Search
  • Follow NativePlanet
Share
» »കോഴിക്കോടിന്റെ കുട്ടനാട്, ഇത് അകലാപ്പുഴ!!

കോഴിക്കോടിന്റെ കുട്ടനാട്, ഇത് അകലാപ്പുഴ!!

അകലാപ്പുഴ കണ്ടാല്‍ സ്ഥലം കോഴിക്കോട് തന്നെയാണോ എന്നു ഒന്നുകൂടി സൂക്ഷിച്ചു നോക്കേണ്ടി വരും

കാഴ്ചകളുടെ മാത്രമല്ല, നാവില്‍ വെള്ളം നിറയ്ക്കുന്ന രുചികളുടെ നാട് കൂടിയാണ് കോഴിക്കോട്. കാടും മലകളും വെള്ളച്ചാ‌ട്ടവും ബീച്ചും എല്ലാം കോഴിക്കോട് സഞ്ചാരികള്‍ കണ്ടിട്ടുണ്ടെങ്കിലും ഇനിയും ഇടങ്ങള്‍ ഇവിടെയുണ്ട്. കോഴിക്കോടിന്റെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക് ഓരോ ദിവസവും അ‌ടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇ‌ടങ്ങള്‍. അതിലേറ്റവും പുതിയതാണ് അകലാപ്പുഴ എന്ന കൊച്ചു സ്വര്‍ഗ്ഗം.

akalappuzha

അകലാപ്പുഴ കണ്ടാല്‍ സ്ഥലം കോഴിക്കോട് തന്നെയാണോ എന്നു ഒന്നുകൂടി സൂക്ഷിച്ചു നോക്കേണ്ടി വരും. കോഴിക്കോടിനേക്കാള്‍ കുട്ടനാ‌ടിനോടാണ് അകലാപ്പുഴയ്ക്ക് സാമ്യം. കൈത്തോടുകളും തെങ്ങിന്‍തോട്ടങ്ങളും പിന്നെ കണ്ടല്‍ക്കാടുമെല്ലാമായി നില്‍ക്കുന്ന അകലാപ്പുഴ പകരംവയ്ക്കാനില്ലാത്ത പ്രകൃതി ഭംഗിയിലേക്കാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

മഴയുടെ പൂരത്തിനു കൊടിയേറി..ഇനി കാണാൻ ഈ കോഴിക്കോടൻ കാഴ്ചകൾമഴയുടെ പൂരത്തിനു കൊടിയേറി..ഇനി കാണാൻ ഈ കോഴിക്കോടൻ കാഴ്ചകൾ

നീണ്ടുനിവര്‍ന്നു കി‌ടക്കുന്ന കായല്‍പ്പരപ്പിലേക്ക് കയറിയാല്‍ പിന്നെ അറ്റമില്ലാത്ത കാഴ്ടകളാണ് ഇവിടെയുള്ളത്. കോള്‍ നിലവും ബണ്ടും പുഴയ്ക്ക് കുറുകെയുണ്ടാക്കിയ പാതയും തുരുത്തുകളുമെല്ലാമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. തെങ്ങിന്‍ തോട്ടങ്ങളാണ് ഈ പ്രദേശത്തിന്റെ പച്ചപ്പ് ,ഒപ്പം ചേര്‍ന്നു നില്‍ക്കുന്ന കണ്ടല്‍ക്കാടുകളും.

ബാലി തപസ്സുചെയ്ത്, വേട്ടക്കൊരുമകന്‍ കാക്കുന്ന ബാലുശ്ശേരിബാലി തപസ്സുചെയ്ത്, വേട്ടക്കൊരുമകന്‍ കാക്കുന്ന ബാലുശ്ശേരി

പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍

ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!

3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X