സ്വര്‍ഗ്ഗത്തിലെ കണക്കുകളുടെ മേല്‍നോട്ടക്കാരനായി കരുതപ്പെടുന്ന കുബേരന് ശിവനില്‍ നിന്നും അളവില്ലാത്ത ധനം ലഭിച്ച ദിനമാണ് അക്ഷയ തൃതീയയെന്നാണ് വിശ്വാസം. വേദവ്യാസ ഗണപതിയുടെ മുമ്പാകെ മഹാഭാരതം പാരായണം ചെയ്യാൻ തുടങ്ങിയത് ഈ ദിവസമാണ് എന്നും വിശ്വസിക്കപ്പെടുന്നു. ഇത് കൂടാതെ അക്ഷയ തൃതീയ എന് ദിവസത്തെക്കുറിച്ച് ധാരാളം ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല ദിവസമായി വിശ്വസിക്കപ്പെടുന്ന അക്ഷയ തൃതീയയില്‍ ഏതൊരു സംരംഭവും വളരുകയും സമ്പത്തും സമൃദ്ധിയും നൽകുകയും ചെയ്യുമത്രെ.
അക്ഷയ തൃതീയ ദിനം ഈ ആറു ക്ഷേത്രങ്ങള്‍ക്ക് നിര്‍ണ്ണായകം... നടക്കുന്നത് സവിശേഷമായ ആചാരങ്ങള്‍
ഈ വിശ്വാസങ്ങൾ കൂടാതെ, ഈ അക്ഷയ തൃതീയ ദിനത്തിൽ ദർശനം നടത്തേണ്ട ഒരു ക്ഷേത്രമുണ്ട്. അഭിവൃദ്ധി നായകി സമേത ശ്രീ അക്ഷയപുരീശ്വരർ ക്ഷേത്രം. അക്ഷയപുരീശ്വരര്‍ ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ വിശ്വാസങ്ങളെക്കുറിച്ചും വായിക്കാം

അക്ഷയപുരീശ്വരര്‍ ക്ഷേത്രം
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ വിലങ്കുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഇവിടുത്തെ ദേവിയും ദേവനും അവരുടെ ജീവിതത്തിൽ ഐശ്വര്യത്തിന്റെയും ആരോഗ്യത്തിന്റെയും സമൃദ്ധി നല്കുന്നു എന്നാണ് വിശ്വാസം

700 വര്‍ഷത്തിലധികം പഴക്കം
അക്ഷയപുരീശ്വരർ ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ്, കൂടാതെ തമിഴ് വാസ്തുവിദ്യയിൽ ചോളന്മാർ ആണ് ക്ഷേത്രം സ്ഥാപിച്ചത്. എഡി 1335 മുതൽ എഡി 1365 വരെയുള്ള കാലത്ത് പരാക്രമ പാണ്ഡ്യൻ ആണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. 700 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

വിശ്വാസം
സ്ഥലപുരാണം അനുസരിച്ച് ഈ സ്ഥലം ശനി ഗ്രഹവുമായി അടുത്ത ബന്ധമുള്ളതാണ്. ഒരിക്കല്‍ ശനിയുടെ മകനായ യമന്‍ (മരണത്തിന്‍റെ ദേവന്‍) ശനിയുടെ കാലില്‍ തട്ടുകയും അങ്ങനെ ശനി മുടന്തനായി മാറുകയും ചെയ്തു. അങ്ഹനെ തന്‍റെ മുടന്തു മാറുവാന്‍ ശനി ശിവക്ഷേത്രങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം ആരംഭിച്ചു. അങ്ങനെ ഇവിടെ ഈ സ്ഥലത്ത് എത്തിയപ്പോള്‍ വിൽവ മരത്തിന്റെ വേരിൽ കുടുങ്ങി ശനി കാല്‍തട്ടി വീണു. പൂയം നക്ഷത്രവും അക്ഷയതൃതീയയും ചേർന്ന് ഐശ്വര്യത്തെ സൂചിപ്പിക്കുന്ന ഒരു ശനിയാഴ്ചയായിരുന്നുവത്രെ ഇത് സംഭവിച്ചത്. തന്‍റെ സ്വന്തം ദിനത്തില്‍ തന്നെ ശനി ദേവന്‍ വീണപ്പോള്‍ പൂയ ജ്ഞാനവവി എന്നൊരു നീരുറവ ശക്തിയോടെ ഉയർന്ന് ശനിയെ എടുത്തു. അതിനുശേഷം ശിവന്‍ അക്ഷയപുരീശ്വരനായി ശനിക്ക് ദര്‍ശനം നല്കുകയും അനുഗ്രഹിച്ച് കാല്‍ നേരെയാക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

