല്‍ത്താന്‍ ബത്തേരി-ഇരുളം-പുല്‍പ്പള്ളി വഴിയും കുറുവയിലെത്താം. കല്‍പ്പറ്റയില്‍ നിന്നും വയനാട് റോഡ് വഴി പനമരം-കാപ്പുംചാല്‍-പയ്യമ്പള്ളി-കുറുക്കന്‍മൂല-പാല്‍വെളിച്ചം വഴി കുറുവയിലെത്തുന്നതാണ് എളുപ്പം. 35 കിലോമീറ്ററാണ് ഈ വഴിയുള്ള ദൂരം. കോഴിക്കോടു നിന്നും വരുന്നവര്‍ക്ക് ഇതാണ് എളുപ്പം. പുല്‍പ്പള്ളിയില്‍ നിന്നും പാക്കം-കൂടല്‍ക്കടവ്-പാല്‍വെളിച്ചം വഴി കുറുവയിലെത്തുന്നതാണ് എളുപ്പം. 19.9 കിലോമീറ്റര്‍ ദൂരമുള്ളതാണ് ഈ വഴി. പുല്‍പ്പള്ളി-ചേക്കടി-കുറുവ റോഡ് വഴിയും ദ്വീപിലെത്താം. 17.2 കിമീ ദൂരമാണ് ഈ വഴിക്കുള്ളത്. തോല്‍പ്പെട്ടി വഴി വരുന്നവര്‍ക്ക് തോല്‍പ്പെട്ടി-കാട്ടിക്കുളം- റോഡ് വഴി കുറുവയിലെത്താം. പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിച്ച സ്ഥലമാണിത്. വനസംര്കഷണ സമിതിയുടെ നിയമങ്ങള്‍ ഇവിടെ എത്തുന്നവര്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.PC:wikimedia