Search
  • Follow NativePlanet
Share
» »ജീവിതത്തിൽ ഐശ്വര്യം വേണമെങ്കിൽ പോകാം ഈ ക്ഷേത്രത്തിൽ

ജീവിതത്തിൽ ഐശ്വര്യം വേണമെങ്കിൽ പോകാം ഈ ക്ഷേത്രത്തിൽ

അമൃത് തേടിയുള്ള പാലാഴി മഥനത്തിൽ ഉയർന്നുവന്ന കാളകൂടം വിഷം ഭൂമിയെ രക്ഷിക്കാനായി പാനം ചെയ്ത ശിവനെ ആരാധിക്കുന്ന ആലങ്കുടി തമിഴ്നാട്ടിലെ തീർച്ചയായും പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ്.

വിശ്വാസവും യാഥാർഥ്യവും തമ്മിൽ തിരിച്ചറിയാതെ കിടക്കുന്ന നാടാണ് തമിഴ്നാട്. ക്ഷേത്രങ്ങളും ചരിത്രങ്ങളും മിത്തുകളും ഒക്കെയുള്ള നാട്. ഹൈന്ദവ വിശ്വാസവുമായി ഇഴചേരാത്ത ഒരു സ്ഥലത്തെ ഇവിടെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്.അത്തരത്തിലൊരിടമാണ് ആലങ്കുടി. അമൃത് തേടിയുള്ള പാലാഴി മഥനത്തിൽ ഉയർന്നുവന്ന കാളകൂടം വിഷം ഭൂമിയെ രക്ഷിക്കാനായി പാനം ചെയ്ത ശിവനെ ആരാധിക്കുന്ന ആലങ്കുടി തമിഴ്നാട്ടിലെ തീർച്ചയായും പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ്. ആലങ്കുടിയുടെ വിശേഷങ്ങളിലേക്ക്...

ആലങ്കുടി

ആലങ്കുടി

തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് ആലാങ്കുടി സ്ഥിതി ചെയ്യുന്നത്.മന്നാര്‍ഗുഡിയ്ക്കടുത്തുള്ള കുംഭകോണത്ത് നിന്ന് ഏകദേശം 17 കിലോമീറ്റര്‍ ദൂരെയാണിത്

പാലാഴി മഥനവും ആലങ്കുടിയും

പാലാഴി മഥനവും ആലങ്കുടിയും

ആലങ്കുടിയ്ക്ക് ആ പേരു വന്നതിനു പിന്നിൽ പാലാഴി മഥനവുമായി ബന്ധപ്പെട്ട കഥയാണുള്ളത്.
ആലം എന്നാൽ വിഷം എന്നാണർഥം. അമൃത് തേടിയുള്ള പാലാഴി മഥനത്തിൽ കടകോലായി മന്ദരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. കടഞ്ഞുകൊണ്ടിരുന്നപ്പോൾ ലോകത്തെയാകെ നശിപ്പിക്കുവാൻ പര്യാപ്തമായ വിഷം അഥവാ ആല ഉയർന്നുവന്നു. ഇതിൽ നിന്നും ലോകത്തെ രക്ഷിക്കുവാനായി ശിവൻ അത് എടുത്ത് വിഴുങ്ങിയത്രെ. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. മറ്റു ദേവന്മാർ ശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി.ഇതോടെ " രക്ഷകന്‍" എന്നര്‍ത്ഥം വരുന്ന " ആപത് സഹായേശ്വരര്‍" എന്ന വത്സലനാമത്തില്‍ ശിവന്‍ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ സഖിയായ പാര്‍വ്വതീദേവിയാകട്ടെ ഇളവര്‍കുഴലി, ഉമൈ അമ്മ എന്നീ പേരുകളിലും വിളിക്കപ്പെട്ടു. ഇവരെ കുടിയിരുത്തിയ ഈ പുണ്യഭൂമി ആലങ്കുടി എന്ന പേരിലും പ്രസിദ്ധമായി എന്നാണ് വിശ്വാസം.

