Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ - മധുര - രാമേശ്വരം

ബാംഗ്ലൂര്‍ - മധുര - രാമേശ്വരം

By Maneesh

രാമേശ്വരത്തെക്കുറിച്ച് കേട്ടിട്ടില്ലേ, കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു ദ്വീപാണ് രാമേശ്വരം. ഇന്ത്യയിലെ തന്നെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ രാമേശ്വരത്തെ ഏറ്റവും വലിയ ആകര്‍ഷണം ഏകദേശം രണ്ടര കിലോമീറ്ററോളം വരുന്ന പാമ്പന്‍പാലമാണ്. പാമ്പന്‍ പാലത്തിലൂടെ ഡ്രൈവ് ചെയ്യുക എന്നത് വളരെ രസകരമായ കാര്യമാണ്. ബാംഗ്ലൂരില്‍ നിന്ന് മധുര വഴി രാമേശ്വരത്തേക്ക് ഒരു യാത്ര തിരിക്കാം. രാമേശ്വരത്തേക്കുറിച്ച് കൂടുതല്‍ വായിക്കാം

യാത്രയെക്കുറിച്ച്

ബാംഗ്ലൂരില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ ഉണ്ട് രാമേശ്വരത്ത്. ബാംഗ്ലൂരില്‍ നിന്ന് രാമേശ്വരത്ത് പോകാന്‍ മധുരയില്‍ പോകണമെന്നില്ല. ബാംഗ്ലൂരില്‍ നിന്ന് ഹോസൂര്‍ റോഡിലൂടെ ഹൊസൂരില്‍ എത്തി അവിടെ നിന്ന് ധര്‍മ്മപുരി വഴി സേലത്ത് എത്തിച്ചേരുക. സേലത്ത് നിന്ന് നാമക്കല്‍, തിരുച്ചിറപ്പള്ളി വഴി പുതുകോട്ടയില്‍ എത്തിച്ചേരുക. അവിടെ നിന്ന് രാമേശ്വരത്തേക്ക് യാത്ര തിരിക്കാം. കൊച്ചിയില്‍ നിന്ന് രാമേശ്വരത്തേക്ക് പോകാം

മധുര വഴി

ബാംഗ്ലൂരില്‍ നിന്ന് മധുര വഴിയുള്ള റോഡ് ട്രിപ്പാണ് ഇവിടെ. ബാംഗ്ലൂരില്‍ നിന്ന് മധുരയിലേക്കാണ് ആദ്യയാത്ര. ബാംഗ്ലൂരില്‍ നിന്ന് രാവിലെ ആറുമണിക്ക് യാത്ര ആരംഭിച്ചാല്‍ ഉച്ചയോടെ മധുരയില്‍ എത്തിച്ചേരം. തുടര്‍ന്ന് മധുര മുഴുവന്‍ സന്ദര്‍ശിച്ച് അവിടെ തങ്ങി പിറ്റേദിവസം പുലര്‍ച്ചയോടെ രാമേശ്വരത്തേക്ക് പുറപ്പെടണം. മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്ര

ഹൊസൂരിലേക്ക്

ഹൊസൂരിലേക്ക്

ബാംഗ്ലൂരിൽ നിന്ന് ഹൊസൂർ റോഡ് വഴി ഹൊസൂരിലേക്കാണ് നമ്മുടെ ആദ്യ യാത്ര. ബാംഗ്ലൂരിൽ നിന്ന് ഒന്നേകാൽ മണിക്കൂർ ആണ് ഹൊസൂരിലേക്കുള്ള യാത്ര. രാവിലെ ഏഴരയോടെ ഹൊസൂരിൽ എത്തിച്ചേരാം. ഹൊസൂരിൽ നിന്ന് ധർമ്മപുരിയിലേക്കാണ് അടുത്ത യാത്ര. രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് എട്ടുമണിയോടെ ഹൊസൂരിൽ നിന്ന് യാത്ര ആരംഭിക്കാം. ഹൊസൂരിനെക്കുറിച്ച് വായിക്കാം

Photo Courtesy: kamal chid

ധർമ്മപുരി

ധർമ്മപുരി

ഹൊസൂരിൽ നിന്ന് ദേശീയപാത 17ലൂടെ ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ധർമ്മപുരിയിൽ എത്തിച്ചേരാം. അതായത് ഏകദേശം ഒൻപതരയോടെ ധർമ്മപുരിയിൽ എത്തിച്ചേരും. ഏറ്റവും കൂടിപ്പോയാൽ 10 മണിക്ക് ധർമ്മപുരിയിൽ എത്തിച്ചേരാം.
Photo Courtesy: Raj.sathiya

ധർമ്മപുരിയേക്കുറിച്ച്

ധർമ്മപുരിയേക്കുറിച്ച്

ബാംഗ്ലൂരിനും, ചെന്നൈക്കും ഇടയിലായതിനാല്‍ ഇവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ ആളുകള്‍ സ്ഥിരമായി ധര്‍മ്മപുരി സന്ദര്‍ശിക്കാനെത്താറുണ്ട്. പൗരാണികകാലത്ത് ചോളന്മാരും, രാഷ്ട്രകൂടന്‍മാരും, പാണ്ഡ്യന്മാരും ധര്‍മ്മപുരിയില്‍ ഭരണം നടത്തിയിരുന്നു. കൂടുത‌ൽ വായിക്കാം
Photo Courtesy: Raj.sathiya

