Search
  • Follow NativePlanet
Share
» »ചെങ്കോട്ടയില്‍ കൈവെച്ചപ്പോള്‍ കളി മാറി!! ഇനി ഒന്നും പഴയപടിയാകില്ല!!

ചെങ്കോട്ടയില്‍ കൈവെച്ചപ്പോള്‍ കളി മാറി!! ഇനി ഒന്നും പഴയപടിയാകില്ല!!

ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും പടത്തുയര്‍ത്തുന്ന ചരിത്രസ്മാരകങ്ങള്‍ ഒരിക്കലും നാശത്തിന്‍റെ വക്കിലേക്ക് പോകരുത്.

By Elizabath Joseph

കേന്ദ്രസർക്കാരിന്റെ അഡോപ്റ്റ് എ ഹെറിറ്റേജ് അഥവാ ചരിത്രസ്മാരകങ്ങളെ ദത്തെടുക്കുന്ന പദ്ധതി ഏറെ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. ചരിത്രസ്മാരകങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കാല്‍ക്കീഴില്‍ അടിയറ വെച്ചെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ആദ്യം ചെങ്കോട്ടയായിരുന്നു പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തത്. അതും ഡാല്‍മിയ ഗ്രൂപ്പ്. പിന്നാലെ രാജ്യത്തെ ഒട്ടുമിക്ക ചരിത്രസ്മാരകങ്ങളും കോര്‍പ്പറേറ്റുകളുടെ കൈയ്യിലെത്തി, സംരക്ഷണത്തിന്.

എന്നാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുമ്പോഴും സഞ്ചാരികള്‍ മുന്നോട്ട് വെച്ച ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും പടത്തുയര്‍ത്തുന്ന ചരിത്രസ്മാരകങ്ങള്‍ ഒരിക്കലും നാശത്തിന്‍റെ വക്കിലേക്ക് പോകരുത്. സ്മാരകങ്ങളുടെ മൊത്തത്തിലുള്ള സംരക്ഷണത്തിനു പുറമേ സന്ദർശകർക്കാവശ്യമായ എല്ലാം അവിടെ വേണമെന്നും ഇന്ത്യയുടെ അഭിമാനം ഒട്ടും തന്നെ വിദേശീയരുടെ മുന്നില്‍ ഇല്ലാതായി പോകരുതെന്നും ആവശ്യമുയര്‍ന്നു. സഞ്ചാരികളുടെ ഈ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടോ? കോര്‍പ്പറേറ്റുകള്‍ ചരിത്രസ്മാരകങ്ങളെ ചെയ്തതെന്ത്... അറിയാം...

അഡോപ്റ്റ് എ ഹെറിറ്റേജ്

അഡോപ്റ്റ് എ ഹെറിറ്റേജ്

ഭാരതത്തിലെ പൈതൃക സ്മാരകങ്ങൾ സ്വകാര്യ മേഖലയ്ക്ക് ദത്തെടുക്കുവാൻ കഴിയുന്ന പദ്ധതിയാണ് അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്. താജ്മഹലും ചെങ്കോട്ടയും അടക്കം 90 പൈതൃക സംരക്ഷിത സ്മാരകങ്ങളാണ് പരിപാലനത്തിനായി ലേലത്തിലൂടെ വിട്ടുകൊടുക്കുക. പൈകൃക സ്മാരകങ്ങളുടെ പരിപാലനവും മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്.

PC:Ghulam Ali Khan

ചെങ്കോട്ട

ചെങ്കോട്ട

യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിലുൾപ്പെട്ട ചെങ്കോട്ടയാണ് അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ആദ്യം ഡാൽമിയ ഗ്രൂപ്പ് ഏറ്റെടുത്തത്. 25 കോടി രൂപയ്ക്ക് അഞ്ച് വർഷം ചെങ്കോട്ടയെ നോക്കി നടത്തുവാനും ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുവാനുമുള്ള ഉത്തരവാദിത്വം ഇനി ഈ കമ്പനിയ്ക്കായിരിക്കും. കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍ തുടങ്ങിയവ സ്ഥാപിക്കുക,
ശൗചാലയ വികസനം, നടപ്പാത, ത്രീഡി തിയേറ്റര്‍, പുല്‍ത്തകിടികളുടേയും പൂന്തോട്ടങ്ങളുടേയും പരിപാലനം തുടങ്ങിയവയാണ് അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ഇവിടെ നടക്കുക.

