Search
  • Follow NativePlanet
Share
» »ബോംബേക്കാരുടെ ഊട്ടിയാണ് മതേരാന്‍

ബോംബേക്കാരുടെ ഊട്ടിയാണ് മതേരാന്‍

By Maneesh

മുംബൈ എന്ന മഹാനഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഹരിതാഭവവും ഊഷ്മളതയുമൊക്കെ ആസ്വദിക്കണമെങ്കില്‍ കേരളത്തില്‍ എത്തണമെന്ന് വിചാരിക്കുന്നവര്‍ മണ്ടന്മാരാണ്. പച്ചപുതച്ച് തല ഉയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടം കേരളത്തിന്റെ മാത്രം സ്വന്തമല്ല. മഹാരാഷ്ട്രയില്‍ പൊങ്ങി നില്‍ക്കുന്നതും ഈ പശ്ചിമഘട്ടം തന്നെയാണ്.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ മതേരാന്‍ മലനിരകള്‍ മുബൈ നഗരത്തില്‍ നിന്ന് വളരെ അധികം അകലെയല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകള്‍ തമിഴ്‌നാട്ടിലെ ഊട്ടിയോട് ഉപമിക്കാവുന്നതാണ്.

നോ കാര്‍, നോ ബൈക്ക്

ഈ മലനിരകള്‍ നൂറുശതമാനം മലിനീകരണ വിമുക്തമാണ്. കാരണം ഇവിടേക്ക് പൂകയൂതി വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സൈക്കിള്‍ പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങള്‍ ഉണ്ടത്രേ! അതു കൊണ്ട് ബോംബേക്കാര്‍ക്ക് ശുദ്ധ വായു ശ്വസിക്കാന്‍ ഇവിടെയെത്താം.

100 കി. മി. ഒരു ദൂരമാണോ?

മതേരനില്‍ എത്താന്‍ മുബൈയില്‍ നിന്ന് വെറും നൂറു കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ മതി. മുംബൈയുടെ കിഴക്ക് ഭാഗത്തായാണ് മതേരന്‍ സ്ഥിതി ചെയ്യുന്നത്.

കൂകിപ്പായും തീവണ്ടി

മതേരാനിലെ മറ്റൊരു പ്രധാന ആകര്‍ഷണം അവിടുത്തെ ഹില്‍റെയില്‍വെയാണ്. മഹാരാഷ്ട്രയിലെ നേരാലില്‍ നിന്ന് മതേരന്‍ വരെ 21 കിലോമീറ്റര്‍ ആണ് ഈ റെയില്‍പാതയുള്ളത്.

കാഴ്ചകളിലൂടെ മതേരനിനെ മനസിലാക്കാം

ചെറിയ ഹിൽസ്റ്റേഷൻ

ചെറിയ ഹിൽസ്റ്റേഷൻ

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനാണ് മതേരാ‌ൻ. വലിപ്പത്തിൽ മറ്റു ഹിൽസ്റ്റേഷനുകളേ അപേക്ഷിച്ച് വളരെ ചെറുതാണ് ഈ സ്ഥലം.

Photo Courtesy: Ajay Panachickal

സമീപ നഗരങ്ങൾ

സമീപ നഗരങ്ങൾ

സമുദ്രനിരപ്പിൽ നിന്ന് 2650 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകും. മുംബൈയിൽ നി‌ന്ന് നൂറും പൂനെയിൽ നിന്ന് 90 കിലോമീറ്ററും അകലെയായാണ് മതേരൻ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Marwada

പേരിന് പിന്നിൽ

പേരിന് പിന്നിൽ

മതേ എന്ന മറാത്തി വാക്കിൽ നിന്നാണ് മാതേരൻ എന്ന പേര് ഉണ്ടായത്. നെറ്റിയെന്നാണ് മാതേ എന്ന വാക്കിന്റെയർത്ഥം നെറ്റിയിലെ വനങ്ങൾ എന്നാണ് മാതേരൻ എന്ന വാക്കിന്റെ അർത്ഥം.
Photo Courtesy: Aditya Patawari

