Search
  • Follow NativePlanet
Share
» »ആലപ്പുഴ ലൈറ്റ്ഹൗസില്‍ തിരക്കേറുന്നു... കടലിന്‍റെയും കനാലുകളുടെയും ആകാശക്കാഴ്ചകള്‍ കാണാം

ആലപ്പുഴ ലൈറ്റ്ഹൗസില്‍ തിരക്കേറുന്നു... കടലിന്‍റെയും കനാലുകളുടെയും ആകാശക്കാഴ്ചകള്‍ കാണാം

ഏകദേശം രണ്ടു വര്‍ഷം നീണ്ട അടച്ചിടലിനു ശേഷമാണ് ലൈറ്റ്ഹൗസ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നുനല്കിയത്.

ഇന്ത്യയിലെ ഏറ്റവും പഴയ വിളക്കുമാടമായ ആലപ്പുഴ ലൈറ്റ്ഹൗസ് ഇന്ന് ഇന്ത്യയിലെ സജീവ ലൈറ്റ് ഹൗസുകളില്‍ ഒന്നുകൂടിയാണ്. ആലപ്പുഴ ബീച്ചിന്‍റെയും കായലിന്‍റെയും സമീപത്തെ നഗരത്തിന്റെയും കനാലുകളുടെയും അതിമനോഹരമായ കാഴ്ച ലൈറ്റ് ഹൗസിനു മുകളില്‍ നിന്നും ദൃശ്യമാകും.

alappuzhalighthouse

PC: Wikipedia

പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് ഇവിടുത്തെ ആദ്യത്തെ വിളക്കുമാടം പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവിതാംകൂറിലെ പ്രധാന തുറമുഖങ്ങൾ വിഴിഞ്ഞം, കൊല്ലം, പുറക്കാട് എന്നിവയായിരുന്നു. പുറക്കാട് തുറമുഖം ക്ഷയിച്ചപ്പോൾ കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ആയി ആലപ്പുഴ തുറമുഖം തിരഞ്ഞെടുത്തു. അങ്ങനെയാണ് ഈ വിളക്കുമാടം ഇവിടെ വരുന്നത്. പിന്നീട് മാർത്താണ്ഡവർമ്മ രണ്ടാമൻ ഭരിച്ചിരുന്ന കാലത്ത് ഇപ്പോള്‍ കാണുന്ന വിളക്കുമാടത്തിന്റെ പണികള്‍ ആരംഭിച്ചതായി ചരിത്രം പറയുന്നു. . 1860 ല്‍ നിര്‍മ്മാമം ആരംഭിച്ച് ഒരുവര്‍ഷമെടുത്ത് 1861 ല്‍ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഈ സമയത്ത് വെളിച്ചെണ്ണ ഉപയോഗിച്ചായിരുന്നു ഇവിടെ വെളിച്ചം കാണിച്ചിരുന്നത്. . 1952 വരെ ഈ രീതി പിന്തുടര്‍ന്നു. പിന്നീട് ഗ്യാസ് ഉപയോഗിച്ച് വെളിച്ചം വീശുന്ന തരത്തിലുള്ള വെളിച്ചം നിലവില്‍വന്നത്. 1960 ല്‍ വൈദ്യുതി എത്തിയതോടെ ഇത് വൈദ്യുത ദീപമായി മാറി.

30 അടിയാണ് ആലപ്പുഴ ലൈറ്റ് ഹൗസിന്‍റെ ഉയരം. കുത്തനെയുള്ള കോണിപ്പടികള്‍ കയറിവേണം മുകളിലെത്തുവാന്‍.

രാവിലം 9.00 മുതല്‍ 11.45 വരെയും ഉച്ചകഴിഞ്ഞ് 2.00 മുതല്‍ വൈകിട്ട് 5.30 വരെയുമാണ് ഇവിടെ സന്ദര്‍ശകരെ അനുവദിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 10 രൂപ വീതവും മുതിര്‍ന്നവര്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 50 രൂപയുമാണ് ഇവിടെ പ്രവേശനഫീസായി മേടിക്കുന്നത്. തിങ്കളാഴ്ച അവധിയാണ്. ദിവസവും പരമാവധി 1500 പേരെ വരെ ഇവിടെ അനുവദിക്കും.

ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്

മാലദ്വീപ് മറന്നേക്കൂ... പകരം പോകുവാനിതാ അഞ്ച് ബീച്ചുകള്‍മാലദ്വീപ് മറന്നേക്കൂ... പകരം പോകുവാനിതാ അഞ്ച് ബീച്ചുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X