Search
  • Follow NativePlanet
Share
» »പഞ്ചാബിന്‍റെ സാഹോദര്യം കാണുവാൻ അബോഹർ

പഞ്ചാബിന്‍റെ സാഹോദര്യം കാണുവാൻ അബോഹർ

ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്താണെന്ന് കാണിച്ചു തരുന്ന അബോഹറിന്റെ വിശേഷങ്ങൾ

മൂന്നു വ്യത്യസ്ത സംസ്കാരങ്ങൾ ഒരേയളവിൽ ചേർന്ന് മറ്റൊന്നായി രൂപപ്പെട്ടാൽ എങ്ങനെയുണ്ടാകും? അതാണ് അബോഹർ. പഞ്ചാബിന്‍റെയും രാജസ്ഥാന്‍റെയും ഹരിയാനയുടെയും ചേർന്ന രൂപം. ഒരു വശത്ത് രാജസ്ഥാന്റെ ഉയർന്നു പൊങ്ങിയ മണൽക്കൂനകളും ഒരിടത്ത് പച്ചപ്പു നിറഞ്ഞ വളക്കൂറുള്ള മണ്ണും...അടുത്ത വശത്താവട്ടെ പഞ്ചാബിന്റെ തനത് കാഴ്ചകളും...ചരിത്രപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ നാട് ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് കിടക്കുന്നത്. മണ്ണിൽ എരിഞ്ഞു തീർന്ന ചരിത്രകഥകൾ ഈ നാടിന്റെ ഭാഗമാണ്. രക്തച്ചൊരിച്ചിലുകൾ ഇന്ന് സാഹോദര്യത്തിന് ഇവിടെ വഴിമാറിയിട്ടുണ്ട്. ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്താണെന്ന് കാണിച്ചു തരുന്ന അബോഹറിന്റെ വിശേഷങ്ങൾ

അബോഹർ വന്യജീവി സങ്കേതം

അബോഹർ വന്യജീവി സങ്കേതം

ഗോത്ര വിഭാഗക്കാർക്കൊപ്പം ചേർന്ന് ഒരു നാടിനെ എങ്ങനെ മാറ്റിയെടുക്കാം എന്നതിന്റെ ഉദാഹരണമാണ് അബോഹർ വന്യജീവി സങ്കേതം. 1972 ലെ വന്യജീവിസംരക്ഷണനിയമപ്രകാരം 2000ത്തിലാണ് ഇവിടം വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.
ഉഷ്ണമേഖലാ പ്രദേശങ്ങളും ഇലപൊഴിയും കാടുകളും ചേര്‍ന്നതാണ് ഇതിനുള്ളിലെ കാടുകൾ.
ബിഷ്ണോയ് വിഭാഗത്തിൽപെട്ട ആളുകൾ 13 ഗ്രാമങ്ങളിലായി ഇന്നും ഈ വന്യജീവി സങ്കേതത്തിനുള്ളിൽ കഴിയുന്നു.
കാടും മനുഷ്യനും എങ്ങനെ സഹവർത്തിത്വത്തിൽ കഴിയുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ഇത്.

PC:Arun Bansal

പാഞ്ച്പീർ ടിബ്ബാ സ്ഥൽ

പാഞ്ച്പീർ ടിബ്ബാ സ്ഥൽ

സാഹോദര്യത്തിന്ഡറെ ശില എന്നൊക്കെ വിശേഷിപ്പിക്കപ്പെടാവുന്ന ഇടമാണ് ഇവിടുത്തെ പാഞ്ച്പീർ ടിബ്ബാ സ്ഥൽ. എല്ലാ മത്തിലുമുള്ള ആളുകൾ എത്തിച്ചേരുന്ന ഇത് യഥാർഥത്തിൽ മുസ്ലീം വിശ്വാസികളുടേതാണ്. എന്നാൽ അത്ഭുതപ്പെടുത്തുന്ന കഥ മറ്റൊന്നുമല്ല. ഈ ദേവാലയം കാലങ്ങളോളം സംരക്ഷിച്ചത് സമീപത്തുള്ള ഹിന്ദു വിശ്വാസികളാണ് എന്നതാണ്. ഇതിനു സമീപത്തായി ഒരു ശവകുടീരവും സ്ഥിതി ചെയ്യുന്നു. പ‍ഞ്ചാബിന്റെ ചരിത്ര കഥകളെക്കുറിച്ച് അറിയുവാൻ താല്പര്യമുള്ള സ‍ഞ്ചാരികളാണ് ഇവിടെ എത്തുന്നവരിൽ അധികവും.