PC:A.Savin

ഷാജഹാൻറെ ചെങ്കോട്ട

ഷാജഹാൻറെ ചെങ്കോട്ട

മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചെങ്കോട്ട. രണ്ടു കിലോമീറ്റ്‍ ചുറ്റളവിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ഡെൽഹിയുടെ അടയാളങ്ങളിലൊന്നാണ്. മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന ഇവിടം മുഗൾ ഭരണാധികാരികളുടെ വാസസ്ഥലം കൂടിയായിരുന്നു.
കിഴക്കു ഭാഗത്ത് യമുനാ നദിയൊഴുകുന്ന ഈ കോട്ടയ്ക്ക് രണ്ട് പ്രധാന പ്രവേശന കവാടങ്ങളാണുള്ളത്.
രാജാവ് ജനങ്ങളെ അഭിസംബാധന ചെയ്യാനുപയോഗിച്ചിരുന്ന ദിവാൻ ഇ ഈാം, ചക്രവർത്തി സ്വകാര്യ സന്ദർശകരെ കണ്ടിരുന്ന ദിവാൻ ഇഖാസ്, ഷാ ബുർജ്, ഹീരാ മഹൽ, ഹമ്മം, മുംതാസ് മഹൽ, രംഗ് മഹൽ, നഹർ-ഇ ബിഹിഷ്ട്,മോത്തി മസ്ജിദ്,ഖാസ് മഹൽഹയാത് ബക്ഷ് പൂന്തോട്ടം, തുടങ്ങിയവയാണ് കോട്ടയ്ക്കുള്ളിലെ പ്രധാന കാഴ്ചകൾ. സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതി ദേശീയ പതാക ഉയർത്തുന്നതും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും ഇവിടെ വെച്ചുതന്നെയാണ്.
അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്ന മറ്റു പ്രധാന ചരിത്ര സ്മാരകങ്ങളെ അറിയാം...
PC:A.Savin

താജ്മഹൽ

താജ്മഹൽ

ഭാരതത്തിന്റെ അഭിമാനം എന്ന് അറിയപ്പെടുന്ന നിത്യ പ്രണയത്തിന്റെ സ്മാരകമാണ് താജ്മഹൽ. ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിര്‍മ്മാണം 1631ല്‍ ആരംഭിച്ച് 1653ല്‍ പൂര്‍ത്തിയാക്കിയെന്നാണ് ചരിത്രം പറയുന്നത്. 365 വർഷം പഴക്കമുള്ള ഈ വെണ്ണക്കൽ സ്മാരകം 22 വർഷമെടുത്താണ് നിർമ്മിച്ചത്. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ സമന്വയമായ ഇതിന്റെ പ്രധാന ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്. അക്കാലത്ത് ഭാരതത്തില്‍ ഉണ്ടായിരുന്ന വിവിധ നിര്‍മ്മിതികളില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഒരു മന്ദിരം കൂടിയാണിത്.
മുംതാസിന്റെയും ഷാജഹാന്റെയും കല്ലറ ഉള്‍ക്കൊള്ളുന്നയിടമാണ് താജ്മഹലിന്റെ പ്രധാനഭാഗം. ഇതുതന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷവും. ചതുരാകൃതിയില്‍ ഉയര്‍ത്തിയ ഒരു വിതാനത്തിലാണ് ഈ കുഴിമാടം സ്ഥിതി ചെയ്യുന്നത്. അകത്തേ അറയുടെ താഴെ സമതലത്തിലാണ് ഈ കല്ലറകള്‍ സ്ഥിതി ചെയ്യുന്നത്.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ താജ്മഹല്‍ സന്ദര്‍ശിക്കാം. പൗര്‍ണമി നാളുകളിലും അതിന് മുന്‍പും പിന്നിലുമുള്ള രണ്ട് ദിവസങ്ങളിലും രാത്രിയിലും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. രാത്രി എട്ടരമുതല്‍ പന്ത്രണ്ടര വരെയാണ് പ്രവേശന സമയം.

