Search
  • Follow NativePlanet
Share
» »കൊച്ചി പഴയ കൊച്ചിയല്ല...കയാക്കിങ് മുതല്‍ ബനാന റൈഡ് വരെ

കൊച്ചി പഴയ കൊച്ചിയല്ല...കയാക്കിങ് മുതല്‍ ബനാന റൈഡ് വരെ

കൊച്ചി പഴയ കൊച്ചിയല്ല എന്നു പറയുന്നതു പോലെ തന്നെയാണ് കൊച്ചിയുടെ സാഹസിക മുഖം അന്വേഷിച്ചുള്ള ഈ യാത്രയും.

ജീവിതം പഴയപടിയല്ലെങ്കിലും ലോക്ഡൗണ്‍ എല്ലാം മാറ്റിമറിച്ചിരിക്കുകയാണ്. ഇതൊന്ന് കഴിഞ്ഞ് എല്ലാം ശരിയായി പുറത്തിറങ്ങിയിട്ടു വേണം ജീവിതം ഒന്നാസ്വദിക്കുവാന്‍ എന്ന ലൈനിലാണ് മിക്കവരുടെയും ഈ ദിവസങ്ങള്‍ കടന്നു പോകുന്നതു തന്നെ. പലരുടെയും യാത്ര പ്ലാനുകള്‍ ഇതിനകം തന്നെ സെറ്റ് ആയിട്ടുണ്ടാവും. വലിയ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനു മുന്‍പായി നമ്മുടെ നാടിനെ ഒന്നു കണ്ടാലോ? ഇതാ സ്ഥലം നമ്മുടെ കൊച്ചി തന്നെയാണ്. കൊച്ചി പഴയ കൊച്ചിയല്ല എന്നു പറയുന്നതു പോലെ തന്നെയാണ് കൊച്ചിയുടെ സാഹസിക മുഖം അന്വേഷിച്ചുള്ള ഈ യാത്രയും. ഇതാ കൊച്ചിയില്‍ പരീക്ഷിക്കുവാന്‍ പറ്റിയ കുറച്ച് സാഹസികതകള്‍ പരിചയപ്പെടാം.

 സ്കൂബാ ഡൈവിങ്

സ്കൂബാ ഡൈവിങ്

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വെച്ച് കൊച്ചി വാട്ടര്‍ സ്പോര്‍സുകളുടെ കേന്ദ്രമാണ്. അതിലേറ്റവും പ്രസിദ്ധമാണ് സ്കൂബാ ഡൈവിങ്. വെള്ളത്തിനടിയിലെ ജീവിതങ്ങളെ കണ്ടറിയുവാനും ചിത്രം പകര്‍ത്താനുമൊക്കെ താല്പര്യമുള്ളവര്‍ക്ക് സ്കൂബാ ഡൈവിങ് വ്യത്യസ്ത അനുഭവമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ കൊച്ചിയില്‍ ഒരിക്കലും മിസ് ചെയ്യരുതാത്ത സാഹസിക വിനോദങ്ങളില്‍ ഒന്നാണ് സ്കൂബാ ഡൈവിങ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഏകദേശം ആറായിരം രൂപയോളം അടുത്ത് ഒരാള്‍ക്ക് ചിലവ് വരും.

വാട്ടര്‍ സ്കീയിങ്

വാട്ടര്‍ സ്കീയിങ്

കൊച്ചിയിലെ ജലവിനോദങ്ങളെക്കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട ഒന്നാണ് വാ‌ട്ടര്‍ സ്കീയിങ്. ഓളത്തിന്റെ ശക്തിയില്‍ മുന്നോട്ടു പോകുമ്പോള്‍ പേടിയൊക്കെ സ്വാഭാവീകമാണെങ്കിലും ഒരിക്കലെങ്കിലും ഇതനുഭവിച്ചിരിക്കണെമന്ന കാര്യത്തില്‍ സംശയമില്ല. വെള്ളത്തിന് മുകളിലൂ‌ടെ പറക്കുന്ന തോന്നലുണ്ടാക്കുന്ന വാട്ടര്‍ സ്കീയിങ്, പക്ഷേ അല്പം ധൈര്യമുള്ളവര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. ചെറായി ബീച്ചില്‍ ഇതിനുള്ള സൗകര്യങ്ങളുണ്ട്.

