Search
  • Follow NativePlanet
Share
» »മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടാറബിൾ റോഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കർദുങ് ലാ അല്ല ഈ റെക്കോർഡിന് ഇടമ എന്നാണ് വാദം. എന്താണ് ഇതിലെ സത്യം?

By Elizabath Joseph

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടാറബിൾ റോഡ് അഥവാ വാഹനങ്ങൾക്കു പോകാൻ കഴിയുന്ന പാത എന്ന പേരിൽ ഏറെ പ്രശസ്തമായിരിക്കുന്ന ഇടമാണ് ജമ്മു കാശ്മീരിൽ ലഡാക്കിനു സമീപം സ്ഥിതി ചെയ്യുന്ന കർദുങ് ലാ. എന്നാൽ ഇതിലെത്ര മാത്രം സത്യമുണ്ട് എന്നറിയുമോ ? ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡ് എന്ന ബോർഡിനു താഴെ നിന്ന് ഫോട്ടോ എടുത്തിടുന്നവർ ഇതുവരെയും പറ്റിക്കപ്പെടുകയായിരുന്നു എന്നു തോന്നുന്നില്ലേ? അതു മാത്രമല്ല, വാഹനങ്ങൾക്കു സഞ്ചരിക്കാൻ സാധിക്കുന്ന ഇതിലും ഉയരത്തിലുള്ള റോഡുകൾ ഇന്ത്യയിൽ തന്നെ ഒന്നിലധികം ഉണ്ട് എന്നതാണ് മറ്റൊരു സത്യം..!!
എന്താണ് കർദുങ് ലാ എന്നും അവിടുത്തെ പ്രത്യേകതകൾ എന്താണെന്നും എന്തുകൊണ്ടാണ് കര്‍ദുങ് ലായ്ക്ക് ഈ വിശേഷണം കിട്ടിയതെന്നും നോക്കാം...

യഥാർഥത്തിൽ എന്താണ് കർദുങ് ലാ?

യഥാർഥത്തിൽ എന്താണ് കർദുങ് ലാ?

ജമ്മു കാശ്മീരീലെ ലഡാക്ക് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ് എളുപ്പത്തിൽ പറഞ്ഞാല്‍ കർദുങ് ലാ. ടിബറ്റൻ ഭാഷയിൽ ചുരം എന്നാണ് ലാ എന്ന വാക്കിനർഥം. കർദോങ് ലാ, കർസോങ് ലാ എന്നിങ്ങനെ പ്രദേശിക വകഭേദങ്ങളോടെയും ഇത് അറിയപ്പെടുന്നുണ്ട്. കാശ്മീരിലെ പ്രധാനപ്പെട്ട താഴ്വരകളായ ശ്യോക്, നുബ്ര എന്നിവിടങ്ങളിലേക്കുള്ള കവാടമായാണ് ഇത് അറിയപ്പെടുന്നത്.

PC:dustin larimer

നിർമ്മാണം

നിർമ്മാണം

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നുകൂടിയാണിത്. പണ്ട് ലേയിൽ നിന്നും മധ്യ ഏഷ്യയിലെ കഷ്ഗറിലേക്കുള്ള പാത ഇതുവഴിയായിരുന്നു കടന്നു പോയിരുന്നത്.
ഇന്ത്യയ്ക്ക് നയതന്ത്രപരമായും സൈനികപരമായും ഒക്കെ ഏറെ പ്രധാനപ്പെട്ട പാതകളിൽ ഒന്നും ഇതാണ്. 1976 ൽ നിർമ്മിക്കപ്പെട്ട ഈ പാത 1988 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. സിയാച്ചിൽ ഗ്ലേസിയറിലേക്കുള്ള പാത ഇതുവഴി കടന്നു പോകുന്നതിനാലാണ് ഇവിടം നയതന്ത്രപരമായി പ്രധാനപ്പെട്ടതാകുന്നത്. സൈന്യത്തിന്റെ കീഴിൽ പരിപാലിക്കപ്പെടുന്ന ഇവിടം ഇന്ന് ഒരു രണ്ടുവരി പാതയാണ്. അന്നു മുതൽ ഇവിടം ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡ് എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇതിലെ സത്യമെന്താണ് എന്നു നോക്കാം

PC:Ajay Panachickal

എന്താണ് സത്യം?

