Search
  • Follow NativePlanet
Share
» »ചൈനയും പാക്കിസ്ഥാനും ഒന്നിച്ചപ്പോൾ ഇന്ത്യയെ ഔട്ടാക്കിയ കാരക്കോറം ഹൈവേ

ചൈനയും പാക്കിസ്ഥാനും ഒന്നിച്ചപ്പോൾ ഇന്ത്യയെ ഔട്ടാക്കിയ കാരക്കോറം ഹൈവേ

ഏഷ്യയിലെ ഏറ്റവും വലിയ പർവ്വത നിരകളിലൊന്നായാണ് കാരക്കോറം അറിയപ്പെടുന്നത്. ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കൊടുമുടിയായ കെ ടു ഉൾപ്പെടെയുള്ളവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്

By Elizabath Joseph

ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള ഒരു ഹൈവേ... ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്നും എഞ്ചിനീയറിങ് മികവ് എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നിർമ്മിതി. ഇന്ത്യ-ചൈന-പാക്കിസ്ഥാൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന കാരക്കോറം പർവ്വത നിരകളിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹൈവേയെ മഹാത്ഭുതത്തിൽ കുറഞ്ഞതൊന്നും വിശേഷിപ്പിക്കാൻ പറ്റില്ല. 15,500 അടി ഉയരത്തിലുള്ള ഇത് ഹിമാലയത്തിന്റെ അതിർത്തികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്...

അഞ്ച് രാജ്യങ്ങളിലൂടെയുള്ള പർവ്വത നിരകൾ

അഞ്ച് രാജ്യങ്ങളിലൂടെയുള്ള പർവ്വത നിരകൾ

കാരക്കോറം പർവ്വത നിരകൾ അഞ്ച് രാജ്യങ്ങളിലായാണ് പരന്നു കിടക്കുന്നത്. പാക്കിസ്ഥാൻ, ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ് ഇതുള്ളത്. ഇന്ത്യയുടെ ലഡാക്ക് റീജിയണാണ് കാരക്കോറത്തിന്റെ ഭാഗമായി വരുന്നത്. കൂടാതെ ഇന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള, ഒരിക്കൽ ഇന്ത്യയുടെ ഭാഗമായിരുന്ന, ലോകത്തിലെ തന്നെ ഏറ്റവു ംവലിയ തർക്കഭൂമികളിലൊന്നായ അക്സായ് ചിന്നും ഇതിന്റെ ഭാഗമാണ്. ഗിൽജിത്, ലഡാക്ക്,ബാൽതിസ്ഥാൻ എന്നീ മേഖലകളിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

PC:Muhammad Sulman

കാരക്കോറമെന്നാൽ

കാരക്കോറമെന്നാൽ

ടർക്കിഷ് ഭാഷയിലെ ഒരു വാക്കാണ് കാരക്കോറം. കരിങ്കല്ല് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പേരുപോലെ തന്നെ കരിങ്കല്ലുകൾ മാത്രം നിറഞ്ഞ ഒരിടമാണിത്. ഏഷ്യയിലെ ഏറ്റവും വലിയ പർവ്വത നിരകളിലൊന്നായാണ് കാരക്കോറം അറിയപ്പെടുന്നത്. ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കൊടുമുടിയായ കെ ടു ഉൾപ്പെടെയുള്ളവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കാരക്കോറം പാസ് എന്നാണ് ഇത് യഥാർഥത്തിൽ അറിയപ്പെടുന്നത്.

PC:Muhammad Sulman

പാക്കിസ്ഥാനും ചൈനയും ഒന്നിച്ചപ്പോൾ

പാക്കിസ്ഥാനും ചൈനയും ഒന്നിച്ചപ്പോൾ

പാക്കിസ്ഥാനും ചൈനയും ഒന്നിച്ചപ്പോൾ നിർമ്മിക്കപ്പെട്ട കാരക്കോറം ഹൈവേ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള അന്താരാഷ്ട്ര പാതയായാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്ര റോഡ് എന്ന ബഹുമതി ഒക്കെയുണ്ടെങ്കിലും ഇത്രയും ദുഷ്കരമായ മറ്റൊരു റോഡും ലോകത്തിൽ കാണില്ല എന്നു തന്നെ പറയേണ്ടി വരും. തൊട്ടു മുന്നിലുള്ള സ്ഥലം പോലും കാണത്തില്ലാത്ത വിധത്തിലുള്ള കൊടും വളവുകളും ഇരു ഭാഗങ്ങളിലുമുള്ള കൂറ്റൻ കൊക്കകളും ഒക്കെ കാരണം സഞ്ചരിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ പാത എന്ന ബഹുമതിയും ഇതിനു തന്നെയാണ്.

