Search
  • Follow NativePlanet
Share
» »ആറര മണിക്കൂറിൽ മുംബൈയിൽ നിന്നും അഹ്മദാബാദ്- സ്വകാര്യ ട്രെയിൻ വിശേഷങ്ങളിങ്ങനെ

ആറര മണിക്കൂറിൽ മുംബൈയിൽ നിന്നും അഹ്മദാബാദ്- സ്വകാര്യ ട്രെയിൻ വിശേഷങ്ങളിങ്ങനെ

അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ആറ് മണിക്കൂർ 30 മിനിട്ടിൽ എത്തിച്ചേരാം എന്നതാണ് ഇതിന്റെ പ്രത്യേകത. അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസിന്റെ വിശേഷങ്ങളിലേക്ക്

കുറഞ്ഞ സമയത്തിൽ കൂടുതൽ വേഗതയിൽ ലക്ഷ്യസ്ഥാനത്ത് ആളുകളെ എത്തിക്കുന്ന കാര്യത്തിൽ ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രമങ്ങൾ ഒരുപാടുണ്ട്. അതിൽ ഏറ്റവും പുതിയതാണ് സ്വകാര്യ ട്രെയിനുകൾ. 2019 ഒക്ടോബറിൽ ആദ്യ സ്വകാര്യ ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ വഴി മാറിയത് ചരിത്രം തന്നെയായിരുന്നു. വീണ്ടും അതേ ചരിത്രം ആവർത്തിക്കുവാനായി രണ്ടാമത്തെ സ്വകാര്യ ട്രെയിനും എത്തിയിരുന്നു . ഇന്ത്യൻ റെയിൽവേയുടെ ഉപസ്ഥാപനമായ ഐആർസിടിസിയുടെ കീഴിൽ അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ് കഴിഞ്ഞ ദിവസം മുതൽ ഓടിത്തുടങ്ങി. അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ആറ് മണിക്കൂർ 30 മിനിട്ടിൽ എത്തിച്ചേരാം എന്നതാണ് ഇതിന്റെ പ്രത്യേകത.
അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസിന്റെ വിശേഷങ്ങളിലേക്ക്

ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിൻ

ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിൻ

ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിൻ എന്ന വിശേഷണത്തോടെയാണ് അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ലക്നൗ-തേജസ് ഡെൽഹി എക്സ്പ്രസ് ആയിരുന്നു ആദ്യ സ്വകാര്യ ട്രെയിൻ. ഇന്ത്യൻ റെയിൽവേയുടെ നൂറ് ദിന കർമ്മ പദ്ധതികളുടെ ഭാഗമായാണ് സ്വകാര്യ ട്രെയിൻ എന്ന പുതിയ പരീക്ഷണം

 അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ്

അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ്

യാത്രക്കാരെ ആകർഷിക്കുന്ന ഒട്ടേറെ പ്രത്യേകതകളും ആകർഷണങ്ങളുമായാണ് അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ് ഓടിത്തുടങ്ങിയിരിക്കുന്നത്. മികച്ച യാത്ര സൗകര്യം മുതൽ ഗുണമേന്മയുള്ള ഭക്ഷണം വരെ ഇതിന്റെ ഭാഗമാണ്. കുറഞ്ഞ സ്റ്റോപ്പുകളും വേഗത്തിലുള്ള യാത്രയുമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ജനുവരി 19നാണ് അഹമ്മദാബാദിൽ ട്രെയിനിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.

സൗകര്യങ്ങളിങ്ങനെ

സൗകര്യങ്ങളിങ്ങനെ

ആധുനിക ആഢംബര സൗകര്യങ്ങളാണ് സ്വകാര്യ ട്രെയിൻ യാത്രകർക്കായി ഒരുക്കിയിരിക്കുന്നത്. യാത്രക്കാരെ പരിടരിക്കുവാനും അവരുടെ ആവശ്യങ്ങളിൽ സഹായിക്കുവാനുമായി ട്രെയിൻ ഹോസ്റ്റസുമാർ, ചായ കാപ്പി തുടങ്ങിയവ കുടിക്കുവാനുള്ള സൗകര്യം, ഫിൽട്ടർ വാട്ടർ തുടങ്ങിയ കാര്യങ്ങളും ഇതിലുണ്ട്.
സിസി ടിവി, ബയോ ടൊയ്ലറ്റ്, എൽഇഡി ടിവി സെറ്റ്, ഓട്ടോമാറ്റിക് ഡോർ, മൊബൈൽ ചാർജിങ് പോയിന്‍റുകൾ, ഓരോ യാത്രകർക്കും വേണ്ടി പ്രത്യേകമായുള്ള റീഡിങ് ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്.
എക്സിക്യൂട്ടീവ് കോച്ചുകളിൽ സീറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്ത്കീനിൽ സിനിമാ കാണുവാനുള്ള സൗകര്യംമുണ്ട. എന്നാൽ ചെയർ കാറിൽ ഇത് ലഭ്യമല്ല. വായിക്കുവാൻ വിവിധ ഭാഷകളിലുള്ള പത്രങ്ങൾ എല്ലാവർക്കും ലഭിക്കുന്ന സൗകര്യവുമുണ്ട്.
കൂടാതെ ഓരോ കോച്ചിലും സുരക്ഷാ ജീവനക്കാർ, ട്രെയിൻ അറ്റൻഡർമാർ തുടങ്ങിയവരും ട്രെയിനിലുണ്ടാവും.

