Search
  • Follow NativePlanet
Share
» »പുണ്യം പകരും ചാര്‍ ദാം യാത്ര

പുണ്യം പകരും ചാര്‍ ദാം യാത്ര

ഹിന്ദു മതവിശ്വാസികളുടെയിടയില്‍ ഏറ്റവുമധികം പ്രചാരം ലഭിച്ച തീര്‍ഥയാത്രകളിലൊന്നാണ് ചാര്‍ ദാം യാത്ര.

ഹിന്ദു മതവിശ്വാസികളുടെയിടയില്‍ ഏറ്റവുമധികം പ്രചാരം ലഭിച്ച തീര്‍ഥയാത്രകളിലൊന്നാണ് ചാര്‍ ദാം യാത്ര. ദൈവങ്ങള്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന നാല് സ്ഥലങ്ങളിലൂടെയുള്ള കഠിനമായ തീര്‍ഥാടനമാണിത്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാലു ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളിലൂടെയാണ് ചാര്‍ ദാം യാത്ര നടക്കുന്നത്.

ചാര്‍ ദം യാത്രയിലെ സ്ഥലങ്ങള്‍

ചാര്‍ ദം യാത്രയിലെ സ്ഥലങ്ങള്‍

ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ നാലു സ്ഥലങ്ങളാണ് ചാര്‍ ദാമുകള്‍ എന്നറിയപ്പെടുന്നത്.

PC:Michael Scalet

ജീവിതത്തില്‍ ഒരിക്കലെങ്കിലും

ജീവിതത്തില്‍ ഒരിക്കലെങ്കിലും

ഈ പുണ്യസ്ഥലങ്ങളിലൂടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണമെന്നാണ് ഓരോ ഹൈന്ദവ വിശ്വാസിയുടെയും ജീവിത ലക്ഷ്യം.

PC:Joshua Singh

പരിപാവന തീര്‍ഥാടനം

പരിപാവന തീര്‍ഥാടനം

വിശ്വാസികള്‍ ഏറ്റവും പവിത്രവും പാവനവുമായി കണക്കാക്കുന്നതാണ് ഇവിടേക്കുള്ള യാത്രകള്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ യാത്ര, പ്രത്യേകിച്ച് കേദര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര.

PC:Sunciti _ Sundaram
ബദ്രിനാഥ്

ബദ്രിനാഥ്

വിഷ്ണുവിന്റെ അവതാരമായ നര്‍-നരായണന്റെ തപസ്സുകൊണ്ട് പ്രശസ്തമായി തീര്‍ന്ന സ്ഥലമാണ് ബദ്രിനാഥ്. കുരുവില്ലാത്ത ബെറി മരങ്ങള്‍ നിറഞ്ഞ കാടിനു സമീപം നിന്നാണ് നര-നാരായണന്‍ തപസ്സനുഷ്ഠിച്ചത്. സംസ്‌കൃതത്തില്‍ ബെറിക്ക് ബദ്രി എന്നാണ് പറയുന്നത്. തപസ്സു ചെയ്യുന്ന നര-നാരായണനെ വെയിലിലും മഴയിലും നിന്ന് രക്ഷിക്കാനായി ഒരു ബെറി മരം അദ്ദേഹത്തെ ആവരണം ചെയ്യുന്ന രീതിയില്‍ വളര്‍ന്നുവന്നുവത്രെ. പ്രാദേശികമായി ആളുകള്‍ വിശ്വസിക്കുന്നത് ലക്ഷ്മി ദേവിയാണ് മരമായി ആവരണം ചെയ്തതന്നാണ്. തപസിനു ശേഷം നര-നാരായണന്‍ ആളുകളോട് തന്റെ പേരിനു മുന്‍പായി ദേവിയുടെ പേര് ഉപയോഗിക്കണമെന്നും അങ്ങനെ ബദ്രി-നാഥ് എന്ന് പേര് ഉണ്ടായി എന്നുമാണ് കഥ.

PC:Shitha Valsan

ബദ്രിനാഥ് ക്ഷേത്രം

ബദ്രിനാഥ് ക്ഷേത്രം

അളകനന്ദാ നദിയുടെ പരിസരത്തായി ഉത്തരാഖണ്ഡ് സംസ്ഥാനത്താണ് ബദ്രിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈഷ്ണവ വിശ്വാസികളുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നുകൂടിയാണിത്.
ബദ്രിനാരായണന്റെ രൂപത്തില്‍ ഒരു മീറ്ററോളം ഉയരമുള്ള പ്രതിഷ്ഠയാണ് ഇവിടുത്തേത്.

PC:Naresh Balakrishnan
ഏറ്റവുമധികം തീര്‍ഥാടകരെത്തുന്ന ക്ഷേത്രം

ഏറ്റവുമധികം തീര്‍ഥാടകരെത്തുന്ന ക്ഷേത്രം

ഇന്ത്യയില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ സന്ദര്‍ശിക്കാനായെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ബദ്രിനാഥ് ക്ഷേത്രം.

