Search
  • Follow NativePlanet
Share
» »തമിഴ്‌നാട്ടിലെ ക്ഷേത്രനഗരങ്ങളിലൂടെ ഒരു യാത്ര പോകാം

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരങ്ങളിലൂടെ ഒരു യാത്ര പോകാം

By Maneesh

തമിഴ്‌നാട് അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ നാട് എന്നാണ്. വിസ്മയകരമായ രീതിയില്‍ നിര്‍മ്മിച്ച നിരവധി ക്ഷേത്രങ്ങളാണ് തമിഴ് നാട്ടില്‍ എത്തുന്ന ഓരോ സഞ്ചാരികളേയും അതിശയിപ്പിക്കുന്നത്. ക്ഷേത്രങ്ങളുടെ ബാഹുല്യം ഒരു പക്ഷെ, ഏത് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തണമെന്ന കാര്യത്തില്‍ സഞ്ചാരികളെ ഏറേ ആശയക്കുഴപ്പത്തിലാക്കാം.

തമിഴ്‌നാട്ടില്‍ നിരവധി ക്ഷേത്രങ്ങളാണ് സഞ്ചാരികള്‍ക്ക് മുന്നില്‍ വിസ്മയം വിരിയിച്ച് തലയെടുപ്പോടെ നില്‍ക്കുന്നത്. ദ്രാവിഡ ശൈലിയിലുള്ള ഗോപുരങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ഗോപുരങ്ങളിലൊക്കെ അത്ഭുതകരമായ വിധത്തില്‍ ചിത്രപ്പണികളും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പലനഗരങ്ങളും അറിയപ്പെടുന്നത് തന്നെ ക്ഷേത്രനഗരങ്ങളെന്നാണ്. ഇത്തരത്തിലുള്ള ചില ക്ഷേത്ര നഗരങ്ങളേയും അവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങളേയും നമുക്ക് പരിചയപ്പെടാം. ഓര്‍ക്കുക, തമിഴ്‌നാട്ടില്‍ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുണ്ട്. അവയില്‍ പലതും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. എന്നാല്‍ ഓരോ സഞ്ചാരികളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട നിര്‍മ്മാണ വിസ്മയങ്ങളാണ് നമ്മള്‍ പരിചയപ്പെടുന്നത്. ഇവയില്‍ മിക്കവാറും ക്ഷേത്രങ്ങളും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.

പാലക്കാട് നിന്ന് പഴനിയിലേക്ക്

പാലക്കാട് നിന്ന് പഴനിയിലേക്ക്

പാലക്കാട് നിന്ന് ഉദുമല്‍പേട്ട് വഴി പഴനിയിലേക്ക് 71 കിലോമീറ്റര്‍ ആണ് ദൂരം. ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ പഴനിയില്‍ എത്തിച്ചേരാം.
Photo Courtesy: Surajram Kumaravel

പഴനി

പഴനി

പുണ്യ സ്ഥലം എന്ന രീതിയിലാണ് പഴനി(Palani) ലോകത്തിന് മുമ്പില്‍ അറിയപ്പെടുന്നത്. ഭഗവാന്‍ മുരുകന്‍ നിവസിക്കുന്നത് പഴനിയിലാണന്നാണ് വിശ്വസിക്കപ്പെടുന്നത്. മുരക ക്ഷേത്രം എന്ന് പൊതുവില്‍ അറിയപ്പെടുന്ന പഴനി ദണ്ഡായുതപാണി സ്വാമി മുരുകന്‍ ക്ഷേത്രം ഇവിടുത്തെ ഒരു മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു പ്രധാന ക്ഷേത്രമായ കുറുഞ്ഞി ആണ്ടവര്‍ ക്ഷേത്രം ഇവിടെ നിന്നും നോക്കിയാല്‍ കാണാം.