ബീച്ച് സൈക്ലിങ്

ബീച്ച് സൈക്ലിങ്

ബീച്ചിന്‍റെ ഒരു ഓരത്തു ചേര്‍ന്ന് കടല്‍ക്കാറ്റേറ്റ് സൈക്കിളിലൂടെ പോകണം എന്നു തോന്നിയി‌‌ട്ടില്ലേ? വ്യായാമവും മനോഹരമായ കാഴ്ചകളും ഒരേ സമയം ലഭിക്കുന്ന ബീച്ച് സൈക്കിളിങ്ങിന് ആരാധകരേറെയുണ്ട്. എന്നാല്‍ സൈക്കിളല്ലേ എന്നുവെച്ച് സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുവാന്‍ മറക്കരുത്. അത് മാത്രമല്ല, വലിയ യാത്രാ പ്ലാന്‍ ആണെങ്കില്‍ ഫോര്‍ട്ട് കൊച്ചിയ‌‌ടക്കം കൊച്ചിയുടെ ഒട്ടുമിക്ക ഭാഗങ്ങളും സൈക്കിളില്‍ കണ്ടു തീര്‍ക്കാം.

കയാക്കിങ്

കയാക്കിങ്

നീണ്ട ഒരു പ്രത്യേകതരം ബോര്‍ഡിലിരുന്ന് കാറ്റടിച്ചും വെള്ളം തട്ടിയും ഒക്കെ ചേര്‍ന്ന് മറക്കുവാന്‍ കഴിയാത്ത അനുഭവങ്ങളിലൊന്നായിരിക്കും കയാക്കിങ്. കയാക്ക് എന്നാണ് ഈ ബോര്‍ഡ് അറിയപ്പെടുന്നത്. കനോയിങ്ങില്‍ നിന്നും ഇത് ഇരിപ്പിലും തുഴയുന്ന രീതിയിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തുന്നു. ‌ട്രെയിനറില്‍ നിന്നൂം കൃത്യമായ പരിശീലനം നേടിയ ശേഷം മാത്രമേ കയാക്കിങ്ങിനായി ഇറങ്ങാവൂ. വെള്ളത്തിലെ ഏറ്റവും ത്രില്ലിങ്ങായിട്ടുള്ള ആക്ടിവിറ്റികളില്‍ ഒന്നാണ് കയാക്കിങ്.

ബനാന റൈഡ്

ബനാന റൈഡ്

ഒറ്റയ്ക്കും കൂട്ടമായും ചെയ്യുവാന്‍ സാധിക്കുന്ന വാട്ടര്‍ റൈഡുകളിലൊന്നാണ് ബനാന റൈഡ്. കൂട്ടമായി പോകുന്നവര്‍ക്ക് ഒരുമിച്ച് ആസ്വദിക്കുവാന്‍ സാധിക്കും എന്നതിനാല്‍ ഗ്യാംഗുകളെല്ലാം മത്സരിച്ച് പങ്കെടുക്കുന്ന വാ‌ട്ടര് ആക്ടിവിറ്റി കൂടിയാണ് ബനാന റൈഡ്. സൗകര്യപ്രദമായ രീതിയില്‍ ഇരിക്കാവുന്നതിനാല്‍ ധൈര്യമായി ഇതില്‍ കയറാം. ബനാനയുടെ ആകൃതിയിലുള്ള ബോട്ട് ആയതിനാലാണ് ഇതിനിങ്ങനെ പേര് ലഭിച്ചത്.

പറന്നിറങ്ങാം..പിന്നെ പോകാം ഈ കാഴ്ചകൾ കാണാൻപറന്നിറങ്ങാം..പിന്നെ പോകാം ഈ കാഴ്ചകൾ കാണാൻ

കൊച്ചിയിലേക്കൊരു ഏകദിന യാത്ര...പ്ലാൻ ചെയ്തു പോകാംകൊച്ചിയിലേക്കൊരു ഏകദിന യാത്ര...പ്ലാൻ ചെയ്തു പോകാം

കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസിയിൽ..കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസിയിൽ..

Read more about: kochi adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X