Search
  • Follow NativePlanet
Share
» »മൊദേറയിലെ സൂര്യ ക്ഷേത്രത്തിലേക്കൊരു ചരിത്ര യാത്ര

മൊദേറയിലെ സൂര്യ ക്ഷേത്രത്തിലേക്കൊരു ചരിത്ര യാത്ര

ഗുജറാത്തിലെ ചരിത്ര നഗരമായ മൊദേറ തീർച്ചയായും ഓരോ സഞ്ചാരികളും പര്യവേക്ഷണം ചെയ്യേണ്ട സ്ഥലങ്ങളിലൊന്നാണ്. മൊദേറയുടെ പ്രാചീന മൈതാനങ്ങളിൽ ചുവടുകൾ പതിപ്പിച്ച് ആശ്ചര്യവാനാകുന്നതിനെ കുറിച്ച് എന്താണഭിപ്രായം?

ഗുജറാത്തിലെ ഓരോ തെരുവോരങ്ങളിലും എത്തിച്ചേർന്നു കഴിഞ്ഞാൽ തിരക്കുള്ള നഗരങ്ങളുടെ ബഹളങ്ങളിൽ നിന്ന് മാറി കുറച്ചുസമയം വെറുതെ ചെലവഴിക്കാൻ ഓരോരുത്തർക്കും മനസ്സ് നിറയെ ആഗ്രഹമുണ്ടാകും., അങ്ങനെയെങ്കിൽ നമുക്ക് എല്ലാവർക്കും മൊദേര നഗരത്തിലേക്ക് പോകാം. ഇവിടെയെത്തുന്ന ഓരോ യാത്രികനും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്. ഈ നഗരിയിൽ ഏങ്ങുമെങ്ങും ചിതറി തെറിച്ചു കടക്കുന്ന ശ്യാമളതയെ കൂടാതെ നിരവധി ചരിത്ര സ്മാരകങ്ങൾ ഉറങ്ങുന്ന മണ്ണാണ് മൊദേറ.

പതിനൊന്നാം നൂറ്റാണ്ടിലെ പ്രമുഖമായ ചാലുക്യ രാജ വംശപരമ്പരയുടെ കാലത്ത് പണികഴിപ്പിച്ച സൂര്യ ക്ഷേത്രം മോദേറാ പട്ടണത്തിന്റെ വിശിഷ്ഠമായ പ്രത്യേകതകളിൽ ഒന്നാണ്. അഹമ്മദാബാദിൽ നിന്നുള്ള മികച്ച ഒരു വാരാന്ത്യ കവാടമായ ഇവിടെ സമ്പന്നമായ പാരമ്പര്യവും വിശിഷ്ഠമായ സാംസ്കാരികതയും പ്രതിഫലച്ചു നിൽക്കുന്നു. മൊദേറയെ പറ്റിയും അഹമ്മദാബാദിൽ നിന്ന് അങ്ങോട്ടേക്ക് എങ്ങനെ എത്തിച്ചേരാമെന്നതിനെക്കുറിച്ചും കൂടുതൽ അറിയാനായി തുടർന്ന് വായിക്കൂ...

മോദേര സന്ദർശിക്കാൻ എറ്റവും അനുയോജ്യമായ സമയം

മോദേര സന്ദർശിക്കാൻ എറ്റവും അനുയോജ്യമായ സമയം

ചൂടും തണുപ്പും ഒരേപോലെ പ്രതിനിതാനം ചെയ്യുന്നൊരു അന്തരീക്ഷ കാലാവസ്ഥയാണ് മൊദേരയയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ കാത്തു സൂക്ഷിക്കുന്നത്. ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള മാസങ്ങൾ മൊദേര സന്ദർശിക്കുന്നതിന് വളരെ സുഖപ്രദമാണ്. അനുകൂലവുമായ താപനിലാ വ്യവസ്ഥിതിയും ഈർപ്പ സാന്നിധ്യവും ഓരോരുത്തരെയും ഇവിടെയാകെ ഉല്ലാസകരമായി ചുറ്റിക്കറങ്ങാൻ സഹായിക്കുന്നു.

