Search
  • Follow NativePlanet
Share
» »അക്ഷയ തൃതീയ ദിനം ഈ ആറു ക്ഷേത്രങ്ങള്‍ക്ക് നിര്‍ണ്ണായകം... നടക്കുന്നത് സവിശേഷമായ ആചാരങ്ങള്‍

അക്ഷയ തൃതീയ ദിനം ഈ ആറു ക്ഷേത്രങ്ങള്‍ക്ക് നിര്‍ണ്ണായകം... നടക്കുന്നത് സവിശേഷമായ ആചാരങ്ങള്‍

ഇന്ത്യയിലെ ചില ക്ഷേത്രങ്ങളില്‍ അക്ഷയ തൃതീയ ദിനത്തില്‍ നടക്കുന്ന ചില സവിശേഷമായ കാര്യങ്ങള്‍ പരിചയപ്പെ‌ടാം

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെ‌ടുത്തോളം വളരെ പ്രധാന്യമുള്ള ദിവസങ്ങളിലൊന്നാണ് അക്ഷയ തൃതീയ. സര്‍വ്വൈശ്വരങ്ങളു‌‌ടെയും ദിനമായാണ് അക്ഷയ തൃതീയയെ വിശേഷിപ്പിക്കുന്നത്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ. ഈ ദിവസം ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നു വിശ്വസിക്കപ്പെടുന്നു.

പുരാണത്തില്‍

പുരാണത്തില്‍

നിരവധി വിശ്വാസങ്ങളാണ് അക്ഷയതൃതീയ ദിനത്തെക്കുറിച്ച് പുരാണത്തില്‍ കാണുവാന്‍ സാധിക്കുന്നത്. വനവാസക്കാലത്ത് ശ്രീകൃഷ്ണന്‍ പാഞ്ചാലിക്ക് അക്ഷയ പാത്രം നല്കിയത്, ഭഗീരഥന്‍റെ തപസ്സിന്‍റെ ഫലമായി ഗംഗാനദി ഭൂമിയിലേക്ക് ഒഴുകിയെത്തിയത്, പരശുരാമന്‍റെ ജന്മദിനം, കൃഷ്ണനെ കാണുവാന്‍ സതീര്‍ഥ്യനായ കുചേല്‍ പോയത്, വേദവ്യാസൻ മഹാഭാരത കഥ രചിച്ചു തുടങ്ങിയത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഈ ദിനത്തില്‍ സംഭവിച്ചതാണെന്നാണ് വിശ്വാസം.

ക്ഷേത്രങ്ങളും അക്ഷയ തൃതീയയും

ക്ഷേത്രങ്ങളും അക്ഷയ തൃതീയയും

ഭാരതതത്തിലെ കുറച്ചു ക്ഷേത്രങ്ങളെ സംബന്ധിച്ചെ‌ടുത്തോളം അക്ഷയ തൃതീയ ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരുദിവസമാണ്. പുതിയ കാര്യങ്ങള്‍ക്കു തുടക്കം കുറിക്കുവാന്‍ മികച്ച ദിനങ്ങളിലൊന്നും കൂ‌ടിയാണ് അക്ഷയ തൃതീയ. ഇന്ത്യയിലെ ചില ക്ഷേത്രങ്ങളില്‍ അക്ഷയ തൃതീയ ദിനത്തില്‍ നടക്കുന്ന ചില സവിശേഷമായ കാര്യങ്ങള്‍ പരിചയപ്പെ‌ടാം

ഗംഗോത്രി ധാം തുറക്കുന്നത്

ഗംഗോത്രി ധാം തുറക്കുന്നത്

ഇന്ത്യയിലെ ചാര്‍ ധാമുകളില്‍ ഒന്നായ ഗംഗോത്രി പൂജകള്‍ക്കായി തുറക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. എല്ലാ വര്‍ഷവും ഇതേ നാളിലാണ് ആറു മാസം അ‌ട‌ച്ചി‌ട്ടതിനു ശേഷം ക്ഷേത്രം പൂജകള്‍ക്കും തീര്‍ത്ഥാ‌ടനങ്ങള്‍ക്കുമായി തുറന്ന് നല്കുന്നത്. ഭാഗീരഥി നദിയുടെ കരയിലാണ് ഗംഗോത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC:Atarax42

യമുനോത്രി ധാം തുറക്കുന്നത്

യമുനോത്രി ധാം തുറക്കുന്നത്

ഗംഗോത്രി പോലെ തന്നെ യമുനോത്രി ധാമും തീര്‍ത്ഥാടനത്തിനായി തുറന്ന് നല്കുന്നത് എല്ലാ വര്‍ഷവും അക്ഷയ തൃതീയ ദിനത്തിലാണ്. യമുനോത്രി ക്ഷേത്രം പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജയ്പുര്‍ മഹാറാണിയായ ഗുലേരിയാണ് നിര്‍മ്മിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 3235 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രമുള്ളത്.
PC:Atarax42

