Search
  • Follow NativePlanet
Share
» »കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പിഴ, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വിമാനത്താവളങ്ങള്‍

കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പിഴ, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വിമാനത്താവളങ്ങള്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ യാത്രക്കാർക്കും സ്‌പോട്ട് പിഴ പോലുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാന്‍ ഡിജിസിഎ എല്ലാ വിമാനത്താവളങ്ങൾക്കും നിർദേശം നൽകി.

airport

കൊവിഡ് സാഹചര്യത്തില്‍ നിരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ വിമാനത്താവളങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന യാത്രക്കാർക്ക് പോലീസ് നടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി എച്ച് എസ് പുരി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു.

വിമാനത്താവള ടെർമിനലിനുള്ളില്‍ മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കാൻ ബെംഗളൂരു വിമാനത്താവളം നേരത്തെ തീരുമാനിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ ഒടെർമിനലിൽ നിന്ന് പുറത്താക്കുകയോ, അല്ലെങ്കിൽ അവരുരെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ കയറാൻ അനുവാദിക്കുകയോ ചെയ്യുകയില്ല, . നിയമലംഘനം നടത്തിയാൽ ടെർമിനൽ കെട്ടിടത്തിന് പുറത്തുള്ളവർക്ക് വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ കൊണ്ടുപോകുവാനോ കയറ്റി വിടുവാനോ വരുന്നവരും നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അവര്‍ക്കും 250 രൂപ പിഴ ഈടാക്കുമെന്നും വിമാനത്താവള വക്താവ് അറിയിച്ചു.

വിമാനത്താവളങ്ങളില്‍ ഡിജിസിഎയുടെ നേതൃത്വത്തില്‍ നടക്കിയ അപ്രതീക്ഷിത പരിശോധനകളില്‍ നിരവധി കൊവിഡ് ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഡിജിസിഎയുടെ അഭിപ്രായത്തില്‍ നിലവിലെ നടപടികള്‍ തൃപ്തികരമല്ല. മാസ്‌ക്കുകൾ ശരിയായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നടപടികള്‍ യാത്രക്കാര്‍ കൃത്യമായി പാലിത്തണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തിലെ യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വാീകരിക്കുമെന്ന് ഇതുസംബന്ധിച്ച് മുംബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ബംഗളുരുവില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിബംഗളുരുവില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി

ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യംഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യം

ഈസ്റ്റര്‍ ആഘോഷത്തിനൊരുങ്ങി ഗോവ, ബുക്കിങ് പൂര്‍ത്തിയാക്കി ഹോട്ടലുകള്‍ഈസ്റ്റര്‍ ആഘോഷത്തിനൊരുങ്ങി ഗോവ, ബുക്കിങ് പൂര്‍ത്തിയാക്കി ഹോട്ടലുകള്‍

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാംബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

Read more about: travel news airport corona virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X