Search
  • Follow NativePlanet
Share
» »പ്രകൃതി സ്നേഹികൾക്കായി വിരുന്നൊരുക്കി നൽ-സരോവർ പക്ഷിസങ്കേതം

പ്രകൃതി സ്നേഹികൾക്കായി വിരുന്നൊരുക്കി നൽ-സരോവർ പക്ഷിസങ്കേതം

പക്ഷികളുടെ ചെറു കൂജനത്തിനെയും പ്രകൃതിയുടെ മധുരമുള്ള നിശ്ശബ്ദതയുടെയും ഇടയിൽ സ്വയം വിശ്രമിക്കാൻ ആലോചിച്ചാലോ?? എങ്കിൽ നൽ സരോവർ പക്ഷി സങ്കേതം സന്ദർശിച്ച് നിങ്ങളുടെ ആത്മാവിനെ ഉണർത്തൂ..

ഗുജറാത്തിലെ അഹമ്മദാബാദിന്റെ നഗരപരിധിയിൽ സ്ഥാനമുറപ്പിച്ച നൽ സരോവർ പക്ഷി സങ്കേതം ഇന്ത്യയിലെ ഏറ്റവും വലിയ ചതുപ്പുനില പക്ഷി സങ്കേതങ്ങളിൽ ഒന്നാണ്. അനവധി പക്ഷി ജാലങ്ങളെ മാറോടണച്ചു കാത്തു പരിപാലിക്കുന്ന ഒരു ഭൂപ്രകൃതിയാണ് ഇവിടെ നിലകൊള്ളുന്നത്. പരിസര പ്രദേശങ്ങളിൽ തളം കെട്ടി നിൽക്കുന്ന വെൺമയാർന്ന ചെറിയ ചെറിയ പൊയ്കകളാലും പച്ചപ്പു നിറഞ്ഞ പ്രകൃത്യാന്തരീക്ഷത്താലും സമൃതമാണ് ഈ സങ്കേതം, ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇവിടേക്ക് ചേക്കേറിയെത്തുന്ന നാനാതരം പക്ഷിക്കുട്ടങ്ങളുടെ സ്വഭവസ്ഥാനമാണ് ഇവിടം. റോസ് നിറമാർന്ന അപൂർവ പെലിക്കണുകളുടേയും മറ്റു കൊക്കുകളുടേയും അതീവ സാന്നിധ്യം നമുക്കിവിടെ അനുഭവിച്ചറിയാം. അഹമ്മദാബാദ് നഗര പരിസരങ്ങളിലേക്ക് എപ്പോഴെങ്കിലും നിങ്ങൾ സഞ്ചരിക്കുകയാണെങ്കിൽ നൽ സരോവർ പക്ഷിസങ്കേതത്തിലേക്ക് ചുവടുവയ്ക്കാൻ മറന്നു പോകരുത് ..!

നൽ- സരോവർ പക്ഷി സങ്കേതത്തിന് ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകം സന്ദർശകർക്ക് അത്ഭുതകരവും മനം മയക്കുന്നതുമായ കാഴ്ചകൾ സമ്മാനിക്കുന്നു. സാധാരണയായ സുവോളജിക്കൽ പാർക്കുകളും പക്ഷിസങ്കേതങ്ങളുമൊക്കെ സന്ദർശിച്ച് നിങ്ങൾക്ക് മടുപ്പനുഭവപ്പെടുന്നുണ്ടെങ്കിൽ നൽ സരോവരിലേക്ക് വരാം. സ്വദേശരും വിദേശരുമായ പക്ഷികളുടെ ഇടയിൽ നിന്നു കൊണ്ട് നിങ്ങൾക്ക് വേണ്ടത്ര സമയം ചെലവഴിക്കാം...

