Search
  • Follow NativePlanet
Share
» »പാലക്കാടന്‍ കാറ്റേറ്റ് പത്മനാഭന്റെ മണ്ണിലേക്കൊരു യാത്ര

പാലക്കാടന്‍ കാറ്റേറ്റ് പത്മനാഭന്റെ മണ്ണിലേക്കൊരു യാത്ര

നഗരത്തിന്റെ വിസ്മയങ്ങളും ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും നേരിട്ട് അറിഞ്ഞ് പദ്മനാഭന്റെ മണ്ണിലേക്കുള്ള ഒരു അപൂര്‍വ്വയാത്രയുടെ വിശേഷങ്ങള്‍.

By Elizabath

പാലക്കാടിന്റെ ഗ്രാമങ്ങളില്‍ നിന്നും ഒരു യാത്ര പുറപ്പെട്ടാലോ... ക്ഷേത്രങ്ങളും പള്ളികളും കായലും കരയും കണ്ടൊരു യാത്ര.ബീച്ചുകളും തിരമാലകളും മാത്രമല്ല, ആലപ്പുഴയുടെ ഹൗസ് ബോട്ടുകളും കൊല്ലത്തിന്റെ രുചികളും ആഘോഷങ്ങളും ഒക്കെ കണ്ടും അനുഭവിച്ചും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു യാത്ര. നഗരത്തിന്റെ വിസ്മയങ്ങളും ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും നേരിട്ട് അറിഞ്ഞ് പാലക്കാടും തൃശൂരും എറണാകുളവും ആലപ്പുഴയും കൊല്ലവും കടന്ന് പദ്മനാഭന്റെ മണ്ണിലേക്കുള്ള ഒരു അപൂര്‍വ്വയാത്രയുടെ വിശേഷങ്ങള്‍.

പാലക്കാട്

പാലക്കാട്

കേരളത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് വിവിധ സംസ്‌കാരങ്ങള്‍ ചേര്‍ന്ന മണ്ണാണ്. സംഗീതവും ക്ഷേത്രങ്ങളുെം നിറഞ്ഞ പാലക്കാടന്‍ ഗ്രാമങ്ങള്‍ തനിഗ്രാമീണത തുളുമ്പി നില്‍ക്കുന്ന സ്ഥലങ്ങളാണ്.

സംസ്‌കാരങ്ങളുടെ സമ്മേളനം

സംസ്‌കാരങ്ങളുടെ സമ്മേളനം

കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിയ്ക്കുന്ന പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത പാതയായ പാലക്കാട് ചുരം പ്രശസ്തമാണ്. കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി തമിഴ്‌സംസ്‌കാരത്തിന്റെ കാര്യമായ സ്വാധീനമുള്ള സ്ഥലമാണ് പാലക്കാട്. തമിഴ് സംസാരിക്കുന്ന ജനവിഭാഗം ഇവിടെ കൂടുതലാണ്. ഭാഷയിലെന്നപോലെതന്നെ, ഭക്ഷണരീതിയിലും ആചാരാനുഷ്ഠാനങ്ങളിലും ഉത്സവങ്ങളിലുമെല്ലാം ഈ തമിഴ് സ്വാധീനം കാണാന്‍ കഴിയും

പാലക്കാട് ചുരം

പാലക്കാട് ചുരം

കൊടും വളവുകളോ കയറ്റങ്ങളോ ഇല്ലാതെ സമുദ്രനിരപ്പില്‍ നിന്നും 144 മീറ്റര്‍ മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതാണ് പാലക്കാട് ചുരം.
30 കിലോമീറ്റര്‍ വീതിയുള്ള ഈ ചുരം നീലഗിരി മലനിരകള്‍ക്കും ആനൈമലൈ മലനിരകള്‍ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.

pc:velumani

പാലക്കാട് കോട്ട

പാലക്കാട് കോട്ട

പാലക്കാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പാല്കകാട് കോട്ട ടിപ്പു സുല്‍ത്താന്റെ കോട്ട എന്നും അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന കോട്ടകളില്‍ ഒന്നാണിത്.