ധർമ്മപുരിയിലെ കാഴ്ചകൾ

ധർമ്മപുരിയിലെ കാഴ്ചകൾ

സമയം അനുവദിക്കുന്നുണ്ടെങ്കിൽ ധർമ്മപുരിയിലെ ചില കാഴ്ചകളും കാണാം. ധർമ്മപുരിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Photo Courtesy: Raj.sathiya

സേലത്തേക്ക്

സേലത്തേക്ക്

ധർമ്മപുരിയിൽ നിന്ന് ഇനിപോകേണ്ടത് സേലത്തേക്കാണ് ധർമ്മപുരിയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട് സേലത്തേക്ക്. ഏകദേശം 11 മണിയോടെ സേലത്ത് എത്തിച്ചേരാം. ധർമ്മപുരിയിൽ നിന്ന് 64 കിലോമീറ്റർ ആണ് സേലത്തേക്കുള്ള ദൂരം.
Photo Courtesy: Arulmuru182002

സേലത്തെ കാഴ്ചകൾ

സേലത്തെ കാഴ്ചകൾ

സേലം പ്രധാന വിനോദ-തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കോട്ടൈ മാരിയമ്മന്‍ ക്ഷേത്രം, താരമംഗലം ക്ഷേത്രം, സേലം സുഗവനേശ്വര്‍ ക്ഷേത്രം, അരുള്‍മിഗി അളഗിരിനാഥര്‍ ക്ഷേത്രം, എള്ളൈ പെടാരി അമ്മന്‍ ക്ഷേത്രം, ജമാ മസ്ജിദ് എന്നിവയടക്കമുള്ള മത തീര്‍ഥാടനകേന്ദ്രങ്ങളാല്‍ സമ്പന്നമാണ് സേലം. യേര്‍ക്കോട് മലകള്‍, കിളിയൂര്‍ വെള്ളച്ചാട്ടം, താരമംഗലം മേട്ടൂര്‍ അണക്കെട്ട് എന്നിവ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. കൂടുതൽ വായിക്കാം

Photo Courtesy: Thamizhpparithi Maari

നാമക്കൽ

നാമക്കൽ

സേലത്ത് നിന്ന് ദേശീയ പാത ഏഴിലൂടെ നാമക്കലിലേക്കാണ് ഇനി യാത്ര. 60 കിലോമീറ്റർ ആണ് സേലത്ത് നിന്ന് ഇവിടേയ്ക്കുള്ള ദൂരം. പന്ത്രണ്ട് മണിയോടെ നമ്മൾ നാമ്മക്കലിൽ എത്തിച്ചേരും. നാമക്കലിനേക്കുറിച്ച് വായിക്കാം
Photo Courtesy: Balajijagadesh

ദിണ്ടുക്കൽ

ദിണ്ടുക്കൽ

നമക്കലിൽ നിന്ന് രണ്ട് മണിക്കൂർ വേണം ദിണ്ടുക്കലിൽ എത്തിച്ചേരാൻ. അതിനാൽ വിശപ്പ് നല്ലവണ്ണം തോന്നുകയാണെങ്കിൽ നാമക്കലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ദിണ്ടുക്കലിൽ എത്തിച്ചേരുമ്പോഴേക്കും സമയം രണ്ട് മണിയാകും. കൊടൈക്കനാലിലേക്ക് വഴി തിരിയുന്ന ദിണ്ടുക്കല്ലിൽ നിന്നാണ്. ദിണ്ടുക്കലിനേക്കുറിച്ച് വായിക്കാം
Photo Courtesy: Drajay1976

മധുരയിലേക്ക്

മധുരയിലേക്ക്

ഏകദേശം രണ്ടരയ്ക്ക് യാത്ര പുറപ്പെട്ടാൽ മൂന്നരയാകുന്നതോടെ മധുരയിൽ എത്തിച്ചേരാം. അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് അൽപം വിശ്രമിച്ചതിന് ശേഷം വൈകുന്നേരം ഒന്ന് മധുര ചുറ്റിക്കാണം. മധുരയിലെ രാത്രി ഏറെ പേരുകേട്ടതാണ്. കഴിയുന്നതും നേരത്തെ ഹോട്ടലിൽ എത്താൻ നോക്കണം. കാരണം പിറ്റേദിവസം പുലർച്ചേ തന്നെ രാമേശ്വരത്തേക്ക് പുറപ്പെടേണ്ടതാണ്. മധുരയേക്കുറിച്ച് വായിക്കാം

Photo Courtesy: BishkekRocks

മധുര മീനാക്ഷി ക്ഷേത്രം

മധുര മീനാക്ഷി ക്ഷേത്രം

മധുരയി‌ലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച ഇവിടുത്തെ മീനാക്ഷി ക്ഷേത്രമാണ്. മൂവയിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കാറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും. കൂടുതൽ വായിക്കാം