എന്താണ് സത്യം?

സമുദ്രനിരപ്പിൽ നിന്നും 5359 മീറ്റർ അഥവാ 17,582 അടി ഉയരത്തിലുള്ള കർദുങ് ലാ പാസാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോടേടോറബിൾ റോഡ് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിർണ്ണയിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല എന്നാണ് പറയപ്പെടുന്നത്. കാരണം കർദുങ് ലാ പാസിനേക്കാളും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മറ്റു പല പാതകളും കാണാം. അതിനർഥം ഇന്ത്യയിൽ തന്നെ കർദുങ് ലാ പാസിനേക്കാളും ഉയരത്തിലുള്ള റോഡുകൾ ഉണ്ട് എന്നു തന്നെയാണ്.

PC:dustin larimer

ലേയിൽ നിന്നും കർദുങ് ലായിലേക്ക്

ലേയിൽ നിന്നും കർദുങ് ലായിലേക്ക്

ലേയിൽ നിന്നും 39.7 കിലോമീറ്റർ അകലെയാണ് കർദുങ് ലാ സ്ഥിതി ചെയ്യുന്നത്. ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന കഠിനമായ യാത്രയിൽ ആദ്യത്തെ 24 കിലോമീറ്ററോളം ദൂരം മാത്രമാണ് അത്യാവശ്യം നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നത്. ബാക്കിയുള്ള ദൂരം പൊട്ടിപ്പൊളിഞ്ഞ് താറുമാറായി മഞ്ഞും ചെളിയും ഒക്കെ കൊണ്ട് കിടക്കുന്ന ഒന്നാണ്. ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതാണെങ്കിലും ഒട്ടേറെ സാഹസിക സഞ്ചാരികൾ ഈ വഴി യാത്രയ്ക്കായി തിരഞ്ഞെടുക്കാറുണ്ട്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹനങ്ങൾക്കു സഞ്ചരിക്കാൻ സാധിക്കുന്ന ഇടം എങ്ങനെയെങ്കിലും കീഴടക്കണം എന്ന ആഗ്രഹമുള്ളവരാണ് ഇവിടം എത്തുന്ന സഞ്ചാരികളിൽ അധികം. അതുകൊണ്ടുതന്നെ ഈ റോഡ് ഒരു വെല്ലുവിളിയായി സ്വീകരിക്കാൻ യാത്രികർ തയ്യാറുമാണ്.

എങ്ങനെ എത്താം ?

എങ്ങനെ എത്താം ?

കർദുങ് ലാ പാസിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന പട്ടണം എന്നു പറയാവുന്നത് ലേയാണ്. മണാലിയിൽ നിന്നും ശ്രീ നഗറിൽ നിന്നും ഡെൽഹിയിൽ നിന്നും ഒക്കെ ഇവിടേക്ക് നേരിട്ട് കണക്ടിവിറ്റിയുണ്ട്. നുബ്രാ വാലിയിലേക്കുള്ള പാതയിൽ സ്ഥിതി ചെയ്യുന്ന കർദുങ് ലാ ലേയിൽ നിന്നും 39 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് ലേയിൽ നിന്നും ടാക്സികളും ബസുകളും ക്യാബുകളും ഒക്കെ പാസിലേക്ക് നിരന്തര സർവ്വീസ് നടത്തിക്കൊണ്ടിരിക്കും. അല്ലാത്തപ്പോൾ സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ചും വാടകയ്ക്കെടുത്തും ഇവിടെ എത്താം.