PC:Me haridas

 പാലക്കാട്ടെ ക്ഷേത്രങ്ങള്‍

പാലക്കാട്ടെ ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് പാലക്കാട്. അതിനാല്‍ തന്നെ കുറഞ്ഞ ദൂരപരിധിയില്‍ ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. മണപ്പുള്ളിക്കാവ് ദേവി ക്ഷേത്രം, ലങ്ങാട്ട് ധര്‍മ്മദൈവ ക്ഷേത്രം, കല്‍പ്പാത്തി ക്ഷേത്രം, തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ക്ഷേത്രം, രാമസ്വാമി ക്ഷേത്രം,പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തി ക്ഷേത്രം തുടങ്ങിയവയൊക്കെ പാലക്കാട്ടെ പ്രധാന ക്ഷേത്രങ്ങളാണ്.

PC:Krishnadasnaduvath 16

പാലക്കാട് നിന്നും തൃശൂരിലേക്ക്

പാലക്കാട് നിന്നും തൃശൂരിലേക്ക്

പാലക്കാട് നിന്നും പറളി, ലക്കിട, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, വടക്കാഞ്ചേരി വഴിയാണ് തൃശൂരിലെത്തുന്നത്.
ഏകദേശം 69 കിലോമീറ്റര്‍ ദൂരമാണ് പാലക്കാടു നിന്നും തൃശൂരെത്താന്‍ വേണ്ടത്.

തൃശൂര്‍

തൃശൂര്‍

കേരളത്തിന്റെ സാംസ്‌കാരിക നഗരമായി അറിയപ്പെടുന്ന തൃശൂര്‍ തൃശൂര്‍ പൂരത്തിന്റെ പേരില്‍ ലോകമെങ്ങും പ്രശസ്തമായ സ്ഥലമാണ്.
കേരളത്തില്‍ അവധിക്കാലം ചിലവഴിക്കാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നുകൂടിയാണ് തൃശൂര്‍.

PC:Manojk

ആതിരപ്പള്ളി വെള്ളച്ചാട്ടം

ആതിരപ്പള്ളി വെള്ളച്ചാട്ടം

തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച ഒരിടമാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം. കൊടുംകാടുകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം എല്ലാ സഞ്ചാരികളും സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഒരിടമാണ്. സിനിമാ സംവിധായകരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയായ ഇവിടെ ബാഹുബലി ഉള്‍പ്പെടെ നിരവധി ബിഗ്ബജറ്റ് സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്.

PC: Arayilpdas

ആതിരപ്പള്ളി വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

ആതിരപ്പള്ളി വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

ചാലക്കുടിവാല്‍പ്പാറ റോഡില്‍ സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ എളുപ്പമാണ്. തൃശൂരില്‍ നിന്ന് 60 കിലോമീറ്ററും ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്ററുമേ ഇവിടേക്ക് ദൂരമുള്ളൂ.

വാഴച്ചാല്‍ വെള്ളച്ചാട്ടം

വാഴച്ചാല്‍ വെള്ളച്ചാട്ടം

നിബിഡ വനങ്ങള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന വാഴച്ചാല്‍ വെള്ളച്ചാട്ടം അതിരപ്പിള്ളിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പാറകള്‍ നിറഞ്ഞ തോടും തണുത്ത ജലവും സമീപത്തെ കാടുമൊക്കെ ഇവിടം സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

PC: Sreejithk2000

വാഴച്ചാല്‍ വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

വാഴച്ചാല്‍ വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

തൃശൂരില്‍ നിന്നും 62 കിലോമീറ്ററും അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററും ദൂരം മാത്രമേയുള്ളു വാഴച്ചാലില്‍ എത്തിച്ചേരാന്‍.

