Search
  • Follow NativePlanet
Share
» »കേരളത്തിൽ മഴ പെയ്തതിന് തമിഴ്നാട്ടിൽ പോയി ആഘോഷിച്ചാലോ....

കേരളത്തിൽ മഴ പെയ്തതിന് തമിഴ്നാട്ടിൽ പോയി ആഘോഷിച്ചാലോ....

മഴയത്ത് നമ്മൾ മലയാളികൾ മടിയും പിടിച്ച് ഇരിക്കുമ്പോൾ തമിഴ്നാട്ടിൽ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.

By Elizabath Joseph

കേരളത്തിൽ മഴ പെയ്യുമ്പോള്‍ തമിഴ്നാട്ടിൽ ആഘോഷം നടക്കുന്ന കാര്യം അറിയുമോ..മഴയത്ത് നമ്മൾ മലയാളികൾ മടിയും പിടിച്ച് ഇരിക്കുമ്പോൾ തമിഴ്നാട്ടിൽ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. മലയാളികൾക്കും തമിഴർക്കും ഒരുപോലെ ഇഷ്ടപ്പെട്ട കുറ്റാലം വെള്ളച്ചാട്ടം അതിന്റെ സൗന്ദര്യത്തിന്റെ പാരമ്യതയിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഇനിയുള്ള ഏകദേശം ആറുമാസത്തോളം കാലം സഞ്ചാരികളെ ഹരം പിടിപ്പിക്കുവാനായി കാത്തിരിക്കുന്ന കുറ്റാലം വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ അറിയാം...

എവിടെയാണിത് ?

എവിടെയാണിത് ?

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്കും ചെങ്കോട്ടയ്ക്കും നടുവിലായാണ് കുറ്റാലം സ്ഥിതി ചെയ്യുന്നത്. തെക്കിന്‍റെ ആരോഗ്യ സ്നാനഘട്ടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. കേരളത്തിൽ പത്തനംതിട്ട ജില്ലയോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾ

എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾ

മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും അതിനോട് ചേർന്നുള്ള അരുവികളുമാണ് കുറ്റാലത്തിന്റെ പ്രത്യേകത. ഏകദേശം ഒൻപത് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 520 അടിയോളം ഉയരത്തിൽ പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ ഉത്ഭവിക്കുന്നത്. കാട്ടിൽ നിന്നും വരുന്നതിനാൽ ഇവിടുത്തെ വെള്ളത്തിന് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്താറുണ്ട്.

PC:Jabbarcommons

കടുവ വരുന്ന പുലിയരുവി മുതൽ എന്തെരുവി വരെ!

കടുവ വരുന്ന പുലിയരുവി മുതൽ എന്തെരുവി വരെ!

ഒൻപതു വെള്ളച്ചാട്ടങ്ങളാണല്ലോ ഇവിടെയുള്ളത്. അതിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്നവയും വനംവകുപ്പിന്റെ പ്രത്യേക അനുമതി നേടി കഠിനമായ ട്രക്കിങ്ങിലൂടെ മാത്രം എത്തിച്ചേരാവുന്നവയും ഉണ്ട്. പേരരുവി എന്ന മെയിൻ ഫാൾസ്, കടുവ വന്നു വെള്ളം കുടിക്കുന്ന പുലിയരുവി, പളയരുവി, തേനരുവി, ചെമ്പക ദേവി വെള്ളച്ചാട്ടം, പഴയ കുറ്റാലം അരുവി, ഐന്തെരുവി വെള്ളച്ചാട്ടം, പഴത്തോട്ട അരുവി തുടങ്ങിയവയാണ് ഇവിടെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങൾ.

PC:Dinesh Kumar (DK)

പേരരുവി

പേരരുവി

ഇവിടുത്തെ ഏറ്റവും പ്രശസ്തവും വലുതും ഏറ്റവും അധികം ആളുകൾ എത്തിച്ചേരുന്നതുമായ വെള്ളച്ചാട്ടമാണ് പേരരുവി അഥവാ മെയിൻ ഫാൾസ്. ഏകദേശം 60 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം തട്ടുതട്ടായാണ് ഒഴുകി എത്തുന്നത്. വെള്ളം പതിക്കുന്ന സ്ഥലം രണ്ടായി തിരിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും വേറെവേറെ വെള്ളത്തിൽ കുളിക്കാനായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊതിതീരെ വെള്ളച്ചാട്ടത്തിന്റെ അടിയിൽ നിന്നു കുളിക്കാനായി ഇഷ്ടപ്പെടുന്നവരാണ് ഇവിടം അധികവും എത്തുന്നത്. പത്തനംതിട്ട, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടെ ധാരാളം മലയാളികളും എത്താറുണ്ട്. ഇതിനടുത്തു തന്നെയായാണ് കുട്രാലനാഥർ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

