Search
  • Follow NativePlanet
Share
» »കൊച്ചിയിൽ നിന്ന് കോവളത്തേക്ക് പോയാലോ?

കൊച്ചിയിൽ നിന്ന് കോവളത്തേക്ക് പോയാലോ?

By Maneesh

കൊച്ചിയിൽ ബീച്ചുകൾക്ക് പഞ്ഞമൊന്നുമില്ല. എന്നാലും കോവളം ബീച്ചിൽ പോയാൽ കിട്ടുന്ന സുന്ദരമായ അനുഭവം കൊച്ചിയി‌ൽ കിട്ടില്ല. കൊച്ചിയിലെ ബീച്ചിൽ കിട്ടുന്ന അനുഭവം കോവളത്തും കിട്ടില്ല. ബീച്ചുകളുടെ കാര്യത്തിലും ഒരു ചേഞ്ച് ആയാലോ? തിരുവനന്തപുരത്തുള്ളവർ കൊച്ചിയിലേക്കും. കൊച്ചിയിൽ ഉള്ളവർ കോവളത്തേക്കും വണ്ടി കയറിയാൻ എങ്ങനെയിക്കും. കോവളത്ത് ചെന്നാൽ അല്ലെ അത് പറായൻ കഴിയു.

എന്തായാലും ഈ വീക്കൻഡിൽ കൊച്ചിയിൽ നിന്ന് കോവളത്തേ‌ക്ക് ഒരു റോഡ് ട്രിപ്പ് നടത്തിയാലോ? കേരളം എന്ന പറുദീസ മുഴുവൻ കണ്ടാസ്വദിക്കാൻ ഈ റോഡ് ട്രിപ്പിലൂടെ കഴിയില്ല. എന്നാലും കേരളത്തിലെ സുന്ദരമായ തീരപ്രദേശം കണാം. കൊച്ചിയിൽ നിന്ന് ആലപ്പുഴ, വർക്കല തിരുവനന്തപുരം വഴി കോവളത്തേക്കുള്ള യാത്രസഹായിയാണ് ഇത്.

കൊച്ചിയിൽ നിന്ന് റോഡ് വഴി കോവളത്തേക്ക് യാത്ര ചെയ്യാൻ 230 കിലോമീറ്റർ യാത്ര ചെയ്യണം. യാത്രയ്ക്കായി വിഴിഞ്ഞം റോഡോ എൻ എച്ച് 47 ബൈപ്പാസോ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

കൊച്ചിയിൽ നിന്ന്

കൊച്ചിയിൽ നിന്ന്

യാത്ര ആരംഭിക്കുന്നത് കൊച്ചിയിൽ നിന്നാണ്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചി. കൊച്ചിയിലെ കാഴ്ചകൾ കണ്ട് കഴിഞ്ഞാൽ നമുക്ക് കോവളത്തേക്ക് യാത്ര ആരംഭിക്കാം. പാശ്ചാത്യ സ്വാധീനം ഉള്ള കേരളത്തിലെ അപൂർവം സ്ഥലങ്ങളിൽ ഒന്നാണ് കൊച്ചി. അതിനാൽത്തന്നെ നിരവധി ടൂറിസ്റ്റുകളാണ് കൊച്ചികാണാൻ വണ്ടികേറുന്നത്.

വഴിയി‌ൽ അതാ അലപ്പുഴ!

വഴിയി‌ൽ അതാ അലപ്പുഴ!

കൊച്ചിയിൽ നിന്ന് ആലപ്പുഴ വഴിയാണ് കോവളത്തേക്ക് പോകുന്നത്. ആലപ്പുഴയിലേക്ക് പോകാൻ രണ്ട് റോഡുകൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഒന്നാമത്തെ റോഡ് നമ്മുടെ ദേശീയപാത 47 തന്നെ. ഒന്നും നോക്കേണ്ട നേരെ വച്ച് പിടിപ്പിച്ചാൽ മതി. രണ്ടാമത്തെ റോഡ് തോപ്പുംപടി - ചെല്ലാനം - അർത്തുങ്കൽ - ആലപ്പുഴ റോഡ് ആണ്. ദേശീയ പാതയിലൂടെയാണെങ്കിൽ 53 കിലോമീറ്റർ ദൂരമുണ്ട് ആലപ്പുഴയിൽ എത്താൻ. ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ മതി. രണ്ടാമത് പറഞ്ഞ റോഡിലൂടെ 58 കിലോമീറ്റർ യാത്ര ചെയ്യണം.

