അധ്വാനി എന്നു കേൾക്കുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരിക ബിജെപി നേതാവായിനുന്ന എൽകെ അധ്വാനിയെയാണ്. എന്നാൽ സഞ്ചാരികളോടാണ് ഈ ചോദ്യമെങ്കിൽ ഉത്തരം വ്യത്യസ്തമായിരിക്കും. അവർക്ക് അധ്വാനി എന്നാൽ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. അധ്വാനി എന്ന നാടിന്റെ വിശേഷങ്ങളിലേയ്ക്ക്...

എവിടെയാണിത് ?
ഉത്തരാഖണ്ഡിലെ പൗരിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അ എന്ന സ്ഥലത്തിനു സമീപത്താണ് അധ്വാനി. പൗരിയിൽ നിന്നും 17 കിലോമീറ്റർ അകലെയാണിത്.
PC:Fowler&fowler

കാടും നാടും
ഒറ്റ ഫ്രെയിമിൽ തന്നെ കാടും നാടും കണ്ടു തീർക്കുവാൻ പറ്റുന്ന ഇടമാണ് അധ്വാനി. ഉത്തരാഖണ്ഡിന്റെ
താമസസൗകര്യം എളുപ്പത്തിൽ ലഭിക്കുന്ന ഇവിടം ഉത്തരാഖണ്ഡിന്റെ മറ്റൊരു മുഖം കാണാൻ താല്പര്യമുള്ളവർക്ക് കൂടുതലൊന്നും ആലോചിക്കാതെ പോകവാൻ പറ്റിയ സ്ഥലം കൂടിയാണിത്. ചെറിയ ഒരു ഇടമാണെങ്കിലും പൗരിയിൽ നിന്നും നല്ല റോഡുള്ളതിനാൽ എളുപ്പത്തിൽ എത്തിച്ചേരാം..
PC: Goldi.negi

തണുപ്പിൽ പൊതിഞ്ഞ ഇടം
ഉത്തരാഖണ്ഡിലെ മിക്ക സ്ഥലങ്ങളെയും വെച്ച് ഒരു പരിധിയിലധികം തണുപ്പ് അനുഭവപ്പെടാത്ത ഇടമാണ് പൗരിയും അധ്വാനിയും. സാധാരണ സമയങ്ങളിൽ ഇവിടുത്തെ താപനില 23 ഡിഗ്രി സെൽഷ്യസാണ്. മഴക്കാലങ്ങളിൽ തണുപ്പ് പിന്നെയും കൂടും.
PC:Goldi.negi

സമീപത്തെ ഇടങ്ങൾ
ചുറ്റും നിറഞ്ഞു നിൽക്കുന്ന കാടുകള മലനിരകളും അധ്വാനിയ്ക്ക് പ്രത്യേക ഭംഗി സമ്മാനിക്കുന്നു. അതുകൊണ്ടുതന്നെ കാട്ടിലൂടെയുള്ള യാത്രകൾക്കും ട്രക്കിങ്ങിനും ഒക്കെ താല്പര്യമുള്ളവരാണ് ഇവിടെ കൂടുതലും എത്തിച്ചേരുന്നത്.
കിര്‍സു, കോണ്ടോലിയ ആലയം
ജബൽബ ദേവി ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ
2500 വർഷം പഴക്കമുള്ള കീഴടിയെ ഇന്നും ഭയപ്പെടുന്നതാര്?
ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!
മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!
PC: itznaval