PC:Syedusman

കാരക്കോറം...ഒരല്പം ചരിത്രം

കാരക്കോറം...ഒരല്പം ചരിത്രം

ചൈനയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി 1959 ൽ നിർമ്മാണം ആരംഭിച്ചതാണ് കാരക്കോറം ഹൈവേ. 1979 ൽ നിർമ്മാണം പൂർത്തീകരിച്ച് ഇത് തുറന്നുകൊടുത്തു. ഗിൽജിത്തിന്റെയും ബാൽട്ടിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത ഏകദേശം 1300 കിലോമീറ്റർ ദൂരത്തിലാണ് വ്യാപിച്ചു കിടക്കുന്നത്. ചൈനയിലെ കാഷ്ഗറിൽ നിന്നും പാക്കിസ്ഥാനിലെ അബ്ബോട്ടാബാദ് വരെയാണ് ഇതുള്ളത്.

PC: Wikimedia

 ഇന്ത്യ ഔട്ട്!!

ഇന്ത്യ ഔട്ട്!!

ഇന്ത്യക്കാരായ സഞ്ചാരികൾക്ക് ഒരിക്കലും പ്രവേശനം അനുവദിക്കാത്ത സ്ഥലം കൂടിയാണിത്. പാക്കിസ്ഥാന്റെയും ചൈനയുടെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ഈ ഹൈവേയില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല. 15,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാത ചരക്കു ഗതാഗത സേവനത്തിനു മാത്രമായാണ് നിർമ്മിച്ചിരിക്കുന്നത്.
ഫ്രണ്ട്ഷിപ്പ് ഹൈവേ എന്നാണ് ചൈനയിൽ ഇത് അറിയപ്പെടുന്നത്.

PC:Faizy92

കാരക്കോറത്തിനു പോകാം

കാരക്കോറത്തിനു പോകാം

ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലെത്തിയാൽ ഭാഗ്യം തുണയ്ക്കുകയാണെങ്കിൽ ഇവിടേക്ക് സഞ്ചരിക്കാം. സാധാരണയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇതുവഴി സന്ദർശനത്തിനായി എത്താറുണ്ടെങ്കിലും സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് വളരെ കുറച്ച് പേർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാക്കിസ്ഥാനിലെ റാവൽപിണ്ടയിൽ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്,.

PC:Szebkhan

കാരക്കോറം വന്യമൃഗ സംരക്ഷണ കേന്ദ്രം

കാരക്കോറം വന്യമൃഗ സംരക്ഷണ കേന്ദ്രം

ഇന്ത്യ, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ അതിർത്തികളോട് ചേർന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വന്യമൃഗ സംരക്ഷണ കേന്ദ്രമാണ്. ജമ്മു കാശ്മീരിലെ ലഡാക്കിലാണ് ഇതുള്ളത്. നുബ്ര, ഷൈയോക്ക് എന്നീ രണ്ടു നദികളോട് ചേർന്നാണ് ഇതുള്ളത്.
അത്യപൂർവ്വങ്ങളായ സസ്യങ്ങളും വംശനാശ ഭീഷണിയ നേരിടുന്ന ഒട്ടേറെ മൃഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.

ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!! ഫ്രഞ്ചുകാർ ഐസിട്ടു നിർമ്മിച്ച, ഷട്ടറില്ലാത്ത ഇടുക്കി അണക്കെട്ട്!!

ഭാരതീനയാണെന്നു പറഞ്ഞിട്ടു കാര്യമൊന്നുമില്ല... രേഖ വേണം..രേഖ...ഇവിടെ പ്രവേശിക്കണമെങ്കിൽ അനുമതി പ്രത്യേകം വേണം..!!ഭാരതീനയാണെന്നു പറഞ്ഞിട്ടു കാര്യമൊന്നുമില്ല... രേഖ വേണം..രേഖ...ഇവിടെ പ്രവേശിക്കണമെങ്കിൽ അനുമതി പ്രത്യേകം വേണം..!!

PC:Tsui

Read more about: adventure travel yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X