Search
  • Follow NativePlanet
Share
» »അടർന്നു കിട്ടിയ ഊര് അഥവാ അടൂർ...ക്ഷേത്രോത്സവങ്ങളുടെ നാടിന്റെ പ്രത്യേകതകളിതാ..

അടർന്നു കിട്ടിയ ഊര് അഥവാ അടൂർ...ക്ഷേത്രോത്സവങ്ങളുടെ നാടിന്റെ പ്രത്യേകതകളിതാ..

ക്ഷേത്രത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന അടൂരിന്‍റെ വിശേഷങ്ങൾ അറിയാം.

ക്ഷേത്രങ്ങൾ കൊണ്ട് ചുറ്റപ്പെട്ട്, വിശ്വാസം കൊണ്ട് വളർന്ന് അതിൽ നിലനിൽക്കുന്ന ഒരു നാടാണ് അടൂർ. ക്ഷേത്രോത്സവങ്ങൾ കൊണ്ട് നാടിനെ ജീവൻവയ്പ്പിക്കുന്ന അടൂർ പത്തനംതിട്ടക്കാരുടെ വികാരമാണ് എന്നു പറഞ്ഞാലും തെറ്റില്ല. ദാനം കിട്ടിയ നാട് എന്നറിയപ്പെടുന്ന അടൂർ കേരള ചരിത്രത്തിന് ഒട്ടേറെ സംഭാവനകൾ നല്കിയിട്ടുള്ള ഇടം കൂടിയാണ്. പത്തനംതിട്ടയുടെ സാംസ്കാരിക മണ്ഡലത്തിൽ മുന്നിൽ നിൽക്കുന്ന അടൂരിന്റെ പ്രത്യേകതകളും ഒരു സഞ്ചാരി എന്ന നിലയിൽ ഇവിടെ കാണേണ്ട കാഴ്ചകളും പരിചയപ്പെടാം...

അടൂർ

പത്തനംതിട്ടയിൽ സാസംസ്കാരികപരമായി സവിശേഷതകളുള്ള നാടാണ് അടൂർ. ക്ഷേത്രങ്ങളും ഉത്സവങ്ങളും കൊണ്ട് പ്രസിദ്ധമായ ഇവിടം ചരിത്ര സംഭവങ്ങൾ കൊണ്ടും പ്രസിദ്ധമാണ്.

അടൂർ എന്നാൽ

അടൂരെന്നാൽ ദാനം കിട്ടിയ നാട് എന്നാണത്രെ അർഥം. അടർന്നു കിട്ടിയ ഊര് എന്ന വാക്കിൽ നിന്നുമാണ് അടൂരിന് ഈ പേരു ലഭിച്ചത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഇത് കൂടാതെ അട്ടിപ്പേറായ നല്കിയ ഇടം അല്ലെങ്കിൽ ദേശം എന്ന വാക്കില്‍ നിന്നുമാണ് അടൂർ വന്നതെന്നും കരുതപ്പെടുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് ഇളയിടത്തു സ്വരൂപം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക് പണം സ്വീകരിച്ചുകൊണ്ട് ഈ നാടിനെ അട്ടിപ്പേറായി നല്കിയത്രെ. അങ്ങനെ അട്ടിപ്പേറായി നല്കിയ ദേശം എന്ന നിലയിലാണ് അടൂർ ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്.
യുദ്ധം നടന്ന സ്ഥലം എന്നും ഈ സ്ഥലനാമത്തെ വിശേഷിപ്പിക്കുന്നുണ്ട്. അടര് എന്നാൽ യുദ്ധം എന്നും ഊര് എന്നാൽ നാട് എന്നുമാണല്ലോ അർഥം.

ചരിത്രത്തിനും മുൻപേയുള്ള നാട്

ആയിരക്കണക്കിന് വർഷങ്ങൾക്കു മുന്‍പേ തന്നെ നിലവിൽ വന്ന നാടാണ് അടൂർ. ആ സമയത്തു തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതിന്റെ പല തെളിവുകളും പലഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്. മഹാശിലായുഗത്തിലെ അവശിഷ്ടങ്ങളാണ് ഇതിൽ പ്രധാനം.

ബുദ്ധമതം വരുന്നു...

