Search
  • Follow NativePlanet
Share
» »ഗംഗയും യമുനയും സംഗമിക്കുന്ന വിശുദ്ധ ഭൂമി

ഗംഗയും യമുനയും സംഗമിക്കുന്ന വിശുദ്ധ ഭൂമി

പ്രയാഗ് എന്ന പേര് ഇന്ന് അലഹബാദിന് വഴി മാറിയെങ്കിലും തീർഥാടകരുടെ ഒരു കേന്ദ്രം തന്നെയാണിത്....

By Elizabath Joseph

പുരാണങ്ങളിലെ പുണ്യനദികൾ സംഗമിക്കുന്ന വിശുദ്ധ ഭൂമി..ഋഗ്വേദത്തിന്റെ ധ്വനികൾ മുഴങ്ങിക്കേൾക്കുന്ന തീർഥാടന കേന്ദ്രം....വിശുദ്ധ നദികളായ ഗംഗയും യമുനയും സംഗമിക്കുന്ന ഇടമായതിനാൽ ലോകത്തിലെ തന്നെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമി എന്നറിയപ്പെടുന്ന ഇടം...ഇത്രയധികം പ്രത്യേകതകൾ നിറഞ്ഞ സ്ഥലം ഏതാണ് എന്നു മനസ്സിലായോ...
ഭാരതത്തിലെ ഏറ്റവും പുരാതന തീർഥാടന കേന്ദ്രങ്ങളിലൊന്നായ പ്രയാഗാണ് ഈ വിശുദ്ധ ഭൂമി. സരസ്വതി നദിയുടെ സംഗമ സ്ഥാനം കൂടി ഇവിടെയായതിനാൽ ത്രിവേണി സംഗമം എന്നും ഇവിടം അറിയപ്പെടുന്നു.
പ്രയാഗ് എന്ന പേര് ഇന്ന് അലഹബാദിന് വഴി മാറിയെങ്കിലും തീർഥാടകരുടെ ഒരു കേന്ദ്രം തന്നെയാണിത്....

ത്രിവേണി സംഗമം

ത്രിവേണി സംഗമം

പ്രയാഗ് അഥവാ അലഹബാദിനെ അന്നും ഇന്നും എന്നും സഞ്ചാരികൾക്കിടയിൽ പ്രശസ്തമാക്കുന്നത് ഇവിടുത്തെ ത്രിവേണി സംഗമമാണ്. ഗംഗയും യമുനയും സരസ്വതി നദിയും സംഗമിക്കുന്ന ഈ ഭൂമി ഇന്ത്യയിലെ ഏറ്റവും പഴയ ജനവാസമുള്ള സ്ഥലങ്ങളിലൊന്നുകൂടിയാണ്. പുരാണങ്ങളിലും ഈ സ്ഥലത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

PC:Lokankara

പുരാണങ്ങളിൽ

പുരാണങ്ങളിൽ

അമരത്വം നല്കുന്ന അമൃതുമായി ബന്ധപ്പെട്ടതാണ് പ്രയാഗിനെക്കുറിച്ചുള്ള ആദ്യ കഥകളിലൊന്ന്. പാലാഴി മഥനത്തിന്റെ ഇടയിൽ അമൃത് ഉയർന്നു വന്നപ്പോൾ അസുരൻമാർക്ക് അത് നല്കുവാൻ ദേവഗണങ്ങള്‍ വിസമ്മതിക്കുകയുണ്ടായി. അങ്ങനെ അമൃത് അവർക്കു കിട്ടാതിരിക്കുവാൻ ഗരുഡൻ അതുകൊണ്ട് പറന്നുയർന്നു. എന്നാൽ പറക്കുന്നതിനിടയിൽ കുടം തുളുമ്പുകയും നാലു തുള്ളികൾ നാലിടങ്ങളിലായി പതിക്കുകയും ചെയ്തു. അലഹബാദ് അഥവാ പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവയാണ് ആ സ്ഥലങ്ങള്‍. ഇതിന്റെ സ്മരണയ്ക്കായി ആറു വർഷത്തിലൊരിക്കൽ അലഹബാദിലും ഹരിദ്വാറിലും അർദ്ധകുംഭ മേള നടത്തുന്നു.

മറ്റൊരു കഥയനുസരിച്ച് ഓരോ യുഗങ്ങളുടെയും അവസാനം ഒരു മഹാപ്രളയം ഉണ്ടാകുകയും ഭൂമി മുഴുവൻ വെള്ളത്തിനടിയിലാവുകയും ചെയ്യും. അങ്ങനെ ഒരിക്കൽ പ്രളയം ഉണ്ടായപ്പോൾ പ്രയാഗ് മാത്രം മുങ്ങിപ്പോകാതിരിക്കുകയും വിഷ്ണു അവിടെ യോഗമൂർത്തിയായി ഒരു ആലിലയിൽ വസിക്കുകയും ശിവൻ ആ ആല്‍ വൃക്ഷത്തിൽ വസിക്കുകയും ചെയ്തുവത്രെ. ഇന്ന് ആ ആൽമരം ശിവനെ ആരാധിക്കുന്ന ഇടം കൂടിയാണ്.