PC:Samson Joseph

ഇവിടെ എത്താൻ വേണ്ടത്

ഇവിടെ എത്താൻ വേണ്ടത്

ജമ്മു കാശ്മീർ സ്വദേശികളായ സന്ദർശകർക്കൊഴിച്ച് ഇവിടെ എത്തുന്നവർക്കെല്ലാം ഇന്നർലൈൻ പെർമിറ്റ് എന്ന അനുമതി അത്യാവശ്യമാണ്. ഐ.എല്‍.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഇന്ത്യ ഗവണ്‍മെന്റ് ഇന്ത്യയിലെ സംരക്ഷിത ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ നല്കുന്ന അനുമതിയാണ്. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇത് അത്യാവശ്യമാണ്
ലേയിലെ ഡിസി ഓഫീസിൽ നിന്നും ഇത് ലഭിക്കും. ഓരോ ചെക് പോസ്റ്റിലും ഇത് കാണിച്ചാൽ മാത്രമേ മുന്നോട്ടുള്ള യാത്ര സാധ്യമാകൂ. കുറഞ്ഞത് ഈ പാസുകളുടെ ആറു കോപ്പികൾ എങ്കിലും കയ്യിൽ കരുതുന്നതായിരിക്കും നല്ലത്.

PC:solarisgirl

യാത്രയ്ക്കു മുൻപേ ശ്രദ്ധിക്കാൻ

യാത്രയ്ക്കു മുൻപേ ശ്രദ്ധിക്കാൻ

*ഏതു നിമിഷവും മാറിമറിയുന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. അതുകൊണ്ടുതന്നെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്യുക.
*ഉയര പ്രദേശങ്ങളിലേക്കുള്ള യാത്രകളിൽ അക്യൂട്ട് മൗണ്ടെയ്ൻ സിക്കനെസ് എന്ന അവസ്ഥ മുന്നറിയിപ്പില്ലാതെ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് തന്നെ ഒരു ഡോക്ടറുമായി കൺസൾട്ട് ചെയ്ത് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുറപ്പിച്ചതിനു ശേഷം യാത്ര ചെയ്യുക.
* യാത്രയിൽ ധാരാളം വെള്ളം കുടിക്കുകയും കൃത്യമായ ഇടവേളകളിൽ ലഘുഭക്ഷണം കഴിക്കുകയും ചെയ്യുക.
*മഞ്ഞു വീഴ്ചയുള്ള സമയങ്ങളിൽ ഇവിടേക്കുള്ള യാത്ര പൂർണ്ണമായും ഉപേക്ഷിക്കുക.

PC:Elroy Serrao

കർദുങ്ങ് ലാ അല്ലെങ്കിൽ പിന്നെ?

കർദുങ്ങ് ലാ അല്ലെങ്കിൽ പിന്നെ?

സമുദ്രനിരപ്പിൽ നിന്നും 5359 മീറ്റർ (17,582 അടി) ഉയരത്തിലുള്ള കർദുങ് ലായെക്കാളും ഉയരത്തിൽ നാലു മോട്ടോറബിൾ റോഡുകൾ ഇന്ത്യയിൽ തന്നെയുണ്ട്.
ഡുങ്ക്രി ലാ അഥവാ മനാ പാസ് 5610 മീറ്റർ (18,406 അടി)
മർസിമിക് ലാ പാസ് 5582 മീറ്റർ (18314 അടി)
ഫോട്ടി ലാ 5524 മീറ്റർ (18124 അടി)
ഡോങ്കാ ലാ 5500 മീറ്റർ (18000 അടി)
ചാങ് ലാ 5360 മീറ്റർ (17586 അടി) എന്നിവയാണ് കർദുങ് ലാ പാസിനേക്കാൾ ഇയരത്തിൽ സ്ഥിതി ചെയ്യുന്ന റോഡുകൾ.

ലഡാക്കിൽ നടത്താൻ പറ്റിയ കിടിലൻ ട്രക്കിങ്ങുകൾലഡാക്കിൽ നടത്താൻ പറ്റിയ കിടിലൻ ട്രക്കിങ്ങുകൾ

ആർട്ടിക്കേനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം സന്ദർശിക്കാനുള്ള കാരണങ്ങൾ ആർട്ടിക്കേനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം സന്ദർശിക്കാനുള്ള കാരണങ്ങൾ

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...

PC:Manojkhurana

Read more about: kashmir leh ladakh adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X