കേരളത്തിൽ ബുദ്ധമതം ശക്തിപ്രാപിച്ചു നിന്നിരുന്ന സ്ഥലങ്ങളിലൊന്നു കൂടിയായിരുന്നു അടൂർ. എന്നാൽ അധികകാലമൊന്നും ആ പ്രതാപം അടൂരിന് അവകാശപ്പെടാനാവില്ല. അതിനും മുൻപേ ഹൈന്ദവ മതം ഇവിടെ ശക്തി പ്രാപിക്കുകയാണുണ്ടായത്.
ചേര രാജാക്കന്മാരും കൊട്ടാരക്കര ഇളയിടത്തു സ്വരൂപവും തിരുവിതാംകൂർ നാട്ടുരാജ്യവും ഒക്കെ ഇവിടം കാലാകാലങ്ങളിലായി ഭരിച്ചുപോന്നിരുന്നു.

ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നാട്

ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നാട്

ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നാട് എന്നും ഇവിടം അറിയപ്പെടുന്നു.
പാര്‍ത്ഥസാരഥി ക്ഷേത്രം, പന്തളം മഹാദേവ ക്ഷേത്രം, പാട്ടുപുരയ്ക്കല്‍ ദേവി ക്ഷേത്രം, പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രം, ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം, ചേന്നാംപള്ളില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇളമന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ എന്നിവയാണ് പ്രശസ്തമായ ദേവാലയങ്ങൾ.

PC:Saatvik.Jacob

പന്തളം മഹാദേവ ക്ഷേത്രം

പന്തളം മഹാദേവ ക്ഷേത്രം

അടൂരിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ പന്തളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അച്ചൻകോവിലാറിന്‌‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ശിവനാണ് മുഖ്യ പ്രതിഷ്ഠ.
ഇവിടുത്തെ കെട്ടുകാഴ്ച ഉത്സവം ഏറെ പ്രസിദ്ധമാണ്. ധനുമാസത്തിലെ ചതയം നാൾ മുതൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷവും ഇവിടെ നടത്തുന്നു.

PC:Karmalilhari

പറക്കോട് ചന്ത

പറക്കോട് ചന്ത

അടൂരിലെ പറക്കോട് ചന്തയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. അനന്തരാമപുരം മാർക്കറ്റ് എന്നും ഇതറിയപ്പെടുന്നു. കേരളത്തിലെ തന്നെ പഴക്കമേറിയ ചന്തകളിലൊന്നായ ഇത് അടൂരിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മലഞ്ചരക്ക് വ്യാപാരത്തിനാണ് ഇത് പേരുകേട്ടിരിക്കുന്നത്.
ദിവാൻ രാജാകേശവദാസനാണ് ഇത് സ്ഥാപിക്കുന്നത്.

PC: FaceBook

ശ്രീനാരായണപുരം ക്ഷേത്രം

ശ്രീനാരായണപുരം ക്ഷേത്രം

അടൂരിൽ നിന്നും 4 കിലോമീറ്റർ അകലെ മണക്കല എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീനാരായണപുരം ക്ഷേത്രം. അതിപുരാതനമായ ഒരു വിഷ്ണു ക്ഷേത്രമാണിത്. ദശാവതാരച്ചാർത്താണ് ഇവിടുത്തെ പ്രധാന ആഘോഷം. ഏരോ ദിവസവും ഓരോ അവതാരങ്ങളുടെ പേരിലാണ് ആ സമയത്ത് ഇവിടെ ആഘോഷം നടക്കുക. കേരളത്തിലെ വളരെ അപൂർവ്വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ദശാവതാരച്ചാർത്ത് നടക്കുന്നത്.

PC:Sandeep Sukumar

 മണ്ണടി

മണ്ണടി

അടൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മണ്ണടി. തിരുവിതാംകൂറിലെ പ്രധാന മന്ത്രിയായിരുന്ന വേലുത്തമ്പി ദളവ ജീവത്യാഗം നടത്തിയ ഇടമായാണ് മണ്ണടിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരു ചരിത്ര സ്മാരകം എന്ന നിലയിൽ ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട്. ഇവിടെ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു. അടൂരിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് മണ്ണടിയുള്ളത്.

