Search
  • Follow NativePlanet
Share
» »ഋഷികേശ് യാത്രയിൽ ആവേശം പകരുന്ന കാര്യങ്ങൾ

ഋഷികേശ് യാത്രയിൽ ആവേശം പകരുന്ന കാര്യങ്ങൾ

By Maneesh

ആവേശം പകരുന്നതാണ് നമ്മുടെ ഓരോ യാത്രകളും. ഗംഗ എന്ന പുണ്യനദിയുടെ ദിവ്യമായ ഭാവം നമ്മൾ വാരണാസിൽ കണ്ടതാണ്. ഇതിഹാസങ്ങളെ മാറോട് ചേർത്ത് ഒഴുകിക്കൊണ്ടേയിരിക്കുന്ന ഗംഗയും ഒരു ഐതിഹാസിക നദിയാണ്. ഒഴുകിയെത്തുന്ന ഓരോ ഇടങ്ങളിലും ഓരോ ഭാവമാണ് ഗംഗയ്ക്ക്.

ഗംഗ ഒഴുക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഋഷികേശ്. ഋഷികേശിൽ എത്തുന്ന ഗംഗയ്ക്ക് അല്പം വികൃതി ഉണ്ടോയെന്ന് തോന്നിപ്പോകും ആ വരവും ഒഴുക്കും കണ്ടാൽ. എങ്കിലും അതിന്റെ പവിത്രത തീർത്തും നഷ്ടമാക്കാതെയുള്ള ഒഴുക്ക്. അത് ഒഴുകി ഒഴുകി കാശിയിലെത്തുമ്പോൾ ശരിക്കും പവിത്രമായ ഒരു നദിയാകും ഗംഗാ മാതവ് എന്ന് തന്നെ വിളിക്കേണ്ടി വരും.

Photo courtesy: Tylersundance

ഗംഗ ഒഴുക്കുന സുന്ദരമായ ഭൂമികളിൽ ഒന്നാണ് ഋഷികേശ്. ഗംഗയും ഹിമാലയവും ആശ്രമങ്ങളും സംഗീതവും ഒത്ത് ചേരുന്ന, ഭക്തിനിർഭരമായതും അതു പോലെ തന്നെ അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്നതുമായ ഒരു അന്തരീക്ഷമായിരിക്കും ഋഷികേശിൽ എത്തുന്ന ഒരോ സഞ്ചാരികളേയും വരവേൽക്കുന്നത്.

ഗംഗയുടേയും ആശ്രമങ്ങളുടേയും സന്യാസിമാരുടേയും സാന്നിധ്യം ഉണ്ടെങ്കിലും ഋഷികേശ് ഒരിക്കലും വാരണാസി ഓർമ്മപ്പെടുത്തില്ല. വാരണാസിക്ക് ഒരു നിഗൂഢതയാണെങ്കിൽ ഋഷികേശിന് ഒരു വന്യതയാണ്. ഭക്തിയോടെയോ അവേശത്തോടെയോ നിരാശയോടെയോ എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് ഋഷികേശിൽ എത്താം നിങ്ങളുടെ മാനസികാവസ്ഥ എന്താണോ അതനുസരിച്ച് ഋഷികേശ് നിങ്ങളെ സ്വാഗതം ചെയ്യും.

യോഗയും വിദേശികളും

ഋഷികേശിൽ എത്തുമ്പോൾ നിങ്ങൾക്ക് നിരവധി യോഗ ആശ്രമങ്ങൾ കാണാം. അതിനാൽ തന്നെ നിരവധി വിദേശ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഋഷികേശ്. ഏകദേശം മുപ്പതോളം യോഗ പഠനകേന്ദ്രങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാം. ശിവാനന്ദ ആശ്രമം, ഓംകാരനന്ദ ആശ്രമം, സ്വർഗാശ്രം എന്നിവയാണ് പ്രശസ്തമായ ആശ്രമങ്ങൾ.

