Search
  • Follow NativePlanet
Share
» »ആനവണ്ടിയില്‍ ഇടുക്കിയിലെ കൊടുമുടികള്‍ താണ്ടാം..വാഗമണ്ണും പരുന്തുപാറയും കയറാം.. 520 രൂപ മാത്രം!!

ആനവണ്ടിയില്‍ ഇടുക്കിയിലെ കൊടുമുടികള്‍ താണ്ടാം..വാഗമണ്ണും പരുന്തുപാറയും കയറാം.. 520 രൂപ മാത്രം!!

ഇടുക്കിയുടെ കുളിരില്‍ കോടമഞ്ഞു പുതച്ചു കിടക്കുന്ന കുന്നിന്‍ചരിവുകളിലൂടെ നമ്മുടെ സ്വന്തം ആനവണ്ടിയില്‍ ഒരു യാത്ര പോയാലോ? ഇടുക്കിയുടെ പുലരിയും വൈകുന്നേരവും കണ്ടുപരിചയപ്പെടുവാന്‍ ഒരു നല്ല യാത്ര... മടിപിടിച്ചിരിക്കുന്ന വൈകുന്നേരങ്ങളില്‍ കോട്ടയംകാരും അയല്‍ജില്ലക്കാരുമെല്ലാം ഒന്നു 'ചില്‍' ആകാന്‍ എത്തുന്ന വാഗമണ്ണും പിന്നെ നാടുമുഴുവന്‍ വെയിലത്തുനില്‍ക്കുമ്പോള്‍ പോലും കോടമഞ്ഞാല്‍ നിറഞ്ഞുനില്‍ക്കുന്ന പരുന്തുംപാറയും കാണാം... മനസ്സില്‍ ചേര്‍ത്തുവയ്ക്കുവാന്‍ സാധിക്കുന്ന യാത്രകളുടെ കൂട്ടത്തിലേക്ക് എടുത്തുവയ്ക്കുവാന്‍ സാധിക്കുന്ന മറ്റൊരു യാത്രയുമായി എത്തിയിരിക്കുകയാണ് അടൂര്‍ കെഎസ്ആര്‍ടിസി

വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്ര

വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്ര

പത്തനംതിട്ടയിലെ പച്ചപ്പില്‍ നിന്നും ഇടുക്കിയുടെ കോടമഞ്ഞും കുന്നുകളും തേടുന്ന സഞ്ചാരികളെ ഉദ്ദേശിച്ച് അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ സംഘടിപ്പിക്കുന്ന ഏറ്റവും പുതിയ ബജറ്റ് യാത്രകളില്‍ ഒന്നാണ് "വാഗമൺ, പരുന്തുംപാറ" ഉല്ലാസയാത്ര. ഏപ്രിൽ, മേയ് മാസത്തിലെ മധ്യവേനലവധിക്കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമാണിത്.

കുറഞ്ഞ ചിലവില്‍ മികച്ച യാത്ര

കുറഞ്ഞ ചിലവില്‍ മികച്ച യാത്ര

പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ വിനോദയാത്രകള്‍ പോകുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ബജറ്റ് സെല്ലിന്റെ യാത്രകള്‍ കേരളത്തിലെ മിക്ക കെഎസ്ആര്‍ടിസി ഡിപ്പോകളിലും വിജയകരമായി നടപ്പാക്കുന്നു.