ഇതാണ് നുമ്മ പറഞ്ഞ ആലപ്പി

ഇതാണ് നുമ്മ പറഞ്ഞ ആലപ്പി

അങ്ങനെ ആലപ്പുഴ എത്തി. ആലപ്പുഴ ഒരു സുന്ദരസ്ഥലമാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ കണ്ടാൽ അറിയില്ലെ. ആലപ്പുഴയിലെ കാഴചകൾ കാണാൻ ക്ലിക്ക് ചെയ്യാം. ഹൗസ്ബോട്ടും കായലുമാണ് ആലപ്പുഴയുടെ ഏറ്റവും വലിയ പ്രത്യേകത ഹൗസ്ബോട്ടിനേക്കുറിച്ച് അറിയാൻ ഇവിടെ ഒന്ന് ക്ലിക്കിയാൽ മതി.

വർക്കലയ്ക്ക് പോവ്വാണേട്ടോ

വർക്കലയ്ക്ക് പോവ്വാണേട്ടോ

നമ്മൾ ആലപ്പുഴയിൽ തങ്ങാൻ വന്നതല്ലെന്ന് ഓർമ്മവേണം. കോവളമാണ് ലക്ഷ്യം. ആലപ്പുഴയുടെ സുന്ദരമായ കാഴ്ചകൾ കണ്ടപ്പോൾ ഒന്ന് തങ്ങി എന്ന് മാത്ര. അപ്പോൾ കോവളത്തേ‌ക്ക് യാത്രയാകാം. കോവളത്തേക്ക് യാത്രയിലു‌ള്ള അടുത്ത ടൂറിസ്റ്റ് ‌കേന്ദ്രം വർക്കലയാണ്. ആലപ്പുഴയിൽ നിന്ന് 117 കിലോമീറ്റർ അകലെയാണ് വർക്കല.( വർക്കലയിലെ കാഴ്ച കാണാം) റോഡിലൂടെ രണ്ടരമണിക്കൂർ യാത്ര ചെയ്യണം.

തലസ്ഥാന നഗരി

തലസ്ഥാന നഗരി

വർക്കലയിൽ നിന്ന് ദേശീയപാത 47ലൂടെ നേര ഒരു അൻപത് കിലോമീറ്റർ യാത്ര ചെയ്താൽ തിരുവനന്തപുരത്ത് എത്തും. ഒരു മണിക്കൂർ യാത്ര കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാം. തിരുവനന്തപുരത്തും ചില കാഴ്ചകളൊക്കെ കാണാനുണ്ട്. അതൊക്കെ കണ്ടിട്ട് പോയാൽ മതി കോവളത്തേക്ക്.

ലക്ഷ്യസ്ഥാനം - കോവളം

ലക്ഷ്യസ്ഥാനം - കോവളം

തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് കോവളം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം വിഴിഞ്ഞം റോഡിലൂടെയോ ദേശീയപാത 47ന്റെ ബൈപ്പാസിലൂടെയോ കോവളത്ത് എത്താം. കോവളത്ത് ഒരു ദിവസം ചിലവഴിക്കാൻ ഈ യാത്രാസഹായി നിങ്ങൾക്ക് സഹായകരാമാകും.

ഇതാണ് ആ മാപ്പ്

ഇതാണ് ആ മാപ്പ്

ഇതാണ് ആ രേഖ, രേഖ എന്ന് വച്ചാൽ നമ്മൾ യാത്ര ചെയ്യാൻ പോകുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തിയ മാപ്പ്. മാപ്പ് ചെറുതായി പോയെന്ന് തോന്നുന്നുണ്ടോ? വച്ച് പിടിപ്പിച്ചോ ഗൂഗിളിലേക്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X