Search
  • Follow NativePlanet
Share
» »അശോക ചക്രവർത്തി തന്റെ 99 സഹോദരങ്ങളെയും എറിഞ്ഞു കളഞ്ഞ ഭൂമിയിലെ നരകമായ കിണർ...

അശോക ചക്രവർത്തി തന്റെ 99 സഹോദരങ്ങളെയും എറിഞ്ഞു കളഞ്ഞ ഭൂമിയിലെ നരകമായ കിണർ...

അഗം കുആയുടെ ചരിത്രം തിരഞ്ഞു പോയാൽ എത്തി നിൽക്കുക അശോക ചക്രവർത്തിയുടെ കാലത്താണ്. മൗര്യ ചക്രവർത്തിയായിരുന്ന അശോകന്റെ കാലത്താണ് ഇത് നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്.

ഭൂമിയിലെ നരകം എന്നറിയപ്പെടുന്ന ഒരു കിണറും അതിനെ ചുറ്റിപ്പറ്റിയുള്ള കുറേ കഥകളും...പാട്ന സന്ദർശിക്കാനായി എത്തുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലങ്ങളിൽ ഒന്നാണ് ഇവിടുത്തെ അഗം കുആ. അളക്കാനാത്ത ആഴമുള്ള കിണർ എന്നർഥം വരുന്ന അഗം കുആ നൂറ്റാണ്ടുകളുപടെ ചരിത്രം പറയുന്ന ഒരു വിശിഷ്ട നിർമ്മിതിയാണ് ഇവിടുത്തെ ഈ കിണർ. പാട്നയിലെ ചരിത്ര നിർമ്മിതകളുടെ കൂടെ ഇടം നേടിയിരിക്കുന്ന ഈ വിചിത്രമായ കിണറിന്‍റെ പ്രത്യേകതകൾ അത്ഭുതപ്പെടുത്തുന്നതാണ്....

അശോക ചക്രവർത്തിയുടെ കാലത്ത്

അശോക ചക്രവർത്തിയുടെ കാലത്ത്

അഗം കുആയുടെ ചരിത്രം തിരഞ്ഞു പോയാൽ എത്തി നിൽക്കുക അശോക ചക്രവർത്തിയുടെ കാലത്താണ്. മൗര്യ ചക്രവർത്തിയായിരുന്ന അശോകന്റെ കാലത്താണ് ഇത് നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. 105 അടി ആഴമുള്ള ഈ കിണറിനെ സംബന്ധിച്ച് നിരവധി വിശ്വാസങ്ങളാണ് ഇവിടെയുള്ളത്. അതിലൊന്ന് പാതാളവുമായി ഈ കിണറിൽ നിന്നു ഒരു പാതയുണ്ട് എന്നാണ്. മറ്റൊന്ന് ഈ കിണറിലൂടെ പോയാൽ ഗംഗാ നദിയ്ക്കു സമീപം എത്താൻ കഴിയും എന്നാണ്.

PC:Nandanupadhyay

അശോക ചക്രവർത്തിയുടെ നരകം

അശോക ചക്രവർത്തിയുടെ നരകം

അശോക ചക്രവർത്തിയുമായി ബന്ധപ്പെട്ട കഥകളിലെ പ്രധാന കഥാപാത്രമാണ് ഈ കിണറും. മഗധ സാമ്രാജ്യം കൈയ്യടക്കുന്നതിനായി തന്റെ 99 സഹോദരൻമാരെയും ചക്രവർത്തി ഈ കിണറിൽ എറിഞ്ഞു കൊന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട കഥ.
വൃത്താകൃതിയിലുള്ള ഈ കിണറിന് 105 അടി ആഴമാണ്. അതിൽ ആദ്യത്തെ 13 മീറ്റർ അഥവാ 43 അടി ഇഷ്ടികകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ബാക്കി വരുന്ന 19 മീറ്റർ അഥവാ 62 അടി തടികൊണ്ടുള്ള വളയങ്ങൾ ഇറക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കിണറിന് യഥാർഥത്തിൽ എത്ര ആഴം ഉണ്ട് എന്ന് ഇതുവരെയും കണക്കാക്കാനായിട്ടില്ലട്ടില്ല. ഇന്ന് കമാനാകൃതിയിലുള്ള എട്ടു ജനാലകൾ കൊണ്ട് മുകൾഭാഗം മറച്ചിരിക്കുന്ന രീതിയിലാണ് ഈ കിണറുള്ളത്. അശോക ചക്രവർത്തിയുടെ കിണർ എന്ന് ഇവിടെ ഹിന്ദിയിൽ എഴുതിയിരിക്കുന്നതും കാണാം.

 ബുദ്ധവിശ്വാസികളെ ദ്രോഹിക്കുവാൻ

ബുദ്ധവിശ്വാസികളെ ദ്രോഹിക്കുവാൻ

അശോക ചക്രവർത്തി ബുദ്ധമതത്തിലേക്ക് ആകൃഷ്ടനാവുന്നതിനു മുൻപ് കഠിന ബുദ്ധ വിരോധിയായിരുന്നു. ആ സമയത്ത് ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്നവരെ ദ്രോഹിക്കാനായിരുന്നു ഈ കിണർ ഉപയോഗിച്ചിരുന്നത്. അഞ്ചാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ഇവിടം സന്ദർശിച്ചിരുന്ന ചൈനീസ് സഞ്ചാരികളുടെ കുറിപ്പിലും ഇത് പറയുന്നുണ്ട്. ആസമയങ്ങളിലൊക്കെയും ഭൂമിയിലെ നരകം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

