Search
  • Follow NativePlanet
Share
» »ഒറ്റയ്ക്കോ? ഒറ്റയ്ക്കല്ലാതെ പിന്നെ.. യാത്ര പൊളിക്കാം!!

ഒറ്റയ്ക്കോ? ഒറ്റയ്ക്കല്ലാതെ പിന്നെ.. യാത്ര പൊളിക്കാം!!

ഒറ്റയ്ക്കൊരിടത്തു പോയി അലഞ്ഞു തിരിഞ്ഞ് നടക്കുന്നതിന്റെ സുഖം വേറെയൊന്നുതന്നെയാണ്.

By Elizabath Joseph

ഒറ്റയ്ക്കോ? ഒറ്റയ്ക്കെങ്ങനെയാ പോകുന്നെ? യാത്രയ്ക്കിടയിൽ എന്തെങ്കിലും ഒരാവശ്യത്തിന് ഒരാൾ കൂടെ വേണമെന്നു തോന്നിയാൽ...അല്ലേലും അത്രയു ദൂരമെങ്ങനെയാ.... ഒറ്റയ്ക്കെങ്ങാനും ഒരു യാത്ര പോകുവാന്ന് പറഞ്ഞിറങ്ങിയാൽ നാലുപാടുനിന്നും ഉയരുന്ന ചോദ്യങ്ങളാണിത്...ഇതിനെല്ലാം മറുപടി കൊടുത്ത് ഇറങ്ങാമെന്നു വെച്ചാൽ അത് ഒരിക്കലും നടപ്പുള്ള കാര്യമല്ല.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടും നമ്മുടെ ആളുകൾ ഇതുവരെയും ഒറ്റയ്ക്കുള്ള യാത്രയെ അത്കണ്ട് പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്ത് അതിന്റെ സുഖമറഞ്ഞവർ പിന്നെ അങ്ങനെയേ പോകു എന്നത് മറ്റൊരു സത്യം. ഒറ്റയ്ക്കൊരിടത്തു പോയി അലഞ്ഞു തിരിഞ്ഞ് നടക്കുന്നതിന്റെ സുഖം വേറെയൊന്നുതന്നെയാണ്...

ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

ഒറ്റയ്ക്കുള്ള യാത്രയുടെ ഏറ്റവും വലിയ സുഖം ഒറ്റയ്ക്കാണ് എന്നതുതന്നെയാണ്. യാത്ര തനിയെ പ്ലാൻ ചെയ്യുവാനും ഇഷ്ടമുള്ളപ്പേൾ ഇറങ്ങുവാനും എത്ര സമയം വേണമെങ്കിലും ഒരിടത്തു ചെലവഴിക്കുവാനും, അല്ല ഒരിടം മടുത്തെങ്കിൽ ആരുടെയും സമ്മതമില്ലാതെ മടങ്ങുവാനുമെല്ലാം ഒറ്റയ്ക്കുള്ള യാത്രയാണ് നല്ലത്. ഷോപ്പിങ്ങിനും മ്യൂസിയത്തിൽ പോകുവാനും ഇഷ്ടമുള്ള ഭക്ഷണം ആരുടെയും തിരക്കുകൂട്ടലുകളില്ലാതെ ആസ്വദിച്ച് കഴിക്കുവാനും ഒക്കെ ഒറ്റയ്ക്കുള്ള യാത്ര സഹായിക്കും.

പുത്തൻ ആളുകൾ

പുത്തൻ ആളുകൾ

കൂട്ടമായി യാത്ര ചെയ്യുമ്പോൾ നമ്മളുടെ മുഴുവൻ ശ്രദ്ധയും അവർക്കൊപ്പമായിരിക്കും. അപ്പോൾ പുറമേനിന്നുള്ള ആളുകളുമായി അധികം സംസാരിക്കുവാനും ഇടപെടുവാനും സാധിക്കില്ല. എന്നാൽ ഇനി യാത്ര ഒറ്റയ്ക്കാണെങ്കിലോ? ഭക്ഷണം കഴിക്കുമ്പോളും വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും പുതിയ പുതിയ ഇടങ്ങൾ കാണുമ്പോഴുമൊക്കെ പുതിയ ആളുകളെ പരിചയപ്പെടാനും സംസാരിക്കുവാനും ഒക്കെ സാധിക്കും.