ചാര്‍ ദാം തീര്‍ത്ഥാടനം 2022: ഈ വര്‍ഷത്തെ പ്രധാന തിയ്യതികളും പ്രത്യേകതകളുംചാര്‍ ദാം തീര്‍ത്ഥാടനം 2022: ഈ വര്‍ഷത്തെ പ്രധാന തിയ്യതികളും പ്രത്യേകതകളും

പുരി ജഗനാഥ ക്ഷേത്രത്തിലെ രഥ നിര്‍മ്മാണാരംഭം

പുരി ജഗനാഥ ക്ഷേത്രത്തിലെ രഥ നിര്‍മ്മാണാരംഭം

ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രത്തില്‍ നടക്കുന്ന വാര്‍ഷിക രഥോത്സവം നമുക്കെല്ലാവര്‍ക്കും അറിയുന്നതാണ്. ഗോകുലത്തിൽ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീ കൃഷ്ണന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന രഥയാത്ര ച‌ടങ്ങില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. ജഗനാഥേശ്വരൻ, ബലരാമൻ, സുഭദ്ര എന്നിവരെ വഹിച്ചുകൊണ്ടുള്ള രഥങ്ങളാണ് രഥയാത്രയില്‍ എഴുന്നള്ളിക്കുന്നത്. ക്ഷേത്രത്തിൽ നിന്നും ജഗനാഥന്റെയും ബലരാമന്റെയും സുഭദ്രയുടെയും വിഗ്രഹങ്ങൾ വലിയ രഥങ്ങളിൽ കയറ്റി ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു മൈൽ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്കാണ് എഴുന്നള്ളിക്കുന്നത്. ഏഴു ദിവസം ഈ വിഗ്രഹങ്ങൾ അവിടുത്തെ ക്ഷേത്രത്തിൽ സൂക്ഷിച്ചതിനു ശേഷം പിന്നീട് ജഗനാഥ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് ചടങ്ങ്. കൃഷ്ണന്‍റെ മാതാവിന്‍റെ സഹോദരിയെ സന്ദര്‍ശിക്കുവാനായാണ് ഇവര്‍ പോകുന്നതെന്നാണ് വിശ്വാസം.

അക്ഷയ തൃതീയ നാളിലാണ് രഥയാത്രയിലെ ഈ രഥങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷമാണ് രഥനിര്‍മ്മാണം തുടങ്ങുന്നത്.

PC:Krupasindhu Muduli

സിംഹാചലത്തെ വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം

സിംഹാചലത്തെ വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം

ആന്ധ്രാ പ്രദേശിലെ പ്രധാന തീര്‍ത്ഥാടന സ്ഥാനങ്ങളിലൊന്നാണ് സിംഹാചലത്തെ വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം. വിഷ്ണുവിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം. രാഹത്തിന്റെ തലയും മനുഷ്യന്റെ ഉടലും സിംഹത്തിന്റെ വാലും ആയി, പ്രഹ്ളാദന്റെ പിതാവായ ഹിരണ്യകശിപുവിനെ വധിച്ചതിനു ശേഷമുള്ള ഭാവത്തിലാണ് ഇവിടെ നരസിംഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
PC:Adityamadhav83

നിജ-രൂപ ദര്‍ശനം

നിജ-രൂപ ദര്‍ശനം

വര്‍ഷത്തില്‍ എല്ലാ ദിവസവും ചന്ദനത്തില്‍ പൊതിഞ്ഞ് ശിവലിംഗം സൂക്ഷിച്ചിരിക്കുന്നതു പോലെയാണ് ഇവിടുത്തെ വരാഹ മൂര്‍ത്തി വിഗ്രഹം സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ അക്ഷയ തൃതീയ ദിനത്തില്‍ മാത്രം വിശ്വാസികള്‍ക്ക് നരസിംഹത്തിന്‍റെ .യഥാര്‍ത്ഥ രൂപം കാണുവാന്‍ സാധിക്കും. നിജരൂപ ദര്‍ശനം കാണുവാനായി ഈ ദിവസം ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്.
ഇതിനു പിന്നില്‍ ഒരു കഥയുണ്ട്. ഇവിടുത്തെ നരസിംഹ വിഗ്രഹം കാലങ്ങളായി മറഞ്ഞുകിടക്കുകയായിരുന്നു. പുരൂരവ രാജാവാണ് ഒരു ചിതല്‍പ്പുറ്റിനുള്ളില്‍ നിന്നും ഇത് കണ്ടെത്തുന്നത്. ഈ സമയം തന്നെ അദ്ദേഹത്തിന് ഈ വിഗ്രഹം ചന്ദനത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കണമെന്ന് ഒരു അരുളിപ്പാട് ലഭിച്ചു. അല്ലാത്തപക്ഷം പ്രതിഷ്ഠയുടെ ഉഗ്രത വിശ്വാസികള്‍ക്ക് താങ്ങുവാന്‍ ആവില്ലത്രെ. എന്നാല്‍ വര്‍ഷത്തില്‍ അക്ഷ തൃതീയ നാളില്‍ മാത്രം വിശ്വാസികള്‍ക്ക് നിജരൂപം ദര്‍ശിക്കാമെന്നും പറഞ്ഞതിന്‍ പ്രകാരമാണ് ഈ ച‌ടങ്ങ് നടക്കുന്നത്.
PC:Adityamadhav83