പക്ഷി സങ്കേതം സന്ദർശ്ശിക്കാൻ ഏറ്റവും അനുയോജ്യമായ വേള

പക്ഷി സങ്കേതം സന്ദർശ്ശിക്കാൻ ഏറ്റവും അനുയോജ്യമായ വേള

നൽ സരോവർ പക്ഷി സങ്കേതം നിലകൊള്ളുന്ന മേഖലകളിൽ ചൂടുള്ളതും അർദ്ധ ശുഷ്കവുമായ കാലാവസ്ഥ അനുഭവപ്പെടുന്നു. അതിനാൽ വേനലവധിക്കാലത്തെ സന്ദർശനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.
വിരുന്നിനു വരുന്ന നൂറുകണക്കിന് പക്ഷികളുടേയും പ്രാകൃതരായ നാട്ടു പക്ഷികളുടേയും സൗന്ദര്യം ആയാസമൊന്നുമില്ലാതെ ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നൽ സരോവർ പക്ഷി സങ്കേതം സന്ദർശിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കേണ്ട കൃത്യ സമയം ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ദിനങ്ങളാണ്.

നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ

നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ

വിമാന മാർഗ്ഗം
നിങ്ങൾക്ക് അഹമ്മദാബാദ് എയർപോർട്ട് വരെ വിമാനത്തിൽ സഞ്ചരിക്കാം. അവിടെനിന്ന് ഒരു ടാക്സി പിടിച്ച് നിങ്ങൾക്ക് നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാം. എയർപോർട്ടിൽ നിന്ന് ഏതാണ്ട് 75 കിലോമീറ്റർ ദൂരത്തിൽ പക്ഷി സങ്കേതം നിലകൊള്ളുന്നു.

നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ

നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ

റെയിൽ മാർഗ്ഗം
അഹമ്മദാബാദിലെ റെയിൽവേ സ്റ്റേഷൻ നൽ സരോവർ പക്ഷിസങ്കേതത്തിൽ നിന്ന് ഏതാണ്ട് 65 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് ടാക്സികൾ എളുപ്പത്തിൽ ലഭ്യമാണ്.

നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ

നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ

റോഡ് മാർഗ്ഗം

നൽ സരോവർ പക്ഷിസങ്കേതം അഹമ്മദാബാദിലേയും മറ്റു നഗരങ്ങളിലേയും റോഡുകളുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ വളരെയെളുപ്പത്തിൽ ടാക്സിയിലോ ബസ്സിലോ യാത ചെയ്ത് ഇവിടെയെത്താവുന്നതാണ്.

നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ

നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് എത്തിച്ചേരാൻ

യാത്രയ്ക്ക് ഒരുങ്ങുമ്പോൾ താഴെ കാണുന്ന യാത്രാവീഥി തിരഞ്ഞെടുക്കാം

റൂട്ട് 1: അഹമ്മദാബാദ് - സനന്ദ് - നൽ സരോവർ പക്ഷിസങ്കേതം

നാൽ സരോവർ പക്ഷി സങ്കേതത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ താഴെ കാണുന്ന രണ്ട് ഇടങ്ങളിലും ഒരോരോ ഇടവേള എടുത്തു കൊണ്ട് നിങ്ങളുടെ യാത്രയെ കൂടുതൽ രസകരമാക്കുകയും ചെയ്യാം.

സനന്ദ്

സനന്ദ്

ഗുജറാത്തിലെ അഹമ്മദാബാദ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുനഗരമായ സനന്ദ് ഓട്ടോമൊബൈൽ വ്യവസായത്തിന്റെ പ്രഭവകേന്ദ്രമാണ്. . അതിൽ പിന്നെ , ഗുജറാത്തിലെ ഓട്ടോമൊബൈൽ ഹബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു ഈ സ്ഥലം. ഇവിടെ ഈ ഓട്ടോമൊബൈൽ സിറ്റിയിലേക്ക് ഒരു ഇടവേള എടുക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു..? അല്പം വിശ്രമിക്കാനും നാടിന്റെ തനതായ പ്രാദേശിക പാചകരീതിയെ രുചിച്ചു നോക്കുകയും ആവാല്ലോ.?