 എത്ര വേനലിലും വറ്റാത്ത കിണർ

എത്ര വേനലിലും വറ്റാത്ത കിണർ

പാട്നയിലെ എത്ര കടുത്ത വേനലിലും വറ്റാത്ത കിണർ കൂടിയാണ് അഗം കുആ. 1 -1.5 അടി വെള്ളം എത്ര കടുത്ത വേനലാണെങ്കിലും ഇതിനുള്ളിൽ കാണും. ഇവിടം ഒരു കാലത്ത് ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നു. കൂടാതെ ഈ കിണറിനുള്ളലിൽ വേറെ ഒൻപത് കിണറുകൾ ഉണ്ട് എന്നും അതിന്റെ ഏറ്റവും അടിയിലായി ഒരു ഒരു നിധി സൂക്ഷിച്ചിട്ടുണ്ട് എന്നുമാണ് ഇവിടെയുള്ളവരുടെ വിശ്വാസം.
PC:Nandanupadhyay

ഇതുവരെയും കണ്ടെത്താത്ത ആഴം

ഇതുവരെയും കണ്ടെത്താത്ത ആഴം

ഇതുവരെയായി മൂന്നു തവണയാണ് ഈ കിണറിന്റെ ആഴം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് 1932 ലായിരുന്നു ആദ്യ ശ്രമം നടന്നത്. ഒരു പ്രളയത്തിലേ പോലെ കിണറ്റിൽ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയെങ്കിലും ആഴം കണ്ടുപിടിക്കാനായില്ല.
രണ്ടാമത്തെ ശ്രമം നടന്നത് 1962 ൽ ആയിരുന്നു. അക്കാലത്തെ ബീഹാർ മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ സിംഗാണ് ഇതിനു നേതൃത്വം നല്കിയത്. മൂന്നാമത്തെ ശ്രമം 1995 ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ നടത്തിയതാണ്. അന്ന് ദിവസങ്ങളോളം കിണറ്റിൽ നിന്നും വെള്ളം എടുത്തു കളഞ്ഞെങ്കിലും സ്വർണ്ണവും കുറേ പണവും ലഭിച്ചതല്ലാതെ അതിന്റെ ആഴം കാണാൻ സാധിച്ചില്ല. ഒട്ടേറെ ദിവസങ്ങൾ ഇത് തുടർന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

ജൈൻ വിശ്വാസങ്ങൾ

ജൈൻ വിശ്വാസങ്ങൾ

ജൈന മതക്കാരുടെ വിശ്വാസങ്ങളുമായും ഈ കിണറിന് ബന്ധമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ചന്ദ് എന്നു പേരായ ഒരു രാജാവിവാൻ ഈ കിണറിൽ എറിയപ്പെട്ട സുന്ദർശന എന്ന ഒരു ജൈന സന്യാസി ഉണ്ടായിരുന്നുവത്രെ. അദ്ദേഹത്തെ ഈ കിണറ്റിൽ ഒരു താമരയുടെ മുകളിൽ ഇരിക്കുന്ന രൂപത്തിൽ കണ്ടിരുന്നു എന്നാണ് ഇവരുടെ വിശ്വാസം.
ഇവിടെ എത്തുന്ന വിശ്വാസികൾ കിണറിലേക്ക് നാണയം എറിയുന്ന ഒരു പതിവുമുണ്ട്. വിശിഷ്ടമായ ഒരാചാരമായാണ് ഇവർ ഇതിനെ കണക്കാക്കുന്നത്.

ഷിതാല ദേവി ക്ഷേത്രം

ഷിതാല ദേവി ക്ഷേത്രം

ഈ കിണറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഷിതാല ദേവി ക്ഷേത്രം. സപ്തമാതൃക്കൾക്ക് വെച്ചിരിക്കുന്ന പിണ്ഡത്തെയാണ് ഇവിടെ ആരാധിക്കുന്നത്. ഇവിടെ എത്തി പ്രാർഥിച്ചാൽ ചിക്കൻ പോക്സ് പോലുള്ള അസുഖങ്ങൾ മാറും എന്നും ഒരു വിശ്വാസമുണ്ട്. കൂടാതെ ആഗ്രഹ സാഫല്യത്തിനായും വിശ്വാസികൾ ഇവിടെ എത്തുന്നു. ക്ഷേത്രത്തിലെ പൂജകൾക്കും മറ്റുമായി അഗം കുആ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.

PC:Manoj nav

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബീഹാറിലെ പാട്നയിലെ ചരിത്രസ്മാരകങ്ങളിൽ പ്രധാനപ്പെട്ടതാണ് അഗം കുആ. ഗുൽസാർബാഗ് റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പാഞ്ച് പഹാഡിയിലേക്കുള്ള പാതയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തുവാൻ എളുപ്പമാണ്.

ഭൂമിയിലെ നരകമായ കിണർ, സ്തൂപത്തിന്റെ രൂപത്തിലുള്ള ധാന്യശാല..പാട്നയിലെ ചരിത്ര സ്മാരകങ്ങൾ ഇതൊക്കെയാണ്!! </a><br /><a class=" title="ഭൂമിയിലെ നരകമായ കിണർ, സ്തൂപത്തിന്റെ രൂപത്തിലുള്ള ധാന്യശാല..പാട്നയിലെ ചരിത്ര സ്മാരകങ്ങൾ ഇതൊക്കെയാണ്!!
" />
ഭൂമിയിലെ നരകമായ കിണർ, സ്തൂപത്തിന്റെ രൂപത്തിലുള്ള ധാന്യശാല..പാട്നയിലെ ചരിത്ര സ്മാരകങ്ങൾ ഇതൊക്കെയാണ്!!

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽമുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

അറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾഅറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X