Search
  • Follow NativePlanet
Share
» » വേരുകൊണ്ടുള്ള പാലങ്ങളും രഹസ്യങ്ങളുള്ള ഗുഹകളും ചേർന്ന ചിറാപുഞ്ചി

വേരുകൊണ്ടുള്ള പാലങ്ങളും രഹസ്യങ്ങളുള്ള ഗുഹകളും ചേർന്ന ചിറാപുഞ്ചി

ജീവനുള്ള വേരുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാലങ്ങളും നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഗുഹകളും തീർക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചകളുള്ള ചിറാപുഞ്ചിയെ അറിയാം...

By Elizabath Joseph

ചിറാപുഞ്ചി എന്നാൽ നമുക്ക് മഴയുടെ നാടാണ്. ഇടതടവില്ലാതെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ അലിഞ്ഞു ചേർന്ന ഒരിടം . വടക്കു കിഴക്കൻ ഇന്ത്യ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്ന ചിറാപുഞ്ചി യാത്രകളെയും മഴയെയും ഒക്കെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്. ജീവനുള്ള വേരുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാലങ്ങളും നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഗുഹകളും തീർക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചകളുള്ള ചിറാപുഞ്ചിയെ അറിയാം...

ലോകത്തിലെ ഏറ്റവും നനവുള്ള രണ്ടാമത്തെ സ്ഥലം

ലോകത്തിലെ ഏറ്റവും നനവുള്ള രണ്ടാമത്തെ സ്ഥലം

മഴ അടയാളങ്ങൾ തീർക്കുന്ന ചിറാപുഞ്ചി എന്നും യാത്രികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. വർഷത്തിൽ, ഒരു പക്ഷേ എല്ലാ ദിവസവും മഴ ലഭിക്കുന്ന അത്യപൂർവ്വ ഭൂപ്രകൃതിയുള്ള സ്ഥലം. വർഷത്തിൽ 11,77 മില്ലീ മീറ്ററാണ് ഇവിടെ ലഭിക്കുന്ന മഴ. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും നനവാർന്ന രണ്ടാമത്തെ സ്ഥലമായാണ് ഇത് അറിയപ്പെടുന്നത്. മഴയിൽ നനഞ്ഞു കുളിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പോയി വരാൻ പറ്റിയ ഇവിടം ചായപ്രേമികളെയും ആകർഷിക്കും.

PC:Arup Malakar

ബംഗ്ലാദേശിൽ പോകാതെ ബംഗ്ലാദേശ് കാണാം

ബംഗ്ലാദേശിൽ പോകാതെ ബംഗ്ലാദേശ് കാണാം

മേഘാലയയിലെ ഈസ്റ്റ് ഖാസി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ചിറപുഞ്ചി പനോരമിക് വ്യൂവിന് ഏറെ പേരുകേട്ട സ്ഥലം കൂടിയാണ്. ഇവിടുത്തെ ഏറ്റവും ഉയരമുള്ള സ്ഥലത്തിന്റെ മുകളിൽ കയറി നിന്നാൽ തൊട്ടടുത്തുള്ള രാജ്യം വരെ സന്ദർശിക്കാം. ബംഗ്ലാദേശിന്റെ സമതലങ്ങളുടെ കാഴ്ചയാണ് ചിറാപുഞ്ചിയിൽ നിന്നും കാണാൻ കഴിയുക. ബാസ്കറ്റിന്റെ ആകൃതിയിലുള്ള കുന്ന് സ്ഥിതി ചെയ്യുന്ന താങ്ഖരോങ് പാർക്കിൽ നിന്നും ഇതേ ദൃശ്യം കാണാം.

