Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍...റൂട്ട് റെഡി..ഇനി നിര്‍മ്മാണം

തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍...റൂട്ട് റെഡി..ഇനി നിര്‍മ്മാണം

വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള യാത്രയുടെ ദൂരവും സമയവും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് അറിയാം...

വെറും നാല് മണിക്കൂര്‍ സമയം കൊണ്ട് തലസ്ഥാനത്തു നിന്നും കാസര്‍കോഡ് വരെ യാത്ര സാധ്യമാക്കുന്ന തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാതയുടെ കരട് രേഖ തയ്യാറായി. പാതയുടെ അന്തിമ റൂ‌ട്ട് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെ-റെയില്‍) പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള യാത്രയുടെ ദൂരവും സമയവും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് അറിയാം...

നാലുമണിക്കൂറില്‍

നാലുമണിക്കൂറില്‍

വെറും നാല് മണിക്കൂറില്‍ താഴെ സമയമെടുത്ത് തിരുവനന്തപുരത്തു നിന്നും 11 ജില്ലകളിലൂടെ കാസര്‍കോഡ് എത്താം എന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലി പ്രത്യേകത. തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍പ്പാത അഥവാ സില്‍വര്‍ ലൈന്‍ എന്നാണ് പദ്ധതിയുടെ പേര്. മണിക്കൂറില്‍ 200 കിലോമീറ്ററ്‍ വേഗതയില്‍ ‌ട്രെയിനുകള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും വിധമാണ് ഇതിന്‍റെ നിര്‍മ്മാണം.

530.6 കിമീ

530.6 കിമീ

തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് 11 ജില്ലകളിലൂടെ 530. 6 കിലോമീറ്റര്‍ ദൂരമാണ് സില്‍വര്‍ ലൈന്‍ സഞ്ചരിക്കേണ്ടത്.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. 2020 ല്‍ നിര്‍മ്മാണം ആരംഭിച്ച് അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയു‌ടെ ലക്ഷ്യം. 63,941 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്.

11 ജില്ലകള്‍

11 ജില്ലകള്‍

11 ജില്ലകളിലൂടെ കടന്നു പോകുന്ന സില്‍വര്‍ ലൈനില്‍ 11 സ്റ്റേഷനുകളും ഉണ്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവയാണ് 11 സ്റ്റേഷനുകള്‍. സാധ്യതാപഠന റിപ്പോര്‍ട്ടിലുണ്ടായിരുന്ന കാക്കനാട് സ്റ്റേഷന്‍ കൂടാതെ പദ്ധതി റിപ്പോര്‍ട്ടില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ട്. സാധ്യതപഠന റിപ്പോര്‍ട്ടില്‍ നിന്നും വളരെ കുറച്ച് വ്യത്യാസങ്ങള്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ വരുത്തിയി‌ട്ടുണ്ട്.
പൈതൃക സ്ഥാനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്.

തിരുവനന്തപുരത്തു നിന്നും തിരൂര്‍ വരെ

തിരുവനന്തപുരത്തു നിന്നും തിരൂര്‍ വരെ

തിരുവനന്തപുരത്തു നിന്നും തിരൂര്‍ വരെ നിലവിലുള്ള രെയില്‍പാതയില്‍ നിന്നും മാറിയും തിരൂരില്‍ നിന്നും കാസര്‍കോഡ് വരെ നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരവുമായാണ് സില്‍വര്‍ ലൈന്‍ പോവുക.
തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നുമാണ് പാത ആരംഭിക്കുക. തുടര്‍ന്ന് കഴക്കൂട്ടം, ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരിലെത്തും.
ചെങ്ങന്നൂരില്‍ നിന്നും നെല്ലിക്കല്‍ കോയിപ്പുറം വഴി നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കല്‍ കടവ് കൊല്ലാടം, കടുവാക്കുളം വഴി കോട്ടയം. കോട്ടയത്ത് ദേവലോകത്തിനടുത്താണ് സ്റ്റേഷന്‍ വരിക. കോട്ടയത്തു നിന്നും പാത നേരെ കാക്കനാട്ടേയ്ക്ക് പോകും, തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍‌ട്ട്, തൃശൂര്‍, അവിടുന്ന് തിരൂര്‍ എന്നിങ്ങനെയാണ് പാത പോകുന്നത്. തിരൂരില്‍ നിന്നും റെയില്‍വേ പാതയ്ക്ക് സമാന്തരമായായിരിക്കും വഴി.