ആയാസമൊന്നുമില്ലാതെ മുഴുവൻ നഗരവും ചുറ്റിയടിക്കാൻ തീരുമാനിക്കുകയാണെങ്കിൽ വേനൽക്കാലത്ത് ഉള്ള യാത്ര ഒഴിവാക്കേണ്ടതാണ്

അഹമ്മദാബാദിൽ നിന്ന് മോദേറയിലേക്ക് എത്തിച്ചേരാനായി

അഹമ്മദാബാദിൽ നിന്ന് മോദേറയിലേക്ക് എത്തിച്ചേരാനായി

വിമാന മാർഗ്ഗം : നിങ്ങൾക്ക് വേണമെങ്കിൽ അഹമ്മദാബാദിലേക്ക് വിമാനത്തിൽ യാത്ര ചെയ്യാം പിന്നീട് അവിടെ നിന്ന് മോദേറയിലേക്ക് ഒരു ടാക്സി പിടിക്കുകയുമാവാം

അഹമ്മദാബാദിൽ നിന്ന് മോദേറയിലേക്ക് എത്തിച്ചേരാനായി

അഹമ്മദാബാദിൽ നിന്ന് മോദേറയിലേക്ക് എത്തിച്ചേരാനായി

റെയിൽ മാർഗ്ഗം : ഇവിടെ മോദേറയിലേക്കെത്താനായി അഹമ്മദാബാദിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെയായി റെയിൽവേ സ്റ്റേഷനുണ്ട്

അഹമ്മദാബാദിൽ നിന്ന് മോദേറയിലേക്ക് എത്തിച്ചേരാനായി

അഹമ്മദാബാദിൽ നിന്ന് മോദേറയിലേക്ക് എത്തിച്ചേരാനായി

റോഡുമാർഗ്ഗം : അഹമ്മദാബാദിൽ നിന്നോ മറ്റേതെങ്കിലും നഗരങ്ങളിൽനിന്നോ റോഡ് മാർഗത്തിൽ മോദേറയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഒരു ബസ്സ് പിടിച്ചോ അല്ലെങ്കിൽ ഒരു ടാക്സി പിടിച്ചോ നിങ്ങൾക്ക് ഇവിടേക്ക് എത്താൻ കഴിയും.

ഇനി നിങ്ങൾ സ്വന്തമായി തന്നെ ഡ്രെവ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കലോൽ റൂട്ട് പിടിക്കാം

റൂട്ട് 1: അഹമ്മദാബാദ് - കലോൽ - മോദേറ

അഹമ്മദാബാദിൽ നിന്ന് മോദേറയിലേക്കുള്ള വഴികളിൽ വച്ച് കലോളിൽ എത്തുമ്പോൾ നിങ്ങൾക്ക് ഒന്ന് വിശ്രമിക്കാനായി വണ്ടി നിർത്താം

കലോൽ

കലോൽ

ഗുജറാത്തിനെ ഗാന്ധിനഗർ ജില്ലയിലെ കലോൽ എന്ന ചരിത്ര നഗരം അതിന്റെ വിശ്വ സൗന്ദര്യത്താലും വിവിധയിനം മനോഹര പക്ഷികളുടെ സാന്നിധ്യത്താലും അനുഗ്രഹീതമാണ്. അസംഖ്യം അരയന്നങ്ങളുടെയും വർണ്ണാഭമായ കൊറ്റി കൊക്കുകളുടെയും സ്വഭവനമായി കണക്കാക്കി വരുന്ന തോൽ തടാകത്തിന്റെ പേരിലും കലോൽ നഗരം യാത്രികർക്കിടയിൽ വളരെയേറെ പ്രസിദ്ധമാണ് .

PC: Jigneshgohel

തോൽ പട്ടണവും തടാകവും

തോൽ പട്ടണവും തടാകവും

തോൽ പട്ടണത്തിനകത്തെ തടാകവും പക്ഷിസങ്കേതവും കൂടാതെ നിങ്ങൾക്ക് ഇവിടുത്തെ സ്റ്റൈപ്പ് വെൽ സന്ദർശിക്കാം. വിശ്വ പ്രസിദ്ധ ചരിത്ര സ്മാരകമായ ഈ പടികകളുടെ കോട്ട കലോൽ നഗരത്തിന് 10 കിലോമീറ്റർ ഉള്ളിലായി നിലകൊള്ളുന്നു. ഇത്രയൊക്കെ ഉണ്ടെങ്കിൽ പിന്നെ, ഈ യാത്രയിൽ കലോളിൽ വച്ചൊരു ഇടവേളയെടുത്താൽ എന്താ..? തോലിലെ മനോഹരമായ ചതുപ്പുനിലത്തിന്റെയും കോട്ടയുടെയുമൊക്കെ നടുവിൽ നിന്നു കൊണ്ട് ചുറ്റുപാടുമുള്ള വിശിഷ്ഠ സൗന്ദര്യത്തെ ഒന്നു ദർശിക്കാം.

