Search
  • Follow NativePlanet
Share
» »നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!

നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!

ശ്രീക‍ൃഷ്ണന്‍റെ കഥകളോടും കുറുമ്പുകളോടും ചേര്‍ന്നുനില്‍ക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്

ശ്രീക‍ൃഷ്ണന്‍റെ കഥകളോടും കുറുമ്പുകളോടും ചേര്‍ന്നുനില്‍ക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. നട തുറക്കുന്ന സമയത്ത് വയറുകാളുന്ന വിശപ്പുമായി നില്‍ക്കുന്ന ശ്രീകൃഷ്ണനും കുരുത്തക്കേടുകള്‍ ഒപ്പിച്ച് നില്‍ക്കുന്ന ഉണ്ണിക്കണ്ണനും ഒക്കെ പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങള്‍. ആ പട്ടികയിലേക്ക് ചേര്‍ക്കുവാന്‍ സാധിക്കുന്ന മറ്റൊരു ക്ഷേത്രമാണ് തൃശൂര്‍ ജില്ലയിലെ അടാട്ട് ശിവക്ഷേത്രം.

 അടാട്ട് ശിവക്ഷേത്രം

അടാട്ട് ശിവക്ഷേത്രം


തൃശൂര്‍ ജില്ലയിലെ അടാട്ട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന അടാട്ട് ശിവക്ഷേത്രം കേരളത്തിലെ പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. കേരളത്തിലെ 108 ശിവാലയങ്ങളില്‍ ഒന്നായ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് പരശുരാമന്‍ ആണെന്നാണ് വിശ്വാസം.
PC:RajeshUnuppally

വിഷ്ണുവും ശിവനും പിന്നെ കൃഷ്ണനും

വിഷ്ണുവും ശിവനും പിന്നെ കൃഷ്ണനും

ശിവാലയങ്ങളില‍ൊന്നാണെങ്കിലും അടാട്ട് വിഷ്ണു ക്ഷേത്രം എന്നാണിതിനെ വിളിക്കുന്നത്. പരമേശ്വരനെയും മഹാവിഷ്ണുവിനെയും ഒരുപോലെയാണ് ഇവിടെ കരുതിപ്പോരുന്നത്. രണ്ട് പേര്‍ക്കും വ്യത്യസ്ത ശ്രീകോവിലുകളുണ്ട്. മഹാദേവന്‍ കിഴക്ക് ദര്‍ശനമായിരിക്കുമ്പോള്‍ മഹാവിഷ്ണുവിന്‍റെ ദര്‍ശനം പടിഞ്ഞാറ് ഭാഗത്തേയ്ക്കാണ്.

കുറൂരമ്മ

കുറൂരമ്മ

കുറൂര്‍ ക്ഷേത്രത്തിന്റെ ഐതിഹ്യം ഗുരുവായൂരപ്പനുമായും കുറൂരമ്മയും ശ്രീകൃഷ്ണനുമായും ബന്ധപ്പെട്ടതാണ്. കുറൂർ മനയിലെ വേദാദ്യാകനായിരുന്ന ഒരു നമ്പൂതിരി പുറയന്നൂർ മനയിലെ ഗൗരി അന്തർജ്ജനത്തെവിവാഹം ചെയ്ത് കുറൂർമനയിലേക്കു വരുന്നതോടു കൂടിയാണ് കഥയുടെ തു‌ടക്കമെന്നു പറയാം. കടുത്ത ശ്രീകൃഷ്ണ ഭക്തയായിരുന്ന ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. അധികം വൈകാതെ ഇവരുടെ ഭര്‍ത്താവും മരണമടഞ്ഞ. കുട്ടികളില്ലാത്ത ഇവിടെ ഉപേക്ഷിച്ച് ബന്ധുക്കളെല്ലാം അടാട്ട് എന്ന സ്ഥലത്തേയ്ക്ക് മാറി. പിന്നീട് ഗൗരി തന്റെ പരിചാരികയായ ലക്ഷ്മിയോടും മകന് മാധവനുമൊപ്പം അവിടെ കഴിഞ്ഞുവന്നു. ഒരിക്കല്‍ മാധവനൊപ്പം ഒരു ബാലന്‍ ഇവരുടെ വീട്ടിലെത്തുകയുണ്ടായി. വളരെ ഐശ്വര്യം നിറഞ്ഞ മുഖത്തിനുടമായായ അവന്‍ ആ വീട്ടിലെ ചെറിയ ജോലികള്‍ ചെയ്തു പോരുകയായിരുന്നു. ഒരിക്കല്‍ അവിചാരിതമായി ഇല്ലത്ത് എത്തിയ വില്വാമംഗലം സ്വാമികള്‍ ഈ ബാലനെ കാണുകയും പൂജയ്ക്ക് കൃഷ്ണനര്‍പ്പിക്കുന്ന പൂക്കളും മറ്റും ഈ ബാലന്റെ കാല്‍ചുവട്ടില്‍ എത്തുന്നതിന് സാക്ഷികളാവുകയും ചെയ്തു. അങ്ങനെയാണ് ഈ ബാലന്‍ കൃഷ്ണനായിരുന്നു എന്നു തിരിച്ചറിയുന്നത്. പിന്നീട് കാലം കടന്നുപോയപ്പോള്‍ ഇവരും അ‌ടാട്ടേയ്ക്ക് താമസം മാറി പോവുകയായിരുന്നു

