Search
  • Follow NativePlanet
Share
» »താജ്മഹലിന്‍റെപ്രൗഢിയില്‍ മങ്ങിപ്പോയ ആഗ്രാ കോ‌ട്ട..അധികാരത്തിന്‍റെ ചരിത്രം പറയുന്ന സ്ഥാനം

താജ്മഹലിന്‍റെപ്രൗഢിയില്‍ മങ്ങിപ്പോയ ആഗ്രാ കോ‌ട്ട..അധികാരത്തിന്‍റെ ചരിത്രം പറയുന്ന സ്ഥാനം

ആഗ്രയെക്കുറിച്ച് എത്ര പറഞ്ഞാലും എത്തി മിക്കപ്പോഴും എത്തിനില്‍ക്കുക മരിക്കാത്ത പ്രണയത്തിന്‍റെ അടയാളമായ താജ്മഹലിലാണ്. ആഗ്രയെന്ന പേരു തന്നെ താജ്മഹലിനോട് ബന്ധപ്പെ‌ട്ടു മാത്രമാണ് നില്‍ക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പോകും. എന്നാല്‍ താജ്നഹലില്‍ നിന്നും ഒരു രണ്ടര കിലോമീറ്റര്‍ മാറി ആഗ്രയു‌ടെ യഥാര്‍ത്ഥ ചരിത്രം തലയുയര്‍ത്തി നില്‍പ്പുണ്ട്. ആഗ്രാ കോട്ട. മുഗള്‍ ചക്രവര്‍ത്തിമാരുടെ ആസ്ഥാനവും അവരുടെ ഭരണത്തിന്റെ നീണ്ട 200 വര്‍ഷത്തെ ചരിത്രവുമായി അഭിമാനത്തോടെ നില്‍ക്കുന്ന ആഗ്രാ കോട്ട. ഭാരതത്തിന്‍റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ആഗ്രാ കോട്ടയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

യമുനയുടെ തീരത്ത്

യമുനയുടെ തീരത്ത്

ഉത്തര്‍ പ്രദേശില്‍ യമുനാ നദിയുടെ തീരത്താണ് യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ഇടം നേടിയിരിക്കുന്ന ആഗ്രാ കോട്ട സ്ഥിതി ചെയ്യുന്നത്. ആഗ്രയിലെ ചെങ്കോട്ട എന്നിത് വിളിക്കപ്പെടുന്നു. മുഗള്‍ ഭരണകാലത്തെ സൈനികാസ്ഥാനവും രാജകീയ വസതിയും ഈ കോട്ടയായിരുന്നു. മുഗള്‍ സാമ്രാജ്യത്തിന്‍റെ ആസ്ഥാനം 1638 ല്‍ ആഗ്രയില്‍ നിന്നു ഡെല്‍ഹിയിലേക്ക് മാറ്റുന്നതു വരെയായിരുന്നു ഇത്.

നഗരത്തിനുള്ളിലെ നഗരം

നഗരത്തിനുള്ളിലെ നഗരം

പേർഷ്യൻ, തിമൂറിഡ് ശൈലിയിലുള്ള വാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്ന കോട്ടയ്ക്കുള്ളിലെ കെട്ടിടങ്ങളുടെ സമുച്ചയം ഒരു നഗരത്തിനുള്ളിൽ ഒരു നഗരമായി മാറുന്നു. ആക്രമണങ്ങളും കോട്ടകളും അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിലാണ് ആഗ്ര കോട്ട പണിതത്, മഹത്തായ കൊട്ടാരങ്ങളും വലിയ കോട്ടകളും ഉപയോഗിച്ച് കരുത്ത് അഴക്കുന്ന ആ കാലത്ത് ആഗ്രാ കോട്ടയ്ക്ക് സവിശേഷമാ ഒരു പ്രാധാന്യം ഉണ്ടായിരുന്നു. ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ്‌ തങ്ങളുടെ സാമ്രാജ്യം ഭരിച്ചത്.