PC:Path slopu

 മണ്ണടി ദേവീ ക്ഷേത്രം

മണ്ണടി ദേവീ ക്ഷേത്രം

മണ്ണടിയിലെ മറ്റൊരു ആകർഷണമാണ് മണ്ണടി ദേവി ക്ഷേത്രം. സ്വയംഭൂ കാളീദേവി ക്ഷേത്രമായ ഇത് മണ്ണടിയ്ക്കടുത്ത് ഏനാത്ത് എന്ന സ്ഥലത്താണുള്ളത്. ഇവിടെ വെളിച്ചപ്പാടിനു പകരം കാമ്പിത്താൻ എന്നൊരു സ്ഥാനമാണുള്ളത്. ദേവി കാമ്പിത്താൻ മുഖാന്തിരമാണ് ഭക്തജനങ്ങളോട് സംസാരിക്കുക എന്നാണ് പറയപ്പെടുന്നത്.
വേലുത്തമ്പി ദളവ ഈ ക്ഷേത്രത്തിനു മുന്നില്‍വെച്ചാണ് ആത്മാഹുതി നടത്തിയത് എന്നാണ് ചരിത്രം പറയുന്നത്.
PC: Mannady Devi Temple

പത്മനാഭ സ്വാമിയുടെ ആഭരണങ്ങൾ കണ്ടെത്തിയ ക്ഷേത്രം

പത്മനാഭ സ്വാമിയുടെ ആഭരണങ്ങൾ കണ്ടെത്തിയ ക്ഷേത്രം

ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് മണ്ണടി ക്ഷേത്രം. ഒരിക്കൽ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും തിരുവാഭരണങ്ങൾ കാണാതാവുകയും അവിടുത്തെ മഹാരാജാവ് മണ്ണടി ദേവി എന്തു പറയുന്നു എന്നറിയുവാൻ രണ്ടു പേരെ ക്ഷേത്രത്തിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് കാമ്പിത്താൻ പറഞ്ഞിടത്ത് നോക്കിയപ്പോൾ തിരുവാഭരണങ്ങൾ തിരികെ ലഭിച്ചുവത്രെ. അങ്ങനെ പട്ടാഴി ദേശം രാജാവ് കാമ്പിത്താന് സമ്മാനമായി നല്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

മേൽക്കൂരയില്ലാത്ത ക്ഷേത്രഗർഭഗൃഹവും പഞ്ചലോഹത്തിൽ നിർമ്മിച്ച ശ്രീ കോവിലുമാണ് മണ്ണടി ക്ഷേത്രത്തിനുള്ളത്.
PC: Mannady Devi Temple

സന്ദർശിക്കുവാൻ പറ്റിയ സമയം

വേനൽക്കാലത്തും തണുപ്പും കാലത്തും ഇവിടം സന്ദർശിക്കാം, മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്. കനത്തമഴ യാത്ര പ്ലാനുകളെ തടികം മറിക്കുവാൻ സാധ്യതയുള്ളതിനാലാണിത്.

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ കൊല്ലം ജില്ലയിലാണ് അടൂർ സ്ഥിതി ചെയ്യുന്നത്.
25 കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും റോഡ് മാർഗ്ഗം ഇവിടേക്ക് എത്തിച്ചേരാം.
തിരുവനന്തപുരത്തു നിന്നും അടൂരിലേക്ക് 85 കിലോമീറ്ററും കൊച്ചിയിലേക്ക് 112.5 കിലോമീറ്ററും ആലപ്പുഴയിലേക്ക് 70 കിലോമീറ്ററുമാണ് ദൂരം.

വയനാട് സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ ഇതാണ്!! വിശ്വസിച്ചേ പറ്റൂ!! വയനാട് സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ ഇതാണ്!! വിശ്വസിച്ചേ പറ്റൂ!!

കായിക പ്രേമികളായ ഒരു കൂട്ടം ആളുകള്‍ താമസിക്കുന്ന കേരളത്തിന്റെ അങ്ങേയറ്റത്തുള്ള അവസാന ഗ്രാമത്തിന്റെ വിശേഷങ്ങള്‍...കായിക പ്രേമികളായ ഒരു കൂട്ടം ആളുകള്‍ താമസിക്കുന്ന കേരളത്തിന്റെ അങ്ങേയറ്റത്തുള്ള അവസാന ഗ്രാമത്തിന്റെ വിശേഷങ്ങള്‍...

കഥയിലാണെങ്കിലും അല്പമൊക്കെ സത്യം വേണ്ട!! കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണോ പാലക്കാട്!!??കഥയിലാണെങ്കിലും അല്പമൊക്കെ സത്യം വേണ്ട!! കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണോ പാലക്കാട്!!??

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X