സാഹസികതയും കരുത്തും ചങ്കുറപ്പും ആവോളം വേണ്ട യാത്രയാണ് ലഡാക്കിലേക്കുള്ളത്. മഞ്ഞുവീവ്ചയും 100 മീറ്റര് zwj; പോലും മുന്നില് zwj; കാണാത്ത റോഡും മലയിടുക്കുകളും ഒക്കെ ചേര് zwj;ന്നുള്ള ലഡാക്ക് യാത്ര ആഗ്രഹിക്കാത്ത ആരും കാണില്ല. എന്നാല് zwj; ഇവിടെ എത്തിയാല് zwj; സന്ദര് zwj;ശിക്കേണ്ട സ്ഥലങ്ങളുടെ കാര്യത്തില് zwj; അത്ര വ്യക്തത ആര് zwj;ക്കും ഉണ്ടെന്ന് തോന്നുന്നില്ല. ആശ്രമങ്ങള് zwj; പ്രധാന ആകര് zwj;ഷണമായ ഇവിടെ മറക്കാതെ കണ്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ഒരിടമുണ്ട്. ആല് zwj;ചി ഗോംപ ആശ്രമം. എന്താണ് ഇതിനിത്ര പ്രത്യേകത എന്നല്ലേ.. ലഡാക്കിനെ ലഡാക്കാക്കുന്ന ആല് zwj;ചിയിലെ ആശ്രമത്തിന്റെ ആരും അറിയാത്ത വിശേഷങ്ങള് zwj;...ലഡാക്കിലെത്തിയാല് zwj; ചെയ്യേണ്ട ആര് zwj;ക്കും അറിയാത്ത ഏഴു കാര്യങ്ങള് zwj; ലേയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആല്‍ചി പുരാതനമായ ആശ്രമങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. ഇതില്‍ത്തന്നെ അല്‍ചി മഠം എന്നറിയപ്പെടുന്ന ആശ്രമമാണ് ഇവിടുത്ത ഏറ്റവും വലിയ ആകര്‍ഷണം.PC:Steve Hicks ലഡാക്കില്‍ ഏറ്റവും കാര്യമായി സംരക്ഷിക്കപ്പെടുന്ന പൈതൃകസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് അല്‍ചി ആശ്രമം. വളരെ വ്യത്യസ്തമായ നിര്‍മ്മിതിയില്‍ താഴ്വാരത്ത് കാണപ്പെടുന്ന ഈ ആശ്രമം 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം.PC:Baldiri ലോവര്‍ ലഡാക്ക് എന്നറിയപ്പെടുന്ന ഭാഗത്തെ മൂന്നു പ്രധാന ഗ്രാമങ്ങളിലൊന്നാണ് ആല്‍ചി. മാന്‍ഗ്യു, സുംഡാ ചുന്‍ എന്നിവയാണ് മറ്റുരണ്ട് ഗ്രാമങ്ങള്‍. ഇവ മൂന്നും ചേരുന്നതാണ് ആല്‍ചി ഗ്രൂപ് ഓഫ് മോണ്യുമെന്റ് സ് എന്നറിയപ്പെടുന്നത്.PC:Intrepid wanderer ഈ മൂന്നുഗ്രാമങ്ങളും വ്യത്യസ്തവും ശ്രേഷ്ഠവുമായ നിര്‍മ്മിതിയുടെ ഉദാഹരണമാണെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് ആല്‍ചിയിലെ ആശ്രമം തന്നെയാണ്.PC:Baldiri ദു-ഖാങ്, സം-സെക്, ടെമ്പിള്‍ ഓഫ് മഞ്ജു ശ്രീ എന്നീ പേരുകളിലറിയപ്പെടുന്ന മൂന്നു ക്ഷേത്രങ്ങള്‍ ആല്‍ചിയിലെ ആശ്രമത്തില്‍ കാണാന്‍ സാധിക്കും. ഇവ കൂടാതെയും ധാരാളം ക്ഷേത്രങ്ങള്‍ ആശ്രമത്തിലുണ്ട്. ശ്രീ ബുദ്ധന്റെയുള്‍പ്പെടെ നിരവധി ആളുകളുടെ ചിത്രങ്ങള്‍ ക്ഷേത്രത്തിനകത്തെ ഭിത്തികളില്‍ വരച്ചിരിക്കുന്നത് കാണാം.PC:Beefy SAFC ടിബറ്റന്‍ കെട്ടിട നിര്‍മ്മാണ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സം-ടെക് ക്ഷേത്രം അല്‍ചി മഠത്തിന്റെ ഭാഗമാണ്. കല്ലും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ മൂന്ന് വലിയ വിഗ്രഹങ്ങള്‍ കാണാന്‍ സാധിക്കും.PC:Vskmenon അല്‍ചി മഠത്തിലെ ഏറ്റവും പഴയ നിര്‍മ്മിതികളിലൊന്നാണ് ദു-ഖാങ്. സമ്മേളന മുറിയ എന്നര്‍ഥം വരുന്ന ദു-ഖാങിലാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചടങ്ങുകള്‍ നടത്തുന്നത്. ഇതിന്റെ ഇടനാഴികളില്‍ ആയിരക്കണക്കിന് ബുദ്ധചുവര്‍ചിത്രങ്ങള്‍ കാണാന്‍ സാധിക്കും.PC:Y.Shishido ഒരു തലയും നാലു കൈകളുമുള്ള മഞ്ജുശ്രീയുടെ നാല് വിഗ്രഹങ്ങളാണ് ഇതിന്റെ പ്രത്യേകത. ബോധിസത്വയുടെ ഒരു വിഗ്രഹവും ചുവരിലെ ബുദ്ധചിത്രങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.PC:Baldiri അല്‍ചിയിലെ മറ്റൊരു ബുദ്ധക്ഷേത്രമാണ് ലൊറ്റ് സവ ലാഖാങ്ങ്. റിഞ്ചന്‍ സാങ്ങ് പോ ആണ് ഈയൊരു ക്ഷേത്ര നിര്‍മ്മിതിയുടെ മുഖ്യ കാര്‍മ്മികന്‍. ശാക്യമുനിയുടെ പ്രതിമയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. റിഞ്ചന്‍ സാങ്ങ് പോയുടെ ഒരു പ്രതിമയും ഇതിന് വലതു വശത്തായി കാണാവുന്നതാണ്.PC:Steve Hicks ലഡാക്കിലെ ആല്‍ചി എന്നു പേരായ ഗ്രാമത്തിലാണ് ആല്‍ചി ആശ്രമം സ്ഥിതി ചെയ്യുന്നത്. ലേയില്‍ നിന്നും 70 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മണാലിയില്‍ നിന്നും ശ്രീനഗറില്‍ നിന്നും ഇവിടേക്ക് എല്ലാ ദിവസവും ബസ് സര്‍വ്വീസ് ലഭ്യമാണ്.