PC:Florent AIDE

സികർവാർ ഗോത്രത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യം വരെ

സികർവാർ ഗോത്രത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യം വരെ

നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രത്തിന്റെ അടയാളങ്ങള്‍ ആഗ്രാ കോട്ടയില്‍ നിന്നും കണ്ടെടുക്കാം. നിരവധി രാജവംശങ്ങളുടെ പതനത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനും പോരാട്ടങ്ങള്‍ക്കും എല്ലാം ഈ കോട്ട സാക്ഷിയായിട്ടുണ്ട്. രാജകീയ രഹസ്യങ്ങള്‍ക്കും യുദ്ധതന്ത്രങ്ങള്‍ക്കുമെല്ലാം ഇതിന്‍റെ ചുവരുകള്‍ സാക്ഷ്യം പറയും.
സികർവാർ ഗോത്രത്തില്‍ നിന്നുമാണ് ആഗ്രാ കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. ഇവരു‌ടെ കാലത്ത് ചു‌ടുകട്ടയിലായിരുന്നു കോട്ടയുണ്ടായിരുന്നചയ 1080 ല്‍ ഗസ്നവികള്‍ ഇത് പിടിച്ചെടുത്തതോടെ കോട്ടയുടെ ചരിത്രവും മാറിമറിയുവാന്‍ തുടങ്ങി. പിന്നീട് സിക്കന്ദര്‍ ലോദി ആഗ്രയിലേക്ക് തലസ്ഥാനം മാറ്റിയപ്പോള്‍ ഭരണം നടത്തിയത് ഇവിടെ വെച്ചായിരുന്നു. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങുന്നതുവരെ സിക്കന്ദര്‍ ലോധിയുടെ പുത്രനായ ഇബ്രാഹം ലോദി കോട്ട ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് കോട്ടയ്ക്കകത്ത് കൊട്ടാരങ്ങളും മറ്റു നിര്‍മ്മിതികളും പൂര്‍ത്തികരിച്ചത്. പാനിപ്പത്ത് യുദ്ധത്തില്‍ മുഗള്‍ ഭരണാദികാരികള്‍ ജയിച്ചതോടെ കോട്ടയുടെ ഭരണവും അവരേറ്റെടുത്തു. . 1540-ൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ പഷ്തൂൺ നേതാവായ ഷേർഷാ സൂരി അഞ്ച് വര്‍ഷമാണ് കോട്ട ഭരിച്ചത്. 1556-ൽ ഹുമയൂൺ പഷ്തൂണുകളെ തോൽപ്പിച്ചതോടെ ആഗ്ര കോട്ട വീണ്ടും മുഗളരുടെ അധികാരത്തിലെത്തി.

PC:Diego Delso

ബാദൽഗഢ്

ബാദൽഗഢ്

കോട്ടയുടെ ചരിത്രം പിന്നീട് മാറിമറിയുന്നത് കോട്ട അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണ്. 1558 ലാണ് അക്ബര്‍ ആഗ്രയെ മുഗള്‍ ഭരണത്തിന്റെ തലസ്ഥാനമാക്കി മാറ്റിയത്. അക്കാലത്ത് ബാദൽഗഢ് എന്നായിരുന്നു കോട്ട അറിയപ്പെട്ടത്. അദ്ദേഹം തന്നെയാണ് ഇവിടുത്തെ പുതിയ കോട്ടയുടെ നിര്‍മ്മാണങ്ങള്‍ക്കും തുടക്കം കുറിച്ചത്. കോട്ട മൊത്തത്തില്‍ അദ്ദേഹം പുതുക്കിപ്പണിതു. കോട്ടമതിലുകളുടെ ഉൾവശം, ഇഷ്ടികകൊണ്ടും, പുറംഭാഗം മണൽക്കലുകൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം എട്ടു വര്‍ഷക്കാലം സമയമെടുത്താണ് അക്ബര്‍ ചക്രവര്‍ത്തി കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
PC:Vinaykumarhk

