എത്ര അന്വേഷിച്ചിറങ്ങിയാലും ഭൂമി നമുക്ക് മുന്നിലൊരുക്കുന്ന അതിശയങ്ങള്‍ക്ക് ഒരു അവസാനം കാണില്ല. ഓരോ നിമിഷവും വിസ്മയിപ്പിക്കുവാന്‍ തക്ക എന്തെങ്കിലും നമ്മുടെ മുന്നിലെത്തുകയും ചെയ്യും. അത്തരം കാര്യങ്ങളിലൊന്ന് ഭൂമിശാസ്ത്രം തന്നെയാണ്. ഓരോ പ്രദേശവും ഒന്നിനൊന്ന് വ്യത്യസ്തപ്പെട്ടു കിടക്കുകയാണ്. ഒു രാജ്യത്തു പോലും വ്യത്യസ്ത ടൈം സോണുകളും സീസണുകളും എല്ലാം നമുക്ക് കാണാം. ലോകത്ത് നിരവധി അത്ഭുതകരമായ സ്ഥലങ്ങളുണ്ട്. ഈ സ്ഥലങ്ങളുടെ പ്രത്യേകതകൾ നിങ്ങളെ അത്ഭുതപ്പെടുത്തും.
ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന മേഘാലയയിലെ മൗസിന്‍റാം എന്ന സ്ഥലം നമുക്ക് പരിചയമുണ്ട്... എന്നാല്‍ മഴയേ പെയ്യില്ലാത്ത ഒരു നാടിനെ അറിയാമോ.. ഭൂമിയൊരുക്കിയിരിക്കുന്ന അവസാനിക്കാത്ത അത്ഭുതങ്ങളിലെ മറ്റൊരു കണ്ണിയാണ് ഈ നാട്... മഴ പെയ്യാത്ത നാടുണ്ടെങ്കില്‍ അതൊരു മരുഭൂമിയായിരിക്കും എന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി... ജനവാസമുള്ള ഒരു നാട്ടിലാണ് മഴയെത്താത്തത്!!

മഴ പെയ്യാത്ത നാട്
നാട് ഏതാണ് എന്നു പറയുന്നതിനു മുന്‍പ് ആ നാടിനെക്കുറിച്ച് പറയണം. മേഘങ്ങള്‍ക്കു മുകളിലായി നില്‍ക്കുന്ന ഈ ഗ്രാമം കാഴ്ചയില്‍ ഭംഗി കുറച്ചധികം കൂടുമെങ്കിലും മറ്റെല്ലാ നാടിനെയും പോലെ തന്നെയാണ്. സാധാരണക്കാരായ ആളുകളും അവരടെ വീടുകളും അവിടുത്തെ ചരിത്രനിര്‍മ്മിതികളും ഒക്കെയുള്ള നാട്... എന്നാല്‍ ആകെയൊരു വ്യത്യാസം മാത്രമാണുള്ളത്... ഇവിടെ മഴ പെയ്യാറില്ല!!

അൽ ഹുതൈബ്
യെമൻ തലസ്ഥാനമായ സനയ്ക്കും അൽ ഹുദൈദയ്ക്കും ഇടയിലുള്ള പർവതപ്രദേശമായ ജബൽ ഹരാസിലെ സനാ ഗവർണറേറ്റിൽ പടിഞ്ഞാറ് ഭാഗത്തുള്ള അൽ ഹുതൈബ് (Al Hutaib Village) ഗ്രാമമാണ് ഇന്നത്തെ നമ്മുടെ താരം. ഒരു പര്‍വ്വത ഗ്രാമമായ അല്‍ ഹുദൈബ് സമുദ്രനിരപ്പില്‍ നിന്നും 3200 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുന്നുകള്‍ക്കു മുകളിലായി നിര്‍മ്മിക്കപ്പെട്ട പഴയതും പുതിയതുമായ നിര്‍മ്മിതികളാണ് ഗ്രാമത്തിന്റെ ആകര്‍ഷണം. ചുവന്ന മണ്‍ക്കല്ലുകളാല്‍ നിറഞ്ഞതാണ് ഇവിടുത്തെ നിലം.
PC:H. Grobe

