Search
  • Follow NativePlanet
Share
» »പടയോട്ടങ്ങളും യുദ്ധവും തീര്‍ത്ത അടയാളങ്ങളുമായി കടലിലേക്കിറങ്ങുന്ന ആലംപരായ് കോട്ട

പടയോട്ടങ്ങളും യുദ്ധവും തീര്‍ത്ത അടയാളങ്ങളുമായി കടലിലേക്കിറങ്ങുന്ന ആലംപരായ് കോട്ട

ആലംപരായ് കോട്ടയെക്കുറിച്ചും അതിന്റെ ചരിത്രം, പ്രത്യേകതകള്‍ വിശേഷങ്ങള്‍ എന്നിവ വായിക്കാം....

യുദ്ധങ്ങളുടെയും പടയോ‌‌ട്ടങ്ങളുടെയും കഴിഞ്ഞുപോയ നാളുകള്‍... ഭൂമികുലുക്കമായും സുനാമിയായും പ്രകൃതിയേല്‍പ്പിച്ച മുറിപ്പാടുകള്‍ വേറെ... പാളികളായുള്ള ചരിത്രരേഖ അടര്‍ത്തി നോക്കുമ്പോള്‍ പറയുവാന്‍ ഏറെയുണ്ട് ആലംപരായ് കോട്ടയ്ക്ക്. കാലം ക‌ടന്നുപോയപ്പോള്‍ തേടിച്ചെല്ലുവാന്‍ ആരുമില്ലെങ്കിലും ആലംപരായ് ഇന്നും ഇവിടെയുണ്ട്... മാമല്ലപുരത്തു നിന്നും 50 കിലോമീറ്റര്‍ അകലെ കടപ്പാക്കം ഗ്രാമത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലിനെയും നോക്കി കി‌ടക്കുകയാണ് പഴമയുടെ ഈ അവശിഷ്ടങ്ങള്‍.... ആലംപരായ് കോട്ടയെക്കുറിച്ചും അതിന്റെ ചരിത്രം, പ്രത്യേകതകള്‍ വിശേഷങ്ങള്‍ എന്നിവ വായിക്കാം....

ആലംപരായ് കോട്ട

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ആധിപത്യത്തിന്റെ കാലത്ത് നിര്‍മ്മി്ക്കപ്പെട്ട ആലംപരായ് കോട്ട അക്കാലത്തെ പ്രതിരോധ നിര്‍മ്മിതികളില്‍ ഒന്നായിരുന്നു. ബംഗാള്‍ ഉള്‍ക്കടലിന് അഭിമുഖമായി നിര്‍മ്മിക്കപ്പെട്ട കോട്ടയില്‍ നിന്നും 100 ​​മീറ്റർ നീളമുള്ള ഒരു ഡോക്ക്യാർഡ് കടലിലേക്ക് ഇറങ്ങി നിര്‍മ്മിച്ചിരുന്നു. സാരി തുണി, ഉപ്പ്, നെയ്യ് തുടങ്ങിയ സാധനങ്ങള്‍ ഇവി‌ടെ നിന്നും കയറ്റുമതി നടത്തിയിരുന്നു. എ.ഡി 1735-ൽ ഇത് ഭരിച്ചിരുന്നത് നവാബ് ദസ്ത അലി ഖാൻ ആയിരുന്നു. 1750 ൽ പ്രശസ്ത ഫ്രഞ്ച് കമാൻഡർ ഡ്യുപ്ലിക്സ് സുബേദാർ മുസാഫർ ജംഗിന് നൽകിയ സേവനങ്ങൾക്ക് പ്രതിഫലമായി കോട്ട ഫ്രഞ്ചുകാർക്ക് നൽകി. പിന്നീട് എ ഡി 1760 ൽ ഫ്രഞ്ചുകാരെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയപ്പോൾ കോട്ട ബ്രിട്ടീഷുകാരുടെ കൈവശമായി. 2004 ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂകമ്പത്തിൽ ഈ ഘടനയ്ക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു.
PC:Djoemanoj