pc:Antrix3

മട്ടാഞ്ചേരി കൊട്ടാരം

മട്ടാഞ്ചേരി കൊട്ടാരം

അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിരിക്കുന്ന ഒന്നാണ് മട്ടാഞ്ചേരിയിലെ കൊട്ടാരം. ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്ന മട്ടാഞ്ചേരി പാലസ് 1555 ല്‍ പോര്‍ച്ചുഗീസുകാരാണ് പണികഴിപ്പിച്ചത്. പിന്നീട് ഇവിടുത്തെ രാജാവായിരുന്ന വീരകേരള വര്‍മ്മയ്ക്ക് ഈ കൊട്ടാരം കൈമാറി എന്നു ചരിത്രം പറയുന്നു. വ്യാപാരവശ്യങ്ങള്‍ക്കായി കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ ഫോര്‍ട്ട് കൊച്ചി പ്രദേശത്തെ ക്ഷേത്രങ്ങള്‍ കൊള്ളടയിക്കുകയുണ്ടായി. ഇതുമൂലം പോര്‍ച്ചുഗീസുകാരോട് അതൃപ്തി തോന്നിയ രാജാവിനെ അനുനയിപ്പിക്കുന്നതിനായി അവര്‍ ഒരു കൊട്ടാരം പണിത് വീരകേരള വര്‍മ്മ രാജാവിന് സമര്‍പ്പിച്ചു. ആ കൊട്ടാരമാണ് ഇന്നു കാണുന്ന മട്ടാഞ്ചേരി പാലസ് അഥവാ ഡച്ച് കൊട്ടാരം.
ഒരു ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കാലങ്ങളോളം കൊച്ചി രാജവംശത്തിന്റെ കീഴിലായിരുന്നു ഇത്. മട്ടാഞ്ചേരി പാലസ് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Ranjith Siji

ബിബി കാ മഖ്ബറ

ബിബി കാ മഖ്ബറ

താജ്മഹലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു സ്മാരകമാണ് ബീബികാ മഖ്ബറ. പാവങ്ങളുടെ താജ്മഹൽ, മിനി താജ് എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളും ഔറംഗാബാദിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകത്തിനുണ്ട്. ഔറംഗസീബിന്റെ ഭാര്യയായ റാ‌ബിയ ദുറാണിയുടെ സ്മരണക്കായി മകനാണ് ബിബി ക മ‌ഖ്റ പണി‌കഴിപ്പിച്ചത്. താജ്മഹലിന്റെ നിർമ്മാണം പൂർത്തിയായി 30 വർഷങ്ങൾക്കു ശേഷമാണ് ഇത് നിർമ്മിക്കുന്നത്. അതുകൊണ്ടു ത്നനെ താജ്മഹലിന്റെ കോപ്പി എന്നും ഇത് അറിയപ്പെടുന്നു.

PC: Aur Rang Abad

ജമ്മുവിലെ ലേ കൊട്ടാരം

ജമ്മുവിലെ ലേ കൊട്ടാരം

അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കൽ പട്ടികയിലുള്ള മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് ജമ്മുവിലെ ലേ കൊട്ടാരം. ലാസയിലെ പോട്ടാല കൊട്ടാരത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനേഴാം നൂറ്റാണ്ടിൽ സെൻഗേ നാംഗ്യാൽ എന്ന രാജാവാണ് സ്ഥാപിച്ചിരിക്കുന്നത്. ഒൻപത് നിലകളുള്ള ഈ കൊട്ടാരത്തിന്റെ മുകളിൽ കയറി നിന്നാൽ ലേ പട്ടണത്തിന്റെ പനോരമിക് കാഴ്ച ലഭിക്കും. നിലവിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഭാഗമായ ഈ കൊട്ടാരം ഏറെക്കുറെ നാശമായ നിലയിലാണ്. ഇവിടെ സന്ദർശകരെ ആകർഷിക്കുന്ന കുറേ കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ഇവിടുത്തെ മ്യൂസിയം. വിലകൂടിയ ഒട്ടേറെ ആഭരണങ്ങളും വസ്ത്രങ്ങളും കിരീടങ്ങളുമെല്ലാം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ലഡാക്കിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലം കൂടിയാണിത്.