ചന്ദന്‍ യാത്ര

ചന്ദന്‍ യാത്ര

ഗൗഡിയ വൈഷ്ണവ ക്ഷേത്രങ്ങളില്‍ (ചൈതന്യ മഹാപ്രഭുവിന്‍റെ അനുയായികള്‍) ചന്ദന്‍ യാത്ര ആരംഭിക്കുന്നത് അക്ഷയ തൃതീയ നാളുകളിലാണ്. പ്രത്യേകിച്ചും വൃന്ദാവന്‍, മായാപ്പൂര്‍, ഇസ്കോണ്‍ ക്ഷേത്രങ്ങളില്‍. ഈ സമയങ്ങളില്‍ പ്രതിഷ്ഠ എല്ലായ്പ്പോഴും ചന്ദനലേപനത്തില്‍ പൊതിഞ്ഞായിരിക്കും സൂക്ഷിക്കുക, വേനലിലെ കടത്ത ചൂ‌ടില്‍ നിന്നും വിഗ്രഹത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. വൃന്ദാവനത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയുടെ ചന്ദന്‍ അലങ്കാര ദര്‍ശനത്തിനു പുറമേ ക്ഷേത്രത്തില്‍ നിറയെ പൂക്കളാല്‍ അലങ്കരിക്കുകയും ചെയ്യു. ഗുരുപൂര്‍ണ്ണിമ വരെ ഇത് നീണ്ടുനില്‍ക്കും.

പുരിയിലെ ബഹാര ചന്ദന അക്ഷയ തൃതീയ മുതൽ ആരംഭിച്ച് 21 ദിവസം നീണ്ടുനിൽക്കും. വാർഷിക രഥയാത്ര ഉത്സവത്തിനുള്ള രഥങ്ങളുടെ നിർമ്മാണം അക്ഷയതൃതീയ മുതൽ ആരംഭിക്കുന്നു.
PC:Aditya Mahar

ബാങ്കെ ബൈഹലി ക്ഷേത്രം

ബാങ്കെ ബൈഹലി ക്ഷേത്രം

ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ വൃന്ദാവൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ബങ്കി ബിഹാരി ക്ഷേത്രം. രാധയുടെയും കൃഷ്ണന്റെയും സംയോജിത രൂപമെന്ന് വിശ്വസിക്കപ്പെടുന്ന ബങ്കി ബിഹാരിക്കാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ബങ്കി ബിഹാരിയെ ആദ്യം ആരാധിച്ചിരുന്നത് വൃന്ദാവനത്തിലെ നിധിവനിലായിരുന്നു. പിന്നീട്, 1864-ൽ ബങ്കി ബിഹാരി ക്ഷേത്രം നിർമ്മിച്ചപ്പോൾ, ബങ്കി ബിഹാരിയുടെ വിഗ്രഹം പുതിയ ക്ഷേത്രത്തിലേക്ക് മാറ്റി. രാധാകൃഷ്ണന്റെ ഐക്യരൂപത്തിന്റെ ചിത്രം ത്രിഭംഗ ഭാവത്തിൽ നിൽക്കുന്നു.
സാധാരണ ദിവസങ്ങളില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയു‌ടെ കാല് ഉള്‍പ്പെടുന്ന ഭാഗം മൂ‌ടിവെച്ചിരിക്കുകയായിരിക്കും. പത്മപാദമാണ് പ്രതിഷ്ഠയു‌‌ടേത് എന്നാണ് വിശ്വാസം. അക്ഷയ തൃതീയ നാളില്‍ മാത്രം ഈ വിഗ്രഹത്തിന്റെ കാലുകള്‍ ദര്‍ശിക്കുവാന്‍ സാധിക്കും.

PC:Guptaele

40 വർഷത്തോളം പൂജ മുടങ്ങിയ ഈ ക്ഷേത്രത്തിൽ അക്ഷയ തൃതീയ നാളിൽ മാത്രം ഇങ്ങനെയാണ് കാര്യങ്ങൾ!40 വർഷത്തോളം പൂജ മുടങ്ങിയ ഈ ക്ഷേത്രത്തിൽ അക്ഷയ തൃതീയ നാളിൽ മാത്രം ഇങ്ങനെയാണ് കാര്യങ്ങൾ!

ശംഖില്‍ കു‌ടിയിരിക്കുന്ന ദേവി, ഇലഞ്ഞിയു‌ടെ ചുവ‌ട്ടിലെ ജിന്ന്, കൊല്ലത്തെ ഈ ക്ഷേത്രം അത്ഭുതപ്പെടുത്തും!ശംഖില്‍ കു‌ടിയിരിക്കുന്ന ദേവി, ഇലഞ്ഞിയു‌ടെ ചുവ‌ട്ടിലെ ജിന്ന്, കൊല്ലത്തെ ഈ ക്ഷേത്രം അത്ഭുതപ്പെടുത്തും!

Read more about: temple festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X