Search
  • Follow NativePlanet
Share
» »പഴമയുടെ തനിമയുമായി കല്‍പ്പാത്തി രഥോത്സവം

പഴമയുടെ തനിമയുമായി കല്‍പ്പാത്തി രഥോത്സവം

കേരളത്തിലെ ആദ്യ ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിലൊന്നായ കല്പ്പാത്തിയില്‍ നടക്കുന്ന രഥോത്സവത്തിന്റെ വിശേഷങ്ങള്‍ അറിയാം..

By Elizabath

ഉത്സവങ്ങള്‍ കൊണ്ട് അരങ്ങുതീര്‍ക്കുന്ന നമ്മുടെ നാട്ടില്‍ പഴമയുടെ തനിമയുമായി തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോത്സവം.

പാലക്കാടന്‍ മണ്ണില്‍ ഒരിക്കലെങ്കിലും കാല്‍കുത്തുന്നവരുടെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും തെക്കന്‍കാശിയായ കല്‍പ്പാത്തിയില്‍ രഥോത്സവത്തിന് പങ്കെടുക്കുക എന്നത്. പൈതൃകഗ്രാമമായ കല്‍പ്പാത്തിയിലെ കഴിഞ്ഞുപോയ നാളുകളെ തിരികെ കൊണ്ടുവരുന്ന രഥോത്സവവും മറ്റു പരിപാടികളും ആയിരക്കണക്കിന് ആളുകളെയാണ് ഓരോ വര്‍ഷവും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കേരളത്തിലെ ആദ്യ ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിലൊന്നായ കല്പ്പാത്തിയില്‍ നടക്കുന്ന രഥോത്സവത്തിന്റെ വിശേഷങ്ങള്‍ അറിയാം..

തെക്കിന്റെ വാരണാസി

തെക്കിന്റെ വാരണാസി

ദക്ഷിണകാശി എന്നും തെക്കിന്റെ വാരണാസി എന്നും ഒക്കെ കല്പ്പാത്തിക്ക് പേരുകളുണ്ട്. തമിഴ്ബ്രാഹ്മണരാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്

PC: Mullookkaaran

നഗരത്തിന് അരികെ

നഗരത്തിന് അരികെ

പാലക്കാട് നഗരത്തോട് ഏറെ ചേര്‍ന്നാണ് കല്പ്പാത്തി സ്ഥിതി ചെയ്യുന്നത്. ടൗണില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ ഇവിടെയെത്താന്‍.

PC: Shahinmusthafa

കല്‍പ്പാത്തി രഥോത്സവം

കല്‍പ്പാത്തി രഥോത്സവം

കല്‍പ്പാത്തിയിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് ലോകപ്രശസ്തമായ കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. 700 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രം കേരളത്തിലെ പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ്. ശിവനെയും പത്‌നി പാര്‍വ്വതിയെയുമാണ് വിശ്വനാഥനും വിശാലാക്ഷിയുമായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC: Viz114

പത്ത് ദിവസത്തെ ആഘോഷം

പത്ത് ദിവസത്തെ ആഘോഷം

പത്തു ദിവസം നീണ്ടു നില്‍ക്കുന്ന രഥോത്സവം അക്ഷരാര്‍ഥത്തില്‍ പാലക്കാടിന്റെ സാംസ്‌കാരികോത്സവമാണ്. ആദ്യത്തെ നാലു ദിവസങ്ങള്‍ ക്ഷേത്രത്തിലെ വ്യത്യസ്തമായ ആചാരങ്ങളും പൂജകളുമൊക്കെയായി കഴിയും. രഥോത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടത് അവസാന മൂന്നു ദിവസങ്ങളാണ്.

PC:Manojkdevan

കല്‍പ്പാത്തി തേര്

കല്‍പ്പാത്തി തേര്

കല്‍പ്പാത്തി രഥോത്സവം ഇവിടെ കല്‍പ്പാത്തി തേര് എന്നും അറിയപ്പെടുന്നു. കല്പ്പാത്തിയിലെ പ്രധാനപ്പെട്ട നാലു ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന രഥങ്ങള്‍ ഇവിടെ വിശാലാക്ഷി ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ ഒന്നിച്ചുചേരുന്നു. പിന്നീട് എല്ലാം ചേര്‍ന്ന് വലിയ സംഘമായി മുന്നോട്ട് പോകുന്നു. പ്രധാന രഥത്തില്‍ ശിവനും ചെറിയ രഥങ്ങളില്‍ അദ്ദേഹത്തിന്റെ പുത്രന്‍മാരും എഴുന്നള്ളുന്നു എന്നാണ് വിശ്വാസം.

PC:Viz114

ആറു രഥങ്ങള്‍

ആറു രഥങ്ങള്‍

മനോഹരമായി അലങ്കരിച്ച ആറു രഥങ്ങളാണ് രഥോസ്തവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൂന്നു രഥങ്ങള്‍ വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. വിശ്വനാഥനും വിശാലാക്ഷിക്കും ആദ്യ രഥവും രണ്ടാം രഥം ഗണപതിക്കും മൂന്നാം രഥം സുബ്രഹ്മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് രഥങ്ങള്‍ അടുത്തുള്ള ക്ഷേത്രങ്ങളായ മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്.

