Search
  • Follow NativePlanet
Share
» »ആലുവാ ശിവരാത്രി 2021: പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്ന ബലിതര്‍പ്പണം!! അറിയാം ഈ കാര്യങ്ങള്‍

ആലുവാ ശിവരാത്രി 2021: പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്ന ബലിതര്‍പ്പണം!! അറിയാം ഈ കാര്യങ്ങള്‍

ശിവരാത്രിയെന്നു കേള്‍ക്കുമ്പോള്‍ ആലുവയും മണപ്പുറവും ഓര്‍മ്മയിലെത്താത്ത മലയാളികള്‍ കാണില്ല. ശിവപഞ്ചാക്ഷരിയില്‍ മുഖരിതമായ ആലുവാമണപ്പുറത്തിന്‍റെ ഓര്‍മ്മകളിലൂടെയല്ലാതെ ഒരു ശിവരാത്രിക്കാലവും കടന്നുപോകില്ല. ലക്ഷക്കണക്കിനാളുകള്‍ ഒത്തുചേരുന്ന ആലുവാമണപ്പുറം വിശ്വാസത്തിന്റെയും പാരമ്പര്യങ്ങളുടെയും അടയാളമായാണ് കിടക്കുന്നത്. പെരിയാറിന്‍റെ തീരത്തെ ആലുവാ മണപ്പുറത്തെക്കുറിച്ചും അവിടുത്തെ ശിവരാതേരി ആഘോഷത്തെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും വായിക്കാം...

 ആലുവ ശിവക്ഷേത്രം

ആലുവ ശിവക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് എറണാകുളം ജില്ലയിലെ ആലുവാ ശിവ ക്ഷേത്രം, പരശുരാമന്‍ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിലൊന്നായ ഇത് പെരിയാറിന്‍റെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.
PC:Suresh Babunair

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

ആലുവാ ശിവ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം. ഒരിക്കല്‍ പെരിയാറിലൂടെ സഞ്ചരിക്കുകയായിരുന്ന വില്വാമംഗലം സ്വാമിയാര്‍ പ്രദേശത്ത് അപൂതപൂര്‍വ്വമായ ഒരു ചൈതന്യം തിരിച്ചറിയുകയുണ്ടായി. ശിവചൈതന്യമാണെന്ന് മനസ്സിലാക്കിയ സ്വാമി അതിനെ അവിടെ സ്വയംഭൂവായി ഉണ്ടായിരുന്ന ശിവലിംഗത്തിലേക്ക് ആവാഹിക്കുകയും ശിവപൂജ ചെയ്യുകയും ചെയ്തു. സ്വാമിയുടെ ഭക്തിയിലും പൂജയിലും ആകൃഷ്ടനായ മഹാദേവന്‍ അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തുവത്രെ. പിന്നീടാണ് ഇവിടെ നാട്ടുകാര്‍ ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കുന്നതും മറ്റും.

PC:Ranjithsiji

Nagarjun Kandukuru

ഭൂനിരപ്പില്‍ നിന്നും താഴെ!

ഭൂനിരപ്പില്‍ നിന്നും താഴെ!

പ‌ടികളിറങ്ങിച്ചെല്ലുമ്പോള്‍ കാണുന്ന ആല്‍ത്തറയ്ക്ക് മുന്നിലായി ഭൂനിരപ്പില്‍ നിന്നും 3 അടി താഴെയാണ് സ്വയംഭൂ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് പെരിയാര്‍ നിറഞ്ഞു കവിഞ്ഞ് ഇവിടുത്തെ വിഗ്രഹം വെള്ളത്തില്‍ മുങ്ങുമ്പോളാണ് പ്രസിദ്ധമായ ഇവിടുത്തെ ആറാട്ട് നടക്കുന്നത്. പ്രകൃതിയാണ് ഇവിടുത്തെ ആറാട്ടിനെ നിയന്ത്രിക്കുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത.
Nagarjun Kandukuru

 ആലുവാ ശിവരാത്രി

ആലുവാ ശിവരാത്രി

മലയാളികളുടെ ശിവരാത്രി ഓര്‍മ്മകളുമായി ഏറ്റവും ബന്ധപ്പെട്ടു നില്‍ക്കുന്ന ഇടമാണ് ആലുവാ ക്ഷേത്രവും മണപ്പുറവും. ലക്ഷക്കണക്കിനാളുകള്‍ ആണ് ഓരോ വര്‍ഷവും ഇവിടെ ബലിതര്‍പ്പണത്തിനായി എത്തിച്ചേരുന്നത്. 11 ഏക്കറോളം വിശാലമായി പരന്നു കിടക്കുന്ന മണപ്പുറം അന്നൊരി ജനസാഗരം തന്നെയായി മാറും,.
PC:Ranjithsiji