P.C: Mike Labrum

നെഹ്റു പാർക്ക്

നെഹ്റു പാർക്ക്

പഞ്ചാബ് സന്ദർശനത്തിൽ കുറച്ച് മണിക്കൂറുകൾ മാത്രം ചിലവഴിക്കുവാൻ പറ്റിയ ഇടമാണ് നെഹ്റു പാർക്ക്. ഇവിടെ വിശാലമായി കിടക്കുന്ന പച്ചപ്പും കാഴ്ചകളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. വലിയ പുൽത്തകിടികളും കൂറ്റൻ മരങ്ങളും ഒക്കെയായി അവിടുത്തെ കാഴ്ചകൾ ഏതു വേനലിലും കുളിര് നല്കുന്നതാണ്. അബോഹറിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നു കൂടിയാണിത്.

P.C: Raúl Nájera

ജോഹ്റി മന്ദിർ

ജോഹ്റി മന്ദിർ

പഞ്ചാബിന്റെ സാഹോദര്യം ഒന്നുകൂടി എടുത്തു കാണിക്കുന്ന ഇടമാണ് ജോഹ്രി മന്ദിർ. ഓൾഡ് ഫസീകാ റോഡിൽ സ്ഥിതി ചെയ്യുന്ന ഇത് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം കൂടിയാണ്. ഹനുമാനെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. എല്ലാ മതത്തിലുംപെട്ട ആളുകൾ ഇവിടെ എത്താറുണ്ട്. അബോഹറിനെ പൂർണ്ണമായും അറിയണമെങ്കിൽ ഇവിടുത്തെ സന്ദര്‍ശനം അനിവാര്യമാണ്.

P.C: Anshu A

ഗുരുദ്വാരാ ബദ് തീർഥ് സാഹിബ്

ഗുരുദ്വാരാ ബദ് തീർഥ് സാഹിബ്

അബോഹറിലെ ഏറ്റവും പഴക്കമേറിയ ഗുരുദ്വാരകളിലൊന്നാണ് ഗുരുദ്വാരാ ബദ് തീർഥ് സാഹിബ്. സിക്ക് വിശ്വാസത്തിലെ ഒന്നാമത്തെയും പത്താമത്തെയും ഗുരുക്കന്മാരുമായി ഈ ഗുരുദ്വാര ബന്ധപ്പെട്ടു കിടക്കുന്നു. ഗുരുദ്വാരയ്ക്കകത്തുള്ള സരോവർ എന്നു പേരായ കുളവും വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരിക്കൽ സിക്ക് ഗുരുവിന്റെ ദാഹം ശമിപ്പിച്ചതുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. അന്നുമുതൽ ഇതിൽ നിന്നും വെള്ളമെടുത്ത് സൂക്ഷിക്കുന്നത് പുണ്യപ്രവർത്തിയായാണ് വിശ്വാസികൾ കരുതുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പഞ്ചാബിലെ ഫസീല്‌കാ ജില്ലയിൽ ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് അബോഹർ സ്ഥിതി ചെയ്യുന്നത്.
അബോഹർ റെയിൽവേ ജംങ്ഷനാണ് അടുത്തുള്ള സ്റ്റേഷൻ. റോഡ് മാർഗ്ഗം വരുന്നവർക്ക് ഇവിടെ എളുപ്പത്തിൽ എത്താം. രാജ്യത്തെ മിക്ക നഗരങ്ങളുമായും അബോഹർ ബന്ധപ്പെട്ടു കിടക്കുന്നു.
ഏറ്റവും അടുത്തുള്ള വിമാനത്താവളം 180 കിലോമീറ്റർ അകലെയുള്ള ലുധിയാനയിലാണ് സ്ഥിതി ചെയ്യുന്നത്.

പഴനി ക്ഷേത്രത്തിന് തുല്യം ഈ ക്ഷേത്രം മാത്രം പഴനി ക്ഷേത്രത്തിന് തുല്യം ഈ ക്ഷേത്രം മാത്രം

കോഴിക്കഴുത്തുമായി മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നാട് കോഴിക്കഴുത്തുമായി മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X