Search
  • Follow NativePlanet
Share
» »ശ്രീരംഗപട്ടണവും മൈസൂർകൊട്ടാരവും

ശ്രീരംഗപട്ടണവും മൈസൂർകൊട്ടാരവും

കർണ്ണാടകയുടെ ‌പൈതൃകം തേടിയാണ് നിങ്ങൾ യാത്ര തിരിക്കുന്നതെങ്കിൽ നിങ്ങളെ തൃപ്തിപ്പെടു‌ത്തുന്ന നിരവധി കാഴ്ചകൾ ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്കുള്ള ഈ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്

By Maneesh

മൈസൂരി‌നെ പ്രശസ്തമാക്കുന്ന മൈസൂർ കൊട്ടാരം കാണാൻ ബാംഗ്ലൂരിൽ നിന്ന് ഒരു യാത്ര പോയാലോ. യാത്രയ്ക്കിടെ ച‌രിത്ര നഗരമായ ശ്രീരംഗ‌പട്ടണം സന്ദർശിക്കാനും സഞ്ചാരികൾക്ക് അവസരമുണ്ട്. ടി‌പ്പു സുൽത്താന്റെ ദരിയ ധൗലത്ത് കൊട്ടാരമാണ് ശ്രീരംഗ പട്ടണയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.

കർണ്ണാടകയുടെ ‌പൈതൃകം തേടിയാണ് നിങ്ങൾ യാത്ര തിരിക്കുന്നതെങ്കിൽ നിങ്ങളെ തൃപ്തിപ്പെടു‌ത്തുന്ന നിരവധി കാഴ്ചകൾ ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്കുള്ള ഈ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

മൈസൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന 20 സ്ഥലങ്ങള്‍</a><br><a href=മൈസൂർ സൂ സന്ദർശിക്കുന്നവർ ഇതും അറിഞ്ഞിരിക്കണം" title="മൈസൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന 20 സ്ഥലങ്ങള്‍
മൈസൂർ സൂ സന്ദർശിക്കുന്നവർ ഇതും അറിഞ്ഞിരിക്കണം" />മൈസൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന 20 സ്ഥലങ്ങള്‍
മൈസൂർ സൂ സന്ദർശിക്കുന്നവർ ഇതും അറിഞ്ഞിരിക്കണം

മൈസൂര്‍ പാലസിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍മൈസൂര്‍ പാലസിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

കുട്ടികളോടൊപ്പം ചെലവിടാന്‍ മൈസൂരിലെ 5 സ്ഥലങ്ങള്‍കുട്ടികളോടൊപ്പം ചെലവിടാന്‍ മൈസൂരിലെ 5 സ്ഥലങ്ങള്‍

മൈസൂരിലുള്ളവര്‍ക്കും അറിയില്ല മൈസൂരിനേക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍മൈസൂരിലുള്ളവര്‍ക്കും അറിയില്ല മൈസൂരിനേക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍

ശ്രീരംഗ‌പട്ടണയിലേക്ക്

ശ്രീരംഗ‌പട്ടണയിലേക്ക്

ബാംഗ്ലൂരിൽ നിന്ന് 130 കിലോമീറ്റർ അകലെയായാണ് ശ്രീ‌രംഗ‌പട്ടണ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ മൈസൂർ റോഡിലൂടെ രണ്ടര മണിക്കൂർ ഡ്രൈവ് ചെയ്താൽ ശ്രീരംഗ‌പട്ടണയിൽ എത്തിച്ചേരാം. മൈസൂരി‌ന് അടുത്തായി മാണ്ഡ്യ ജില്ലയിലാണ് ശ്രീരംഗ‌പട്ടണം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Prof. Mohamed Shareef from Mysore

മൈസൂരിന് മുൻപേ

മൈസൂരിന് മുൻപേ

മൈസൂർ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മുൻപയാണ് ശ്രീ‌രംഗപട്ടണം സ്ഥിതി ചെയ്യുന്നത്. കാവേരി നദിക്ക് നടുവിലായി ഒരു ദ്വീപ് പോലെയാണ് ശ്രീരം‌ഗപട്ടണം സ്ഥിതി ചെയ്യുന്നത്. കാവേരി നദി രണ്ട് കൈവഴികളിലായി, ശ്രീരംഗപട്ടണത്തിന് അ‌പ്പുറത്തും ഇ‌പ്പുറത്തുമാ‌യാണ് ഒഴുകുന്നത്.
Photo Courtesy: Prof tpms