ആപത്സഹായേശ്വരർ ക്ഷേത്രം

ആപത്സഹായേശ്വരർ ക്ഷേത്രം

തമിഴ്നാട്ടിലെ തന്നെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ആപത്സഹായോശ്വർ ക്ഷേത്രം. യം ഇല്ലാണ്ടായി ലോകത്തെ രക്ഷിച്ച ശിവന്‍ മാത്രമല്ല ഇവിടുത്തെ ആരാധനമാ മൂര്‍ത്തി. മനുഷ്യജീവിതത്തെ ബാധിക്കുന്ന വ്യാഴത്തെ ആരാധിക്കുന്ന സ്ഥലം കൂടിയാണിത്. ശിവനെ ആരാധിക്കാനും വ്യാഴത്തെ വണങ്ങി പുണ്യങ്ങളും ഗുണങ്ങളു ജീവിത്തില്‍ നേടുവാനും ആളുകള്‍ എത്തിച്ചേരുന്ന തമിഴ്‌നാട്ടിലെ ആലാങ്കുടി തീർഥാടകർക്കിടയിൽ പ്രശസ്തമാണ്.

PC:Rasnaboy

സ്വയംപ്രത്യക്ഷമായ ലിംഗം

സ്വയംപ്രത്യക്ഷമായ ലിംഗം

ഭൂമിക്കടിയില്‍ നിന്നും സ്വയം പ്രത്യക്ഷമായി എന്നു വിശ്വസിക്കുന്ന ശിവലിംഗത്തെയാണ് ഇവിടെ ആരാധിക്കുന്നത്. രാക്ഷസനില്‍ നിന്നും ദേവഗണങ്ങളെരക്ഷിച്ച ഗണേശനെയും ശിവന്റെ പാതിയായ പാര്‍വ്വതി ദേവിയേയും ഇവിടെ ആരാധിക്കുന്നുണ്ട്. കലങ്ങമര്‍ കഥ വിനായകര്‍ എന്ന പേരിലാണ് ഗണേശനെ ഇവിടെ വാഴിച്ചിരിക്കുന്നത്. ദക്ഷിണാമൂര്‍ത്തി ദേവനെയാണ് ഗുരു ബൃഹ്‌സ്പതി എന്ന പേരില്‍ ഇവിടെ ആരാധിക്കുന്നത്.

PC:Bijay chaurasia

വ്യാഴത്തെ പ്രസാദിപ്പിക്കുവാൻ

വ്യാഴത്തെ പ്രസാദിപ്പിക്കുവാൻ

ശിവൻ മാത്രമല്ല, നവഗ്രഹങ്ങക്ഷേത്രങ്ങൾക്കും ഏറെ പ്രധാന്യമുള്ള ഇടമാണ് ഇത്. വ്യാഴഗ്രഹത്തിന് അഥവാ ബൃഹസ്പതി ഗുരുവിനാണ് ഇവിടുത്തെ നവഗ്രഹ ക്ഷേത്രം സമര്‍പ്പിച്ചിട്ടുള്ളത്.ദോഷങ്ങളിൽ നിന്നും ഒഴിവാകുവാനാണ് ആളുകൾ വ്യാഴത്തെ വണങ്ങുന്നത്. കൂടാതെ എല്ലാ വര്‍ഷവും വ്യാഴഗ്രഹത്തിന്റെ രാശിമാറ്റ(സംക്രമ) വേളയില്‍ ധാരാളം ഭക്തജനങ്ങള്‍ ഗുരുവിനെ പ്രസാദിപ്പിക്കാനും ജീവിതത്തില്‍ ദൌര്‍ഭാഗ്യങ്ങള്‍ അകറ്റി ഐശ്വര്യം നേടുവാനും ഇവിടെ എത്തിച്ചേരാറുണ്ട്.