PC:Arkadeep Bhattacharya

 ജീവനുള്ള വേരു പാലങ്ങൾ

ജീവനുള്ള വേരു പാലങ്ങൾ

ചിറാപുഞ്ചി യാത്രകളുടെ ആവേശം കൂട്ടുന്ന ഘടകങ്ങളാണ് ഇവിടുത്തെ സാഹസികമായ ട്രക്കിങ്ങും പ്രകൃതിഭംഗിയും ഒക്കെ. എന്നാല്‍ അതിലും വലിയ ഒരു കാഴ്ച കൂടി ഇവിടെ കാത്തിരിക്കുന്നുണ്ട്. ജീവനുള്ള വേരുപാലങ്ങൾ.
ഒരുകരയിൽ നിൽക്കുന്ന മരത്തിൻറെ വേരുകൾ പ്രത്യേക രീതിയിൽ മറുകരയിലേക്ക് കൊണ്ടുപോയി ഒരു പാലത്തിന്റെ രൂപത്തിൽ വളർത്തുന്നതാണ് ഇത്. ലിവിങ് റൂട്ട് ബ്രിഡ്ജസ് എന്നാണ് ഇത് അറിയപ്പെടുന്നത്. മുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള പാലങ്ങള്‍ വരെ ഇവിടെ കാണാം. ചിറാപുഞ്ചിയിലെ വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസഥയും കാരണം ശക്തമായ ഒഴുക്കാണ് ഇവിടുത്തെ നദികളിലും മറ്റും നടക്കുന്നത്. അതിനെ ചെറുക്കാനാണ് വേരുകൾ കൊണ്ടുള്ള പാലങ്ങൾ നിർമ്മിക്കുന്നത്. 10 മുതൽ 15 വർഷങ്ങൾ കൊണ്ടാണ് വേകുകൾക്ക് ഒരു പാലമായി മാറാനുള്ള കരുത്ത് ലഭിക്കുന്നത്. ചിറാപുഞ്ചിയുടെയും അടുത്തുള്ള സ്ഥലങ്ങളായ സോഹ്ര, മൗലിന്നോങ് എന്നിവിടങ്ങളുടെയും വിവിധ ഭാഗങ്ങളിൽ വേരുപാലങ്ങൾ കാണാം.

PC:Anselmrogers

ഇന്ത്യയിലെ നാലാമത്തെ വലിയ വെള്ളച്ചാട്ടം

ഇന്ത്യയിലെ നാലാമത്തെ വലിയ വെള്ളച്ചാട്ടം

ചിറാപുഞ്ചി യാത്രയിൽ ഒരിക്കലും വിട്ടുപോകാൻ പറ്റാത്ത ഒന്നാണ് ഏഴു സഹോദരിമാരുടെ വെള്ളച്ചാട്ടം അഥവാ സെവൻ സിസ്റ്റേഴ്സ് വാട്ടർ ഫാൾസ്. മോസ്മയി ഫാൾസ് എന്നും ഇതിനു പേരുണ്ട്. 1033 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. മഴക്കാലങ്ങളിൽ പൂർണ്ണ ജീവൻ വയ്ക്കുന്ന ഈ വെള്ളച്ചാട്ടം കാണാൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്.

PC:Ashwin Kumar

നോക്റെ ക്ക് ദേശീയോദ്യാനം-ചുവന്ന പാണ്ടകളുടെ ആവാസ കേന്ദ്രം

നോക്റെ ക്ക് ദേശീയോദ്യാനം-ചുവന്ന പാണ്ടകളുടെ ആവാസ കേന്ദ്രം

ഇന്ത്യയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചുവന്ന പാണ്ടകളെ സംരക്ഷിക്കുന്ന ഇടമാണ് നോക്റെക്ക് ദേശീയോദ്യാനം. എമ്ണത്തിൽ വളരെ കുറച്ച് മാത്രമുള്ള ഇവ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ചിറാപുഞ്ചിയിൽ നിന്നും 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വിവിധ തരത്തിലുള്ള വന്യജീവികളെയും സംരക്ഷിക്കുന്നുണ്ട്. വന്യജീവി സ്നേഹികൾക്കും പ്രകൃതി സ്നേഹികൾക്കും പറ്റിയ സ്ഥലമാണിത്.