വിഞ്ജിയ ഗ്രാമ മഹാദേവ ക്ഷേത്രം

വിഞ്ജിയ ഗ്രാമ മഹാദേവ ക്ഷേത്രം

ഗുജറാത്തിലെ വിഞ്ജിയ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഈ മഹാദേവ ക്ഷേത്രം വർഷത്തിലുടനീളം പൂജിക്കപ്പെടുന്നു. ആരാധിക്കുന്ന ഓരോ സമയത്തും അല്ലെങ്കിൽ ശിവന്റെ പ്രതിഷ്ഠയ്ക്കു കാഴ്ചയായി മധുരം നൽകുന്ന ഓരോ വേളയിലും പരമശിവന്റെ സാനിദ്ധ്യം ഇവിടെ മുഴുവൻ പ്രത്യക്ഷനാകുമെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. നൽ സരോവർ പക്ഷി സങ്കേതത്തിന് കുറുകെ നിങ്ങൾ സഞ്ചരിക്കുമ്പോൾ ഒരു ഇടവേളയെടുക്കാനാഗ്രഹിച്ചാൽ മഹാദേവ ക്ഷേത്രത്തിന്റെ ശാന്തമായ അന്തരീക്ഷവും ഭക്തി പൂർണ്ണമായ പരിതസ്ഥിതിയും നിങ്ങളെ ആവേശഭരിതമാക്കും

അന്തിമ ലക്ഷ്യസ്ഥാനം - നൽ സരോവർ പക്ഷി സങ്കേതം

അന്തിമ ലക്ഷ്യസ്ഥാനം - നൽ സരോവർ പക്ഷി സങ്കേതം

ഒരിക്കൽ നിങ്ങൾ നൽ സരോവർ പക്ഷിസങ്കേതത്തിന്റെ അതിർത്തിയിലേക്ക് ചുവടു വച്ചു കഴിഞ്ഞാൽ, ഗുജറാത്തിലെ പക്ഷി ജീവിതങ്ങളെ ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. വിവിധയിനം ദേശാടന പക്ഷികളിൽ തുടങ്ങി തദ്ദേശീയിനങ്ങളിൽ പെട്ട നൂറുകണക്കിന് പക്ഷികളെയും ഇവിടെ കാണാം. പക്ഷിനിരീക്ഷണം ആണ് ഇവിടുത്തെ ഒരു പ്രധാന പ്രവർത്തനമേഖല എങ്കിൽ കൂടി നൽ സരോവർ പക്ഷിസങ്കേതത്തിൽ എത്തുന്ന ഒരാൾക്ക് ചെയ്യാനായി അനവധി കാര്യങ്ങൾ വേറെയുണ്ട്

PC:Alastair Rae,

നാൽ സരോവർ പക്ഷി സങ്കേതത്തിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ

നാൽ സരോവർ പക്ഷി സങ്കേതത്തിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ

പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷണം ആണ് ഇവിടുത്തെ പ്രധാന സവിശേഷത എന്നത് തർക്കമില്ലാതെ പറയാവുന്ന ഒരു വസ്തുതയാണ്. മാസംതോറും ഇവിടെ നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളും പ്രകൃതി സ്നേഹികളും ഒഴുകിയെത്തുന്നത് പക്ഷികളുടെ അനശ്വരമായ ജീവിത തുടിപ്പിനെ തൊട്ടുണരാനാണ്. 200 ലേറെയിനം പക്ഷി വർഗ്ഗങ്ങളുടെ കൂടാരമായ നൽ സരോവർ പക്ഷി സങ്കേതത്തിലേക്കുള്ള സന്ദർശനം നിങ്ങളോരോർത്തരും കാണാൻ ഇഷ്ടപ്പെടുന്നതും മനസ്സിന് കുളിർമ്മ നൽകുന്നതുമായ അവിശ്വസനീയ അനുഭവമായിരിക്കും