Photo Courtesy: Ranjithsiji

പഴനിയില്‍ നിന്ന് മധുരയിലേക്ക്

പഴനിയില്‍ നിന്ന് മധുരയിലേക്ക്

പഴനിയില്‍ നിന്ന് ഒട്ടന്‍ചത്രം ദിണ്ടുക്കല്‍ വഴി മധുരയില്‍ എത്തിച്ചേരാം. മധുരയില്‍ എത്തിച്ചേര്‍ന്നാല്‍ അവിടെ താമസിക്കാന്‍ നിരവധി മികച്ച ഹോട്ടലുകള്‍ ഉണ്ട്. പഴനിയില്‍ നിന്ന് 117 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം മധുരയില്‍ എത്തിച്ചേരാന്‍

Photo Courtesy: Surajram Kumaravel

മധുര

മധുര

പുരാതനകാലത്ത് തന്നെ തമിഴ്‌നാട്ടിലെ ഏറെ പ്രശസ്തമായ നഗരമാണ് മധുര. മധുരയോളം പ്രശസ്തമാണ് അവിടുത്തെ മധുര മീനാക്ഷി ക്ഷേത്രം. പതിനെഞ്ച് ഏക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ഈ ക്ഷേത്ര സമുച്ഛയം. ക്ഷേത്രത്തിലെ 4500 ഓളം തൂണുകളും പന്ത്രണ്ടോളം ഗോപുരങ്ങളും സഞ്ചാരികള്‍ക്ക് ഏറെ കൗതുകവും വിസ്മയവും നല്‍കുന്നതാണ്.

Photo Courtesy: Jean-Pierre Dalbéra

മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക്

മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക്

മധുരയില്‍ നിന്ന് രാമനാഥപുരം വഴിയാണ് രാമേശ്വരത്തേക്ക് നമ്മള്‍ യാത്ര തിരിക്കുന്നത്. മധുരയില്‍ നിന്ന് 169 കിലോമീറ്റര്‍ ദൂരമുണ്ട് ഈ സ്ഥലത്തേക്ക്.
Photo Courtesy: Bobinson K B

രാമേശ്വരം

രാമേശ്വരം

തൂണുകള്‍ നിറഞ്ഞ ഇടനാഴികളാണ് രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകത. ഓരോ തൂണുകളും മനോഹരമായി പെയ്ന്റ് ചെയ്ത് സുന്ദരമാക്കിയിട്ടുണ്ട്. കടലില്‍ നിന്ന് 100 മീറ്റര്‍ മാത്രം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ കടലില്‍ കുളിച്ചിട്ട് വേണം പ്രവേശിക്കാന്‍.

Photo Courtesy: Sunkara Bhaskara Rao

രാമേശ്വരത്ത് നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക്

രാമേശ്വരത്ത് നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക്

രാമേശ്വരത്ത് നിന്ന് തിരുച്ചിറപ്പള്ളിയിലേക്കാണ് ഇനി യാത്ര. രാമേശ്വരത്ത് നിന്ന് രാമനാഥപുരം വഴി തിരിച്ച് വന്ന് കാരക്കുടി വഴിയാണ് തിരുച്ചിറപ്പള്ളിക്ക് പോകേണ്ടത്. രാമേശ്വരത്ത് നിന്ന് 229 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്.
Photo Courtesy: Ramanathan Kathiresan

തിരുച്ചിറപ്പള്ളി

തിരുച്ചിറപ്പള്ളി

തമിഴ്‌നാട്ടില്‍ പുരാതനകാലം മുമ്പേ ജനവാസമുണ്ടായിരുന്ന നഗരങ്ങളിലൊന്നാണ് തിരുച്ചിറപ്പള്ളി. നിരവധി രാജവംശങ്ങള്‍
ഭരിച്ചിരുന്ന നഗരത്തിലും പരിസരത്തും സമ്പന്നമായ പുരാതനകാലത്തിന്റെ ശേഷിപ്പുകള്‍ സഞ്ചാരികള്‍ക്ക് കാണാം. ഇവിടുത്തെ വിഷ്ണു ക്ഷേത്രമായ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രമാണ് ഏറെ പ്രശസ്തം.
Photo Courtesy: Melanie M