PC:Emmanuel DYAN

മോദേറയിൽ സന്ദർശിക്കാനായി ഈ സ്ഥലങ്ങൾ

മോദേറയിൽ സന്ദർശിക്കാനായി ഈ സ്ഥലങ്ങൾ

ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൊദേരയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെ ആകർഷിക്കുന്നു. സൂര്യ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. ക്ഷേത്രത്തിന്റെ ഐതിഹാസികമായ ചരിത്ര സത്യങ്ങളുടെ തെളിവുകളും ചരിത്രങ്ങളും പരിശോധിക്കാനായി സ്വദേശരും വിദേശരുമായ നിരവധി യാത്രീകർ ഇവിടേക്ക് വന്നെത്തുന്നു. വാസ്തുവിദ്യയുടെ അത്ഭുതകരമായ കലാസൃഷ്ടികളിലൂടെ വീരലോടിക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും ആവേശഭരിതരായി ആശ്ചര്യപ്പെടുന്നത് കാണാം..

PC: Uday Parmar

സൂര്യക്ഷേത്രം

സൂര്യക്ഷേത്രം

വർഷം തോറും നിരവധി സഞ്ചാരികളാണ് മോദേരയിലെ സൂര്യക്ഷേത്രം കാണാനായി വന്നെത്തുന്നത്. പുഷ്പവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മോദേറ നഗരം തന്റെ പ്രൗഢിയും അലങ്കാര പൊലിമയും ഇപ്പോഴും വളരെ മനോഹരമായി വരച്ചുകാട്ടുന്നു. ചാലൂക്യ രാജപരമ്പര വംശത്തിന്റെ കാലഘട്ടത്തിൽ പണികഴിപ്പിച്ച പരമ്പരാകതമായ വിസ്മയങ്ങളുടെ സാന്നിദ്ധ്യം ക്ഷേത്രങ്ങളുടേയും ടാങ്കറുകളുടേയും, കലാമാധുര്യമേറിയ തൂണുകളുമൊക്കെ രൂപത്തിൽ ഇവിടെ പ്രകടമാണ്

PC: Uday Parmar

കുറ്റമറ്റ നിർമ്മാണ ശൈലി

കുറ്റമറ്റ നിർമ്മാണ ശൈലി

മണൽക്കല്ലിൽ പണിതീർത്ത ഈ സൂര്യക്ഷേത്രം കുറ്റമറ്റ നിർമ്മാണ ശൈലിയുടെ വിശ്വ പ്രതീകമാണ്. കലാചാരുതയാർന്ന തൂണുകളും ചുവരുകളുമൊക്കെ നിറഞ്ഞു നിൽക്കുന്നു ഇവിടുത്തെ ക്ഷേത്ര അങ്കണത്തിൽ. ക്ഷേത്രത്തിന് ഉള്ളിൽ സൂര്യൻ കുടികൊള്ളുന്നു എന്ന ഒരു വിശ്വാസം കൂടിയുണ്ട് ഇവിടുത്തെ പരിസരവാസികൾക്ക്. സൂര്യഭഗവാന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഹിന്ദു ഭക്തജനങ്ങളുടെ പ്രവാഹമാണ് ഓരോ ദിവസവും.. ചുമർചിത്രങ്ങൾ, തൂണുകൾ, മേൽക്കൂര തുടങ്ങിയവയുടെ സങ്കീർണ്ണ ശൈലിയെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനായി നിരവധി ആർക്കിടെക്റ്റുകളാണ് ഇവിടേക്ക് ഓരോ ദിവസവും എത്തിച്ചേരുന്നത്.

PC:Hiren Patel

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X