വിലങ്ങന്‍ കുന്ന്

വിലങ്ങന്‍ കുന്ന്

തൃശൂര്‍ അമല ആശുപത്രിയുടെ സമീപത്തുള്ള വിലങ്ങന്‍ കുന്ന് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. തൃശൂരിന്റെ ആകാശക്കാഴ്ച സാധ്യമാക്കുന്ന വിലങ്ങന്‍കുന്നില്‍ സഞ്ചാരികള്‍ക്കായി ഔട്ട് ഡോര്‍ തിയ്യേറ്ററും കുട്ടികള്‍ക്കായി ചെറിയ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ഏത് കോണില്‍ നിന്നും നോക്കിയാലും കുന്ന് വിലങ്ങനെ കാണുന്നതുകൊണ്ടാണ് ഇതിന് വിലങ്ങന്‍ കുന്ന് എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ പറ്റിയ പ്രദേശവും കൂടിയാണിത്.

ചിമ്മിണി വന്യജീവി

ചിമ്മിണി വന്യജീവി

സംരക്ഷണ കേന്ദ്രം തൃശൂരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം. സാഹസികര്‍ക്കും ട്രക്കിങ് പ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിടം നെല്ലിയാമ്പതി മലനിരകളുടെ ചെരിവിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Sirajvk

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം

നാലുകിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ച് എത്തിച്ചേരാന്‍ കഴിയുന്ന മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. നാലുകിലോമീറ്ററിനുള്ളില്‍ ഒട്ടേറെ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇവിടേക്കുള്ള യാത്രയുടെ പ്രധാന ആകര്‍ഷണം. ഒറ്റയടിപ്പാടയിലൂടെ നടക്കേണ്ടതിനാല്‍ കുട്ടികളുമൊത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം.

PC: Sreejith K

കൊരട്ടിപ്പള്ളി

കൊരട്ടിപ്പള്ളി

ചാലക്കുടിയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലെയായാണ് പ്രസിദ്ധമായ കൊരട്ടിപ്പള്ളി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കൊരട്ടിപ്പള്ളിയിലെ മാതാവ് കൊരട്ടിമുത്തി എന്നാണ് അറിയപ്പെടുന്നത്.

PC:Shijan Kaakkara

തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക്

തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക്

തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് 85 കിലോമീറ്റര്‍ ദൂരമാണുള്ളത്. അങ്കമാലി-ആലുവ-കാക്കനാട് വഴിയാണ് തൃശൂരില്‍ നിന്നും കൊച്ചിയിലെത്തുന്നത്.

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

കൊച്ചിക്കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട
സാന്റാക്രൂസ് ബസലിക്ക, സെന്റ് ഫ്രാന്‍സീസ് പള്ളി, ഡച്ച് സെമിത്തേരി, ചീനവലകള്‍, പഴയ ബംഗ്ലാവുകള്‍, കെട്ടിടങ്ങള്‍ തുടങ്ങി നിറയെ കാഴ്ചകളാണ് ഫോര്‍ട്ട് കൊച്ചിയില്‍ ഉള്ളത്. കേരളത്തില്‍ എത്തുന്ന വിദേശികള്‍ കൂടുതലായി സന്ദര്‍ശിക്കുന്ന ഒരിടം കൂടിയാണിത്.

pc: Elroy Serrao

ജൂതപ്പള്ളി, മട്ടാഞ്ചേരി

ജൂതപ്പള്ളി, മട്ടാഞ്ചേരി

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഏറ്റവും പഴയ സിനഗോഗായാണ് മട്ടാഞ്ചേരി ജൂതപള്ളി അറിയപ്പെടുന്നത്. പള്ളിക്ക് പുറത്തായുള്ള ഒരു വലിയ ഘടികാരം ഇവിടുത്തെ പ്രധാന കാഴ്ചയാണ്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയില്‍ നിര്‍മ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്‌സ്‌ലെയിന്‍ തറയോടുകള്‍ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു.