താങ്ഖരാങ് പാർക്ക്

താങ്ഖരാങ് പാർക്ക്

ചിറാപുഞ്ചിയിൽ ഒരിക്കലും നഷ്ടമാക്കരുതാത്ത സ്ഥലമാണ് താങ്ഖരാങ് പാർക്ക്. പലർക്കും ചിറാപുഞ്ചി സന്ദർശിക്കാനുള്ള കാരണം തന്നെ ഈ പാർക്കിന്റെ സാന്നിധ്യമാണ്. ചിറാപുഞ്ചിയിൽ നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന താങ്ഖരാങ് പാർക്കിൽ ബാസ്ക്കറ്റിൻരെ രൂപത്തിലുള്ള പാറയും മരങ്ങൾക്കിടയിലൂടെ നിർമ്മിച്ചിരിക്കുന്ന ഒറ്റയടി പാതയും കാണാം. ബംഗ്ലാദേശിന്റെ സമതലങ്ങളുടെ കാഴ്ചയാണ് ഇവിടുത്തെ ആകർഷണം.

 ഡെയ്ൻ ത്ലെൻ ഫാൾസ്

ഡെയ്ൻ ത്ലെൻ ഫാൾസ്

ചിറാപുഞ്ചിയിലെ ഓടിനടന്നുള്ള കാഴ്ചകൾ മടുത്തെങ്കിൽ ഇനി മറ്റൊരിടത്തേക്ക് പോകാം. ഡെയ്ൻ ത്ലെൻ ഫാൾസ് ഇവിടുത്തെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. കഥകളനുസരിച്ച് ത്ലെൻ എന്നത് ഒരു സർപ്പത്തിന്റെ പേരാണ്.

PC:Jaya Ramchandani

മോസ്മായ് ഗുഹകൾ

മോസ്മായ് ഗുഹകൾ

ഗുഹകളിലും ചരിത്രത്തിലും നിഗൂഢതകളിലും താല്പര്യമുള്ള ആളാണെങ്കിൽ മോസ്മായ് ഗുഹകളിലേകക്് പോകാം. മേഘാലയയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുഹയുടെ 150 മീറ്റർ ദൂരം മാത്രമേ സ‍ഞ്ചാരികൾക്ക് പ്രവേശിക്കുവാൻ അനുവാദമുള്ളൂ. മേഘാലയിലെ മറ്റു ഗുഹകളെ പോലെ തന്നെ നിരവധി രഹസ്യങ്ങളുടെ ചുരുളഴിക്കാൻ അവസരമൊരുക്കുന്ന ഒരു സ്ഥലമാണിത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളമേരിയ നാലാമത്തെ ഗുഹകൂടിയാണിത്.

ചിറാപുഞ്ചിയിലെത്താൻ

ചിറാപുഞ്ചിയിലെത്താൻ

ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചിറാപുഞ്ചിയില്‌ എത്തിച്ചേരുവാൻ എളുപ്പമാണ്.
വിമാനത്തിൽ വരുന്നവർക്ക് ഷില്ലോങ്ങിലെ ഉംറോയ് എയർപോർട്ടിനെ ആശ്രയിക്കാം. എന്നാൽ ഇവിടെ നിന്നും എല്ലാ സ്ഥലങ്ങളിലേക്കും സർവ്വീസ് ഇല്ലാത്തത് ബുദ്ധിമുട്ടിപ്പിക്കും. ചിറാപുഞ്ചിയിൽ നിന്നും 180 കിലോമീറ്റർ അകലെയുള്ള ഗുവാഹട്ടി എയർപോർട്ട് മറ്റൊരു നല്ല ഓപ്ഷനാണ്.

ട്രെയിനിനു വരുന്നവർക്ക് അടുത്തുള്ളത് ഗുവാഹട്ടി റെയിൽവേ സ്റ്റേഷനാണ്.
ബസിലാണ് വരുന്നതെങ്കിൽ ഗുവാഹത്തിയിൽ നിന്നും ചിറാപുഞ്ചിയിലേക്ക് ഒരുപാട് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. അതിനെ ആശ്രയിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X