PC:Unknown

പ്രയാഗിൽ നിന്നും അലഹബാദിലേക്ക്

പ്രയാഗിൽ നിന്നും അലഹബാദിലേക്ക്

ഒട്ടേറെ ഭരണാധികാരികൾ മാറി മാറി വന്ന ഇവിടെ മുഗൾ ഭരണവും മുസ്ലീം ഭരണവും ഉണ്ടായിരുന്നു. അങ്ങനെ ഇവിടം ഭരിച്ചിരുന്ന ഒരു വംശത്തിൽ നിന്നുമാണ് പ്രയാഗ് അലഹബാദായി മാറുന്നത്.

PC:Anonymous

പത്തർ ഗിർജാ അഥവാ ഓൾ സെയിന്റ്സ് ചർച്ച്

പത്തർ ഗിർജാ അഥവാ ഓൾ സെയിന്റ്സ് ചർച്ച്

അലഹബാദിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് കല്ലുകൾ കൊണ്ടുള്ള ദേവാലയം എന്നറിയപ്പെടുന്ന ഓൾ സെയിന്റ്സ് ചർച്ച്. പതിമൂന്നാം നൂറ്റാണ്ടിൽ ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയം കൊൽക്കത്തയിലെ വികോടറിയ മഹൽ രൂപ കല്പന ചെയ്ത സർ വില്യാം എമേഴ്സണിനെ‍റെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. 300 മുതൽ 400 ആളുകളെ വരെ ഉൾക്കൊള്ളുന്ന ഈ ദേവാലയം കൊളോണിയൽ ഇന്ത്യയുടം വാസ്തു വിദ്യയ്ക്ക് മികച്ച ഉദാഹരണമാണ്. ചില്ലുകളിലും മാർബിളുകളിലും ചെയ്തിരിക്കുന്ന ഇവിടുത്തെ കലാസൃഷ്ടികൾ ഇന്നും നല്ല രീതിയിലാണ് പരിപാലിക്കുന്നത്.

PC:Picea Abies

ഖുസ്രോ ബാഗ്

ഖുസ്രോ ബാഗ്

മതിലുകളാൽ ചുറ്റപ്പെട്ട ഒരു പൂന്തോട്ടവും ശവകുടീരവും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഖുസ്രോ ബാഗ്. അക്ബർ നിർമ്മിച്ച അലഹബാദ് കോട്ടയിൽ നിന്നും മൂന്നു മൈൽ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുഗൾ രാജവംശത്തിലെ പല പ്രമുഖ വ്യക്തികളെയും ഇവിടെ സംസ്കരിച്ചിട്ടുണ്ട്.

PC:सत्यम् मिश्र

ന്യൂ യമുനാ ബ്രിഡ്ജ്

ന്യൂ യമുനാ ബ്രിഡ്ജ്

അലഹബാദിനെയും നൈനി എന്ന സ്ഥലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനും നിലവിലുള്ള ഓൾഡ് നൈനി പാലത്തിലെ ഗതാഗത തിരക്ക് കുറക്കുന്നതിനുമായി 2004 ൽ നിർമ്മിച്ച പാലമാണ് ന്യൂ യമുനാ ബ്രിഡ്ജ്. അലഹബാദിലെത്തുന്ന സന്ദർശകരുടെ പ്രധാന ഹാങ്ഔട്ടുകളിൽ ഒന്നുകൂടിയാണിത്.

PC:Abhijeet Vardhan

അലഹബാദ് പബ്ലിക് ലൈബ്രറി

അലഹബാദ് പബ്ലിക് ലൈബ്രറി

അലഹബാദിലെ ആൽഫ്രഡ് പാർക്കിനുള്ളല്‍ സ്ഥിതി ചെയ്യുന്ന അലഹബാദ് പബ്ലിക് ലൈബ്രറി ഉത്തർ പ്രദേശിലെ ഏറ്റവും വലിയ ഗ്രന്ഥാലയങ്ങളിലൊന്നാണ്. ത്രോൺഹിൽ മേയീൻ മെമ്മോറിയൽ എന്നും ഇത് അറിയപ്പെടുന്നു. 1864 ൽ നിർമ്മിക്കപ്പെട്ട ഇത് സ്കോടിഷ് ബരോനിയൽ വാസ്തുവിദ്യയ്കക് മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇവിടം അവരുടെ യുണൈറ്റഡ് പ്രൊവിൻസസിന്റെ നിയമ നിർമ്മാണ സഭയായും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇവിടെ ഒന്നേകാൽ ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്.

PC:Dananuj

ആനന്ദ് ഭവൻ

ആനന്ദ് ഭവൻ

നെഹ്റു കുടുംബവുമായി ബന്ധപ്പെട്ട ഒരു ചരിത്ര സ്മാരകമാണ് ആനന്ദ് ഭവൻ. 1930 ൽ മോട്ടിലാൽ നെഹ്റു നിർമ്മിച്ച ഈ കെട്ടിടം കുറേകാലത്തോളം നെഹ്റു കുടുംബത്തിന്റെ ഭവനമായി പ്രവർത്തിച്ചിരുന്നു. പിന്നീട് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഓഫീസായും പ്രവർത്തിച്ച ഇവിടെ തന്നെയാണ് പ്രശസ്തമായ ജവഹർ പ്ലാനെറ്റോറിയം സ്ഥിതി ചെയ്യുന്നതും.
PC:Balasub
https://en.wikipedia.org/wiki/Anand_Bhavan#/media/File:Anand_Bhawan,_Allahabad.jpg

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X