അരയന്നങ്ങളിൽ തുടങ്ങി തൂവെള്ള നിറമാർന്ന കൊറ്റികളുടെയടക്കം നിരവധി പക്ഷികളുടെ സജീവ സാന്നിധ്യം ഈ അന്തരീക്ഷത്ത സംഗീതമയമാക്കുന്നു. കാട്ടുകഴുത കറുത്ത മുയൽ തുടങ്ങിയ ചില അപൂർവയിനം വന ജീവികളേയും നിങ്ങൾക്കിവിടെ കാണാൻ കഴിയും,

തടാകക്കരയിലെ ഉല്ലാസയാത്ര

തടാകക്കരയിലെ ഉല്ലാസയാത്ര

തടാകത്തിന് ചുറ്റുമായി ചിറകു വിരിച്ചു നിൽകുന്ന പച്ച പരവതാനിയിൽ മനസ്സ് ചേർത്തുവച്ച് കിടക്കാനായി ഇവിടെയെത്തുന്ന ആർക്കാണ് ആഗ്രഹം തോന്നാത്തത്..! സ്വപ്നമയമാർന്ന പ്രകൃതി സൗന്ദര്യവും അവിസ്മരണീയ മായ വക്ഷിജീവതവും നൽ സരോവർ പക്ഷിസങ്കേതത്തെ ഉല്ലാസ യാത്രീകരുടെ ആവാസ കേന്ദ്രമാക്കുന്നു.

കൂട്ടുകാരോടും കുടുംബത്തോടും ഒപ്പം അൽപം സമയം ശാന്തമയമായി ചിലവഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ ഇങ്ങോട്ടും തിരിക്കാം. പച്ചപ്പിന്റെ മൂടുപടമണിഞ്ഞ നൽ സരോവർ പക്ഷി സങ്കേതത്തിലേക്ക് ചേക്കേറി പക്ഷിജീവിതത്തെ അടുത്തറിയാം

ഫോട്ടോഗ്രഫി

ഫോട്ടോഗ്രഫി

പക്ഷികളുടെ സ്വപ്നലോകത്ത് ചെന്നെത്തിയ ശേഷം അവയുടെ വിശിഷ്ഠ സൗന്ദര്യത്തെ ചിത്രങ്ങളായി പകത്താതെ എങ്ങനെ ഒരാൾക്ക് സന്തോഷവാനായി മടങ്ങി പോരാനാകും.? അതേ, കുറേ നാളുകളായി ഓരോ യാത്രക്കാർക്കും വേണ്ടി അല്ലെങ്കിൽ വൈൽഡ് ലെഫ് ഫോട്ടോഗ്രാഫർമാർക്കൊക്കെ വേണ്ടി നൽ സരോവർ പക്ഷി സങ്കേതം അതിനുള്ള അവസരമൊരുക്കുന്നു. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന മറ്റെവിടെയും നിങ്ങൾക്കിവിടുത്തെ പോലെ ശാന്തമായിരുന്നു ഫോട്ടോ ക്ലിക്ക് ചെയ്യാൻ അനുവാദിമില്ല.. ഇവിടെ ഈ പക്ഷി സങ്കേതത്തിൽ എവിടെ ചെന്നാലും കാണാൻ കഴിയുന്ന അരയന്നങ്ങളുടെ പ്രാകൃതമായ ചെയ്തികളൊക്കെ ക്യാമറയിലാക്കി എന്നെന്നും നിങ്ങൾക്ക് സൂക്ഷിക്കാവുന്നതാണ്. അപ്പോൾ പിന്നെ, ഇവിടെയെത്തി ഈ സുന്ദരമായ പക്ഷികളുടെ മനോഹരമായ ചായാ ചിത്രങ്ങളെടുക്കാൻ എന്തിനാണ് മടി കാണിക്കുന്നത്..?

Read more about: birds gujarat ahmedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X