പൂയം നക്ഷത്രക്കാര്‍ക്ക്
പൂയം നക്ഷത്രത്തില്‍ അക്ഷയപുരീശ്വരന്‍ ഇവിടെ ദര്‍ശനം നല്കിയതിനാല്‍ പൂയം നക്ഷത്രത്തിൽ ജനിച്ചവർക്കുള്ള പരിഹാര സ്ഥലമായും ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. പൂയം നക്ഷത്രത്തിൽ ജനിച്ചവർ ശനിയാഴ്ചയോ പൂയം നക്ഷത്രത്തിലോ ഏപ്രിൽ-മെയ് മാസങ്ങളിൽ വരുന്ന അക്ഷയതൃതീയ ദിനത്തിലോ ക്ഷേത്രദർശനം നടത്തുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

സിദ്ധന്‍ എത്തുന്ന ക്ഷേത്രം
മറ്റൊരു വിശ്വാസം അനുസരിച്ച് ശനീശ്വരലോകത്തിൽ (ലോകം) താമസിക്കുന്ന പൂയ മരുങ്കർ എന്നൊരു സിദ്ധന്‍ ശിവക്ഷേത്രങ്ങളിലെ നീരുറവകളിൽ ശനിവാരി തീർത്ഥം ഒഴുക്കിയിരുന്നു.ഇത്തരം ക്ഷേത്രങ്ങളിൽ ശനീശ്വരന് പ്രാധാന്യമുണ്ട്. സൂര്യന്റെ ലോകവും പിതൃക്കളുടെ ലോകവും സന്ദർശിക്കാനുള്ള അപൂർവ ശക്തി ഈ സിദ്ധനുണ്ട്. സിദ്ധൻ ദിവസവും ആരാധനയ്ക്കായി ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു

ശനി പ്രതിഷ്ഠ
ഈ ക്ഷേത്രത്തില്‍ ശനീശ്വരന് കൂടുതൽ പ്രാധാന്യമുണ്ട്. അദ്ദേഹം തന്റെ ഭാര്യമാരായ ജ്യേഷ്ഠയ്ക്കും മന്ദയ്ക്കും ഒപ്പം വിവാഹ രൂപത്തിൽ ആണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. . ക്ഷേത്രത്തിലെ ശനീശ്വരനെ അധി ബൃഹത് ശനീശ്വരൻ എന്ന് വിളിക്കുന്നു, അദ്ദേഹം തെക്ക് അഭിമുഖമായി നിൽക്കുന്നു.

ശിവന്
ക്ഷേത്രത്തിലെ പ്രധാന ദൈവം ശിവനാണ്. അദ്ദേഹത്തെ അക്ഷയപുരീശ്വർ എന്ന് വിളിക്കുന്നു. ഈ ക്ഷേത്രം ശിവന്റെ അഭിമാന (ആഗ്രഹിക്കുന്ന) സ്ഥലങ്ങളിൽ ഒന്നാണ്. ദേവിയെ അഭിവൃദ്ധി നായിക എന്നാണ് വിളിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, തന്നെ ആരാധിക്കുന്ന ആളുകളുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യവും വികസനവും നൽകുന്ന അമ്മയായി ദേവി കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നവഗ്രഹ ശ്രീകോവിലില്ല. അതിനുപകരം, ശനീശ്വരനും അദ്ദേഹത്തിന്റെ പിതാവായ സൂര്യദേവനും പ്രത്യേകം പ്രതിഷ്ഠകളുണ്ട്.

അക്ഷയ തൃതീയ നാളില്‍
പൂയം നക്ഷത്രക്കാര്‍ക്കു പുറമേ ഏതെങ്കിലും തരത്തിലുള്ള വേദനയോ വിവാഹാലോചനകളിൽ കാലതാമസമോ നേരിടുന്ന ആളുകള്‍ക്ക് അക്ഷയ തൃതീയ നാളിൽ ഈ ക്ഷേത്രത്തിലെത്തി അക്ഷയപുരീശ്വരർക്കും അഭിവൃദ്ധി നായകിക്കും പ്രത്യേക പൂജകൾ നടത്തിയാല്‍ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
Picture Courtesy:Venkatx3x
ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ!