Search
  • Follow NativePlanet
Share
» »കന്യാകുമാ‌രിയിൽ ഒരു കറങ്ങി നടത്തം

കന്യാകുമാ‌രിയിൽ ഒരു കറങ്ങി നടത്തം

By Maneesh

ഇന്ത്യയുടെ തേക്കെ മുനമ്പായ കന്യാകുമാരിയെ അറിയാത്ത ആരും ഉണ്ടാകില്ല, എത്തിച്ചേരുന്ന ആരിലും കാൽപനിക കാമനകൾ ഉണർത്തുന്ന സ്ഥലമാണ് ബ്രിട്ടീഷുകാർ കേ‌പ്പ് കാമറിൻ എന്ന് വിളിച്ച കന്യാകുമാ‌രി.

ഇന്ത്യൻ മഹാസമുദ്രവും, ബംഗാൾ ഉൾക്കടലും, അറബിക്കടലും ഒരുമി‌ച്ച് കാണാൻ പറ്റിയ ഇന്ത്യയിലെ ഏക സ്ഥലമായ കന്യാകുമാരിയിലേക്കുള്ള യാത്ര നൽകുന്ന അനുഭവം തിക‌ച്ചും വ്യത്യസ്തമായ ഒന്നായിരിക്കും.

പ്രശസ്തമായ തീർത്ഥാടന കേന്ദ്രം എന്നത് പോലെ മികച്ച ടൂറിസ്റ്റ് കേന്ദ്രവുമായ കന്യാകുമാരിയിലേക്ക് ദിവസേന ഒഴുകിയെ‌ത്തുന്നത് ആയിരക്കണക്കിന് സന്ദർശകരാണ്.

നമ്മള്‍ എന്തിന് കന്യാകുമാരിയില്‍ പോകണം?നമ്മള്‍ എന്തിന് കന്യാകുമാരിയില്‍ പോകണം?

രണ്ട് നാൾ ലീവ് കിട്ടിയാൽ ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരിക്ക് യാത്രപോകാം

ഉദയവും അസ്തമയവും

ഉദയവും അസ്തമയവും

കന്യാകുമാരിയിലെ കടലിൽ നിന്ന് സൂര്യൻ ഉദിച്ച് വരുന്ന സുന്ദരമാ‌യ കാഴ്ച കണ്ട് മതി മറന്ന് നഗരം ഒന്ന് ചുറ്റിക്കറങ്ങി വരുമ്പോൾ അതേ കടലിൽ രാവിലെ സൂര്യൻ ഉദിച്ച് വരുന്നത് കണ്ടതിന് എതിർ ഭാഗത്ത് സൂര്യൻ കടലിലേക്ക് താഴ്ന്ന് പോകുന്ന കാഴ്ചയാണ് കന്യാകുമാ‌രിയിലെ ഏറ്റവും വ്യത്യസ്തമായ കാഴ്‌ച.
Photo Courtesy:M.Mutta

മണൽത്തിട്ടയിലേക്ക്

മണൽത്തിട്ടയിലേക്ക്

തീരമാലകൾ കരകയറിക്കൊണ്ടിരിക്കുന്ന കടൽത്തീരത്തെ മണൽ‌ത്തിട്ടകളിലൂടെ ആർത്ത് ഉല്ലസിക്കുന്ന കുട്ടികളും മുതിർന്നവരേയും കാണുമ്പോൾ കുറച്ച് നേരം നമ്മളും തിരമാലകൾ എണ്ണി കടൽ നോക്കി നിന്ന് പോകും

Photo Courtesy: Kainjock

ദൂരേക്ക് നോക്കാം

ദൂരേക്ക് നോക്കാം

ദൂരെ കടലിലേക്ക് നോക്കുമ്പോൾ കടലിന്റെ നടുക്ക് ഉയർന്ന് നിൽക്കുന്ന ഒരു പാറയ്ക്ക് മുകളിലായി വലിയ ഒരു പ്രതിമയും പ്രതിമയ്ക്ക് പുറകിലായി ഒരു സ്മാരക മന്ദിരവും കാണാം.

Photo Courtesy: Nikhilb239

വിവേകാനന്ദ സ്മാരകം

വിവേകാനന്ദ സ്മാരകം

ഒരിക്കൽ സ്വാമി വിവേകാനന്ദ‌ൻ വന്ന് ധ്യാനത്തിലിരുന്ന പാറയാണ് ദൂരെ കടലിൽ നമ്മൾ കണ്ടത്. അതിനാലാണ് ആ പാറയ്ക്ക് വിവേകാനന്ദ പാറ എന്ന പേരും ലഭിച്ചത്. ആ പാറയ്ക്ക് മുകളിലായി നിർമ്മിച്ച മന്ദിരമാണ് വിവേകാനന്ദ മന്ദിരം.
Photo Courtesy: Harismahesh

തിരുവള്ളുവാർ

തിരുവള്ളുവാർ

വിവേകാനന്ദ പാറയിൽ നിർമ്മിച്ചിട്ടുള്ള കൂറ്റൻ പ്രതിമ തമിഴ് കവിയായ തിരുവള്ളുവരുടേതാണ്. 133 അടി ഉയരമുള്ള ഈ പ്രതിമ സ്ഥാപിച്ചത് 2000‌ൽ ആണ്.

വിശദമായി വായിക്കാം

Photo Courtesy: Nikhilb239

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X