PC: Deepujoseph

കൊച്ചിയില്‍ നിന്നും ആലപ്പുഴയിലേക്ക്

കൊച്ചിയില്‍ നിന്നും ആലപ്പുഴയിലേക്ക്

കൊച്ചിയില്‍ നിന്നും അരൂര്‍, പട്ടണക്കാട്, ചേര്‍ത്തല വഴിയാണ് ആലപ്പുഴയിലെത്തുന്നത്.

ആലപ്പുഴയിലെ ക്ഷേത്രങ്ങള്‍

ആലപ്പുഴയിലെ ക്ഷേത്രങ്ങള്‍

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍
PC: Kerala Tourism official Site

 ആലപ്പുഴ ബീച്ച്

ആലപ്പുഴ ബീച്ച്

ആലപ്പുഴ നഗരത്തിന് സമീത്താണ് ഇവിടുത്തെ കടല്‍ത്തീരം. 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടൊരു കാഴ്ചയാണ്

പാതിരാമണല്‍

പാതിരാമണല്‍

വേമ്പനാട് കായലില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. മുഹമ്മകുമരകം ജലപാതയിലാണ് ഈ തുരുത്ത് സ്ഥിതിചെയ്യുന്നത്. ആലപ്പുഴ നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ മുഹമ്മയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

Pc: Ashwin Kumar

കൃഷ്ണപുരം പാലസ്

കൃഷ്ണപുരം പാലസ്

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ കൊട്ടാരമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ കൊട്ടാരം ഇന്നുകാണുന്ന രീതിയില്‍ പണികഴിപ്പിച്ചത്

pc: Native Planet

പുളിങ്കുന്ന് പള്ളി

പുളിങ്കുന്ന് പള്ളി

പ്രശസ്ത തമിഴ് ചിത്രമായ വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയില്‍ കാണിച്ചിട്ടുള്ള പള്ളിയാണ് പുളിങ്കുന്ന് സെന്റ് മേരീസ് ചര്‍ച്ച്.
PC: Google

ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക്

ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക്

ആലപ്പുഴ പിന്നിട്ടാല്‍ അടുത്ത ജില്ല കൊല്ലമാണ്. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ് ചൊല്ല്.
ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് 85 കിലോമീറ്ററാണ് ദൂരം. ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി വഴിയാണ് കൊല്ലത്തെത്തുന്നത്.

കായംകുളം തടാകം

കായംകുളം തടാകം

ആലപ്പുഴയില്‍ നിന്നും കൊല്ലത്ത് എത്താനുള്ള എളുപ്പവഴിയാണ് കായംകുളം തടാകത്തിലൂടെയുള്ള യാത്ര.
കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബാക് വാട്ടര്‍ ടൂറിസം റൂട്ടാണിത്. ഈ പാതയിലൂടെ ഒട്ടേറെ കെട്ടുവള്ളങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. രാത്രികാലങ്ങളിലും യാത്രയ്ക്കുള്ള സൗകര്യമുണ്ട്.

pc:Mahesh Mahajan

കൊല്ലത്തുകാണാന്‍

കൊല്ലത്തുകാണാന്‍

അഷ്ടമുടിക്കായലിന്റെ തീരത്തോട് ചേര്‍ന്നു കിടക്കുന്ന കൊല്ലം കയറിന്റെയും കശുവണ്ടിയുടെയും പേരിലാണ് അറിയപ്പെടുന്നത്. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നഗരം കൂടിയാണിത്.

നീണ്ടകര തുറമുഖം

നീണ്ടകര തുറമുഖം

കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നാണ് കൊല്ലത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നീണ്ടകര.
ഒരേസമയം 500 ബോട്ടുകളെ വരെ ഉള്‍ക്കൊള്ളാന്‍ ഈ തുറമുഖത്തിന് കഴിയും.

