Search
  • Follow NativePlanet
Share
» »രുചി തേടി കോട്ടയ‌ത്തൂടെ കൊതിയൂറും യാത്ര

രുചി തേടി കോട്ടയ‌ത്തൂടെ കൊതിയൂറും യാത്ര

By Maneesh

രുചി തേടി കേരളത്തില്‍ യാത്ര ചെയ്യുന്നവരുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നാണ് കോട്ടയം. സുറിയാനി ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോട്ടയത്തിന്റെ മലയോര മേഖലകള്‍ ഭക്ഷണ വൈവിധ്യങ്ങള്‍ക്ക് പേരുകേട്ട സ്ഥ‌‌ലമാണ്.

സസ്യാഹാര‌ത്തേക്കാള്‍ മാംസാഹരത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്ന‌വരാണ് കോട്ടയത്തെ സുറിയാനി ക്രിസ്ത്യാനികള്‍. എന്നിരുന്നാലും സസ്യാഹര പ്രിയര്‍ക്കും പറ്റിയ വിഭവങ്ങള്‍ കോട്ടയത്ത് ലഭിക്കും.

കോട്ടയത്ത് യാത്ര ചെയ്യുന്നവര്‍‌ക്ക് രുചിച്ച് നോക്കാവുന്ന 12 വിഭവങ്ങള്‍ നമുക്ക് പ‌രിചയപ്പെടാം. കേരളത്തില്‍ എല്ലായിട‌ത്തും ഈ വിഭവങ്ങള്‍ ഇപ്പോള്‍ സുലഭമാണെങ്കിലും കോട്ടയം കാരുടെ പ്രിയപ്പെട്ട വിഭവമാണ് ഇവ.

കപ്പ ഇറച്ചി

കപ്പ ഇറച്ചി

കോട്ടയത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുള്ള വിഭവമാണ് കപ്പ ഇറച്ചി. കപ്പയും പോത്തിറച്ചിയും ഒന്നിച്ച് വേവിച്ചാണ് ഇത് ഉണ്ടാക്കുന്നത്. കോട്ടയം ജില്ലയിലെ റെസ്റ്റോറെന്റുകളില്‍ ഈ വിഭവം ല‌ഭ്യമാണ്. കപ്പ ബിരിയാണിയെന്നും ഇത് അറിയപ്പെടുന്നുണ്ട്.


Photo Courtesy: Prasobhgs at Malayalam Wikipedia

പിടിയും കോഴിയും

പിടിയും കോഴിയും

ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുള്ള പരമ്പരാഗത വിഭമാണ് പിടി. അരിപ്പൊടി കൊണ്ടാണ് പിടി ഉണ്ടാക്കുന്നത്. പിടിയുടെ കൂടെ കോഴിക്കറിയാണ് ഉപയോഗിക്കുക. കോട്ടയത്തെ പല പള്ളിപെരുന്നാളുകളിലും നേര്‍ച്ചയായി പിടിയും കോഴിയും വിതരണം ചെയ്യാറുണ്ട്.

Photo Courtesy: Jisstom123

കരിമീന്‍

കരിമീന്‍

വളരെ രുചികരമായ ഒരു ശു‌‌ദ്ധജല മത്സ്യമാണ് കരിമീന്‍. കരിമീന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് കോട്ടയം ജില്ല. കോട്ടയത്തെ കുമരകമാണ് കരിമീനിന് പേരുകേട്ട സ്ഥലം.

Photo Courtesy: Fotokannan

ഫിഷ് മോളി (കോട്ടയം സ്റ്റൈല്‍)

ഫിഷ് മോളി (കോട്ടയം സ്റ്റൈല്‍)

തേങ്ങപ്പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കോട്ടയം സ്റ്റൈല്‍ ഫിഷ് മോളിയാണ്. കോട്ടയത്തെ മറ്റൊരു പ്രധാന വിഭവം. കോട്ടയത്തെ റെസ്റ്റോറെന്റുകളില്‍ ഇത് കിട്ടും.

Photo Courtesy: Drsoumyadeepb

പാല‌‌‌പ്പം

പാല‌‌‌പ്പം

കോ‌ട്ടയംകാര്‍ പ്രഭാത ‌ഭക്ഷണമായി കഴിക്കുന്ന ഒരു വിഭവമാണ് പാലപ്പം. പാലപ്പവും മട്ടന്‍ സ്റ്റ്യൂവുമാണ് ബെസ്റ്റ് കോമ്പോ.