വെറും ആറര മണിക്കൂർ

വെറും ആറര മണിക്കൂർ

വെറും ആറര മണിക്കൂർ സമയം കൊണ്ട് മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് യാത്ര ചെയ്യാം എന്നതാണ് ഈ ട്രെയിനിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ടൈം ടേബിൾ അനുസരിച്ച് രാവിലെ 06.40 അഹമ്മദാബാദിൽ നിന്നും ആരംഭിക്കുന്ന യാത്ര വണ്ടിനമ്പർ-82902) ഉച്ചയ്ക്ക് 1.10 ന് മുംബൈയിൽ എത്തിച്ചേരും. നഡിയാദ്, വഡോദര, ബാറൂച്ച്, സൂററ്റ്, വാപി, ബോരിവാലി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
തിരിച്ചുള്ള യാത്ര മുംബൈയിൽ നിന്നും വൈകിട്ട് 3.40ന് തുടങ്ങി രാത്രി 9.55ന് അഹ്മദാബാദിൽ എത്തും (വണ്ടിനമ്പർ-82901)ബോരിവാലി, വാപി, സൂററ്റ്, ബാറൂച്ച്, വഡോദര എന്നിവയാണ് തിരിച്ചുള്ള യാത്രയിലെ സ്റ്റോപ്പുകൾ. ആഴ്ചയിൽ ആറു ദിവസമാണ് അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ് സർവ്വീസ് നടത്തുക. വ്യാഴാഴ്ചകളിൽ സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല.

സീറ്റിങ് ഇങ്ങനെ

സീറ്റിങ് ഇങ്ങനെ

രണ്ട് എക്സിക്യുട്ടീവ് ചെയർകാറും എട്ട് ചെയർകാറും ഉൾപ്പെടെ പത്തു കോച്ചുകളുമാണ് അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസിനുള്ളത്. ഓരോ എക്സിക്യൂട്ടീവ് ചെയർ കാറിലും 56 സീറ്റ് വീതമാണുള്ളത്. 78 യാത്രക്കാരെ വീതം ഉൾക്കൊള്ളുന്ന എട്ട് ചെയർകാറുമുണ്ട്. അങ്ങനെ ആകെ 736 യാത്രക്കാർക്കാണ് ഒരേ സമയം ഇതിൽ സഞ്ചരിക്കുവാനാവുക.
എക്സിക്യൂട്ടീവ് ചെയർ കാർ കോച്ചിൽ ആറു സീറ്റും എസി ചെർ കാർ കോച്ചിൽ 12 സീറ്റും വിദേശ സഞ്ചാരികൾക്കായി ഫോറിൻ ടൂറിസ്റ്റ് ക്വോട്ടായിൽ മാറ്റിവെച്ചിരിക്കുന്നവയാണ്.

ടിക്കറ്റ് ബുക്കിങ്

ടിക്കറ്റ് ബുക്കിങ്

നിലവിൽ ഓൺലൈനായി മാത്രമേ അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ. റെയിൽവേ റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യങ്ങൾ ലഭ്യമല്ല. പകരം ഐആർസിടിസിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സീസണനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റങ്ങളുണ്ടാവും. യാത്രയ്ക്ക് 60 ദിവസം മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്യാം. തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ ഇതിനുണ്ടായിരിക്കില്ല.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

പോയിന്റ് ടു പോയിന്റ് രീതിയിലാണ് ടിക്കറ്റ് നിരക്ക് കണക്കാകുക. ടിക്കറ്റ് നിരക്കിന് യാതൊരു വിധത്തിലുള്ള ഇളവുകളുമില്ലെങ്കിലും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. അവർക്ക് പ്രത്യേക സീറ്റ് ഇല്ല എന്നു മാത്രമല്ല, ട്രെയിൻ ചാർട്ടിൽ അവരുടെ പേര് കാണുവാനും സാധിക്കില്ല. എന്നാൽ അ‍ഞ്ച് വയസ്സിനു മുകളിലുള്ളവർക്ക് സീറ്റുകൾ ലഭ്യമാണ്.
ചെയർകാറിന് 1600 രൂപയോളവും എക്സിക്യുട്ടീവ് ക്ലാസിന് 2500 രൂപയോളവുമാണ് ടിക്കറ്റ് നിരക്ക്,

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് 250 രൂപ

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് 250 രൂപ

സമയത്തിന്‍റെ കൃത്യത ഉറപ്പു വരുത്തുന്നതിനായി ട്രെയിൻ വൈകിയോടിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നല്കുന്ന ഒരു സ്കീമും ഇതോടൊപ്പമുണ്ട്. ഒരു മണിക്കൂർ ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് 100 രൂപയും രണ്ടു മണിക്കൂർ വൈകിയാൽ 250 രൂപയുമാണ് യാത്രക്കാർക്ക് നഷ്ടപരിഹാരമായി ലഭിക്കുക. ഇത് കൂടാതെ യാത്രക്കാരന് 25 ലക്ഷം രൂപയുടെ ഇൻഷുറൻസും ഐആർസിടിസി നല്കുന്നുണ്ട്.

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാ

43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

Read more about: travel news train mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X