PC:Sankara Subramanian

 മറ്റു വെള്ളച്ചാട്ടങ്ങളിലെത്താൻ

മറ്റു വെള്ളച്ചാട്ടങ്ങളിലെത്താൻ

പേരരുവിയ്ക്ക് തൊട്ടടുത്തായാണ് ചിറ്റരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിനു മുകളിലൂടെ കുറച്ച് നടന്നാൽ ചമ്പാ ദേവി വെള്ളച്ചാട്ടത്തിലെത്താം. എന്നാൽ ചമ്പാ ദേവിയിലേക്ക് എല്ലായ്പ്പോളും പ്രവേശനം അനുവദിക്കാറില്ല. എല്ലാ മാസവും പൗർണ്ണമി നാളില്‍ നടക്കുന്ന പൂജയ്ക്കായാണ് കൂടുതലും ആളുകൾ എത്തുന്നത്. ഇവിടെ നിന്നും വീണ്ടു കുറച്ച് ദൂരം സഞ്ചരിച്ചാൽ തേനരുവിയിലെത്താം. അതിദുർഘടമായ പാതയാണ് ഇവിടേയ്ക്ക് യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത്. പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ.

പേരരുവി എത്തുന്നതിനു മുൻപായി അംബെ റോഡിലൂടെ ഏഴു കിലോമീറ്റർ ദൂരം സഞ്ചരിച്ചാലാണ് പഴയ കുറ്റാലം അരുവിയിൽ എത്താൻ സാധിക്കുക.

PC:Jabbarcommons

ഐന്തെരുവി വെള്ളച്ചാട്ടം

ഐന്തെരുവി വെള്ളച്ചാട്ടം

പേരുപോലെ തന്നെ ഐന്തരുവി വെള്ളച്ചാട്ടം അഞ്ച് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ്. അ‍ഞ്ചായി തിരിഞ്ഞ് ഒവുകുന്നതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ കുളക്കാനായി സാധിക്കും. പേരരുവിയോളം ശക്തമല്ല ഇവിടുത്തെ വെള്ളച്ചാട്ടമെന്നതിനാൽ കൂടുതലും ആളുകൾ ഇവിടെയാണ് എത്തുന്നത്.

PC:Jabbarcommons

കുളി കഴിഞ്ഞോ...എങ്കിൽ പൊറോട്ടയും ചിക്കനും നിർബന്ധമാ

കുളി കഴിഞ്ഞോ...എങ്കിൽ പൊറോട്ടയും ചിക്കനും നിർബന്ധമാ

കുറ്റാലത്തെ കുളി കഴിഞ്ഞാൽ അത്ര പെട്ടന്ന് മടങ്ങാം എന്നു വിചാരിക്കേണ്ട!മടങ്ങുന്നതി മുൻപേ ഇവിടെ അടുത്തുള്ള റ്ഹമത്ത് പൊറോട്ട സ്റ്റാളിൽ കൂടി പോയാലേ യാത്ര പൂർണ്ണമാകൂ. ചെങ്കോട്ടയിൽ നിന്നും രണ്ടു കിലോമീറ്റർ മാറിയാണ് ഏറെ പ്രസശ്തമായ ഈ കട സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുട്ടി പൊറോട്ടയും ചിക്കനും കഴിക്കുക എന്നത് ഇവിടെ എത്തുന്നവരുടെ ശീലത്തിന്റെ ഭാഗമാണ്.

PC:Sreejith K

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തെങ്കാശിക്കും ചെങ്കോട്ടയ്ക്കും നടുവിലായാണ് കുറ്റാലം സ്ഥിതി ചെയ്യുന്നത്. ചെങ്കോട്ടയിൽ നിന്നും 7.5 കിലോമീറ്റർ ദൂരമാണ് കുറ്റാലത്തേയ്ക്കുള്ളത്. തെങ്കാശി വഴി വരുന്നവർ ഏഴു കിലോമീറ്റർ ദൂരം സഞ്ചരിക്കണം.
ട്രെയിനിനു വരാനാണ് താല്പര്യമെങ്കിൽ പുനലൂരിൽ നിന്നും കൊല്ലം-താംബരം എക്സ്പ്രസിനു പോകാം. രണ്ടര-മൂന്നു മണിക്കൂറോളം സമയമാണ് ട്രെയിൻ യാത്രയ്ക്കെടുക്കുക.

കൊല്ല‌ത്ത് പോയാൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ കൊല്ല‌ത്ത് പോയാൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X