1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി കൊളുത്തിയ കെടാജ്വാലയാണ് അമർ ജവാൻ ജ്യോതി. ഇന്ത്യയുടെ നിത്വജ്വാല എന്നറിയപ്പെടുന്ന രാജ്യസ്നേഹമുണര്‍ത്തുന്ന ഈ സ്മാരകം ഓരോ ഭാരതീയനും ആദരവോടെ നോക്കിക്കാണുന്ന ഒന്നാണ്. തുടര്‍ച്ചയായി ജ്വലിച്ചു നിന്ന അന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ജ്വാല കെടുത്താനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് അമര്‍ ജവാന് ജ്യോതിയെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. തൊട്ടടുത്തുള്ള ദേശീയ യുദ്ധസ്മാരകത്തിലെ അഗ്നിജ്വാലയിൽ അമർ ജവാൻ ജ്യോതി ലയിപ്പിക്കുവാന്‍ പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. അമര്‍ ജവാന് ജ്യോതിയെക്കുറിച്ചും അതിന്റെ ചരിത്രം, പ്രത്യേകതകള്‍, വസ്തുതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

അമര്‍ ജവാന് ജ്യോതി
ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിനു തൊട്ടടുത്തുള്ള സ്മാരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1971 ഡിസംബറിൽ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന് ശേഷമാണിത് നിർമ്മിക്കുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി കത്തിച്ച കെടാദീപമാണ് അമർ ജവാൻ ജ്യോതി. വീരമൃത്യു വരിച്ച അജ്ഞാതരായ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനാണ് ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.
PC:Parikhjigish

റൈഫിലും ഹെല്‍മറ്റും
ഈ സ്മാരകത്തിൽ ഒരു മാർബിൾ പീഠം കാണാം. കറുത്ത മാര്ബിളിനാലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിൽ ഒരു ശവകുടീരം സ്ഥിതിചെയ്യുന്നു. ഇതിന് 4.5 മീറ്റർ ചതുരവും 1.29 മീറ്റർ ഉയരവുമുണ്ട്.
"അമർ ജവാൻ" അതായത് അനശ്വര സൈനികൻ എന്ന് ശവകുടീരത്തിന്റെ നാല് വശങ്ങളിലും സ്വർണ്ണത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. മുകളിൽ, ഒരു എൽ 1 എ 1 സ്വയം ലോഡിംഗ് റൈഫിൾ സ്ഥാപിച്ചിരിക്കുന്നു.റൈഫിളിന്റെ ബാരല്‍ താഴേക്ക് വരത്തക്ക വിധത്തിലാണ് ഇത് കുത്തിനിര്‍ത്തിയിരിക്കുന്നത്. മുകളിലായി ഒരു ആർമ്മി ഹെൽമറ്റും സ്ഥാപിച്ചിരിക്കുന്നു. ഹെൽമറ്റും റൈഫിളും യുദ്ധത്തിനിടെ ജീവൻ നഷ്ടപ്പെട്ട അജ്ഞാതനായ സൈനികന്റേതാണ്.

മുഴുവന്‍ സമയവും
അമർ ജവാൻ ജ്യോതിയെ മുഴുവൻ സമയവും നിയന്ത്രിക്കുന്നത് കരസേന, വ്യോമ, ഇന്ത്യൻ നാവിക സേനയിൽ നിന്നുള്ള സൈനികരാണ്. ഇന്ത്യൻ സായുധ സേനയുടെ (കര, വ്യോമ, നാവിക സേന) മൂന്ന് പതാകകളും അവിടെ കാണാം. ഇന്ത്യൻ സായുധ സേനാ മേധാവികള്‍ വിജയ് ദിവസിൽ ഇവിടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

റിപ്പബ്പിക് ദിനത്തില്‍
റിപ്പബ്പിക് ദിനത്തിലെ വാർഷിക പരേഡ് ആരംഭിക്കുന്നതിന് മുമ്പ് എല്ലാ വർഷവും ഇന്ത്യൻ പ്രധാനമന്ത്രി അമർ ജവാൻ ജ്യോതി സന്ദർശിക്കാറുണ്ട്. ഇന്ത്യൻ സായുധ സേനയുടെ മൂന്ന് തലവന്മാരും അദ്ദേഹത്തോടൊപ്പം ചേരുന്നു. സൈനികരുടെ ബഹുമാനാർത്ഥം സ്മാരകത്തിൽ പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കുന്നു.
PC:generalising