കൃഷ്ണനെ അടച്ചിട്ട ഇടം

കൃഷ്ണനെ അടച്ചിട്ട ഇടം

ഈ സ്ഥലത്തിന് അടാട്ട് എന്ന പേരുകിട്ടിയതിനു പിന്നിലെ ഒരു കഥയും ഇവിടെ പ്രചാരത്തിലുണ്ട്. ഒരിക്കല്‍ ഗുരുവായൂരപ്പനെ പൂജിക്കുവാനായി നൈവേദ്യം തയ്യാറാക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കുവാനായാണ് ഈ ബാലന്‍ എത്തിയതത്രെ. പൂജാദ്രവ്യങ്ങളെല്ലാം തയ്യാറാക്കി പൂജയ്ക്കായി വില്വാമംഗലം സ്വാമിയെ കാത്തിരിക്കുമ്പോള്‍ ബാലന്‍ താന്‍ തയ്യാറാക്കിയ നിവേദ്യം എ‌‌ടുത്തു കഴിക്കുന്നത് കുറൂരമ്മ കാണുവാനിടയായി. ശിക്ഷയായി ആ ബാലനെ കുറൂരമ്മ ഒരു കലത്തിനടിയില്‍ അടച്ചിട്ടു. പിന്നെയാണ് അവര്‍ക്ക് ആ ബാലന്‍ ശ്രീകൃഷ്ണനാണ് എന്നു മനസ്സിലാവുന്നത്. കൃഷ്ണനെ അടച്ചിട്ട ഇടം എന്ന അർത്ഥത്തിൽ ആണ് ഈ സ്ഥലം അടാട്ട് എന്ന് അറിയപ്പെടുവാന്‍ തുടങ്ങിയത്.

വേണുഗോപാലന്‍

വേണുഗോപാലന്‍

വേണുഗോപാലനായാണ് കൃഷ്ണനെ ഇവിടെ ആരാധിക്കുന്നത്. കുറൂരമ്മ പൂജിച്ചിരുന്ന കൃഷ്ണന്റെ പ്രതിഷ്ഠ തന്നെയാണ് ഇവിടെയുമുള്ളത്. ഒപ്പം ഒരു ഗണപതി പ്രതിഷ്ഠയും കാണാം. ശിവരാത്രിയും അഷ്ടമി രോഹിണിയും മാത്രമാണ് ഇവിടെ ആഘോഷിക്കുന്നത്.

PC:Manojk

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൃശൂരില്‍ നിന്നും 10.4 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ - ഗുരുവായൂർ/കുന്നംകുളം റോഡിൽ മുതുവറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അടാട്ട് റോഡിൽ കയറിയാല്‍ ക്ഷേത്രത്തിലെത്താം.

മലാരി എന്ന പര്‍വ്വതങ്ങള്‍ക്കിടയിലെ സ്വര്‍ഗ്ഗം... ഉത്തരാഖണ്ഡിലെ മിനി ടിബറ്റ്മലാരി എന്ന പര്‍വ്വതങ്ങള്‍ക്കിടയിലെ സ്വര്‍ഗ്ഗം... ഉത്തരാഖണ്ഡിലെ മിനി ടിബറ്റ്

ദമ്പതികള്‍ക്കും പ്രണയിതാക്കള്‍ക്കും സ്നാനം നിഷിദ്ധമായ വാരണാസിയിലെ വിശുദ്ധ ഘാട്ട്!!ദമ്പതികള്‍ക്കും പ്രണയിതാക്കള്‍ക്കും സ്നാനം നിഷിദ്ധമായ വാരണാസിയിലെ വിശുദ്ധ ഘാട്ട്!!

കാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവികാര്യസാധ്യത്തിനായി വെറ്റില പറത്തലും കാര്യസിദ്ധി പൂജയും!! വിശ്വാസികള്‍ തേടിയെത്തുന്ന കുറക്കാവ് ദേവി

പൊങ്കാലയിടുന്ന കാളിമലയും ചെങ്കല്‍ ക്ഷേത്രവും, വിസ്മയിപ്പിക്കുന്ന തിരുവനന്തപുരം ക്ഷേത്രങ്ങള്‍പൊങ്കാലയിടുന്ന കാളിമലയും ചെങ്കല്‍ ക്ഷേത്രവും, വിസ്മയിപ്പിക്കുന്ന തിരുവനന്തപുരം ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X