Search
  • Follow NativePlanet
Share
» »കാവേരിയുടെ ഉത്ഭവം തേടി തലക്കാവേരിയില്‍

കാവേരിയുടെ ഉത്ഭവം തേടി തലക്കാവേരിയില്‍

By Maneesh

കൂര്‍ഗിന്റെ മാസ്മരിക സൗന്ദര്യം തേടി പോകുന്നവര്‍ യാത്ര തലക്കാവേരിവരെ നീട്ടാന്‍ ഒരിക്കലും മടി കാട്ടേണ്ടതില്ല. കാരണം നിങ്ങളുടെ യാത്ര കാവേരി നദിയുടെ ഉത്ഭവം തേടിയാണ്. കര്‍ണാടാകയിലെ പല ടൂറിസ്റ്റുകേന്ദ്രങ്ങളും കാവേരി നദിയുടെ കരയിലാണെന്ന് അറിയുമ്പോള്‍ തലക്കാവേരിയെ നിങ്ങള്‍ എങ്ങനെ ഒഴിവാക്കും അല്ലേ?

തലക്കാവേയിലേക്ക് യാത്ര തിരിക്കേണ്ടത് മടിക്കേരിയിൽ നിന്നാണ്. ബാംഗ്ലൂരിൽ നിന്നോ, മൈസൂരിൽ നിന്നോ കേരളത്തിൽ നിന്നോ എവിടെ നിന്ന് നിങ്ങൾ യാത്ര ആരംഭിച്ചാലും മടിക്കേരിയിൽ എത്തിപ്പെടാൻ വലിയ പ്രയാസമില്ല (കൂടുതൽ വിവരങ്ങൾ സ്ലൈഡുകളിൽ വായിക്കാം)

ഒറ്റയാത്രയില്‍ ബേക്കല്‍ കോട്ട, റാണിപുരം, തലക്കാവേരി, കൂര്‍ഗ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവർ ഇത് വായിക്കുകഒറ്റയാത്രയില്‍ ബേക്കല്‍ കോട്ട, റാണിപുരം, തലക്കാവേരി, കൂര്‍ഗ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവർ ഇത് വായിക്കുക

മടിക്കേരിയിൽ നിന്ന് 48 കിലോമീറ്റർ ദൂരമുണ്ട് തലക്കാവേരിയിലേക്ക്. മടിക്കേരിയിൽ നിന്ന് ഭാഗമണ്ഡലവഴിയാണ് തലക്കാവേരിയിൽ എത്തിച്ചേരേണ്ടത്. ഭാഗമണ്ഡലയും തലക്കാവേരി പോലെ തന്നെ പ്രശസ്തമായ ഒരു ടൂറിസ്റ്റ്കേന്ദ്രമാണ്. മടിക്കേരിയിൽ നിന്ന് 40 കിലോമീറ്റർ ആണ് ഭാഗമണ്ഡലയിലേക്കുള്ള ദൂരം.

ക്ഷേത്ര വിശ്വാസ പ്രകാരമുള്ള തീർത്ഥയാത്രയാണ് ചെയ്യുന്നതെങ്കിൽ ഭാഗമണ്ഡലത്തിലെ ത്രിവേണി സംഗമം സന്ദർശിച്ചതിന് ശേഷമാണ് തലക്കാവേരി സന്ദർശിക്കാൻ പാടുള്ളു.

ഭാഗമണ്ഡലയിലെ ത്രിവേണി സംഗമത്തേക്കുറിച്ച് ഇവിടെ വായിക്കാംഭാഗമണ്ഡലയിലെ ത്രിവേണി സംഗമത്തേക്കുറിച്ച് ഇവിടെ വായിക്കാം

തലക്കാവേരിയേക്കുറിച്ചും അവിടേയ്ക്ക് എത്തിച്ചേരേണ്ട വഴികളേക്കുറിച്ചും സ്ലൈഡുകളിലൂടെ വായിക്കാം

യാത്ര മടിക്കേരിയിൽ നിന്ന്

യാത്ര മടിക്കേരിയിൽ നിന്ന്

തലക്കാവേരിക്ക് ഏറ്റവും അടുത്തുള്ള ടൗൺ മടിക്കേരിയാണ്. മടിക്കേരിയിൽ നിന്ന് 48 കിലോമീറ്റർ ആണ് തലക്കാവേരിയിലേക്കുള്ള ദൂരം. മടിക്കേരിയിൽ നിന്ന് ഭാഗമണ്ഡലത്ത് എത്തിച്ചേരുക. ഇവിടെ നിന്ന് 8 കിലോമീറ്റർ യാത്ര ചെയ്താൽ തലകാവേരിയിൽ എത്തിച്ചേരാം. വിവിധ സ്ഥലങ്ങളിൽ നിന്ന് തലക്കാവേരി എത്തിച്ചേരാനുള്ള മാപ്പുകൾ അടുത്ത സ്ലൈഡുകളിൽ കാണാം.
Photo courtesy: Akarsh Simha

യാത്ര കണ്ണൂരിൽ നിന്ന്

യാത്ര കണ്ണൂരിൽ നിന്ന്

കണ്ണൂരിൽ നിന്ന് തലക്കാവേരിയിലേക്ക് യാത്ര പോകുകയാണെങ്കിൽ ഇരിട്ടി, വീരാജ്‌പേട്ട വഴി മടിക്കേരി എത്തി അവിടെ നിന്ന് തലകാവേരിയിലേക്ക് പോകുന്നതാണ് നല്ലത്. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് 40 കിലോമീറ്റർ ആണ് ദൂരം. ഇരിട്ടിയിൽ നിന്ന് 42 കിലോമീറ്റർ യാത്ര ചെയ്താൽ വീരാജ്‌പേട്ട എത്തിച്ചേരും. വീരാജ്പേട്ടയിൽ നിന്ന് ഭാഗമണ്ഡല വഴി തലകാവേരിയിൽ എത്തിച്ചേരാം 57 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. കണ്ണൂരിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ തലക്കാവേരി എത്തിച്ചേരാം.

