Search
  • Follow NativePlanet
Share
» »ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

മരുഭൂമിയിലെ മണലിനടിയില്‍ കാലങ്ങളെയും കാലാവസ്ഥയെയും തരണം ചെയ്ത് മറഞ്ഞുകി‌ടന്ന ഹിജ്റ സഞ്ചാരികള്‍ക്കായി തുറക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് സൗദി അറേബ്യയിലെ ആദ്യ യുനസ്കോ പൈതൃക സ്ഥാനമായ ഹിജ്റ സഞ്ചാരികള്‍ക്കായി തുറക്കുന്നത്. അതിപുരാതന സംസ്കാരത്തിന്റെ ശേഷിപ്പുകളുമായി മണ്ണിനടിയിലായിരുന്ന ഈ അതിപുരാതന നഗരം അറിയപ്പെടുന്നത് ജോര്‍ദ്ദാനിലെ പെട്രയുടെ സഹോദരി നഗരം എന്നാണ്. ഹിജ്റയുടെ പ്രത്യേകതകളിലേക്കും ഏറ്റവും പുതിയ വിശേഷങ്ങളിലേക്കും!!

Read More: യുനസ്കോ വിളിക്കുന്നു.. സൗദി കാണാം; ചെലവില്ലാതെ പോകാം, എല്ലാം സൗജന്യംRead More: യുനസ്കോ വിളിക്കുന്നു.. സൗദി കാണാം; ചെലവില്ലാതെ പോകാം, എല്ലാം സൗജന്യം

മദായിൻ സ്വാലിഹ്

മദായിൻ സ്വാലിഹ്

മദായിൻ സ്വാലിഹ് എന്ന് പൊതുവെ അറിയപ്പെടുന്ന ഹിജ്റ സൗദിയിലെ പുരാതന ശേഷിപ്പുകളുടെ ഭൂമിയാണ്. ഒരു നഗരത്തിന്റെ ചരിത്രത്തിലേക്കും ഇന്നലകളിലെ സംസ്കാരങ്ങളിലേക്കും വെളിച്ചം വീശുന്ന ഈ പ്രദേശം ചരിത്ര സ്ഥാനം തന്നെയായ അല്‍ ഉല മരുഭൂമിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
PC:commons.wikimedia.org

മരുഭൂമിയിലെ പാറക്കെട്ടുകള്‍

മരുഭൂമിയിലെ പാറക്കെട്ടുകള്‍

ചരിത്രത്തിന്റെ ശേഷിപ്പുകളെന്നു വിളിക്കപ്പെടുമ്പോഴും യഥാര്‍ത്ഥത്തില്‍ മരുഭൂമിയിലെ പാറക്കെട്ടുകള്‍ തന്നെയാണിവ. വലുതും ചെറുതുമായ നിരവധി പാറക്കെട്ടുകളും അവയെ തുരന്നുള്ള കല്ലറകളും കിണറുകളുമെല്ലാം ഇവിടെ കാണാം. ഏകദേശം പതിമൂന്നര കിലോമീറ്റർ ചുറ്റളവിലാണ് ഇതുള്ളത്.