അമൃതപുരി

അമൃതപുരി

മാതാ അമൃതാനന്ദമയിയുടെ ജന്മസ്ഥലമെന്ന നിലയില്‍ പ്രസിദ്ധമായ അമൃതപുരി കൊല്ലത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്.
കൊല്ലത്ത് നിന്ന് അനന്തപുരിയിലേക്ക് ഹൗസ്‌ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കായലുകളുടെ സൗന്ദര്യം നുകര്‍ന്ന് അമൃതപുരിയില്‍ എത്താനുള്ള അവസരമാണ് ബോട്ടുയാത്ര നല്‍കുന്നത്. റോഡ് മാര്‍ഗ്ഗം ഇവിടെ എത്താനും എളുപ്പമാണ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് അമൃതപുരിയിലേക്ക് ബസ് സര്‍വ്വീസുകളുണ്ട്.

PC: Official Site

കൊല്ലത്തു നിന്നും തിരുവനന്തപുരം

കൊല്ലത്തു നിന്നും തിരുവനന്തപുരം

കയറിന്റെയും കപ്പലണ്ടിയുടെയും നാട്ടിയല്‍ നിന്ന് ഇനി പത്മനാഭന്റെ മണ്ണിലേക്കാണ് യാത്ര.
കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് 64 കിലോമീറ്റര്‍ ദൂരമാണുള്ളത്. വര്‍ക്കല-ചിറയന്‍കീഴ്-കഴക്കൂട്ടം വഴിയാണ് തിരുവനന്തപുരത്തെത്തുന്നത്.

PC:Mohan K

ആക്കുളം ടൂറിസ്റ്റ് വില്ലേജ്

ആക്കുളം ടൂറിസ്റ്റ് വില്ലേജ്

തിരുവനന്തപുരത്ത് ആക്കുളം കായലിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ആക്കുളം ടൂറിസം വില്ലേജ് തിരുവനന്തപുരത്തെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നാണ്. തെക്കന്‍ കേരളത്തില്‍ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നും ഇതാണ്.

PC:Mohan K

പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രം

വിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്ന 108 ദിവ്യദേശങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മഹാവിഷ്ണു, അനന്തന്‍ എന്ന പാമ്പിന്റെ പുറത്ത് ശയിക്കുന്ന രീതിയിലാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

PC:Shishirdasika

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം തിരുവനന്തപുരത്തെ വേളിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികള്‍ക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്

പൂവാര്‍

പൂവാര്‍

തിരുവനന്തപുരം ജില്ലയിലെ മനോഹരമായ തീരപ്രദേശങ്ങളിലൊന്നാണ് പൂവാര്‍. ബീച്ചും അഴിമുഖവും ദ്വീപുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC: Nagesh Jayaraman

പ്രധാന കാഴ്ചകള്‍

പ്രധാന കാഴ്ചകള്‍

നെയ്യാര്‍ നദി, പൂവാര്‍ കായല്‍, നെയ്യാര്‍ നദി അറബിക്കടലിലേക്ക് ചേരുന്ന മനോഹരമായ അഴിമുഖം, അറബിക്കടലിന്റെ തീരത്തെ സുന്ദരമായ ബീച്ചുകള്‍ ഇവയൊക്കെയാണ് പൂവാറില്‍ നിങ്ങള്‍ക്ക് കാണാനുള്ള കാഴ്ചകള്‍.
PC: Nagesh Jayaraman

പൂവാറില്‍ എത്തിച്ചേരാന്‍

പൂവാറില്‍ എത്തിച്ചേരാന്‍

തിരുവനന്തപുരത്ത് നിന്ന് 30 കിലോമീറ്ററും കോവളത്ത് നിന്ന് 17 കിലോമീറ്ററും അകലെയായാണ് പൂവാര്‍ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്നും കോവളത്ത് നിന്നും വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X