ഇവിടെ കാണുവാന്‍
'അൽ-ബോറ അല്ലെങ്കിൽ അൽ-മുഖർമ്മ' എന്ന വിഭാഗത്തില്‍പെടുന്ന ആളുകളാണ് ഇവിടെ വസിക്കുന്നത്. യെമൻ കമ്മ്യൂണിറ്റികൾ എന്നും ഇവര്‍ അറിയപ്പെടുന്നു.
മൂന്നാമത്തെ ദാവൂദി ബൊഹ്‌റ ദായി അൽ-മുത്‌ലഖ് ഹാതിം ഇബ്‌നു ഇബ്രാഹിമിന്റെ ശവകുടീരം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹതിമി മസ്ജിദ്, മൻസൂർ അൽ യെമൻ മസ്ജിദ് എന്നിങ്ങനെ രണ്ട് സ്കൂളുകളും രണ്ട് പള്ളികളും ഈ ഗ്രാമത്തിലുണ്ട്. അനുഗ്രഹങ്ങളുടെ ഗുഹ (അറബിയിൽ കഹ്ഫ് ഉൻ-നയീം എന്ന് വിളിക്കപ്പെടുന്നു) ഹുതൈബിന്റെ കോട്ടയ്ക്ക് താഴെയാണ് സ്ഥിതി ചെയ്യുന്നത്.
PC:Franco Pecchio

മേഘങ്ങള്‍ക്കു മുകളില്‍
ചിത്രങ്ങളില്‍ പരിചയപ്പെട്ടതുപോലെ മേഘങ്ങള്‍ക്കു മുകളിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിൽ മഴ മേഘങ്ങൾ ഗ്രാമത്തിന്റെ താഴത്തെ ഭാഗത്തായി രൂപപ്പെടുകയും അവിടെ മഴ പെയ്യുകയും ചെയ്യുന്നു.ആ മഴ ഒരിക്കലും ഗ്രാമത്തിലേക്ക് എത്താറില്ല. മേഘങ്ങള്‍ക്കു മുകളിലായി നില്‍ക്കുന്ന ഈ ഗ്രാമം കാണുവാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!

വരാം കാണാം
പര്‍വ്വതങ്ങളുടെ മധ്യത്തിലായി വീടുകള്‍ തൂക്കിയിട്ടിരിക്കുന്ന പോലുള്ള കാഴ്ചയാണ് ഇവിടെ വന്നാല്‍ കാണുവാന്‍ കഴിയുക.
ശൈത്യകാലത്ത് മേഘങ്ങൾക്ക് മുകളിൽ താമസിക്കുന്ന ജനങ്ങളുടെ കാഴ്ചയാണ് മികച്ചത്, വർഷങ്ങളായി നൂറുകണക്കിന് വീടുകൾ പണിതിട്ടുള്ള പർവതങ്ങളുടെ മുകൾഭാഗം കാണാനായി സന്ദർശകർ സാധാരണയായി ഈ ഗ്രാമം സന്ദർശിക്കാറുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 3,200 മീറ്റർ വരെ ഉയരത്തിലാണ് ഹുതൈബ് ഗ്രാമം സ്ഥിതി ചെയ്യുന്നതെങ്കിലും, ഗ്രാമത്തിന് ചുറ്റുമുള്ള അന്തരീക്ഷം യഥാർത്ഥത്തിൽ വളരെ ചൂടുള്ളതും മിതമായതുമാണ്. ശൈത്യകാലത്ത്, അതിരാവിലെ അന്തരീക്ഷം വളരെ തണുപ്പാണ്, എന്നാൽ സൂര്യൻ ഉദിച്ചയുടനെ, ചൂടുള്ളതും മനോഹരവുമായ കാലാവസ്ഥയിലേക്ക് ഇവിടം എത്തിച്ചേരുന്നു.
PC:yeowatzup