അലങ്കരിച്ച് തേരുകള്‍

അലങ്കരിച്ച് തേരുകള്‍

പൂക്കള്‍, കൊടികള്‍, തോരണങ്ങള്‍,കരിമ്പ്,തേങ്ങ തുടങ്ങിയവ കൊണ്ട് അതിമനോഹരമായി അലങ്കരിച്ചതായിരിക്കും ഓരോ രഥങ്ങളും. തെരുവുകളിലൂടെ രഥങ്ങള്‍ വലിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.

PC: Viz114

ദേവരഥ സംഗമം

ദേവരഥ സംഗമം

വിവിധ തെരുവുകളില്‍ നിന്നും വരുന്ന ആറു രഥങ്ങള്‍ ഒറ്റത്തെരുവില്‍ ഒരുമിക്കുന്നതിനെ ദേവരഥ സംഗമം എന്നാണ് പറയുന്നത്.

PC:Arkarjun1

കുണ്ടു കോവില്‍

കുണ്ടു കോവില്‍

കല്‍പ്പാത്തിയിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം 18 പടികളുടെ അടിയിലാണത്രെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ കുണ്ടു കോവില്‍ എന്നും കുണ്ടമ്പലം എന്നും വിശ്വനാഥസ്വാമി ക്ഷേത്രം അറിയപ്പെടുന്നു.

PC: Youtube

കാശിയില്‍ പകുതി കല്‍പ്പാത്തി

കാശിയില്‍ പകുതി കല്‍പ്പാത്തി

കാശി വിശ്വനാഥ ക്ഷേത്രവുമായി അത്ഭുതകരമായ സാമ്യമാണ് കല്പ്പാത്തി വിശ്വനാഥ ക്ഷേത്രത്തിനുള്ളത്. അതിനാല്‍ത്തന്നെ കാശിയില്‍ പോകുന്നതിന്റെ പാതി പുണ്യം കല്പ്പാത്തിയില്‍ നിന്നു കിട്ടുമെന്നാണ് പറയപ്പെടുന്നത്.

PC:Wikipedia

കല്‍പ്പാത്തിയെന്ന പേരു വന്ന കഥ

കല്‍പ്പാത്തിയെന്ന പേരു വന്ന കഥ

പാലക്കാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് കല്പ്പാത്തി. ബ്രാഹ്മണര്‍ ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരങ്ങള്‍ ധാരാളം കാണപ്പെടുന്ന ഈ സ്ഥലത്തിന്റെ പ്രത്യേകതയും ഇതു തന്നെയാണ്. കല്പ്പാത്തിപ്പുഴയുടെ ഇരുകരകളിലും നിറയെ കല്ലുകളാണ്. ആ കല്ലുകള്‍കൊണ്ടുണ്ടാക്കിയ ഒവ് പോലുള്ള (പാത്തി) സ്ഥലത്തുകൂടെ വെള്ളം ഒഴുകുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് കല്പാത്തിയെന്ന പേരു വന്നതെന്ന് പറയപ്പെടുന്നത്.

PC:Arkarjun1

കണ്‍നിറയെ കാഴ്ചകളൊരുക്കി അഗ്രഹാരങ്ങള്‍

കണ്‍നിറയെ കാഴ്ചകളൊരുക്കി അഗ്രഹാരങ്ങള്‍

പഴയ കല്‍പ്പാത്തി എന്നും പുതിയ കല്‍പ്പാത്തി എന്നും രണ്ടായാണ് ഇപ്പോള്‍ കല്‍പ്പാത്തി അറിയപ്പെടുന്നത്. അതില്‍ പഴയ കല്‍പ്പാത്തിയിലാണ് പ്രശസ്തമായ അഗ്രഹാരത്തെരുവുകള്‍. തൊട്ടടുത്തായി നിര്‍മ്മിച്ച നൂറുകണക്കിന് അഗ്രഹാരങ്ങള്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ താല്പര്യമുള്ളവരെ ആകര്‍ഷിക്കും. കോലങ്ങള്‍ എഴുതിയ മുറ്റങ്ങളും ഉയര്‍ന്നു കേള്‍ക്കുന്ന ഭക്തിഗാനങ്ങളുമെല്ലാം ഈ പൈതൃകഗ്രാമത്തെ തീര്‍ത്തും വേറിട്ടതാക്കുന്നു.

PC:Wikipedia

ഈ വര്‍ഷത്തെ രഥോത്സവം

ഈ വര്‍ഷത്തെ രഥോത്സവം

എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ് പത്തു ദിവസത്തെ കല്‍പ്പാത്തി രഥോത്സവം നടക്കുക. കൃത്യമായിപറഞ്ഞാല്‍ മലയാള മാസം തുലാം 28,29,30 തിയ്യതികളിലാണ് രഥോത്സവത്തിന്റെ ആകര്‍ഷകമായ ദിവസങ്ങള്‍. നവംബര്‍ 14 മുതല്‍ 16 വരെയാണ് രഥോത്സവം നടക്കുക.

PC: Kerala Tourism Official Site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പാലക്കാട് നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണ് കല്പ്പാത്തി സ്ഥിതി ചെയ്യുന്നത്. പാലക്കാട് നഗരത്തില്‍ ബസ് ഇറങ്ങിയാല്‍ ഓട്ടോയില്‍ എത്താവുന്ന ദൂരമേ കല്പ്പാത്തിയിലേക്കുള്ളൂ. ട്രെയിനിനു വരികയാണെങ്കില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള പാലക്കാട് ജംങ്ഷന്‍ ഫെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X