വീക്കൻഡ് ഡെസ്റ്റിനേഷൻ

വീക്കൻഡ് ഡെസ്റ്റിനേഷൻ

മുംബൈ പൂനെ എന്നിവിടങ്ങളിൽ വസിക്കുന്നവരുടെ ഒരു വീക്കൻഡ് ഡെസ്റ്റിനേഷ‌ൻകൂടിയാണ് മതേരൻ. ശനി, ഞായർ ദിവസങ്ങളിലാണ് ഇവിടെ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
Photo Courtesy: McKay Savage

ഹണിമൂൺ

ഹണിമൂൺ

ഹണിമൂൺ ആഘോഷിക്കാനും നിരവധി നവദമ്പതികൾ ഇവിടെ എത്തിച്ചേരാറുണ്ട്. കാമുകി കാമുകന്മാരും അവരുടെ പ്രണായനുഭവങ്ങൾ പങ്കുവയ്ക്കാൻ ഇവിടെയെത്താറുണ്ട്.

Photo Courtesy: I for Detail.

ഹ്യൂ പോളിന്റ്‌സ് മലേറ്റ്

ഹ്യൂ പോളിന്റ്‌സ് മലേറ്റ്

1850 വരെ മതേരൻ എന്ന സ്ഥലത്തേക്കുറിച്ച് വലിയ അറിവൊന്നും പുറംലോകത്തിന് ഉണ്ടായിരുന്നില്ല. 1850 ൽ ഹ്യൂ പോളിന്റ്‌സ് മലേറ്റ് എന്ന ബ്രിട്ടീഷുകാരാനാണ് ഈ സ്ഥലം കണ്ടെത്തിയത്. തുടർന്ന് ബ്രിട്ടീഷുകാർ ഇവിടെ അവരുടെ വേനൽക്കാല വസതികൾ നിർമ്മിച്ചു.

Photo Courtesy: Anuradha Sengupta

വ്യൂ പോയിന്റുകൾ

വ്യൂ പോയിന്റുകൾ

മറ്റുഹില്‍സ്റ്റേഷനുകളുടെ എന്നപോലെ തന്നെ, മനോഹരമായ നിരവധി വ്യൂ പോയന്റുകളാണ് മതേരാന്റെയും പ്രത്യേകത. ഔദ്യോഗികമായ 38 വ്യൂ പോയന്റുകളാണ് മതേരാനിലുള്ളത് എന്നാണ് കണക്ക്.
Photo Courtesy: Aditya Patawari

പനോരമ പോയന്റ്

പനോരമ പോയന്റ്

പനോരമ പോയന്റാണ് വ്യൂ പോയന്റുകളിൽ ഏറ്റവും മനോഹരമായത്. മുംബൈ അടക്കമുള്ള വിദൂരത്തുള്ള നഗരങ്ങളുടെ രാത്രിക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഹാര്‍ട്ട് പോയന്റാണ് മതേരാനിലെ മറ്റൊരു സുന്ദരമായ വ്യൂ പോയന്റ്.
Photo Courtesy: Arne Hückelheim

ലൂയിസ പോയന്റ്

ലൂയിസ പോയന്റ്

ചരിത്രപരമായ സവിശേഷതകളുള്ള പ്രബല്‍ കോട്ടയടക്കമുള്ള കാഴ്ചകള്‍ സമ്മാനിക്കുന്ന ലൂയിസ പോയന്റാണ് മതേരാനിലെ പ്രശസ്തമായ മറ്റൊരു വ്യൂ പോയന്റ്. നിരവധി ചരിത്രകഥകള്‍ പറയാനുള്ള ഈ കോട്ട ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.