PC:KennyOMG

കൊണാർക്ക് സൂര്യ ക്ഷേത്രം,

കൊണാർക്ക് സൂര്യ ക്ഷേത്രം,

ഒറീസ്സയിലെ പുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊണാർക്ക് സൂര്യ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്. ഏഴു കുതിരകൾ വലിക്കുന്ന രഥത്തിന്റെ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളതാണ് ഇവിടുത്തെ ക്ഷേത്രം. ഈ രഥ ചക്രങ്ങൾ സൂര്യഘടികാരങ്ങൾ കൂടിയായി വർത്തിക്കുന്നുണ്ട്. ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴൽ നോക്കി സമയം കൃത്യമായി പറയുവാനും സാധിക്കും.
ഒഡീഷയുടെ ക്ഷേത്ര ശില്പകലയുടെ ഉത്തമ മാതൃകയായ ഈ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിൽ നരസിംഹ ദേവൻ ഒന്നാമൻ എന്ന ഗാഗേയ രാജാവാണ് ഇത് പണികഴിപ്പിക്കുന്നത്. വിദേശികൾക്കിടയിൽ ഈ ക്ഷേത്രം ബ്ലാക്ക് പഗോഡ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ . പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട്. ആയിരത്തി ഇരുനൂറോളം പേർ പന്ത്രണ്ടു വർഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിർമിച്ചത്. കിഴക്ക് ദർശനമായി നിൽക്കുന്ന ഈ ക്ഷേത്രത്തിൽ . ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമ്മിച്ചിരുന്നത്. എന്നാൽ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും ഇന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ്.
പുരിയിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കുത്തബ് മിനാർ

കുത്തബ് മിനാർ

ഇസ്ലാമിക് ഭരണാധികാരിയായിരുന്ന കുത്തബുദ്ദീന്‍ ഐബക്കിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന കുത്തബ് മിനാർ ഡെൽഹിയിലെ മറ്റൊരു പ്രസിദ്ധ ചരിത്ര സ്മാരകമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിർമ്മിതികളിൽ ഒന്നാണ് കുത്ത‌ബ് മിനാർ. ഡൽഹി സു‌ൽത്താനായിരുന്ന ഖുത്തബുദ്ദീന്‍ ഐബക് ആണ് ഈ മിനാരത്തിന്റെ ആദ്യനില പണിതത്. 1199ല്‍ ആയിരുന്നു അത്. പിന്നീട് 1229 ഓടെ സുല്‍ത്താന്‍ ഇള്‍ത്തുമിഷ് അടുത്ത നാലുനിലകളുടെ പണികള്‍ പൂര്‍ത്തിയാക്കി. ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. 72.5 മീറ്റർ ആണ് ഈ ഗോപുരത്തിന്റെ നീളം. മുകളിലേക്ക് പോകുംതോറും ഉയരം വിസ്തീർണം കുറഞ്ഞ് വരുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്തോ - ഇസ്ലാമിക് വാസ്തുശൈലിയിലാണ് കുത്തബ് മിനാർ നിർമ്മിച്ചിരിക്കുന്നത്. മുഗൾ വാസ്തു ശൈലിയിൽ നിർമ്മിക്കപ്പെട്ട സുന്ദരമായ താഴികക്കുടമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ഉയരമുള്ള ഈ തൂണ്‍ എഡി 400ല്‍ ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ രണ്ടാമന്റെ കാലത്താണത്രേ പണിതീര്‍ത്തത്. തുരുമ്പെടുക്കാത്ത ലോഹസങ്കരത്തില്‍ അക്കാലത്ത് തീര്‍ത്ത ഈ തൂണ്‍ ഇന്നും ലോകത്തിന് അത്ഭുതമാണ്. ദില്ലിയിലെ തീവ്രമായ കാലാവസ്ഥയ്ക്ക് ഇന്നേവരെ ഈ തൂണില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