മാനന്തവാടിയിൽ നിന്ന്

മാനന്തവാടിയിൽ നിന്ന്

മാനന്തവാടിയിൽ നിന്ന് ഗോണികുപ്പ വീരാജ്പേട്ട് വഴി തലകാവേരിയിൽ എത്തിച്ചേരാം. 139 കിലോമീറ്റർ ആണ് മാനന്തവാടിയിൽ നിന്ന് തലകാവേരിയിലേക്കുള്ള ദൂരം. ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് മാനന്തവാടിയിൽ നിന്ന് ഇവിടെ എത്തിച്ചേരാം

മൈസൂരിൽ നിന്ന്

മൈസൂരിൽ നിന്ന്

മൈസൂരിൽ നിന്ന് മടിക്കേരി വഴി തലക്കാവേരിയിൽ എത്തിച്ചേരാം. മൈസൂരിൽ നിന്ന് 161 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ബാംഗ്ലൂരിൽ നിന്നുള്ളവർക്ക് മൈസൂർ - മടിക്കേരി വഴി തലക്കാവേരിയിൽ എത്തിച്ചേരുന്നതാണ് നല്ലത്.

മറ്റു സ്ഥലങ്ങളിൽ നിന്ന്

മറ്റു സ്ഥലങ്ങളിൽ നിന്ന്

കേരളത്തിന്റെ മറ്റു ഭാഗത്ത് നിന്നുള്ളവർ എത്തിച്ചേരാനുള്ള എളുപ്പം അനുസരിച്ച് മൈസൂർ, മാനന്തവാടി, കണ്ണൂർ - ഇരിട്ടി എന്നീ സ്ഥലങ്ങളിൽ നിന്ന് തലക്കാവേരിയിലേക്ക് എത്തിച്ചേരാം. തലക്കാവേരിയേക്കുറിച്ച് അടുത്ത സ്ലൈഡുകളിൽ വായിക്കാം
Photo courtesy: Vinayaraj

കാവേരിയുടെ ഉത്ഭവം

കാവേരിയുടെ ഉത്ഭവം

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന കാവേരി നദിയുടെ ഉത്ഭവസ്ഥാനമായാണ് തലക്കാവേരി കരുതപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1276 മീറ്റർ ഉയരത്തിൽ ബ്രഹ്മഗിരി മലനിരകളിലാണ് തലക്കാവേരി സ്ഥിതി ചെയ്യുന്നത്.
Photo courtesy: GoDakshin

ഉത്ഭവം കുളത്തിൽ നിന്ന്

ഉത്ഭവം കുളത്തിൽ നിന്ന്

കാവേരി ഉത്ഭവിക്കുന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് ചെറിയ ഒരു കുളമാണ്. ഒരിക്കലും വറ്റാത്ത ഇതിലെ ഉറവയിൽ നിന്നാണ് കാവേരി നദി പിറവിയെടുക്കുന്നത്. ഇവിടെ ഉത്ഭവിക്കുന്ന കാവേരി നദി ഭൂഗർഭത്തിലൂടെ ഒഴുകി കുറച്ച് അകലെയായി വീണ്ടും പുറത്ത് വരികയാണത്രേ.
Photo courtesy: Ashlyak

പുണ്യസ്ഥലം

പുണ്യസ്ഥലം

ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദുതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് തലക്കാവേരി. ഈ കുളം സ്ഥിതി ചെയ്യുന്ന സ്ഥലം പവിത്രമായിട്ടാണ് കരുതപ്പെടുന്നത്. ഇവിടെ പൂജകള്‍ ചെയ്യാറുണ്ട്. തലക്കാവേരിയില്‍ കുളിക്കുന്നത് വിശുദ്ധമാണെന്നാണ് ഹൈന്ദവ വിശ്വാസം.
Photo courtesy: Ashwinkamath at en.wikipedia

ഐതീഹ്യം

ഐതീഹ്യം

അഗസ്ത്യമുനിയെയും കാവേരിയെയും ബന്ധപ്പെടുത്തി ഒരു ഐതീഹ്യമുണ്ട്. അഗസ്ത്യന്‍ തന്റെ തപശ്ശക്തിയാല്‍ കാവേരിയെ തന്റെ കമണ്ഡലുവിലാക്കി. ഇത് കണ്ട ഗണേശഭഗവാന്‍ കാക്കയുടെ രൂപത്തിലെത്തി അഗസ്ത്യമുനി ധ്യാനിയ്ക്കുന്ന സമയത്ത് കമണ്ഡലു കൊക്കിലേറ്റ് മലമുകളില്‍കൊണ്ടുപോയി മറിച്ചിടുകയായിരുന്നുവെന്നാണ് കഥ.
Photo courtesy: Vinayaraj

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

തലക്കാവേരിയിലാണ് അഗസ്തീശ്വര പ്രഭു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യക്ഷേത്രം കൂടാതെ ഇവിടെ മറ്റ് രണ്ടു ക്ഷേത്രങ്ങളുമുണ്ട്. അപൂര്‍വ്വമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും.
Photo courtesy: Sibekai

ബ്രഹ്മഗിരി

ബ്രഹ്മഗിരി

തലക്കാവേരി സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി മലനിരയുടെ തലാക്കാവേരിയിൽ നിന്നുള്ള ദൃശ്യം

Photo courtesy: PP Yoonus

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X