Photo Courtesy: Aditya Patawari

കെട്ടിടങ്ങൾ

കെട്ടിടങ്ങൾ

പഴയ കാല ബ്രിട്ടീഷ് നിര്‍മാണരീതിയില്‍ നിന്നും കടം കൊണ്ടതാണ് മതേരാനിലെ കെട്ടിടങ്ങളും സ്മാരകങ്ങളും. ഇതില്‍ പല കെട്ടിടങ്ങളും ഇന്ന് ഹെറിറ്റേജ് പട്ടികയിലാണ്.
Photo Courtesy: I for Detail.

ചാർക്ക ലേക്ക്

ചാർക്ക ലേക്ക്

ചര്‍ക്കോലെ ലേക്കാണ് ഇവിടത്തെ ഉല്ലാസത്തിനുള്ള ഒരു കേന്ദ്രം. കുട്ടികളോടൊപ്പം പൂന്തോട്ടത്തില്‍ കളിക്കാനും പക്ഷിനിരീക്ഷണത്തിനും വെറുതെ നടക്കാനും മറ്റുമായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.
Photo Courtesy: Alosh Bennett

മറ്റു കാഴ്ചകൾ

മറ്റു കാഴ്ചകൾ

പിസാര്‍നാഥ് ക്ഷേത്രവും മോര്‍ബി ഡാമും ഇവിടെയെത്തുന്ന സഞ്ചാരികള്‍ വിട്ടുകളയരുതാത്ത കാഴ്ചകളാണ്.
Photo Courtesy: devil's reject

കുരങ്ങുകൾ

കുരങ്ങുകൾ

കനത്ത കാടിനകക്കാഴ്ചകള്‍ക്ക് പ്രശസ്തമാണ് മതേരാന്‍. യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന കുരങ്ങുകളാണ് മതേരാന്‍ കാഴ്ചയെ രസകരമാക്കുന്ന ഒന്ന്.
Photo Courtesy: Magiceye

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കഴിവതും ഇവിടേക്ക് കൊണ്ടുവരാതെ സൂക്ഷിക്കുക. കുരങ്ങുകള്‍ അത് തട്ടിപ്പറിച്ച് പാഞ്ഞേക്കുമെന്നത് മാത്രമല്ല അത് പരിസ്ഥിതിക്ക് അത്ര സുഖരമല്ല എന്നതും സഞ്ചാരികള്‍ ഓര്‍ത്തിരിക്കേണ്ടതാണ്.
Photo Courtesy: Satbir Singh

വാഹനങ്ങൾക്ക് പ്രവേശനമില്ല

വാഹനങ്ങൾക്ക് പ്രവേശനമില്ല

പരിസ്ഥിതിസംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന മതേരാനില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. വാഹനങ്ങള്‍ കുറവായതുകൊണ്ടുതന്നെ ഇവിടെ മലിനീകരണവും ബഹളങ്ങളും വളരെ കുറവാണ്.
Photo Courtesy: Magiceye

കുതിര സവാരി

കുതിര സവാരി

വാഹനങ്ങളില്ലാത്ത മതേരാനിലെ പ്രധാനപ്പെട്ട വിനോദങ്ങളിലൊന്ന് കുതിരസവാരിയാണ്. കൈകൊണ്ട് ഓടിക്കാവുന്ന ചില കളിവാഹനങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ ആംബുലന്‍സിന് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്.
Photo Courtesy: Anuradha Sengupta

മതേരാന്‍ ബസാർ

മതേരാന്‍ ബസാർ

മതേരാനിലെ ഓര്‍മയ്ക്കായി നിരവധി സാധനങ്ങള്‍ ലഭിക്കുന്ന പാതയോര കച്ചവടക്കാരുണ്ട് ഇവിടെ. പ്രധാനമായും വിദേശികളെ ലക്ഷ്യം വച്ചിരിക്കുന്ന ഇത്തരം കടകള്‍ നിറഞ്ഞതാണ് മതേരാന്‍ ബസാര്‍.
Photo Courtesy: Magiceye