സാഹസികരായ സഞ്ചാരികൾ

അത്മീയത, സന്യാസികൾ, യോഗ, ക്ഷേത്രങ്ങൾ ഇവയ്ക്കൊക്കെ പുറമെ ചില സാഹസിക വിനോദങ്ങളിൽ സഞ്ചാരികൾക്ക് ഏർപ്പെടാം. റിവർ റാഫ്റ്റിംഗ്( River rafting), കയാക്കിംഗ്(Kayaking), ട്രക്കിംഗ്(trekking), ക്യാമ്പിംഗ്(camping)തുടങ്ങിയ ആക്റ്റിവിറ്റികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനായി നിരവധി പരിശീലകരേയും ഗൈഡുകളേയും നിങ്ങൾക്ക് ഇവിടെ കണ്ടെത്താനാകും.

Photo courtesy: Daniel Echeverri

ഇവകൂടാതെ മറ്റ് നിരവധി ആകർഷണങ്ങളും ഋഷികേശിൽ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. നിങ്ങളിൽ ഋഷികേശ് സഞ്ചരിച്ചവരാണെങ്കിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ മറക്കരുത്.

ലക്ഷ്മൺ ജൂള ( Laxman Jhoola)

ഋഷികേശിൽ നിന്ന് ബദരിനാഥിലേക്കുള്ള പാതയിൽ ഗംഗയ്ക്ക് കുറുകെ നിർമ്മിച്ച തൂക്കുപാലമാണ് ലക്ഷമൺ ജൂള. ഋഷികേശിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ടേഹ്‌രി - പൗറി എന്നീ ജില്ലകളുമായാണ് ഈ പാലം ബന്ധിപ്പിച്ചിരിക്കുന്നത്.

ഗംഗയ്ക്ക് കുറുകെ ചണക്കയറിലൂടെ രാമന്റെ സഹോദരനായ ലക്ഷ്മണൻ കടന്നുപോയിട്ടുണ്ടെന്ന വിശ്വാസത്തിന്മേലാണ് ഈ സ്ഥലത്തിന് ആ പേരു ലഭിച്ചത്. നിരവധി കാപ്പിക്കടളും ബസാറുകളും നിറഞ്ഞതാണ് ഈ സ്ഥലം. ഈ പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ അവിസ്മരണീയമായ അനുഭവമാണ് നിങ്ങൾക്ക് ലഭിക്കുക.

രാം ജൂള (Ram Jhoola)

ലക്ഷ്മൺ ജൂള പോലെ തന്നെ പ്രശസ്തമായ മറ്റൊരു തൂക്കുപാലമാണ് രാം ജൂള. ശിവാനന്ദ ആശ്രമവും സ്വർഗ ആശ്രമവും തമ്മിൽ ബന്ധിപ്പിക്കാനാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഗംഗയുടെ തീരത്ത് നിന്ന് ഗംഗയുടെ വിരിമാറിലൂടെ ബോട്ടിലൂടെ സഞ്ചരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഋഷികേശ് യാത്രയിൽ ആവേശം പകരുന്ന കാര്യങ്ങൾ

Photo courtesy: Michael Hoy

പരമാർത്ഥ് നികേതൻ

ഋഷികേശിലെ അറിയപ്പെടുന്ന ഒരു ആശ്രമമാണ് പരമാർത്ഥ് നികേതൻ. ഭാരതീയ പൈതൃകത്തിലുള്ള ഒരു വിദ്യാലയവും ഈ ഈ ആശ്രമത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

ഋഷികേശിലെ ഗംഗ

ഹിമാലയൻ മലനിരകളിലൂടെ 250 കിലോമീറ്റർ ഒഴുകിയാണ് ഗംഗ ഋഷികേശിൽ എത്തുന്നത്. ഇവിടെ നിന്നാണ് നദി പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഹരിദ്വാറിലേക്ക് ഒഴുകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X