PC:commons.wikimedia.org

നബറ്റിയൻസില്‍ നിന്നും

നബറ്റിയൻസില്‍ നിന്നും

വടക്കൻ അറേബ്യയിലും തെക്കൻ ലെവാന്റിലും വസിച്ചിരുന്ന പുരാതന അറബ് ജനതയായ നബറ്റിയൻസാണ് ഈ സ്മാരകം നിർമ്മിച്ചത്. ബിസി നാലാം നൂറ്റാണ്ടിനും എഡി ഒന്നാം നൂറ്റാണ്ടിനും ഇടയിലായാണ് നബറ്റിയന്‍സ് ഈ വലിയ സാമ്രാജ്യം നിര്‍മ്മിക്കുന്നത്. പിന്നീട് ട്രാജൻ ചക്രവർത്തി ഇവിടം കീഴടക്കി നെബാറ്റിയൻസിനെ റോമൻ പ്രജകളാക്കിയതോടെ പ്രദേശത്തിന്‍റെ ചരിത്രം മാറിമറിഞ്ഞു, പിന്നീട് കാലങ്ങളോളം മറഞ്ഞു കിടക്കുകയായിരുന്നു ഈ നഗരം. ഇതുപോലെ തന്നെ ചരിത്രത്തില്‍ നിന്നും മറഞ്ഞു ഒരു ചരിത്രം ജോര്‍ദ്ദാനിലെ പെട്രയ്ക്കും ഉണ്ടായിരുന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ പെട്രയെ വീണ്ടും ചരിത്രകാരന്മാര്‍ കണ്ടെത്തിയെങ്കിലും അപ്പോഴും മണ്ണിനടിയില്‍ തന്നെ കിടക്കുവാനായിരുന്നു ഹിജ്റയുടെ വിധി. പിന്നീട് ഈ അടുത്ത ശതകങ്ങളില്‍ അറേബ്യയിലെ നാടോടികളായ ബിഡോവിന്‍ അഥവാ ബെഡു വിഭാഗക്കാരാണ് ഇത് കണ്ടെത്തുന്നത്. അതോടെ ഈ ചരിത്ര സ്ഥാനത്തിന്റെ കഥ മാറി മറിഞ്ഞു.
PC:commons.wikimedia.org

ചരിത്രത്തിന്റെ ശേഷിപ്പുകള്‍

ചരിത്രത്തിന്റെ ശേഷിപ്പുകള്‍

മരുഭൂമിയില്‍ മഹത്തായ സംസ്കാരമാണ് നബാറ്റിയന്‍സ് നിര്‍മ്മിച്ചതെങ്കിലും കാലത്തിന്റെ കുത്തൊഴുക്കില്‍ അതില്‍ പലതും ഇവിടെ കാണുവാന്‍ സാധിക്കില്ല. പകരം കല്ലില്‍ നിര്‍മ്മിച്ച കുറേ ശവകു‌ടീരങ്ങളും കിണറുകളും മാത്രമേ ഇവിടെയുളളൂ. .ഇവിടെയുള്ള
മൊത്തം 111 ശവകുടീരങ്ങളിൽ 90 ലധികം അലങ്കരിച്ചവയാണ്.ഇവയിൽ പലതിലും ആദ്യകാല അറബിക് ഭാഷയിലുള്ള ലിഖിതങ്ങൾ കാണാം. നബാറ്റിയൻസിന് മുമ്പുള്ള കാലഘട്ടത്തിലെ 50 ലിഖിതങ്ങളും ചില ഗുഹ ചിത്രങ്ങളും ഇവിടെ കാണാം.
PC:commons.wikimedia.org

ഇവിടെ അതിക്രമിച്ച് കയറിയാല്‍

ഇവിടെ അതിക്രമിച്ച് കയറിയാല്‍


ഇവി‌ടുത്തെ ശിലാഫലകങ്ങളില്‍ ആദ്യകാല അറബിക് ലിപിയില്‍ പല മുന്നറിയിപ്പുകളും ഇവിടെ എഴുതിയിരിക്കുന്നത് കാണാം. " ഈ ലോകത്തിന്റെ യജമാനൻ ഈ ശവകുടീരത്തെ ശല്യപ്പെടുത്തുന്നതോ തുറക്കുന്നതോ ആയ ആരെയും ശപിക്കട്ടെ" എന്നാണ് അതിലൊന്നില്‍ എഴുതിയിരിക്കുന്നത്.
PC:commons.wikimedia.org

2008 ല്‍

2008 ല്‍

2008 ലാണ് ഇവിടം യുനെസ്കോ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടുന്നത്. കാനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.ഹെജ്റയിലെ അവശിഷ്ടങ്ങളില്‍ റോമന്‍ സ്വാധീനം ഇന്നും ധാരാളം കാണാം. റോമാക്കാരുടെ കീഴിലായിരുന്നിട്ടുകൂടി , എ ഡി മൂന്നാം നൂറ്റാണ്ട് വരെ വലിയ രീതിയിലായിരുന്നു നഗരം വളര്‍ന്നിരുന്നത്.

PC:commons.wikimedia.org

വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!

ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!

മണിപ്പൂരില്‍ സഞ്ചാരികള്‍ കണ്ടി‌ട്ടില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക്മണിപ്പൂരില്‍ സഞ്ചാരികള്‍ കണ്ടി‌ട്ടില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X