തുടങ്ങിയത് ഇന്ദിരാഗാന്ധി
നേരത്തെ പറഞ്ഞതുപോലെ 1971 ഡിസംബറിലാണ് അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്. 1979-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ 23-ാം റിപ്പബ്ലിക് ദിനത്തിൽ അവർ സൈനികർക്ക് ഇവിടെ ആദരാഞ്ജലി അർപ്പിച്ചു. അന്നുമുതൽ പ്രത്യേകാവസരങ്ങളില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഈ കെട്ടിടം സന്ദർശിക്കുന്നത് പതിവാണ്.
PC:Adeel Zubairi

അണയാത്ത ജ്വാല
അമർ ജവാൻ ജ്യോതിയിൽ ജ്വലിക്കുന്ന ജ്വാല വർഷം മുഴുവനും നിലനിൽക്കും. ശവകുടീരത്തിന്റെ ഇരുവശത്തും നാല് അഗ്നിജ്വാലകളുണ്ട്. വർഷം മുഴുവനും ഒരു തീജ്വാല മാത്രമേ കത്തുന്നുള്ളൂ. എന്നിരുന്നാലും, സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എല്ലാ തീജ്വാലകളും കത്തിക്കുന്നു. 2006 വരെ ദ്രവീകൃത പെട്രോളിയം വാതകമാണ് (എല്‍പിജി)തീജ്വാല നിലനിർത്താൻ ഉപയോഗിച്ചിരുന്നതെങ്കിലും പൈപ്പ് വഴിയുള്ള പ്രകൃതിവാതകം ഉപയോഗിച്ചാണ് ഇപ്പോൾ കത്തിക്കുന്നത്(സിഎന്‍ജി)
PC:Adeel Zubairi

ഇന്ത്യാ ഗേറ്റിന് സമീപം
ന്യൂഡൽഹിയിലെ രാജ്പഥിൽ ഇന്ത്യ ഗേറ്റിന്റെ താഴെയായാണ് അമർ ജവാൻ ജ്യോതി സ്ഥിതി ചെയ്യുന്നത്. ഇന്ത്യാ ഗേറ്റ് 1921-ൽ എഡ്വിൻ ലൂട്ടിയൻസ് നിർമ്മിച്ചതാണ്, 1971 ജനുവരി 26-ന് അമർ ജവാൻ ജ്യോതി ഇന്ത്യാ ഗേറ്റിന് കീഴിൽ ചേർത്തു.
PC:Parikhjigish

ദേശീയ യുദ്ധസ്മാരകത്തോട് യോജിപ്പിക്കുവാന്‍
ദേശീയ യുദ്ധസ്മാരകത്തിലെ അഗ്നിജ്വാലയിൽ അമർ ജവാൻ ജ്യോതി ലയിപ്പിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വലിയ വിവാദമായിരിക്കുകയാണ്.
PC:Deepak

ദേശീയ യുദ്ധസ്മാരകം
സ്വതന്ത്ര ഇന്ത്യയിലെ സായുധ പോരാട്ടങ്ങളിൽ പോരാടിയ ഇന്ത്യൻ സൈന്യത്തിലെ സൈനികരെ ആദരിക്കാനും സ്മരിക്കാനും നിർമ്മിച്ച സ്മാരകമാണ് ദേശീയ യുദ്ധസ്മാരകം പാകിസ്ഥാൻ, ചൈന എന്നിവയുമായുള്ള സായുധ പോരാട്ടങ്ങളിലും 1961-ലെ ഗോവ യുദ്ധത്തിലും ഓപ്പറേഷൻ പവൻ, ഓപ്പറേഷൻ രക്ഷക് തുടങ്ങിയ മറ്റ് ഓപ്പറേഷനുകളിലും കൊല്ലപ്പെട്ട സായുധ സേനാംഗങ്ങളുടെ പേരുകൾ സ്മാരക ചുവരുകളിൽ സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗേറ്റ് സമുച്ചയത്തിൽ 40 ഏക്കറിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.
PC:Ministry of Defence
മൂന്നാര്‍ മുതല്‍ ഗോവ വരെ... വിദേശികള്‍ തേടിയെത്തുന്ന കാഴ്ചകള്‍... ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍ ഇതാ
ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കണം... നമ്മുടെ രാജ്യത്ത് പ്രകൃതിയൊരുക്കിയിരിക്കുന്ന ഈ അത്ഭുതങ്ങള്‍