മനസ്സിലാഗ്രഹിച്ചപോലുള്ള യാത്രകള്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ നടപ്പില്ലെങ്കിലും യാത്രകള്‍ സ്വപ്നം കാണുവാനാവശ്യപ്പെടുകയാണ് പോർട്ടോ റിക്കോ. ഭാവിയില്‍ പോകുന്ന യാത്രകള്‍ സ്വപ്നം കണ്ട് പ്ലാന്‍ ചെയ്യുന്നവര്‍ക്കായി കിടിലന്‍ ചില സമ്മാനങ്ങളും അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമായ പോര്‍ട്ടോ റിക്കോ കരുതിവെച്ചിട്ടുമുണ്ട്. നമ്മള് ചെയ്യേണ്ട കാര്യം വളരെ ലളിതമാണ്. കാത്തിരിക്കുന്നത് അത്യുഗ്രന്‍ യാത്രാ സര്പ്രൈസുമായതിനാല് സഞ്ചാരികളുടെ ഇടയില്‍ വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുയാണ് പോര്‍ട്ടോ റിക്കോയുടെ ഈ ഓഫര്‍

പോര്‍ട്ടോ റിക്കോ
സമ്പന്നമായ ചരിത്രം, വിശാലമായ ഭൂമി, പ്രസന്നമായ കാലാവസ്ഥ, കണ്ടെത്തുവാനും തേടിപ്പോകുവാനുമായി പ്രകൃതിയിലെ അത്ഭുതങ്ങള്‍... എന്നിങ്ങനെ ആകര്‍ഷണീയമായ നിരവധി കാര്യങ്ങള്‍ പോര്‍ട്ടോ റിക്കോയ്ക്കുണ്ട്. ഭക്ഷണങ്ങളിലെ വ്യത്യസ്തതയാണെങ്കില് ഇവിടുത്തേത് പറയുകയും വേണ്ട... അങ്ങനെ പോര്‍ട്ടോ റിക്കോ യാത്രാ സ്ഥാനമായി തിരഞ്ഞെടുക്കുവാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്.

പ്ലാന്‍ ചെയ്യാം ഭാവി യാത്രകള്‍
പോര്‍ട്ടോ റിക്കോന് കാഴ്ചകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കുകയും അതുവഴി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നോണ്‍-പ്രോഫിറ്റ് ഡെസ്റ്റിനേഷൻ മാർക്കറ്റിങ് ഓർഗനൈസേഷനായ ഡിസ്കവര് പോര്‍ട്ടോ റിക്കോ ജെറ്റ്ബ്ലൂ എയര്‍ലൈന്‍സ്, സാൻ ജുവാൻ മാരിയറ്റ് റിസോര്‍ട്ട് എന്നിവയുമായി ചേര്ന്നവതരിപ്പിച്ചിരിക്കുന്നതാണ് പുതിയ ഓഫര്‍. ഇതനുസരിച്ച് ഭാവി യാത്ര പ്ലാന്‍ ചെയ്യുകയും ആ തിയ്യതി ഡിജിറ്റല്‍ കലണ്ടറില്‍ ബ്ലോക്ക് ചെയ്യുകയും മാത്രം ചെയ്കാല്‍ മതി.

ചെയ്യേണ്ടത് ഇത്രമാത്രം
മുന്‍പ് പറഞ്ഞ മൂന്നു കമ്പനികളും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്.
സ്റ്റെപ് 1. ഇന്റര്‍നെറ്റില്‍ ലഭ്യമായ ഏതെങ്കിലും ഡിജിറ്റല്‍ കലണ്ടറുകള്‍ തിരഞ്ഞെടുത്ത് 2021 ലെ ഏതെങ്കിലും ഒരാഴ്ച ബ്ലോക്ക് ചെയ്യുക. നമ്മുടെ സൗകര്യത്തിനനുസരിച്ചുള്ള ഒരാഴ്ചയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
സ്റ്റെപ് 2. സബ്ജക്ട് ലൈനില്‍ ഫ്ലൈ ജെറ്റ്ബ്ലൂ ടു പോര്‍ട്ടോ റിക്കോ എന്നു ചേര്‍ക്കുക. കലണ്ടര്‍ Vacation@DiscoverPuertoRico.com യ്ക്കു കൂടി ഷെയര്‍ ചെയ്ത് അയക്കാം.