PC:Guptaele

കേരളത്തില്‍ നിന്നുള്ള പൂജാരി

കേരളത്തില്‍ നിന്നുള്ള പൂജാരി

കേരളത്തില്‍ നിന്നുള്ള നമ്പൂതിരി ബ്രാഹ്മണനു മാത്രമേ ഇവിടെ പൂജകള്‍ ചെയ്യാന്‍ അനുവാദമുള്ളൂ. ആദി ശങ്കരാചാര്യരുടെ കാലത്താണ് ഈ രീതിക്ക് തുടക്കമായത്. ഇപ്പോഴും കേരളത്തില്‍ നിന്നുള്ള നമ്പൂതിരിമാരാണ് ഇവിടെ പൂജകള്‍ ചെയ്യുന്നത്.

PC:Guptaele

ഏപ്രില്‍ മുതല്‍ നവംബര്‍ വരെ

ഏപ്രില്‍ മുതല്‍ നവംബര്‍ വരെ

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയെള്ള സമയത്ത് മാത്രമാണ് ക്ഷേത്രം തുറക്കുന്നത്.

PC:Prasadv

പുണ്യം പകരും ചാര്‍ ദാം യാത്ര

തമിഴ്‌നാട്ടിലെ രാമേശ്വരമാണ് ചാര്‍ ദാമിലെ അടുത്ത സ്ഥലം. ത്രേതാ യുഗത്തിലെ ഏറെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായാണ് രാമേശ്വരം വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. രാമന്‍ ഇവിടെ ശിവനെ ആരാധിക്കുന്നതിനായി ഒരു ശിവലിംഗം സ്ഥാപിച്ചുവെന്നും രാമന്റെ ഈശ്വരനായി സമര്‍പ്പിക്കപ്പെട്ടതെന്നുമാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് രാമന്‍.

PC:Ryan

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നാണ് രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം രാമന്‍ പ്രാര്‍ഥിക്കാനായി ഉപയോഗിച്ചതാണെന്നും അദ്ദേഹം തന്നെ സ്ഥാപിച്ചതാണെന്നുമാണ് വിശ്വാസം.

PC:Earth-Bound Misfit
ദ്വാരക

ദ്വാരക

ചാര്‍ ദാമുകളില്‍ മൂന്നാമത്തേതായി അറിയപ്പെടുന്നത് ദ്വാരകയാണ്. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്റെ വാസസ്ഥാനമായിരുന്നു ദ്വാരക.

PC:Shishirdasika

ഗുജറാത്തിലെ പുണ്യകേന്ദ്രം

ഗുജറാത്തിലെ പുണ്യകേന്ദ്രം

ഗുജറാത്തില്‍ സ്ഥിതി ചെയ്യു്‌ന ദ്വാരക, ശ്രീകൃഷ്ണന്റെ വാസസ്ഥലം എന്ന രീതിയിലാണ് വിശ്വാസികള്‍ക്ക് പരിചയം. ദ്വാരകാധീഷ് ക്ഷേത്രം, രുക്മിണി ക്ഷേത്രം, തുടങ്ങി ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.

PC:Satish Krishnamurthy

ദ്വാരകാധീശ് ക്ഷേത്രം

ദ്വാരകാധീശ് ക്ഷേത്രം

ദ്വാരകാധീശ് ക്ഷേത്രം അഥവാ ജഹത്മന്ദിര്‍ എന്നറിയപ്പെടുന്ന ഇവിടുത്ത ക്ഷേത്രം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതുന്നു. ശ്രീകൃഷ്ണന്റെ കൊച്ചുമകനാണ് അദ്ദേഹം വസിച്ചിരുന്ന സ്ഥലത്ത് ക്ഷേത്രം പണിതുയര്‍ത്തിയത്.

PC:Scalebelow

പുരി

പുരി

ഒഡീഷയില്‍ സ്ഥിതി ചെയ്യുന്ന പുരിയിലാണ് നാലാമത്തേയും അവസാനത്തേതുമായ ചാര്‍ ദാം സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ക്ഷേത്രത്തില്‍ കൃഷ്ണനെ ജഗന്നാഥനായാണ് ആരാധിക്കുന്നത്.

PC:Wikipedia

പുരി ജഗന്നാഥ ക്ഷേത്രം

പുരി ജഗന്നാഥ ക്ഷേത്രം

ഒഡീഷയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് പുരി ജഗന്നാഥ ക്ഷേത്രം. വലിയ ഗോപുരത്തോടു കൂടി പണിതിരിക്കുന്ന ഈ ക്ഷേത്രത്തില്‍ മൂന്നു വിഗ്രഹങ്ങളാണുള്ളത്. ഇവിടുത്തെ വിഗ്രഹങ്ങള്‍ വിഷ്ണു നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം.

PC:Krupasindhu Muduli

Read more about: pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X