Photo Courtesy: Bernard Gagnon

മധുരയിലെ രാത്രി

മധുരയിലെ രാത്രി

ഉറങ്ങാത്ത നഗരം എന്ന വിശേഷണം മാത്രം മതി മധുരയിലെ രാത്രി ജീവിതത്തെക്കുറിച്ച് മനസിലാക്കാന്‍. രാത്രികളില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ ഉറങ്ങാതെ കാത്തിരിക്കുകയാണ് മധുര. അതിനാലാണ് രാത്രി മൂന്ന് മണിക്ക് ചെന്നാലും സഞ്ചാരികള്‍ക്ക് ചൂടുള്ള ഇഡ്ഡിലി കിട്ടുന്നത്. മധുരയിലെ രാത്രി കാഴ്ചകളെക്കുറിച്ച് വായിക്കാം

Photo Courtesy: எஸ்ஸார்

രാമേശ്വരത്തേക്ക്

രാമേശ്വരത്തേക്ക്

മധുരയിൽ നിന്ന് അതിരാവിലെ അഞ്ച് മണിക്കെങ്കിലും രാമേശ്വരത്തേക്ക് പുറപ്പെടണം. മധുരയിൽ നിന്ന് 169 കിലോമീറ്റർ ഉണ്ട് രാമേശ്വരത്ത് എത്തിച്ചേരാൻ. ഏകദേശം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയെടുക്കും ഇവിടെ എത്തിച്ചേരാൻ. രാമേശ്വരത്തേക്ക് പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യം ഇവിടെ വായിക്കാം.
Photo Courtesy: Vishnukiran L.S

ദക്ഷിണ കാശി

ദക്ഷിണ കാശി

ദക്ഷിണ കാശിയെന്നാണ് രാമേശ്വരം അറിയപ്പെടുന്നത്. രാമേശ്വരം സന്ദർശിക്കാതെ കാശി സന്ദർശനം പൂർത്തിയാകില്ലെന്ന് ഒരു വിശ്വാസം തന്നെ നിലനിൽക്കുന്നുണ്ട്. രാമേശ്വരത്തെ 64 തീർത്ഥക്കുളങ്ങളിൽ കുളിച്ചാൽ പാപമോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

ശ്രീ രാമനാഥസ്വാമി ക്ഷേത്രം

ശ്രീ രാമനാഥസ്വാമി ക്ഷേത്രം

ശ്രീ രാമനാഥസ്വാമി ക്ഷേത്രമാണ്‌ രാമേശ്വരത്തിന്റെ പ്രശസ്‌തിക്ക്‌ ഏറ്റവും പ്രധാനപ്പെട്ട കാരണം. രാമേശ്വരത്തെ സംബന്ധിച്ച്‌ ഇത്‌ ഒരു ക്ഷേത്രം മാത്രമല്ല, നഗരത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്‌. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്‌. ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഓരോ വര്‍ഷവും അനുഗ്രഹം തേടി ഇവിടം സന്ദര്‍ശിക്കുന്നത്‌.

ആഡംസ്‌ ബ്രിഡ്‌ജ്‌

ആഡംസ്‌ ബ്രിഡ്‌ജ്‌

ആഡംസ്‌ ബ്രിഡ്‌ജ്‌ രാമസേതു എന്നും അറിയപ്പെടുന്നു. രാവണനില്‍ നിന്ന്‌ സീതയെ രക്ഷിക്കാന്‍ രാമനെ സഹായിക്കുന്നതിന്റെ ഭാഗമായി വാനരന്മാനാണ്‌ ഈ പാലം നിര്‍മ്മിച്ചത്‌. രാമായണത്തില്‍ സേതുബന്ധനം എന്ന പേരില്‍ ഈ പാലത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

പാമ്പൻ പാലം

പാമ്പൻ പാലം

നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാലമാണ് പാമ്പൻ പാലം. പാമ്പൻ പാലം വഴിയാണ് ആളുകൾ രാമേശ്വരത്ത് എത്തിച്ചേരുന്നത്. 2.3 കിലോമീറ്റർ നീളമുള്ള ഈ പാലം 1914ൽ ആണ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്.

ഉതിരകോസമംഗൈ

ഉതിരകോസമംഗൈ

രാമേശ്വരത്തെ പ്രശസ്തമായ ശിവക്ഷേത്രമാണ് ഉതിരകോസമംഗൈ. വര്‍ഷം തോറും ആയിരക്കണക്കിന്‌ ശിവഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. മാണിക്കവാസകറുടെ മന്ത്രത്തില്‍ ഈ ക്ഷേത്രത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. പരമക്കുടിയില്‍ നിന്നും രാമനാഥപുരത്തു നിന്നും ഉതിരകോസമംഗൈയില്‍ എത്താവുന്നതാണ്‌.

ധനുഷ്‌കോടി

ധനുഷ്‌കോടി

രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ്‌ ധനുഷ്‌കോടി. ഇപ്പോള്‍ ഇതൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന്‌ 31 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ധനുഷ്‌കോടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X