Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് രംഗനതി‌ട്ടുവിലേക്ക് യാത്ര പോകാം

ബാംഗ്ലൂരിൽ നിന്ന് രംഗനതി‌ട്ടുവിലേക്ക് യാത്ര പോകാം

മൈസൂരിൽ നിന്ന് 19 കിലോമീറ്റർ അകലെയായി ശ്രീരംഗപട്ടണത്തിനടുത്താണ് രംഗനതിട്ടു ‌പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ശ്രീ‌രംഗ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ.

By Maneesh

ബാംഗ്ലൂരിൽ നിന്ന് വീക്കെൻഡ് യാത്ര പോകാൻ ശാന്ത സുന്ദരമായ ഒരു സ്ഥലമാണ് നിങ്ങൾ തിരയുന്നതെങ്കിൽ ശ്രീരംഗ‌പട്ടണത്തിന് ‌സമീപത്തുള്ള രംഗനിതിട്ടു നിങ്ങ‌ളെ തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം തീരെ വേണ്ട.

വിവിധ തരത്തിലുള്ള ദേശാടനക്കിളികളുടെ പറുദീസയായ രംഗനതിട്ടു പക്ഷി സ‌ങ്കേ‌തവും കാവേരി നദിയും നദിയിലൂടെയുള്ള ബോട്ട് യാത്രയും നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ റിലാക്സ് നൽകുന്ന കാര്യങ്ങളാണെന്നതിൽ തർക്കമില്ല. രംഗനതിട്ടുവിലേക്ക് യാത്ര ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹം തോന്നിയെങ്കിൽ മാത്രം തുടർന്ന് വായിക്കാം

യാത്ര

ബാംഗ്ലൂരിൽ നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് 120 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ബാംഗ്ലൂരിൽ നിന്ന് മൈസൂർ റോഡിലൂടെ മാണ്ഡ്യ കഴിഞ്ഞ് മൈസൂർ എത്തുന്നതിന് 16 കിലോമീറ്റർ മുൻപായാണ് ശ്രീരംഗപട്ടണം സ്ഥിതി ചെയ്യുന്നത്. ശ്രീ‌രംഗപട്ടണം കഴിഞ്ഞാൽ വലത്തോട്ടേക്ക് തിരിയുന്ന റോഡിൽ രംഗനതിട്ടു പക്ഷി സ‌ങ്കേ‌തത്തിലേക്കുള്ള ബോർഡ് കാണാം.

01. ലൊക്കേഷൻ

01. ലൊക്കേഷൻ

മൈസൂരിൽ നിന്ന് 19 കിലോമീറ്റർ അകലെയായി ശ്രീരംഗപട്ടണത്തിനടുത്താണ് രംഗനതിട്ടു ‌പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ശ്രീ‌രംഗ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ.
Photo Courtesy: Prof. Mohamed Shareef from Mysore

02. പേരിന് പി‌ന്നിൽ

02. പേരിന് പി‌ന്നിൽ

ശ്രീ‌രംഗ‌പട്ടണത്തിലെ ശ്രീ ‌രംഗനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഈ പക്ഷി സങ്കേതത്തിന് ആ പേര് ലഭിച്ചത്.
Photo Courtesy: Mallikarjunasj

03. കാവേരി തീരത്ത്

03. കാവേരി തീരത്ത്

കാവേരി ന‌ദിയിൽ സ്ഥി‌തി ചെയ്യുന്ന 6 ദ്വീപുകളാണ് 1940ൽ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. ഈ ദ്വീ‌പുകളുടെ മൊത്തം വി‌സ്തീർണം ഏകദേശം 40 ഏക്കർ വരും.
Photo Courtesy: Slimguy

04. ബോട്ട് യാത്ര

04. ബോട്ട് യാത്ര

പക്ഷി സങ്കേതത്തിലെ പക്ഷികളെ കാണാൻ ഏറ്റവും മികച്ച മാർഗം കാവേരി നദിയിലൂടെയുള്ള ബോട്ട് യാത്രയാണ്. 100 രൂപ നൽകിയാൽ നിങ്ങൾക്ക് ബോട്ടിൽ യാത്ര ചെയ്യാം. എന്നാൽ 1000 ‌രൂപ നൽകിയാൽ നിങ്ങളെ കൂടുതൽ സ്ഥലങ്ങളിൽ കൊണ്ട് പോകും.
Photo Courtesy: Apoorva Prakash