ടിപ്പു സുൽത്താന്റെ തലസ്ഥാനം

ടിപ്പു സുൽത്താന്റെ തലസ്ഥാനം

ശ്രീരംഗപട്ടണത്തിന്റെ ഭൂമിശാത്രപരമായ പ്രത്യേകത ഈ സ്ഥലത്തിന് കൂടുതൽ ദൈവീക പരിവേഷ നൽകിയിട്ടുണ്ട്. ശ്രീരംഗപട്ടണത്തിന് സമീപത്തുള്ള തലക്കാട് തലസ്ഥാനമാക്കി രാജഭരണം നടത്തിയ ഗംഗ രാജവംശത്തിന്റെ പ്രതാപ കാലമായ ഒൻപതാം നൂറ്റാണ്ടുമുതലാണ് ശ്രീരംഗപട്ടണത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇവിടുത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം നിർമ്മിച്ചത് ഗംഗ രാജവംശകാലത്താണ്. ഈ ക്ഷേത്രത്തിൽ നിന്നാണ് ഈ സ്ഥലത്തിന് ശ്രീരംഗപട്ടണ എന്ന പേര് ലഭിച്ചത്.
Photo Courtesy: Shyamal

ആവർത്തിക്കുന്ന ചരിത്ര കഥകൾ

ആവർത്തിക്കുന്ന ചരിത്ര കഥകൾ

ചരിത്രം തുടർന്ന് കൊണ്ടിരുന്നപ്പോൾ ശ്രീരംഗപട്ടണ വിജയ നഗര സാമ്രാജ്യത്തിന്റെ കീഴിലായി. തുടർന്ന് 1610 മുതൽ മൈസൂർ രാജാവിന്റെ കീഴിലായി ശ്രീരംഗപട്ടണ. സുൽത്താൻമാരായ ടിപ്പുവിന്റേയും ഹൈദർ അലിയുടേയും ഭരണകാലത്താണ് ശ്രീരംഗപട്ടണം വീണ്ടും പ്രതാപത്തിലേക്ക് തിരിച്ച് പോയാത്. അവർ ശ്രീരംഗപട്ടണത്തെ ഒരു കോട്ടനഗരമാക്കി. പിന്നീട് ബ്രീട്ടീഷുകാരും ശ്രീരംഗപട്ടണം ഭരിച്ചു.
Photo Courtesy: Prof tpms

ചരിത്രം ഉണർന്നിരിക്കുന്നു

ചരിത്രം ഉണർന്നിരിക്കുന്നു

ചരിത്രവും വിശ്വാസവും കണ്ണുമിഴിച്ച് നി‌ൽക്കുന്ന സ്മാരകങ്ങളും ക്ഷേത്രങ്ങളുമാണ് ശ്രീരംഗപട്ടണയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. അവയൊക്കെ നോക്കികണുമ്പോൾ നിങ്ങൾ അറിയാത തന്നെ സുൽത്താന്മാരുടെ കാലത്ത് നിന്ന് വിജയനഗര സാമ്രാജ്യ കാലത്തിലൂടെ പിറകോട്ട് നടന്നുപോകും.
Photo Courtesy: Golf Bravo

കാഴ്ചകൾ

കാഴ്ചകൾ

ചരിത്രം പറയാൻ നിരവധി കാഴ്ചകൾ ഉണ്ടെങ്കിലും ശ്രീരംഗപട്ടണത്തിൽ എത്തിച്ചേരുന്ന എല്ലാ സഞ്ചാരികൾക്കും കൗതുകം പകരുന്ന കുറച്ച് കാഴ്ചകളും ഉണ്ട്. കാഴ്ച കാണാൻ മൈസൂരിൽ വന്നെത്തുന്ന സഞ്ചാരികളിൽ പലരും തങ്ങളുടെ യാത്ര 20 കിലോമീറ്റർ അകലെയുള്ള ശ്രീരംഗപട്ടണയിലേക്ക് നീട്ടാൻ കാരണം ഈ കാഴ്ചകളാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
Photo Courtesy: Prof tpms

ശ്രീരംഗപട്ടണത്തിലെ മൂന്ന് അത്ഭുതങ്ങൾ

ശ്രീരംഗപട്ടണത്തിലെ മൂന്ന് അത്ഭുതങ്ങൾ

സഞ്ചാരികൾ ശ്രീരംഗപട്ടണത്തിലേക്ക് യാത്ര ചെയ്യുന്നത് പ്രധാമായും മൂന്ന് കാഴ്ചകൾ കാണാനാണ്. അതിൽ പ്രധാനം ശ്രീരംഗനാഥസ്വാമി ക്ഷേത്രം തന്നെയാണ്. പിന്നെയുള്ളത് ദരിയ ദൗളത്തും, ഗുമ്പാസും എന്താണ് ഇവയെന്നും എവിടെയാണ് ഇതെന്നുമൊക്കെ നമുക്ക് മനസിലാക്കാം
Photo Courtesy: K R Ramesh