ആലുവാ ബലിതര്‍പ്പണം

ആലുവാ ബലിതര്‍പ്പണം

ശിവരാത്രി നാളില്‍ ആലുവാ മണപ്പുറത്ത് ബലിയര്‍പ്പിക്കുന്നതിന് വലിയ പ്രാധാന്യമുള്ള കാര്യമാണെന്നാണ് വിശ്വാസം. ശിവരാത്രി നാളില്‍ ബലിയര്‍പ്പിച്ചാല്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ശിവരാത്രിയുടെ പിറ്റേന്ന് പുലര്‍ച്ചെയാണ് ഇവിടെ ബലിതര്‍പ്പണം നടക്കുന്നത്. രാവണനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജഡായു എന്ന പക്ഷിഭീമന് രാമന്‍ അന്ത്യാകർമ്മങ്ങൾ നിർവഹിച്ചത് ആലുവ ശിവക്ഷേത്രത്തിലാണെന്നാണ് ഐതിഹ്യം. അതിനാല്‍ ഇത് വളരെ പുണ്യപ്രവര്‍ത്തിയായാണ് കണക്കാക്കുന്നത്.
anjithsiji

ബലിയര്‍പ്പിച്ചാല്‍

ബലിയര്‍പ്പിച്ചാല്‍

ശിവരാത്രിില്‍ ഉറക്കമൊഴിച്ച് പ്രാര്‍ത്ഥിച്ച് പിറ്റേന്ന് പുലര്‍ച്ചെ ബലിതര്‍പ്പണം നടത്തി പെരിയാറില്‍ മുങ്ങി നിവര്‍ന്നാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമത്രെ. ക്ഷേത്രത്തിലെ വിളക്കെഴുന്നള്ളിപ്പിനു ശേഷമാണ് ബലികര്‍പ്പണത്തിനു തുടക്കമാകുന്നത്.

 ത്രിവേണി സ്‌നാനഘട്ടം

ത്രിവേണി സ്‌നാനഘട്ടം

മണപ്പുറത്തിനു അ‌‌ടുത്തുതന്നെയുള്ല മറ്റൊരു പുണ്യഇടമാണ് ത്രിവേണി സ്നാനഘട്ടം. പെരിയാര്‍ ആലുവയില്‍ രണ്ടായി പിരിയുന്നിടത്താണ് ഈ ത്രിവേണി സ്നനഘഘട്ടമുള്ളത്. നീലക്കൊടുവേലിയുടെ വേരുകളില്‍ തട്ടിയാണ് ഇവിടെയെത്തുന്ന ജലം ഒഴുകിപ്പോകുന്നത് എന്നാണ് വിശ്വാസം. ഇവിടെ സ്നാനം നടത്തിയാല്‍ പ്രത്യേക ഉണര്‍വ്വും ഉന്മേഷവും ഒക്കെ ലഭിക്കുമെന്നും വിശ്വാസമുണ്ട്.

ആലുവാ ശിവരാത്രി 2021 നിബന്ധനകള്‍

ആലുവാ ശിവരാത്രി 2021 നിബന്ധനകള്‍

ഇത്തവണ കൊവിഡ് പശ്ചാത്തലത്തില്‍ കൃത്യമായ മുന്‍കരുതലുകളോടെയാണ് ബലിതര്‍പ്പണം നടത്തുന്നത്. രാത്രി മണപ്പുറത്ത് ആരെയും അനുവദിക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ഷേത്രദര്‍ശനം നടത്തുവാന്‍ അനുമതിയുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുഴയില്‍ മുങ്ങി കുളിക്കാന്‍ അനുമതിയില്ല, സാനിറ്റൈസേഷന് ആവശ്യമായ സജ്ജീകരണങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

ബലിതര്‍പ്പണം ഇങ്ങനെ

ബലിതര്‍പ്പണം ഇങ്ങനെ

ഒരേസമയം 1000 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ 50 ബലിത്തറകളാണ് ഉള്ളത്. 10 ബലിത്തറകള്‍വീതം അഞ്ച് ക്ലസ്റ്ററുകളാക്കി തിരിച്ചിട്ടുണ്ട്. ഒരു ബലിത്തറയില്‍ ഒരേസമയം 20 പേര്‍ക്ക് ബലിയിടാന്‍ സൗകര്യമുണ്ടാകും.. ബലിതര്‍പ്പണത്തിന് മുമ്പും പിമ്പും ശരീരശുദ്ധി വരുത്താനും ബലിതര്‍പ്പണത്തിനുശേഷമുള്ള ബലിപിണ്ഡങ്ങള്‍ പെരിയാറ്റില്‍ ഒഴുക്കാനുമുള്ള സൗകര്യങ്ങള്‍ ബലിത്തറകളില്‍ത്തന്നെ സജ്ജമാക്കിയിട്ടുണ്ട്.
ബലിതർപ്പണത്തിന് എത്തുന്നവര്‍ അപ്നാക്യു(ApnaQ) എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് മുന്‍കൂട്ടി ഓൺലൈന്‍ രജിസ്റ്റർ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത മൊബൈലും കൊണ്ടുവരേണ്ടതാണ്.
12-നു പുലർച്ചെ നാലുമുതൽ 12 മണിവരെയായി ബലിതർപ്പണത്തിന്റെ സമയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X