05. ‌പ്രവേശന സമയം

05. ‌പ്രവേശന സമയം

രാവിലെ 8.30 മുതൽ വൈകുന്നേര 6 മണി വരെയാണ് ഇവിടുത്തെ പ്രവേശന സമയം. അതിരാവിലെയോ വൈകുന്നേരമോ ഇവിടെ എത്തിച്ചേരുന്നതാണ് നല്ലത്. രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരേയാണ് ഇവിടെ ടൂറിസ്റ്റുകളുടെ തിരക്ക് അനുഭവപ്പെടാറുള്ളത്.
Photo Courtesy: Prof. Mohamed Shareef from Mysore

06. ഡിസംബർ മുതൽ മാർ‌ച്ച് വരെ

06. ഡിസംബർ മുതൽ മാർ‌ച്ച് വരെ

ഡിസംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലമാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ മികച്ച സമയം. വർഷത്തിൽ എല്ലാ സമയവും ഇവിടെ ‌വിവിധ തരത്തിലുള്ള പക്ഷികളെ കാണാം.
Photo Courtesy: Lonav Bharali

07. പക്ഷികൾ

07. പക്ഷികൾ

വിവിധ തരം കൊക്കുകളും ഞാറപ്പക്ഷികളുമാണ് രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെ ഏറ്റവും പ്രശസ്തരായ അന്തേവാസികള്‍. വെളുത്ത ഞാറപ്പക്ഷി, സ്പൂണ്‍ബില്‍, വെള്ളക്കൊക്ക്, ക്രൗഞ്ചപ്പക്ഷികള്‍, നീര്‍ക്കാക്ക, തിത്തിരിപ്പക്ഷി, ചെമ്പോത്ത് തുടങ്ങിയവയെയും ഇവിടെ ധാരാളമായി കാണാം.
Photo Courtesy: Rupak Sarkar

08. മുതലയുണ്ട് സൂക്ഷിക്കുക

08. മുതലയുണ്ട് സൂക്ഷിക്കുക

നിരവധി മുതലകളുടെ ആവാസ കേ‌ന്ദ്രമാണ്. അതിനാൽ മുതലയെ സൂക്ഷിക്കുക

Photo Courtesy: Dushybushy

09. സ്പൂൺ ബിൽ

09. സ്പൂൺ ബിൽ

രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെ ഏറ്റവും പ്രശസ്തരായ അന്തേവാസികള്‍
Photo Courtesy: Abhinavsharmamr

10. വർണ്ണകൊക്ക്

10. വർണ്ണകൊക്ക്

രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെ ഏറ്റവും പ്രശസ്തരായ അന്തേവാസികള്‍
Photo Courtesy: Dineshkannambadi at en.wikipedia

11. ചേരകൊക്കൻ

11. ചേരകൊക്കൻ

രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെ ഏറ്റവും പ്രശസ്തരായ അന്തേവാസികള്‍
Photo Courtesy: Koshy Koshy from New Delhi, India

ചേരകൊക്കൻ

ചേരകൊക്കൻ

രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെ ഏറ്റവും പ്രശസ്തരായ അന്തേവാസികള്‍

ചേരകൊക്കൻ

ചേരകൊക്കൻ

രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെ ഏറ്റവും പ്രശസ്തരായ അന്തേവാസികള്‍

ചേരകൊക്കൻ

ചേരകൊക്കൻ

രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെ ഏറ്റവും പ്രശസ്തരായ അന്തേവാസികള്‍

ചേരകൊക്കൻ

ചേരകൊക്കൻ

രംഗനത്തിട്ടു പക്ഷിസങ്കേതത്തിലെ ഏറ്റവും പ്രശസ്തരായ അന്തേവാസികള്‍

Read more about: karnataka mandya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X