Photo Courtesy: Jomesh, മലയാളം Wikipedia

‌വട്ടയ‌പ്പം

‌വട്ടയ‌പ്പം

കോട്ടയത്തെ ക്രിസ്ത്യാനികളുടെ ഇഷ്ടപ്പെട്ട ഒരു മധുരപലഹാരമാണ് വട്ടയപ്പം. അരിപ്പൊടിയും തേങ്ങയും പഞ്ചസാരയും ചേര്‍ത്താണ് വട്ടയപ്പം നിര്‍മ്മിക്കുന്നത്.

Photo Courtesy: Sajetpa, മലയാളം Wikipedia

അവലോസ് പൊടി

അവലോസ് പൊടി

മധ്യകേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു പലാഹരമാ‌ണ് അവലോസ് പൊടി. അരിപ്പൊടി തേങ്ങയും ചേര്‍ത്ത് വറുത്തെടുക്കുന്നതാണ് ഇത്. ഇതിന്റെ കൂടെ ശര്‍ക്കരയും ചേര്‍ത്ത് ഉണ്ട ഉരുട്ടാറുണ്ട്. അവിലോസ് ഉണ്ട എന്നാണ് ഇത് അറിയപ്പെടുന്നത്.

Photo Courtesy: Seena Viovin

കുമ്പിളപ്പം

കുമ്പിളപ്പം

വഴനയപ്പം, ചക്കയ‌പ്പം എന്നിങ്ങ‌നെ വിവിധ പേരുകളില്‍ കുമ്പിളപ്പം അറിയപ്പെടുന്നുണ്ട്. വഴയന ഇലയിലാണ് കുമ്പിളപ്പം ഉണ്ടാക്കുന്നത്. അരിപ്പൊടിയും ചക്കപ്പഴവും ചേര്‍ത്താണ് ഈ വിഭവം നിര്‍മ്മിക്കുന്നത്. അതിനാല്‍ ചക്ക ഉണ്ടാകറുള്ള മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലങ്ങളില്‍ മാത്രമെ ഈ വിഭവം ലഭ്യമാകുകയുള്ളു.


Photo Courtesy: Challiyan, മലയാളം Wikipedia

കൊഴുക്കട്ട

കൊഴുക്കട്ട

അരിപ്പൊടി കൊണ്ട് ഉണ്ടയുരുട്ടി. അതില്‍ തേങ്ങയും ശര്‍ക്കരയും ഫില്‍ ചെയ്ത് ആവിയില്‍ വേവിച്ചെടുക്കുന്ന ഈ വിഭവം കേരളത്തില്‍ എല്ലായിടത്തും സുലഭമാണ്. കോട്ടയത്ത് കൊഴുക്കട്ട എന്നാണ് ഇത് അറിയപ്പെടുന്നത്.

Photo Courtesy: Sx.

പോത്തുലര്‍ത്തിയത്

പോത്തുലര്‍ത്തിയത്

കോട്ടയത്ത് എത്തുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന ഒന്നാണ് കോട്ടയം സ്പെഷ്യല്‍ പോത്തുലര്‍ത്തിയത്.

Photo Courtesy: Challiyan at Malayalam Wikipedia

കുടംപുളി ഇട്ട മീന്‍കറി

കുടംപുളി ഇട്ട മീന്‍കറി

കോട്ടയ‌ത്ത് എത്തുന്നവരെ കൊതിപ്പിക്കുന്ന ഒന്നാണ് കോട്ടയം സ്പെഷ്യല്‍ കുടംപുളിയിട്ട മീന്‍കറി.

Photo Courtesy: Kalakki at ml.wikipedia

കപ്പപുഴുക്ക്

കപ്പപുഴുക്ക്

കപ്പയാണ് കോട്ടയം കാരുടെ പ്രിയപ്പെട്ട ഭക്ഷണം. കപ്പ കൊണ്ട് ഉണ്ടാക്കിയ കപ്പ പുഴുക്ക് കോട്ടയത്ത് പ്രശസ്തമാണ്.

Photo Courtesy: Pratheep P S, www.pratheep.com

Read more about: kottayam kerala food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X