വെറും 520 രൂപ

വെറും 520 രൂപ

ഇടുക്കിയുടെ ഏറെ മനോഹരമായ കാഴ്ചകളിലേക്കും ഭൂപ്രകൃതിയിലേക്കും സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന യാത്രയില്‍ 520 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. യാത്രയിലെ ഭക്ഷണവും,
വിവിധ ഇടങ്ങളിലേക്കുള്ള എൻട്രീഫീസും ഒഴികെയുള്ള തുകയാണിത്. അടൂരിൽ നിന്ന് ഏപ്രിൽ 16, 23, 30 തീയതികളിൽ ആണ് നിലവില്‍ യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും.
കെ എസ് ആർ ടി സി അടൂർ9846460020, 9946433257, 9846174215, email: adr@kerala.gov.in

പത്തിടങ്ങള്‍

പത്തിടങ്ങള്‍

യാത്രയില്‍ പ്രധാനമായും പത്ത് സ്ഥലങ്ങള്‍ ആണ് സഞ്ചാരികള്‍ക്ക് കാണുവാന്‍ സാധിക്കുക.
ഈരാറ്റുപേട്ട അരുവിത്തറ പള്ളി (കാഴ്ച മാത്രം)
വാഗമൺ വ്യൂ പോയിന്‍റ്,
വാഗമൺ കുരിശുമല (കാഴ്ച മാത്രം),
വാഗമൺ മെഡോസ് (ഷൂട്ടിംഗ് പോയിന്‍റ്, മൊട്ടക്കുന്നുകൾ
സൂയിസൈഡ് പോയിന്‍റ്, ലേക്ക്,
ഏലപ്പാറതേയില പ്ലാന്‍റേഷൻ (കാഴ്ച)
കുട്ടിക്കാനം പൈൻ ഫോറസ്റ്റ് വിസിറ്റ് ,പരുന്തും പാറ, കുട്ടിക്കാനം വെള്ളച്ചാട്ടം എന്നിവയാണ് ഇവ.

വാഗമണ്‍

വാഗമണ്‍

ഇടുക്കി,കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ലോകമെമ്പാടും ആരാധകരുള്ള സ്ഥലങ്ങളിലൊന്നാണ് വാഗമണ്‍. പാലായില്‍ നിന്നും ഈരാറ്റുപേട്ട-തീക്കോയി വഴി മുകളിലേക്ക് കയറുമ്പോള്‍ തന്നെ വാഗമണ്‍ യാത്രയുടെ 'വൈബ്' കിട്ടും! അങ്ങോട്ടേയ്ക്കുള്ള വഴിയുടെ കാര്യത്തില്‍ പ്രതീക്ഷകള്‍ ഒട്ടും വേണ്ടെങ്കിലും വാഗമണ്ണെത്തിയാല്‍ പിന്നെ സംഗതി 'വേറെ ലെവല്‍' ആണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. മൊട്ടക്കുന്നും പൈന്‍ഫോറസ്റ്റും ആണ് പണ്ടുമുതലെ വാഗമണ്ണിന്റെ അടയാളം. പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ ആണ് ഇവിടമുള്ളത്.
PC:Rojypala

 പൈന്‍ ഫോറസ്റ്റ്

പൈന്‍ ഫോറസ്റ്റ്


വാഗമണ്ണിലെ തീര്‍ച്ചയായും കാണേണ്ട ഇടങ്ങളിലൊന്നാണ് പൈന്‍ ഫോറസ്റ്റ്. ഏക്കറുകണക്കിനു സ്ഥലത്ത് വളര്‍ന്നു നില്‍ക്കുന്ന പൈന്‍മരങ്ങള്‍ ഒട്ടേറെ സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. തിരക്കേറിയ വെഡ്ഡിങ് ഷൂട്ട് ലൊക്കേഷൻ കൂടിയായ ഇവിടം എല്ലാക്കാലവും സന്ദര്‍ശകരാല്‍ നിറഞ്ഞുനില്‍ക്കുന്നു.