രണ്ട് ഏക്കറിനുള്ളിലെ ക്ഷേത്രം

രണ്ട് ഏക്കറിനുള്ളിലെ ക്ഷേത്രം

രണ്ട് ഏക്കറിനുള്ളില്‍ വിസ്തരിച്ച് സ്ഥിതി ചെയ്യുന്ന വലിയ ക്ഷേത്രമാണ് ആലാങ്കുടി ആപത്സഹായേശ്വര ക്ഷേത്രം. രണ്ടു വലിയ ഗോപുരങ്ങളും എണ്ണമറ്റ ഉപക്ഷേത്രങ്ങളും ഈ രണ്ടേക്കറിനകത്ത് കാണാം. അഞ്ച് നിലകളുണ്ട് ഇവിടുത്തെ രാജഗോപുരത്തിന്. പുലര്‍ച്ചെ ആറു മണി മുതല്‍ രാത്രി 8.30 വരെയാണ് ഇവിടുത്തെ പൂജകളും മറ്റും നടക്കുന്ന സമയം. പ്രധാനമായും 4 ഉത്സവങ്ങളാണ് ഇവിടെ നടക്കുക.
ശിവനെ വിവാഹം കഴിക്കാനായി പാര്‍വ്വിതി ദേവി തപസ്സനുഷ്ഠിച്ചതും ഈ ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം. അതോടെ ഇഷ്ടകാര്യങ്ങള്‍ സാധിക്കുന്ന ക്ഷേത്രം എന്ന നിലയിലും ഇവിടം പ്രശസ്തമാണ്. തിരുമണ മംഗലം എന്നും ഇവിടം അറിയപ്പെടുന്നു.

PC:Ssriram mt

മറ്റു നവഗ്രഹ ക്ഷേത്രങ്ങൾ

മറ്റു നവഗ്രഹ ക്ഷേത്രങ്ങൾ

നവഗ്രഹ ക്ഷേത്രങ്ങളിൽ ബാക്കി എട്ടെണ്ണവും ആലാങ്കുടിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തിരുനള്ളര്‍(ശനി ദേവന്‍), കഞ്ചാനൂര്‍(ശുക്ര ദേവന്‍ ), സൂര്യനാര്‍ കോയില്‍(സൂര്യ ഭഗവാന്‍‍), തിരുവെങ്കാട്(ബുധദേവന്‍), തിരുനാഗേശ്വരം(രാഹു ദേവന്‍), തിങ്കളൂര്‍(ചന്ദ്രദേവന്‍), കീഴ്പെരുമ്പളര്‍(കേതു ദേവന്‍) എന്നിവയാണ് മറ്റു ക്ഷേത്രങ്ങള്‍.

PC:PJeganathan

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് ആലാങ്കുടി സ്ഥിതി ചെയ്യുന്നത്.മന്നാര്‍ഗുഡിയ്ക്കടുത്തുള്ള കുംഭകോണത്ത് നിന്ന് ഏകദേശം 17 കിലോമീറ്റര്‍ ദൂരെയാണിത്. കുംഭകോണത്താണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. 7 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ നീഡമംഗലം റെയില്‍വേ സ്റ്റേഷനുമുണ്ട്. ഈ സ്റ്റേഷനുകളില്‍ നിന്ന് ബസ്സുകളോ ടാക്സികളോ വഴി എളുപ്പത്തിൽ എത്താം.
കുംഭകോണത്ത് നിന്ന് ഏകദേശം 87 കിലോമീറ്റര്‍ അകലെയുള്ള തിരുച്ചിറപ്പള്ളിയാണ് ആലങ്കുടിയുടെ സമീപസ്ഥമായ വിമാനത്താവളം.

ഇവിടെ മാത്രമല്ല, അങ്ങ് ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രംഇവിടെ മാത്രമല്ല, അങ്ങ് ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

ഇവിടുത്തെ നിഗൂഢതകള്‍ ചിലര്‍ ദൈവത്തിന്റെ കഴിവായി പറയുമ്പോള്‍ അവിശ്വാസികള്‍ ഇതിനെ വിശദീകരിക്കാന്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു.ഇവിടുത്തെ നിഗൂഢതകള്‍ ചിലര്‍ ദൈവത്തിന്റെ കഴിവായി പറയുമ്പോള്‍ അവിശ്വാസികള്‍ ഇതിനെ വിശദീകരിക്കാന്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു.

തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ ഇതാണ്!! തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ ഇതാണ്!!

Read more about: alangudi pilgrimage tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X