തിരുച്ചിറപ്പള്ളിയില്‍ നിന്ന് തഞ്ചാവൂരിലേക്ക്

തിരുച്ചിറപ്പള്ളിയില്‍ നിന്ന് തഞ്ചാവൂരിലേക്ക്

തിരുച്ചിറപ്പള്ളിയില്‍ നിന്ന് 57 കിലോമീറ്ററേ തഞ്ചാവൂരിലേക്കുള്ളു. ഇവിടെ നിന്ന് ഇഷ്ടംപോലെ ബസ് കിട്ടും

Photo Courtesy: Ryan

തഞ്ചാവൂര്‍

തഞ്ചാവൂര്‍

പതിനൊന്നാം നൂറ്റാണ്ടില്‍ തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനമായിരുന്നു തഞ്ചാവൂര്‍. രാജരാജ ചോളന്‍ ഒന്നാമന്റെ ഭരണകാലമായിരുന്നു തമിഴ്‌നാടിന്റെ സുവര്‍ണകാലം. ഏഴുപതോളം ബൃഹത് ക്ഷേത്രങ്ങളാണ് ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രശസ്തമായ ക്ഷേത്രം ബൃഹദേശ്വര ക്ഷേത്രമാണ്. പ്രാചീനമായ ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

Photo Courtesy: Jean-Pierre Dalbéra

തഞ്ചാവൂരില്‍ നിന്ന് കുംഭകോണത്തേക്ക്

തഞ്ചാവൂരില്‍ നിന്ന് കുംഭകോണത്തേക്ക്

തഞ്ചാവൂരിന് അധികം അകലെയല്ലാതെയാണ് കുംഭകോണം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂരില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ കുംഭകോണത്ത് എത്തിച്ചേരാം. 40 കിലോമീറ്റര്‍ ആണ് തഞ്ചാവൂരില്‍ നിന്ന് കുംഭകോണത്തിലേക്കുള്ള ദൂരം.
Photo Courtesy: Varun Shiv Kapur

കുംഭകോണം

കുംഭകോണം

തഞ്ചാവൂരില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണ് കുംഭകോണം പട്ടണം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ 18 ക്ഷേത്രങ്ങളില്‍ ഏറെ പ്രശസ്തം ശാരംഗപാണി ക്ഷേത്രമാണ്. കുംഭകോണത്തിന് പടിഞ്ഞാറായി 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍
മറ്റൊരു ക്ഷേത്രം കാണാം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഐരാതേശ്വര ക്ഷേത്രമാണ് അത്.
Photo Courtesy: Varun Shiv Kapur

കുംഭകോണത്ത് നിന്ന് ചിദംബരത്തിലേക്ക്

കുംഭകോണത്ത് നിന്ന് ചിദംബരത്തിലേക്ക്

കുംഭകോണത്ത് നിന്ന് ഒന്നരമണിക്കൂര്‍ യാത്ര ചെയ്താല്‍ ചിദംബരത്തില്‍ എത്തിച്ചേരാം മൈലാടുതുറൈ വഴിയാണ് നിങ്ങളുടെ യാത്രയെങ്കില്‍ 74 കിലോമീറ്റര്‍ യാത്ര ചെയ്യണം ചിദംബരത്തില്‍ എത്തിച്ചേരാന്‍.
Photo Courtesy: Ryan

ചിദംബരം

ചിദംബരം

പഞ്ചഭൂത സ്ഥലങ്ങളില്‍ ഒന്നായ ചിദംബരത്തെ ഏറെ പ്രശസ്തമാക്കുന്നത് അവിടുത്തെ നടരാജ ക്ഷേത്രമാണ്. ശിവനെയാണ് നടരാജനായി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. പണ്ടുകാലത്ത് ശൈവരുടെ പ്രധാന ആരാധനാകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്.
ശൈവവിഭാഗക്കാര്‍ പ്രബലരായിരുന്ന തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട 5 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്.
Photo Courtesy: Varun Shiv Kapur