കാലവസ്ഥ

കാലവസ്ഥ

കനത്ത ഫോറസ്റ്റിനകത്ത് കത്തുന്ന സൂര്യന്റെ വെയിലെത്തിച്ചേരാനെളുപ്പമല്ല. അതുകൊണ്ടുതന്നെ വര്‍ഷം മഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് മതേരാനില്‍ അനുഭവപ്പെടുക.
Photo Courtesy: Harsha S

വെള്ളച്ചാട്ടം

വെള്ളച്ചാട്ടം

മഴക്കാലത്ത് നിരവധി വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഇവിടം ചുറ്റിനടന്നുകാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മതേരാന് സമീപത്തുവരെ ഇക്കാലത്ത് ഒരു കാര്‍ യാത്ര തന്നെ അസുലഭമായ അനുഭവമായിരിക്കും.
Photo Courtesy: Harsha S

ശിവജീസ് ലാഡര്‍

ശിവജീസ് ലാഡര്‍

മതേരാനിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ശിവജീസ് ലാഡര്‍. മതേരാനിലെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഒരു ഏണിയുടെ രൂപത്തില്‍ ഹില്‍പോയിന്റില്‍ നിന്നും താഴ് വരയിലേക്കുള്ള വഴിത്താരയാണ് ശിവജീസ് ലാഡര്‍ എന്ന് അറിയപ്പെടുന്നത്.
Photo Courtesy: Jayesh Patil

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ. ചില കാഴ്ചകൾ
Photo Courtesy: Arne Hückelheim

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ. ചില കാഴ്ചകൾ
Photo Courtesy: Arne Hückelheim

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ. ചില കാഴ്ചകൾ
Photo Courtesy: Arne Hückelheim

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ. ചില കാഴ്ചകൾ
Photo Courtesy: Arne Hückelheim

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ. ചില കാഴ്ചകൾ
Photo Courtesy: Arne Hückelheim

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ

മതേരൻ ടോയ് ട്രെയിൻ. ചില കാഴ്ചകൾ
Photo Courtesy: G Karunakar

റെയിൽ പാത

റെയിൽ പാത

മതേരൻ ടോയ് ട്രെയിൻ കടന്നു പോകുന്ന പാത
Photo Courtesy: Arne Hückelheim

റെയിൽ പാത

റെയിൽ പാത

മതേരൻ ടോയ് ട്രെയിൻ കടന്നു പോകുന്ന പാത
Photo Courtesy: HarshWCAM3

റെയിൽ പാത

റെയിൽ പാത

മതേരൻ ടോയ് ട്രെയിൻ കടന്നു പോകുന്ന പാത
Photo Courtesy: I for Detail.

റെയിൽ പാത

റെയിൽ പാത

മതേരൻ ടോയ് ട്രെയിൻ കടന്നു പോകുന്ന പാത
Photo Courtesy: Sankarshan Mukhopadhyay

റോഡ്

റോഡ്

മതേരനിലേക്കുള്ള റോഡ്. ചില കാഴ്ചകൾ

Photo Courtesy: Xxdomiainxx

റോഡ്

റോഡ്

മതേരനിലേക്കുള്ള റോഡ്. ചില കാഴ്ചകൾ
Photo Courtesy: Marwada

റോഡ്

റോഡ്

മതേരനിലേക്കുള്ള റോഡ്. ചില കാഴ്ചകൾ
Photo Courtesy: Magiceye

റോഡ്

റോഡ്

മതേരനിലേക്കുള്ള റോഡ്. ചില കാഴ്ചകൾ
Photo Courtesy: Harsha S

റോഡ്

റോഡ്

മതേരനിലേക്കുള്ള റോഡ്. ചില കാഴ്ചകൾ
Photo Courtesy: Harsha S

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X