തിരുവനന്തപുരം-എറണാകുളം ഒന്നരമണിക്കൂര്‍

തിരുവനന്തപുരം-എറണാകുളം ഒന്നരമണിക്കൂര്‍

കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെ‌‌ടുന്ന തിരുവനന്തപുരം-എറണാകുളം റൂ‌ട്ട് വെറും ഒന്നര മണിക്കൂര് സമയമെ‌ടുത്ത് കടന്നുവരാം എന്നതാണ് ഈ പദ്ധതിയു‌ടെ പ്രധാന നേട്ടങ്ങളിലൊന്ന്.

 530 കോടി രൂപയുടെ ലാഭം

530 കോടി രൂപയുടെ ലാഭം

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലായാല്‍ ഓരോ വര്‍ഷവും ഏകദേശം 530 കോടി രൂപയുടെ ഡീസല്‍ അല്ലെങ്കില്‍ പെട്രോള്‍ ഉപയോഗം ലാഭിക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നത്. മാത്രമല്ല, പദ്ധതി നടപ്പാകുന്നതോടെ 7500 ഓളം വാഹനങ്ങള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കാനാകുമെന്നും കരുതുന്നു. ഇത് കൂടാതെ റോഡ് അപകടങ്ങള്‍, വായു മലിനീകരണം തുടങ്ങയിവയും വലിയ രീതിയില്‍ തന്നെ കുറയും എന്നാണ് കരുതുന്നത്.

പ്രധാന പ്രത്യേകതകള്‍

പ്രധാന പ്രത്യേകതകള്‍

കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ നാലുമണിക്കൂര്‍
ഈ പാത വഴി ചെറുതും വലുതുമായ നഗരങ്ങള്‍ പരസ്പരം ബന്ധിപ്പപ്പെടുന്നു. വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതുവഴി കൂടുതല്‍ എളുപ്പവഴിയില്‍ ബന്ധിക്കപ്പെടും.

 5 ‌ടൗണ്‍ ഷിപ്പ്

5 ‌ടൗണ്‍ ഷിപ്പ്

പാതയില്‍ 11 സ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡർ സ്റ്റേഷനുകൾ, 5 ടൗൺഷിപ്പുകൾ, സമാന്തരമായി സർവ്വീസ് റോഡുകൾ തുടങ്ങിയവും ഇതോടൊപ്പം നിർമ്മിക്കും. ഹ്രസ്വ ദൂര ട്രെയിനുകളും ചരക്കു കടത്തുന്നതിനും വാഹനങ്ങൾ കൊണ്ടു പോകുന്നതിനുനുമുള്ള സൗകര്യങ്ങളും റെയിൽ പാതയോടൊപ്പം വികസിപ്പിക്കും. രാത്രി സമയങ്ങളിൽ ചരക്കു ഗതാഗതത്തിനും റോറോ സംവിധാനത്തിനുമായി പാത മാറ്റി വയ്ക്കുവാനും പദ്ധയിയുണ്ട്. ഇത് മൂന്നു വർഷം കൊണ്ട് പൂര്‍ത്തിയാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടിക്കറ്റ് നിരക്ക് 1463

ടിക്കറ്റ് നിരക്ക് 1463

നിലവിലെ തീരുമാനമനുസരിച്ച് ഒരു ഭാഗത്തേയ്ക്കുള്ള യാത്രയുടെ ചിലവ് 1463 രൂപയാണ് തീരുമാനിച്ചിരിക്കുന്നത്.

Read more about: train travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X