PC: Manish Vohra

ചാന്ദ് ബൗരി

ചാന്ദ് ബൗരി

ലോകത്തിലെ ഏറ്റവും വലിയ പടവ് കിണറുകളിലൊന്നാണ് ആയിരം വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട ചാന്ദ് ബൗരി. രാജസ്ഥാനിലെ അബ്നേരി എന്ന ഗ്രാമത്തിലാണ് ഇതുള്ളത്. ജജലസംരക്ഷണം എന്ന ലക്ഷ്യത്തിൽ നികുംബ രാജവംശത്തിലെ ചന്ദ്ര രാജാവിന്റെ നേതൃത്വത്തിലാണ് ഈ പടവ് കിണര്‍ നിര്‍മ്മിച്ചത്.
മഴക്കാലത്തെ വെള്ളം ശേഖരിക്കുവാനായി നിർമ്മിച്ചിരിക്കുന്ന ഈ പടവ് കിണറിന് 3500 പടവുകളാണുള്ളത്. 100 അടി താഴ്ചയുള്ള ഇത് 13 നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ വരണ്ട കാലാവസ്ഥയും ചൂടുമാണ് ഇത്രയും ആഴത്തില്‍ കിണര്‍ നിര്‍മ്മിച്ച് വെള്ളം ശേഖരിക്കാനുള്ള കാരണം.

PC: Ramón

ഹംപി

ഹംപി

അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയുടെ കീഴിൽ വരുന്ന മറ്റൊരു പ്രശസ്ത സ്ഥലമാണ് ഹംപി. കല്ലുകൾകൊണ്ട് കഥപറയുന്ന ഈ പുരാതന നഗരം യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നുകൂടിയാണ്. ഒരുകാലത്തെ പ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളാണ് ഹംപിയെന്ന ചരിത്രനഗരത്തെ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യത്യസ്തമാക്കുന്നത്. ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകളും മഹത്വവുമാണ് ഈ പുരാതന നഗരത്തില്‍ കാണാന്‍ കഴിയുക. ശരിക്കും പറഞ്ഞാല്‍ കരിങ്കല്ലുകളില്‍ വിരിഞ്ഞ അത്ഭുതങ്ങളുടെ ലോകമാണ് ഈ പുരാതന നഗരം. രാമായണത്തില്‍ കിഷ്‌കിന്ധയെന്ന പേരില്‍ പറയപ്പെടുന്ന സ്ഥലമാണ് ഹംപിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

PC: Ajayreddykalavalli

ചിറ്റ്കുൽ

ചിറ്റ്കുൽ

ഹിമാചൽ പ്രദേശിൽ ബാസ്പ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചിത്കുൽ. പുരാതന ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡിലെ ജനവാസമുള്ള ഏറ്റവും പഴയ ഗ്രാമം കൂടിയാണിത്. ലോകത്തിലെ ഏറ്റവും വില കൂടിയതും രുചിയേറിയതുമായ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന ഇവിടം ഹിമാചലിലെ കിനൗർ ജില്ലയിലാണുള്ളത്.മരം കൊണ്ടു നിർമ്മിച്ചിരിക്കുന്ന ഭവനങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ശീതകാലത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന സ്ഥലമാണിത്. ഈ സമയത്ത് ഇവിടുത്തെ ജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് മാറിത്താമസിക്കുകയാണ് ചെയ്യുക.

PC:Travelling Slacker

മറ്റുള്ള സ്മാരകങ്ങൾ

മറ്റുള്ള സ്മാരകങ്ങൾ

ഈ പറഞ്ഞ അറിയപ്പെടുന്ന സ്മാരകങ്ങൾ കൂടാതെ ഫത്തേപൂർ സിക്രി, പാങ്ഗോങ് സോ ലേക്ക്, സുന്ദർബൻ ദേശീയോദ്യാനം, കാംഗ്ര കോട്ട,കാൻഹേരി ഗുഹകൾ, ബദാമിയിലെ ജൈന-വൈഷ്ണവ ഗുഹകൾ, ഹസാർദുവാരി കൊട്ടാരം,റാണി കിവാവ് പത്താൻ,മൊധേര സൂര്യ ക്ഷേത്രം, തുടങ്ങി നൂറോളം സ്മാരകങ്ങളാണ് പദ്ധതിയുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X