ഷാജഹാന്‍

ഷാജഹാന്‍


അക്ബറിന്റെ കൊച്ചുമകനായ ഷാജഹാനാണ് കോട്ടയുടെ ഇന്നത്തെ രൂപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അക്ബറിന്റെ കാലത്ത് പണിത പല കെട്ടിടങ്ങളും പൊളിച്ച് ആ സ്ഥാനത്ത് പുതിയവ ഷാ ജഹാന്‍ പണിതു. ചുവന്ന മണല്‍ക്കല്ലില്‍ അക്ബര്‍ പണിതതെല്ലാം ഷാജഹാന്റെ കാലത്ത് വെണ്ണക്കല്ലിലേക്ക് രൂപം മാറി. എന്തുതന്നെയായാലും ഷാജഹാന്റെ ജീവിതത്തിന്‍റെ അവസാന ദിനങ്ങള്‍ അദ്ദേഹം ചിലവഴിച്ചത് ഈ
കോട്ടയില്‍ ഒരു തടവുകാരനായായിരുന്നു. പുത്രനായ ഔറംഗസേബായിരുന്നു അദ്ദേഹത്തെ ത‌ടവിലാക്കിയത്. 1707 ല്‍ ഔറംഗസേബിന്‍റെ മരണത്തിനു ശേഷം നിരവധി കൊള്ളകള്‍ക്ക് കോട്ട ഇരയായി. ശേഷം ജാ‌ട്ടുകളും മറാഠകളും ഇത് പിടിച്ചടക്കി. രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തില്‍ മറാത്തകള്‍ പരാജയപ്പെട്ടതോടെ കോ‌ട്ട ബ്രി‌ട്ടീഷ് ഭരണത്തിനു കീഴിലായി. കോട്ടയ്ക്കുള്ളിലെ പല നിര്‍മ്മിതികള്‍ക്കും ബ്രിട്ടീഷുകാര്‍ മാറ്റം വരുത്തി. ഒരു സൈനിക കേന്ദ്രമായാണ് അവര്‍ ഇതിനെ കണക്കാക്കിയത്.
PC:MILIND KULKARNI -ൃ

ഇന്നത്തെ ആഗ്രാ കോട്ട

ഇന്നത്തെ ആഗ്രാ കോട്ട

ഇന്ന്, ആഗ്ര കോട്ട സമുച്ചയത്തിൽ 16, 17 നൂറ്റാണ്ടുകളിൽ മുഗൾ ചക്രവർത്തിമാർ നിർമ്മിച്ച രണ്ട് ഡസനോളം നിര്‍മ്മിതികളുണ്ട്. . അവ ഗംഭീരവും വൈവിധ്യമാർന്ന രൂപകൽപ്പനയുമാണ്. അക്ബർ നിർമ്മിച്ച ജഹാംഗിരി മഹൽ ആണ് ഇതിലെ പ്രധാന ആകർഷണം. പുരാതനമായ മുഗൾ കൊട്ടാരമാണിത്. സമുച്ചയത്തിലെ ഏറ്റവും വലിയ വസതിയും ഇത് തന്നെയാണ്. ചിലർ ഇത് അക്ബറിന്റെ സ്വകാര്യ വസതിയാണെന്നും മറ്റുചിലർ പറയുമ്പോള്‍ ഇത് അദ്ദേഹം തന്‍റെ മകൻ ജഹാംഗീറിനായി നിർമ്മിച്ചതാണെന്ന്. മുഗൾ സ്മാരകങ്ങളെക്കുറിച്ച് വിപുലമായ പ്രവർത്തനങ്ങൾ നടത്തിയ വാസ്തുവിദ്യാ ചരിത്രകാരൻ എബ്ബ കോച്ച് പറയുന്നത്, ജഹാംഗിരി മഹൽ സെനാനയായിരിക്കാം എന്നാണ്. അല്ലെങ്കിൽ രാജകീയ സ്ത്രീകളുടെ പ്രധാന വസതിയായും ഇതിനെ കരുതുന്നവരുണ്ട്.
PC:rcbalaji

ദിവാന്‍ ഇ ഖാസ്

ദിവാന്‍ ഇ ഖാസ്

വിശിഷ്ട സന്ദർശകരെ സ്വീകരിക്കാൻ ഉപയോഗിക്കുന്ന ദിവാൻ-ഇ-ഖാസ് ആണ് ഇവിടുത്തെ മറ്റൊരു പ്രധാന കെട്ടിടം. ഹാളിനുള്ളിൽ 1636-37 കാലഘട്ടത്തിൽ കറുത്ത കല്ലിൽ പതിച്ച ഒരു പേർഷ്യൻ ലിഖിതമുണ്ട്. ഇത് ഹാളിനെ സ്വർഗമായും ചക്രവർത്തിയെ ആകാശത്തിലെ സൂര്യനുമായി താരതമ്യപ്പെടുത്തുന്നു. രണ്ടു അറകളായി നിര്‍മ്മിച്ചിരിക്കുന്ന ഇതില്‍ താഴികക്കുടങ്ങളില്ല എന്ന പ്രത്യേകതയും ഉണ്ട്.
PC:Vssun