കൂടുതലറിയാം

കൂടുതലറിയാം

ഒറ്റയ്ക്കുള്ള യാത്രകളിൽ ഏറ്റവും പ്രാധാന്യം കൊടുക്കുക മനസ്സു പറയുന്നതിനായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം യാത്രകളില്‍ നമ്മളെ തന്നെ കൂടുതലറിയുവാൻ സാധിക്കും.

റെസ്റ്റെടുക്കാം ഇഷ്ടംപോലെ

റെസ്റ്റെടുക്കാം ഇഷ്ടംപോലെ

അവരവരുടെ സ്വാതന്ത്ര്യത്തിനും ഇഷ്ടത്തിനുമനുസരിച്ച് യാത്ര ചെയ്യാം എന്നതാണ് ഒറ്റയ്ക്കുള്ള യാത്രയുടെ മറ്റൊരു പ്രത്യേകത. കുറേ അലഞ്ഞു നടന്നതിനു ശേഷം കുറച്ചധികം നേരം വിശ്രമിക്കുവാനും മറ്റും സാധിക്കും. ഇനി കൂട്ടത്തിലുള് യാത്രയാണെങ്കിൽ ഒരിക്കലും ഇത് നടക്കണമെന്നില്ല. അവരുടെ യാത്രകൾ മിക്കപ്പോഴും കൃത്യമായ സമയം പിന്തുടരുന്നതായതിനാൽ അതിനൊപ്പമെത്തുവാൻ പെടാപ്പാടുതന്നെ വേണ്ടിവരും.

സ്വന്തം കംഫോർട്ട് സോണിൽ

സ്വന്തം കംഫോർട്ട് സോണിൽ

ഒറ്റയ്ക്കുള്ള യാത്രകളിൽ ഏറ്റവും അധികം ആശ്വാസം തരുന്ന ഒരു കാര്യമാണ് സ്വന്തം കംഫോർട്ട് സോണിൽ തന്നെ തുടരാം എന്നത്. മറ്റുള്ളവരോടൊപ്പമോ പരിചയമില്ലാത്ത ആളുകളുടെ ഒപ്പമോ പോകുമ്പോൾ സ്വന്തം കംഫോർട്ട് സോണുമായിട്ടാരിയിക്കും ഏറ്റവുമധികം വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരിക.

 ഇഷ്ടമുള്ള വഴിയെ ഇഷ്ടം പോലെ

ഇഷ്ടമുള്ള വഴിയെ ഇഷ്ടം പോലെ

മുൻകൂട്ടി നിശ്ചയിച്ച വഴികൾ യാത്രകളിൽ പെട്ടന്ന മാറ്റണമെന്നു തോന്നിയാൽ പലപ്പോളും സാധിക്കുന്ന കാര്യമല്ല. ഇനി അങ്ങനെ ചെയ്യേണ്ടി വന്നാൽ ഒപ്പമുള്ളവരോട് മുഴുവൻ വിശദീകരണങ്ങളും അവരുടെ സമ്മതവും ഒക്കെ നേടേണ്ടി വരും. എന്നാൽ ഒറ്റയ്ക്കാണെങ്കിലോ? ഒരു പ്രശ്നവുമില്ല. എപ്പോ തോന്നുന്നോ അപ്പോ റൂട്ടു മാറ്റിപ്പിടിക്കാം.

ചെലവോ..എന്ത് ചെലവ്?

ചെലവോ..എന്ത് ചെലവ്?

ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു യാത്ര പോകണമെങ്കിൽ അതിനു പറ്റിയ എളുപ്പവഴിയാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുകയെന്നത്. ലോക്കൽ ബസുകളിൽ സഞ്ചരിച്ചും നാടൻ ഭക്ഷണങ്ങൾ കഴിച്ചും ആരെയും ആശ്രയിക്കാതെ പോയാൽ തന്നെ ചെലവ് പകുതി കുറഞ്ഞു എന്നു പറയാം.