മൊട്ടക്കുന്ന്

മൊട്ടക്കുന്ന്

വാഗമണ്‍ മെഡോസ് അഥവാ മൊട്ടക്കുന്നാണ് വാഗമണ്ണിനെപ്പറ്റി പറയുമ്പോള്‍ നാം കൂടുതലും കേട്ടിട്ടുള്ളത്. കണ്ണെത്തുന്നതിലുമധികം ഇടങ്ങളില്‍ താഴ്ന്നും പൊങ്ങിയും കിടക്കുന്ന കുന്നുകൾ കാഴ്ചകളുടെ വിസ്മയം തീര്‍ക്കുന്നു. മരം തീരെയില്ലാത്ത പ്രദേശമായതിനാല്‍ ചൂടുള്ളപ്പോ പോകുന്നത് നല്ല അനുഭവമായിരിക്കില്ല. മാത്രമല്ല, മഴയും ഇടിമിന്നലുമുള്ളപ്പോള്‍ ഇവിടെ ആളുകളെ അനുവദിക്കാറില്ല.
PC:Vishnubonam

വാഗമണ്‍ ലേക്ക്

വാഗമണ്‍ ലേക്ക്

വാഗമണ്ണിലെ ഏറ്റവും മനോഹര കാഴ്ചയേതാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ് വാഗമണ്‍ തടാകം. ടീ ഗാർഡൻ ലേക്ക് എന്നറിപ്പെടുന്ന ഇവിടം വളരെ മികച്ച ഫോട്ടോ പോയിന്‍റ് കൂടിയാണ്. തടാകത്തിന്റെ മറുകരയിലേക്കുള്ള പാലവും അവിടുത്തെ മനോഹരമായ ഒരു കുഞ്ഞുവീടും സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്.

പരുന്തും പാറ

പരുന്തും പാറ

പരുന്തുപാറയുടെ വിസ്മയങ്ങള്‍ പേരില്‍നിന്നു തന്നെയാണ് ആരംഭിക്കുന്നത്. ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങി നില്ക്കുന്നതു പോലെ തോന്നിപ്പിക്കുന്ന പാറക്കൂട്ടമാണ് പരുന്തുംപാറയായി മാറിയത്. എന്നാല്‍ ഇതേ പാറക്കൂട്ടത്തിന് കവി മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ തലയോട് സാദൃശ്യമുണ്ടെന്ന് പറഞ്ഞ് ടാഗോര്‍പാറ എന്നും ഇതിനെ വിളിക്കാറുണ്ട്.
PC:Jeffreycaleb7

360 ഡിഗ്രി കാഴ്ച

360 ഡിഗ്രി കാഴ്ച


സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അതിന്റെ ഏറ്റവും ഉയരത്തില്‍ നിന്നു ചുറ്റോടുചുറ്റും യാതൊരു തടസ്സങ്ങളുമില്ലാതെ ആസ്വദിക്കാം എന്നതാണ് ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്. ഈ വീക്കെന്‍ഡ് ഡ്രൈവ് ഡെസ്റ്റിനേഷനായ ഇവിടെ കോട്ടയത്തുനിന്നും ഇടുക്കിയില്‍ നിന്നുമെല്ലാം സ്ഥിരം സഞ്ചാരികള്‍ എത്തുന്നു.
PC:Manu Mathew Keerampanal

തൂക്കുപാലം കണ്ട് കാടുകയറിയിറങ്ങി പോകാം.. ഇഞ്ചത്തൊട്ടി വഴി തട്ടേക്കാട് യാത്രയുമായി കെഎസ്ആര്‍ടിസിതൂക്കുപാലം കണ്ട് കാടുകയറിയിറങ്ങി പോകാം.. ഇഞ്ചത്തൊട്ടി വഴി തട്ടേക്കാട് യാത്രയുമായി കെഎസ്ആര്‍ടിസി

ബനാറസിലെ പ്രഭാതം കണ്ട് സന്ധ്യയിലെ ഗംഗാ ആരതി വരെ.. പരിചയപ്പെടാം വാരണാസിയിലെ ബോട്ട് യാത്രകള്‍ബനാറസിലെ പ്രഭാതം കണ്ട് സന്ധ്യയിലെ ഗംഗാ ആരതി വരെ.. പരിചയപ്പെടാം വാരണാസിയിലെ ബോട്ട് യാത്രകള്‍

Read more about: vagamon ksrtc budget travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X