ചിദംബരത്തില്‍ നിന്ന് തിരുവണ്ണാമലയിലേക്ക്

ചിദംബരത്തില്‍ നിന്ന് തിരുവണ്ണാമലയിലേക്ക്

ചിദംബരത്തില്‍ നിന്ന് മൂന്ന് മണിക്കൂറിനടുത്ത് യാത്ര ചെയ്യണം തിരുവണ്ണാമലയില്‍ എത്തിച്ചേരാന്‍. 137 കിലോമീറ്റര്‍ ആണ്
ചിദംബരത്തില്‍ നിന്ന് തിരുവണ്ണമലയിലേക്കുള്ള ദൂരം.

Photo Courtesy: Karthik Pasupathy Ramachandran

തിരുവണ്ണാമല

തിരുവണ്ണാമല

തമിഴ്‌നാട്ടിലെ പഞ്ചഭൂത സ്ഥലങ്ങളില്‍ ഒന്നാണ് തിരുവണ്ണാമല . അരുണാചല മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം അരുണാചലേശ്വര ക്ഷേത്രമാണ്. അഗ്‌നിയുടെ രൂപത്തിലാണ് ഇവിടെ ശിവനെ
ആരാധിക്കുന്നത്. അതിനാല്‍ ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്ന ശിവലിംഗം അറിയപ്പെടുന്നത് അഗ്‌നിലിംഗം എന്ന പേരിലാണ്.

Photo Courtesy: Thriyambak J. Kannan

തിരുവണ്ണാമലയില്‍ നിന്ന് കാഞ്ചിപുരത്തേക്ക്

തിരുവണ്ണാമലയില്‍ നിന്ന് കാഞ്ചിപുരത്തേക്ക്

തിരുവണ്ണാമലയില്‍ നിന്ന് പോരൂര്‍ വഴിയാണ് കാഞ്ചിപുരത്തേക്ക് യാത്ര ചെയ്യേണ്ടത്. 139 കിലോമീറ്റര്‍ ദൂരമാണ് തിരുവണ്ണാമലയില്‍ നിന്ന് കാഞ്ചിപുരത്തേക്കുള്ളത്.
Photo Courtesy: Tshrinivasan

കാഞ്ചിപുരം

കാഞ്ചിപുരം

ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം 'ആയിരം ക്ഷേത്രങ്ങളുടെ നഗരം' എന്നാണ് വിദേശസഞ്ചാരികള്‍ക്കിടയില്‍
കാഞ്ചിപുരം അറിയപ്പെടുന്നത്. പല്ലവവംശ രാജാക്കന്മാരുടെ തലസ്ഥാന പട്ടണം എന്ന ഖ്യാതിയും ചരിത്രഭൂപടത്തില്‍ ഇതിന് ഇടം നേടിക്കൊടുത്തിട്ടുണ്ട്. ആ സുവര്‍ണ്ണ കാലത്തെ അനുസ്മരിച്ച് കാഞ്ചിയാവതി, കോഞ്ചീവരം എന്നീ പേരുകളില്‍ ഈ നഗരം ഇന്നും അറിയപ്പെടുന്നു.

Photo Courtesy: SINHA
മാപ്പ്

മാപ്പ്

കാഞ്ചിപുരം എത്തിക്കഴിഞ്ഞാല്‍ നമ്മുടെ യാത്ര അവസാനിക്കും. അവിടെ നിന്ന് നേരെ ചെന്നൈയിലേക്ക് പോയാല്‍ നാട്ടിലേക്ക് ട്രെയിനോ, ഫ്‌ലൈറ്റോ ബസോ കിട്ടും. കാഞ്ചിപുരത്ത് നിന്ന് 74 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചെന്നൈയില്‍ എത്തിച്ചേരാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X