ദിവാൻ ഇ ആം

ദിവാൻ ഇ ആം

ആഗ്രാ കോട്ടയിലെ പൊതുസഭയാണ് ദിവാൻ ഇ ആം എന്നറിപ്പെടുന്നത്. സാധാരണക്കാര്‍ക്കായാണ് ഇത് നിര്‍മ്മിച്ചത്. . 1631-40 കാലയളവിൽ ആണിതിന്റെ നിര്‍മ്മാണം ഷാജഹാന്‍ പൂര്‍ത്തിയാക്കുന്നത്. നാല്പ്തു തൂണുകള്‍ ഈ സഭയില്‍ കാണാം. ചിഹിൽ സുതുൻ ശൈലിയിലാണ് ഇതിന്‍റെ നിര്‍മ്മാണം.
PC:Likhith N.P

മൂസമ്മൻ ബുർജ്

മൂസമ്മൻ ബുർജ്


ദിവാന്‍ ഇ ഖാസിനു സമീപത്താണ് മൂസമ്മൻ ബുർജ് സ്ഥിതി ചെയ്യുന്നത്. മുംതാസ് മഹലിനു വേണ്ടി ഷാജഹാന്‍ നിർമ്മിച്ചതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നാല്‍ നദിക്കക്കരെ താജ്മഹലിന്റെ കാഴ്ച കാണാം. ഷാജഹാൻ തന്റെ ജീവിതത്തിന്റെ അവസാന ഏഴുവർഷം കഴിച്ചുകൂട്ടിയത് ഇവിടെയാണെന്നാണ് കരുതപ്പടുന്നത്.
PC:Arpita Saheb Mandal -

ജഹാംഗീരി മഹൽ‌

ജഹാംഗീരി മഹൽ‌

ആഗ്രാ കോട്ടയ്ക്കുള്ളിലെ ഏറ്റവും മനോഹരമായ മറ്റൊരു നിര്‍മ്മിതിയാണ് ജഹാംഗീരി മഹൽ. ജഹാംഗീരി മഹലും, അതിനു തെക്കുഭാഗത്തുള്ള അക്ബരി മഹലും ഒറ്റ കൊട്ടാരമായിരുന്നു. അക്ബറിന്റെ കാലത്ത് നിര്‍മ്മിച്ച ഇത് പിന്നീട് രണ്ടാക്കി മാറ്റുകയായിരുന്നു. ജഹാംഗീരി മഹൽ ആഗ്ര കോട്ടയിലെ പ്രധാന അന്തഃപുരമായിരുന്നു. അക്ബറിന്റെ രജപുത്രഭാര്യമാരായിരുന്നു ഇവിടെ വസിച്ചിരുന്നത്.
PC:Anupamg

പള്ളികള്‍

പള്ളികള്‍

ഇത് കൂടാതെ അതിമനോഹരമായി നിര്‍മ്മിക്കപ്പെട്ട വേറെയും പള്ളികള്‍ ഇതിനുള്ളിലുണ്ട്.
മോതി മസ്ജിദ്, നാഗിന മസ്ജിദ്, മിനാ മസ്ജിദ് എന്നിങ്ങനെ നിരവധി പള്ളികൾ ഷാജഹാൻ നിർമ്മിച്ചു. ഇവ മൂന്നും ഗംഭീരവും മാർബിൾ കൊണ്ട് നിർമ്മിച്ചതുമാണ്. പിന്നെ ഷീശ് മഹൽ ഉണ്ട്, അതിന്റെ മതിലുകളും മേൽക്കൂരയും ആയിരക്കണക്കിന് ചെറിയ കണ്ണാടികളാൽ പതിച്ചിട്ടുണ്ട്.
PC:China Crisis

പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X