എളുപ്പത്തിൽ കുറച്ചു സുഹൃത്തുക്കൾ

എളുപ്പത്തിൽ കുറച്ചു സുഹൃത്തുക്കൾ

സംസാരിക്കുവാനും ആളുകളോട് ഇടപഴകുവാനും എത്ര ബുദ്ധിമുട്ടുള്ള ആളായാലും ഒറ്റയക്കൊരു യാത്ര പോയി തീർക്കാവുന്ന പ്രശ്നങ്ങളെ കാണുകളുള്ളു. സ്വന്തം കാര്യങ്ങൾ ആരും സംസാരിക്കുവാൻ വരാത്തപ്പോഴും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടി വരുമ്പോഴുമൊക്കെ തനിയെ ഉള്ളു എന്ന ചിന്ത എലുപ്പത്തിൽ ആളുകളോട് സംസാരിക്കുവാനും സുഹൃത്തുക്കളെ സമ്പാദിക്കുവാനുമൊക്കെ സഹായിക്കും.

ഭാഷാ ശേഷി വർധിപ്പിക്കാം

ഭാഷാ ശേഷി വർധിപ്പിക്കാം

ആളും ഭാഷയും അറിയാത്ത നാട്ടിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്തുവന്നാൽ അയാൾ എന്തിനും പോന്നവനായി എന്നു പറയാം. അറിയാത്ത ഭാഷൽ സംസാരിക്കുന്നവർക്കിടയിലൂടെ നടന്ന് കാഴ്ചഖൽ കണ്ട് സ്ഥലങ്ങളിൽ പോയി വന്നു എന്നത് ചില്ലറ കാര്യമല്ല. ഇത്തരം യാത്രകളും അനുഭവങ്ങളും നിങ്ങളുടെ ഭാഷാ ശേഷിയെ വളരെയധികം വർധിപ്പിക്കുന്ന ഒന്നായിരിക്കും.

നൂലുപൊട്ടിപ്പാറും പട്ടംപോലെ

നൂലുപൊട്ടിപ്പാറും പട്ടംപോലെ

നൂലുപൊട്ടിപ്പോയ പട്ടംപോലെ ഒരു നിയന്ത്രങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതെ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കു പറ്റിയ കാര്യം സോളോ ട്രാവലാണ്. ആരോടും ഒന്നും പറയുകയും ബോധിപ്പിക്കുകയും ചെയ്യാതെ ഇഷ്ടം പോലെ യാത്ര ചെയ്യാൻ ഇതിലും നല്ലൊരു ഓപ്ഷൻ വേറെ കാണില്ല.

 ഒരല്പം സെൽഫിഷാകും

ഒരല്പം സെൽഫിഷാകും

ഒറ്റയ്ക്കുള്ള യാത്രകൾ അടിമുടി സ്വന്തം ഡിസൈനാകുമ്പോൾ ഒന്നിലും കോംപ്രമൈസ് നമ്മൾ ചെയ്യില്ല. കൂട്ടുകാരുടെയൊപ്പം പോകുമ്പോൾ പല ആഗ്രഹങ്ങളും പലർക്കും വേണ്ടി മാറ്റി വെയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട്. സോളോ യാത്രകളിൽ സ്വന്തം ഇഷ്ടങ്ങൾ മാത്രം പരിഗണിക്കേണ്ടി വരുന്നത് ആരെയും ഒരല്പം സെൽഫിഷാക്കും.

 ഇനിയുള്ള യാത്രകൾക്കു പ്രചോദനം

ഇനിയുള്ള യാത്രകൾക്കു പ്രചോദനം

ഒരു തവണ സാഹസികമായി ഒറ്റയ്ക്കു യാത്ര ചെയ്തു തിരിച്ചെത്തിയാൽ അതിൽ നിന്നുള്ള ഊർജം മാത്രം മതി മുന്നോട്ടുള്ള യാത്രകൾക്ക്.

അതിർത്തികൾ കടന്ന് പോകാം ആരുമറിയാത്ത മഴനാടുകൾ തേടി അതിർത്തികൾ കടന്ന് പോകാം ആരുമറിയാത്ത മഴനാടുകൾ തേടി

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X