മൂന്നു പേര്‍ക്ക്
ഇത്തരത്തില്‍ അയച്ചവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേര്‍ക്ക് പോര്‍ട്ടോ റിക്കോയിലേക്കുള്ള രണ്ട് റൗഡ് ട്രിപ്പ് ജെറ്റ് ബ്ലൂ സര്‍ട്ടിഫിക്കറ്റും ആറു പകലും അഞ്ച് രാത്രിയും ബീച്ച്സൈഡ് റിസോര്‍ട്ടായ സാന്‍ ജുവാന്‍ മാരിയറ്റില്‍ താമസവും ലഭിക്കും. ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് ഭാവിയില്‍ യാത്രകള്‍ ചെയ്യുവാനുള്ള പ്രോത്സാഹനമായി ഗൂഡി ബാഗും സമ്മാനമായി നല്‍കും.

യാത്രകള്‍ പ്ലാന്‍ ചെയ്താല്‍
ഭാവിയിലേക്കുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത് വഴി അതു പൂര്‍ത്തീകരിക്കുവാന്‍ ആളുകള്‍ കൂടുതല്‍ ശ്രമിക്കുമെന്നാണ് ഈ പദ്ധതിയുടെ പിന്നിലുള്ളവര്‍ പറയുന്നത്. ഇത് സന്തോശത്തിന്റെ നിരക്കില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കുകയും ചെയ്യും. മത്സരത്തില്‍ വിജയികളായില്ലെങ്കില് പോലും യാത്രയ്ക്കായി ബ്ലോക്ക് ചെയ്തിരിക്കുന്ന ആ ഒരാഴ്ച ഏറെ ആഗ്രഹിച്ച മറ്റു യാത്രകള്‍ക്കായി പ്ലാന്‍ ചെയ്യുകയും ചെയ്യാം.
"പ്യൂർട്ടോ റിക്കോയിലെ ഏറ്റവും വലിയ എയർലൈൻ എന്ന നിലയിൽ, ഡിസ്കവർ പ്യൂർട്ടോ റിക്കോയുമായി ഒരു പങ്കാളിത്തം ആരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ദ്വീപിലേക്ക് ഭാവി അവധിക്കാലം തിരഞ്ഞെടുക്കാൻ ഇത് യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നു," ജെറ്റ്ബ്ലൂ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് എലിസബത്ത് വിൻഡ്രാം പറഞ്ഞു.
ആരോഗ്യത്തിനും സുരക്ഷാ നടപടികള്‍ക്കും മുൻഗണന നല്കി സുരക്ഷിതമായ ഒരു അവധിക്കാലം ഉറപ്പാക്കി യാത്ര ചെയ്യുവാന്‍ ഉത്തരവാദിത്തമുള്ള യാത്രക്കാർ തയ്യാറാകുമ്പോൾ സന്ദർശിക്കാൻ അനുയോജ്യമായ സ്ഥലമാണ് ദ്വീപ്. എന്ന് ഡിസ്കവർ പ്യൂർട്ടോ റിക്കോയുടെ സിഇഒ, ബ്രാഡ് ഡീൻ അഭിപ്രായപ്പെട്ടു.

സുരക്ഷിതമായ അവധിക്കാലം
കൊവിഡിന്റെ കാലമായതിനാല്‍ തന്നെ കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഇവിടെ സഞ്ചാരികളെ സ്വീകരിക്കുന്നത്. ആരോഗ്യത്തിനും സുരക്ഷയ്ക്കും തന്നെയാണ് ഇവിടെ പ്രഥമ പരിഗണന നല്‍കുന്നതും. അതിനാല്‍ ധൈര്യമായി തന്നെ യാത്രയ്ക്ക് ഇവിടം തിരഞ്ഞെടുക്കാം.
പാറക്കെട്ടിലൂടെ കയറി ആകാശത്തെ തൊടാം... വയനാടന്‍ കാഴ്ചകളിലെ വ്യത്യസ്തതയുമായി ചീങ്ങേരി മല
ദാദാ ഹരിര്‍ പടവ്കിണര്‍,അന്തപ്പുര സംരക്ഷക ചരിത്രം മാറ്റിയെഴുതിയ നിര്‍മ്മിതി
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം