Search
  • Follow NativePlanet
Share
» »ദേവികുളത്തു നിന്നും മധുരയിലേക്ക്.... ചരിത്രവും പ്രകൃതിയും നേരിട്ടറിഞ്ഞൊരു യാത്ര

ദേവികുളത്തു നിന്നും മധുരയിലേക്ക്.... ചരിത്രവും പ്രകൃതിയും നേരിട്ടറിഞ്ഞൊരു യാത്ര

മൂന്നാറിനു സമീപത്തെ ദേവികുളത്തു നിന്നും തമിഴ്നാട്ടിലെ മധുരയിലേക്കുള്ള യാത്ര.

യാത്രകളില്‍ കേമന്‍ ആരെന്നു ചോദിച്ചാല്‍ അതിനുത്തരം ഒന്നേയുള്ളൂ!! റോഡ് ട്രിപ്പ്. കാണാ വഴികളിലൂടെ, കാടും മേടും പുതിയ ഇടങ്ങളും കണ്ടും കേട്ടും അറിഞ്ഞുള്ള യാത്രകള്‍. നമ്മുടെ കേരളത്തില്‍ വെറുതേയൊന്ന് വണ്ടിയെടുത്ത് കറങ്ങിയാല്‍ തന്നെ ഒരു കിടിലന്‍ റോഡ് ട്രിപ്പിനുള്ള കാഴ്ചകള്‍ കാണാം. കേരളത്തില്‍ നിന്നും പുറത്തേയ്ക്ക് പോയാലും പ്രകൃതി മനോഹരമായ കാഴ്ചകളിലൂടെ നമ്മെ അനുഗ്രഹിക്കുന്ന യാത്രകള്‍ നിരവധിയുണ്ട്. അതിലൊന്നാണ് മൂന്നാറിനു സമീപത്തെ ദേവികുളത്തു നിന്നും തമിഴ്നാട്ടിലെ മധുരയിലേക്കുള്ള യാത്ര.

ദേവികുളത്തു നിന്നും മധുരയിലേക്ക്

ദേവികുളത്തു നിന്നും മധുരയിലേക്ക്

ഇടുക്കിയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ദേവികുളം. മൂന്നാറില്‍ നിന്നും പത്തു കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ദേവികുളം പക്ഷേ, സഞ്ചാരികള്‍ അധികം എത്തിച്ചേരുന്ന ഇടമല്ല. ചെന്നു കയറിയാല്‍ നിറയെ തേയിലത്തോട്ടങ്ങളും വെള്ളച്ചാ‌‌ട്ടങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്ന കാടുകളും ഒക്കെയായി സഞ്ചാരികളെ മയക്കുന്ന നാടാണിത്.
PC:Vishnu1409

സീതാദേവി എത്തിയ ഇടം

സീതാദേവി എത്തിയ ഇടം

പുരാണങ്ങളിലെയും ഐതിഹ്യങ്ങളിലെയും നിരവധി സംഭവങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഇടമാണ് ദേവികുളം. സീതാ ദേവി ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. ദേവികുളം തടാകമാണ് സീതാ കഥകളുമായി ചേര്‍ന്നു നില്‍ക്കുന്നത്. വനവാസക്കാലത്ത് സീതാ ദേവി ഇതുവഴി കടന്നു പോയപ്പോൾ കുളിച്ചത് ഈ തടാകത്തിൽ നിന്നാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേവിയുടെ സ്വർണ്ണകഥം കത്തിത്തീർന്നതിന്റെ അടയാളങ്ങൾ ഇന്നും ഇവിടെയുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു,
PC: Christopher Michel

 രാജ്ഭവന്‍

രാജ്ഭവന്‍

ദേവികുളത്തെ കാഴ്ചകളില്‍ അറിയപ്പെടാത്ത ഒന്നാണ് രാജ്ഭവന്‍. രാജഭരണ കാലത്ത് രാജാവിന് താമസിക്കുവാനായി നിര്‍മ്മിച്ചതാണ് ഇവിടുത്തെ രാജ്ഭവന്‍. രാജാവിന്‍റെ ഭവനം എന്ന അര്‍ത്ഥത്തിലാണ് രാജ്ഭവന് ആ പേരു ലഭിക്കുന്നത്. ദേവികുളം ടൗണില്‍ തന്നെ സ്ഥിതി ചെയ്യുന്ന രാജ്ഭവന്‍ ഇന്ന് ടൂറിസം വകുപ്പിന്‍റെ റിസോര്‍ട്ടായാണ് പ്രവര്‍ത്തിക്കുന്നത്.

മധുരയിലേക്ക്

മധുരയിലേക്ക്


സാധാരണ സഞ്ചാരികള്‍ പല നാടുകളില്‍ നിന്നും ദേവികുളത്തേയ്ക്ക് എത്തുമ്പോള്‍, ഇവിടെ നിന്നും പോകുവാന്‍ സാധിക്കുന്ന ഒരു യാത്ര മധുരയിലേക്കാണ്. നാലുമണിക്കൂര്‍ മാറ്റി വയ്ക്കുവാനുണ്ടെങ്കില്‍ ദേവികുളത്തു നിന്നും മനോഹരമായ ഒരു യാത്രയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 ചരിത്രങ്ങള്‍ നേരിട്ടു കാണാം

ചരിത്രങ്ങള്‍ നേരിട്ടു കാണാം

ഭാരതീയ സംസ്കാരത്തിന്റെ ഏറ്റവും മികവുറ്റ കാഴ്ചകള്‍ ഒരുക്കുന്ന ഇടമാണ്. ചരിത്രത്തിലെ പല കാഴ്ചകളും ഇവിടെ നിന്നും കണ്ടറിയുവാന്‍ കഴിയും. ദേവികുളം യാത്രയില്‍ ഒരു ദിവസം മാറ്റിവയ്ക്കുവാനുണ്ടെങ്കില്‍ ചരിത്രനഗരമായ മധുരയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാം..