15 ഏക്കര്‍ സ്ഥലത്ത്

15 ഏക്കർ വിസ്തൃതിയുള്ള ഈ കോട്ട യഥാർത്ഥത്തിൽ ഇന്ത്യയിലെ മുഗൾ ഭരണാധികാരികളാണ് നിർമ്മിച്ചത്. പ്രാദേശിക അധികാരികൾക്ക് വേണ്ടി നടത്തിയ സേവനങ്ങൾക്കായി 1750 ൽ ഫ്രഞ്ചുകാർക്ക് സമ്മാനമായി നൽകുകയായിരുന്നു. പിന്നീട് പത്ത് വർഷത്തിന് ശേഷം, ആംഗ്ലോ-ഫ്രഞ്ച് കർണാടക യുദ്ധത്തിൽ, കോട്ട ബ്രിട്ടീഷ് സേന പിടിച്ചെടുത്തു. പുരാവസ്തു ഗവേഷകര്‍ ആദ്യകാലത്ത് വലിയ ശ്രദ്ധയൊന്നും കോട്ടയ്ക്ക് നല്കിയില്ലെങ്കിലും ഇവി‌‌ടെ അച്ചടിച്ച നാണയങ്ങളും വിവിധ ആയുധങ്ങളും കരകൗശല വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
PC: Senthilmohan

2004 ല്‍

കാലം കടന്നുപോകെ നാശത്തിലേക്ക് കൂപ്പുകുത്തിയ കോട്ടയുടെ പതനം ഏറെക്കുറെ പൂര്‍ത്തിയാകുന്നത് 2004 ലെ സുനാമി സമയത്താണ്. ഭരണകൂടത്തിന്റെ അവഗണനയും കൃത്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അഭാവവുമെല്ലാം ഇതിന്റെ പെട്ടന്നുള്ള നാശത്തിന് കാരണമായി. പുരാവസ്തു ഗവേഷകരുടെ ഒരു സംഘം നവാബിന്റെ ഭരണകാലത്ത് നാണയങ്ങൾ ഇവിടെ ഒരിക്കല്‍ കണ്ടെത്തിയിരുന്നു.
PC:Djoemanoj

ക‌ടലിലേക്ക്


ഓരോ ദിവസം ചെല്ലുമ്പോഴും കടലിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുകയാണ് ഈ കോ‌ട്ട. അവശിഷ്ടങ്ങളായുള്ള ഇഷ്ടികകള്‍ ഓരോ ദിനവും ക‌ടലിലേക്ക് അലിയുന്നു. എങ്കില്‍ത്തന്നെയും ഇത്രയും ഉയരത്തില്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്ന ഇതിന്‍റെ കാഴ്ട കാണേണ്ടതു തന്നെയാണ്
PC:Djoemanoj

 എത്തിച്ചേരുവാന്‍

മഹാബലിപുരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ തെക്കായി ചെന്നൈയ്ക്കും പോണ്ടിച്ചേരിക്കുമിടയിലുള്ള ഇസിആർ (ഈസ്റ്റ് കോസ്റ്റ് റോഡ്) ആണിത് സ്ഥിതിചെയ്യുന്നത്. കടൽത്തീരത്ത് എത്തിക്കഴിഞ്ഞാൽ, വലത്തേക്ക് തിരിഞ്ഞ് ഒരു ചെറിയ പാർക്കിംഗ് ഏരിയയിലേക്കുള്ള റോഡ് വഴി ഇവിടേക്ക് എത്താം. പിന്തുടരുക. സൈറ്റ് എല്ലാ സമയത്തും സൗജന്യവും തുറന്നിരിക്കുന്നതുമാണ്. പ്രവേശന ഫീസൊന്നുമില്ല, തനിയെ പോകാതിരിക്കുന്നതായിരിക്കും നല്ലത്
PC:Djoemanoj

ആകാശത്തിനു കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം.... കണക്കില്ലാത്ത സമ്പാദ്യവും സൗകര്യങ്ങളും.. പക്ഷേ, പ്രശ്നമിതാണ്!!ആകാശത്തിനു കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം.... കണക്കില്ലാത്ത സമ്പാദ്യവും സൗകര്യങ്ങളും.. പക്ഷേ, പ്രശ്നമിതാണ്!!

ഇന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ്ങിലൊന്ന്... കാടുകയറിയിറങ്ങി കോട്ടയുടെ രഹസ്യങ്ങളിലേക്ക്ഇന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ്ങിലൊന്ന്... കാടുകയറിയിറങ്ങി കോട്ടയുടെ രഹസ്യങ്ങളിലേക്ക്

Read more about: tamil nadu history fort beach chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X