Search
  • Follow NativePlanet
Share
» »വൂളാര്‍ ലേക്കിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇനി നടപ്പാതയും.. അറിയാം

വൂളാര്‍ ലേക്കിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇനി നടപ്പാതയും.. അറിയാം

ടൂറിസം സാധ്യതകള്‍ വളര്‍ത്തുവാനായി വൂളാര്‍ തടാകത്തിനു സമീപത്തായി ഒരു നടപ്പാത സ്ഥാപിക്കും.

ജമ്മു കാശ്മീര്‍ കാഴ്ചകളില്‍ ഒഴിവാക്കുവാന്‍ കഴിയാത്ത ഇടമായി വൂളാര്‍ തടാകം മാറിയിട്ട് കാലം കുറച്ചായതേയുള്ളൂ. പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യവും ജൈവവൈവിധ്യവും നേരിട്ടറിയുവാന്‍ നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും ഇവിടേക്ക് എത്തുന്നതും തങ്ങളുടെ യാത്രാ ലിസ്റ്റില്‍ വൂളാര്‍ തടാകത്തെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളില്‍ ഒന്നായ വൂളാര്‍ തടാകം ഇപ്പോഴിതാ വിനോദ സഞ്ചാരരംഗത്ത് വലിയ മാറ്റങ്ങളിലേക്ക് കടക്കുകയാണ്.

 Kashmirs Wular Lake 1
PC:Imran Rasool Dar

ടൂറിസം സാധ്യതകള്‍ വളര്‍ത്തുവാനായി തടാകത്തിനു സമീപത്തായി ഒരു നടപ്പാത സ്ഥാപിക്കും. വാഹനങ്ങള്‍ക്ക് പ്രവേശനം നല്കാത്ത, നോണ്‍ മോട്ടോറബിള്‍ നടപ്പാതയാണ് ഇവിടെ വരിക, ഈ അടുത്തായി നടന്ന വൂളാല്‍ ലേക്ക് ഫെസ്റ്റിവലില്‍ ഡിവിഷന്‍ കമ്മീഷണര്‍ ആണ് ഇക്കാര്യം അറിയിച്ചത്. തടാകത്തിനു ചുറ്റുമായി നിര്‍മ്മിക്കുന്ന ഈ നടപ്പാത കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും എന്നാണ് കരുതുന്നത്. നിലവില്‍ വേണ്ടത്ര ശ്രദ്ധയോ പരിചരണമോ ലഭിക്കാതെ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് തടാകം. ഏറ്റവും വലിയ തടാകങ്ങളിലൊന്നായ വൂലാർ തടാകം സംരക്ഷിക്കുന്നതിൽ സർക്കാരുകൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും വിവിധ സർക്കാരുകൾ അവഗണന തുടരുകയാണെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

നടപ്പാത വരുന്നതോടെ വിനോദസഞ്ചാരം മാത്രമല്ല, പ്രദേശത്തെ മൊത്തത്തിലുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തെ തൊഴിലവസരങ്ങളും ഇതോടൊപ്പം വര്‍ധിക്കും.

Wular lake

PC:Maxx786

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വൂളര്‍ തടാകം സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് നേടിയിരിക്കുന്നത്.

ജമ്മു-കശ്മീരിലെ ബാണ്ഡിപ്പൂർ ജില്ലയില്‍, ശ്രീനഗറില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരത്തിലാണ് വൂളാര്‍ തടാകം സ്ഥിതി ചെയ്യുന്നത്. വിപുലമായ ടെക്റ്റോണിക് പ്രവർത്തനങ്ങൾ കാരണം രൂപംകൊണ്ട ഇത് ഝലം നദിയുടെ ഡെൽറ്റയായി കണക്കാക്കപ്പെടുന്നു. 1986 മുതൽ ഇന്ത്യാ ഗവൺമെന്റ് ദേശീയ പ്രാധാന്യമുള്ള ഒരു തണ്ണീർത്തടമായി ഇതിനെ കണക്കാക്കുന്നു. ഝലം നദിയിലെയും മധുമതി അരുവിയിലെയും ജലമാണ് ഇതിലെത്തുന്നത്. 30 മുതൽ 189 ചതുരശ്ര കിലോമീറ്റർ വരെ സീസണനുസരിച്ച് ഇതിന്റെ വലുപ്പം മാറുന്നു.

സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും വരുന്ന പത്തിരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായേക്കുവാന്‍ സാധ്യതയുള്ള ജൈവവൈവിധ്യ പ്രദേശങ്ങളിലൊന്നായാണ് വുളാര്‍ ലേക്ക് കരുതപ്പെടുന്നത്. നീർക്കോഴികളെ വേട്ടയാടുന്നതും മലിനീകരണവും മൂലം ജലാശയം ചുരുങ്ങുന്നതാണ് ഇതിനുള്ള കാരണം.

ജമ്മുവിലെ കാഴ്ചകളില്‍ മറക്കാതെ കാണേണ്ട വുളര്‍ തടാകം...മറയുന്നതിനു മുന്നേ കാണാം!!ജമ്മുവിലെ കാഴ്ചകളില്‍ മറക്കാതെ കാണേണ്ട വുളര്‍ തടാകം...മറയുന്നതിനു മുന്നേ കാണാം!!

ഐആര്‍സിടിസിയുടെ സെപ്റ്റംബര്‍ മാസത്തിലെ ചിലവ് കുറഞ്ഞ ലഡാക്ക് പാക്കേജുകള്‍, അപ്പോള്‍ ബാഗ് പാക്ക് ചെയ്യുവല്ലേ?!!ഐആര്‍സിടിസിയുടെ സെപ്റ്റംബര്‍ മാസത്തിലെ ചിലവ് കുറഞ്ഞ ലഡാക്ക് പാക്കേജുകള്‍, അപ്പോള്‍ ബാഗ് പാക്ക് ചെയ്യുവല്ലേ?!!

Read more about: lake kashmir travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X