145 കിലോമീറ്റര്‍ മാത്രം

145 കിലോമീറ്റര്‍ മാത്രം

ദേവികുളത്തു നിന്നും ചിന്നക്കനാല്‍- ബോഡിനായ്ക്കന്നൂര്‍ വഴി തേനി കടന്നു വേണം മധുരയിലേക്ക് പോകുവാന്‍
PC:Jaseem Hamza

അവിസ്മരണീ‌യം

അവിസ്മരണീ‌യം

ഹൈറേഞ്ചിന്‍റെ പച്ചപ്പും പ്രകൃതിഭംഗിയും ഒക്ക ആസ്വദിച്ച് മധുരയിലേക്ക് അതിര്‍ത്തി കടന്നുള്ള യാത്ര വിസ്മയിപ്പിക്കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു നാടിന്റെ പച്ചപ്പു കടന്ന് മറ്റൊരു പ്രദേശത്തിന്റെ ചരിത്രത്തിലേക്കുള്ള യാത്രയാണിത്.
PC:Jaseem Hamza

ചരിത്രത്തിലെ മധുര

ചരിത്രത്തിലെ മധുര

ഭാരതത്തിലെ മറ്റൊരു നഗരങ്ങള്‍ക്കും കാണിക്കാനില്ലാത്ത തരത്തിലുള്ള ചരിത്രമാണ് മധുരയ്ക്കുള്ളത്. ബിസി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ടർ ഭാരതത്തിൽ വന്നപ്പോള്‍ ഇവിടെയും എത്തിയിരുന്നുവത്രെ.ബി.സി.905ൽ ഇന്ത്യയിലെത്തിയ മെഗാസ്തനീസ്‌ എന്ന ഗ്രീക്ക് സ്ഥാനപതിയുടെ ഇൻഡിക്ക എന്ന പുസ്തകത്തിലും മധുരയെ പരാമര്‍ശിക്കുന്നുണ്ട്.

മീനാക്ഷി ക്ഷേത്രം

മീനാക്ഷി ക്ഷേത്രം

മധുരയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് മീനാക്ഷി ക്ഷേത്രം. ക്ഷേത്രത്തിനു ചുറ്റുമായി നിർമ്മിക്കപ്പെട്ട നഗരം ആണിത്. ശിവനെയും പാര്‍വ്വതിയേയും സുന്ദരേശനും മീനാക്ഷിയുമായാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ശിവനേക്കാൾ പ്രാധാന്യം പാർവ്വതി ദേവിക്ക് നല്കുന്ന ഒരപൂർവ്വ ക്ഷേത്രം കൂടിയാണിത്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നും കൂടിയാണ്.
PC:Maitreyo Bhattacharjee

ഉറങ്ങാത്ത നഗരം

ഉറങ്ങാത്ത നഗരം

ഒരിക്കലും ഉറങ്ങാത്ത നഗരം എന്നാണ് മധുരയെ വിശേഷിപ്പിക്കുന്നത്.
PC: Charles W. Bartlett

ജെല്ലിക്കെട്ട്

ജെല്ലിക്കെട്ട്

മധുരയെന്ന സ്ഥലത്തോട് ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കാര്യമാണ് ജെല്ലിക്കെട്ട്. പ്രത്യേകം പരിശീലനം ലഭിച്ച പോരു കാളകള്‍ക്കു മുന്നിലേക്ക് മനുഷ്യര്‍ പോരാടാനിറങ്ങുന്ന വിനോദമാണിത്. വിനോദം എന്നതിലുപരിയായി ഇതൊരു അപകടം പിടിച്ച കായിക വിനോദമാണ്. മധുരയ്‌ക്കു സമീപമുള്ള അലങ്ങാനല്ലൂരാണ്‌ ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്ഥലം. പൊങ്കലിനോട് അനുബന്ധിച്ചാണ് ഇവിടെ ജെല്ലിക്കെട്ട് നടക്കുന്നത്.

കീഴ‌ടി

കീഴ‌ടി

ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന സംസ്കാരങ്ങളിലൊന്നായാണ് കീഴ‌ടി അറിയപ്പെടുന്നത്. വൈഗ നദിയുടെ തീരത്ത് മധുരയ്ക്കും ശിവഗംഗയ്ക്കും ഇടയിലായി ആണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

രാജസ്ഥാന്‍റെ ചിറാപുഞ്ചി... നൂറു ദ്വീപുകളുടെ നാടായ ബന്‍സ്വാരയിലേക്ക്രാജസ്ഥാന്‍റെ ചിറാപുഞ്ചി... നൂറു ദ്വീപുകളുടെ നാടായ ബന്‍സ്വാരയിലേക്ക്

കര്‍ക്കിടക പുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിലേക്ക്കര്‍ക്കിടക പുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X