ശ്രീരംഗനാഥ സ്വാമി ക്ഷേത്രം

ശ്രീരംഗനാഥ സ്വാമി ക്ഷേത്രം

ശ്രീരംഗപട്ടണയിലെ ഏറ്റവും വലിയ ആകർഷണമാണ് ശ്രീരംഗനാഥ സ്വാമി ക്ഷേത്രം. ശ്രീരംഗപട്ടണ നഗരത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയായാണ് ഗംഗന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഞ്ചരംഗ ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തെക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: PP Yoonus
ഗുംബാസ്

ഗുംബാസ്

ശ്രീരംഗപട്ടണയിൽ ബാംഗ്ലൂർ മൈസൂർ ഹൈവേയ്ക്ക് സമീപത്തായാണ് ഗുംബാസ് സ്ഥിതി ചെയ്യുന്നത്. ടിപ്പുസുൽത്താന്റെയും പിതാവ് ഹൈദർ അലിയുടെയും മാതാവ് ഫാത്തിമാ ബീഗത്തിന്റേയും ശവകുടീരങ്ങൾ ഉൾക്കൊള്ളുന്ന 20 മീറ്റർ ഉയരമുള്ള മനോഹരമായ ഒരു സ്മാരകമാണ് ഇത്. ഗുംബാസിനെക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Cchandranath84
ദാരിയ ദൗലത് ബാഗ്

ദാരിയ ദൗലത് ബാഗ്

ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ടിപ്പുവിന്റെ പ്രശസ്തമായ വേനല്‍ക്കാല വസതിയായ ദരിയ ദൗലത് ബാഗ്. വിശാലമായ പുന്തോട്ടത്തിന് നടുവിലാണ് ദരിയ ദൗലത് ബാഗ് സ്ഥിതിചെയ്യുന്നത്. സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് ഇതിന്റെ പണി ആരംഭിച്ചത്. എന്നാല്‍ 1784 ല്‍ മകന്‍ ടിപ്പു സുല്‍ത്താന്റെ കാലത്താണ് ഇതിന്റെ പണി പൂര്‍ത്തിയായത്. ഇതിനേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Ahmad Faiz Mustafa
മറ്റു സ്ഥലങ്ങൾ

മറ്റു സ്ഥലങ്ങൾ

മേൽപ്പറഞ്ഞ സ്ഥലങ്ങൾ കൂടാതെ നിരവധി സ്ഥലങ്ങളുണ്ട് ശ്രീരംഗപട്ടണയിൽ സഞ്ചാരികൾക്ക് കണ്ടു തീർക്കാൻ. സമയം അനുവദിക്കുകയാണെങ്കിൽ അവ കൂടെ കണ്ട് തീർക്കാവുന്നതാണ്. നരസിംഹ ക്ഷേത്രം, നിമിഷാംബ ക്ഷേത്രം, വാട്ടർ ഗേറ്റ്, ടിപ്പുവിന്റെ സ്മാരകം, ബാംഗ്ലൂർ ഗേറ്റ്, മൈസൂർ ഗേറ്റ്, കാവേരി സംഗമം അങ്ങനെ കാഴ്ചകൾ നിരവധിയാണ്. മറ്റു കാഴ്ചകൾ ഏതൊക്കെയാണെന്ന് നോക്കാം

Photo Courtesy: Prof tpms
കാവേരി സംഗമം

കാവേരി സംഗമം

ശ്രീരംഗപട്ടണയിൽ വച്ചാണ് കബനി നദിയും ഹേമാവതി നദിയും കാവേരി നദിയിൽ സംഗമിക്കുന്നത്. സംഗമ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
Photo Courtesy: Ashwin Kumar from Bangalore, India

സ്ഥലങ്ങളിലേക്ക്

സ്ഥലങ്ങളിലേക്ക്

ടൗൺ സ്ക്വയറിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞാണ് ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിലേക്ക് പോകേണ്ടത് ഈ ഭാഗത്താണ് വാട്ടർഗേറ്റ്, ടിപ്പുവിന്റെ മരണ സ്ഥലം, മസ്ജിദ് ഈ അല, ബാംഗ്ലൂർ ഗേറ്റ്, മൈസൂർ ഗേറ്റ് തുടങ്ങിയ ആകർഷണങ്ങൾ ഉള്ളത്. ടൗൺ സ്ക്വയറിന്റെ വലത് ഭാഗത്താണ് ഗുംബാസ്, ദാരിയ ദൗലത് ബാഗ്, നിമിഷാംബ ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jayanthdev

മൈസൂർ കൊട്ടാരം കാണാൻ

മൈസൂർ കൊട്ടാരം കാണാൻ

പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്.
Photo Courtesy: Seb powen

Read more about: bangalore mysore srirangapatna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X